Connect with us

National

മോഷണം നടന്നാൽ ദൃശ്യം മൂന്ന്​ സെക്കൻറിനുള്ളിൽ : പുതിയ സംവിധാനത്തിന് രൂപം നൽകി പോലീസ്

Published

on

 

സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം എന്ന സംവിധാനത്തിനാണ്​ പൊലീസ് രൂപം നല്‍കിയിരിക്കുന്നത്കെല്‍ട്രോണിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകോത്തര സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്​നാഥ് ബെഹ്​റ അറിയിച്ചു..സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എ.ടി.എം, ട്രഷറി, സഹകരണ ബാങ്കുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍,താമസസ്ഥലങ്ങള്‍ എന്നിവക്ക്​ 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് .

ഇതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. ഇവിടെ നിന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും കണ്‍ട്രോള്‍ റൂമുകളുമായും പൊലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാന്‍ സൗകര്യമുണ്ടാകും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മോഷണശ്രമം പോലുള്ള സംഭവങ്ങളുണ്ടായാല്‍ മൂന്ന് സെക്കന്‍റിനുളളില്‍ അതിന്‍റെ വീഡിയോദൃശ്യം തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. സ്ഥാപനത്തിന്‍റെ ലോക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പരിശോധനക്ക്​ ശേഷം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറിലേക്കും വിവരം അറിയിക്കും. അതനുസരിച്ച് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും

National

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് ഇനി മുതൽ വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കാൻ പാടില്ല

Published

on

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന വ്യാപാരസ്ഥാപനങ്ങളുടെ നിബന്ധന തികച്ചും നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

കടകളിൽ ഇത്തരം ബോർഡുകൾ സൂക്ഷിക്കുന്നതിനൊപ്പം ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാർ, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗൽ മെട്രോളജി വകുപ്പിനും കോടതി നിർദ്ദേശം നൽകി.

കൂടാതെ എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കണമെന്നും ഉത്തരവുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ഐ.പി.സി ആറ്റിങ്ങൽ സെൻ്ററിന് പുതിയ ഭരണ നേതൃത്വം

Published

on

ഐ.പി.സി.ആറ്റിങ്ങൽ സെൻ്റർ 2024-2025 വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.
സെൻ്റർ പ്രസിഡൻ്റ്. പാസ്റ്റർ വിൽസൻ ഹെൻട്രിയുടെ അദ്ധ്യക്ഷതയിൽ 24-ന് ഞായറാഴ്ച വൈകിട്ട് കൂടിയ ജനറൽ ബോഡിയിൽ വച്ചാണ് പുതിയ നേതൃത്ത്വത്തെ തെരഞ്ഞെടുത്തത് ,പാസ്റ്റർ.വിൽസൻ ഹെൻട്രി വിണ്ടും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു., പാസ്റ്റർ.ജെയിംസ് യോഹന്നാൻ വൈസ് പ്രസിഡൻറ് ,. പാസ്റ്റർ.സിബി പാപ്പച്ചൻ സെൻ്റർ സെക്രട്ടറി, പാസ്റ്റർ.ജോർജ്ജ്കുട്ടി ജോയിൻ്റ് സെക്രട്ടറി, ബ്രദർ .സണ്ണി ജോയിൻ്റ് സെക്രട്ടറി, ബ്രദർ.ജി.പോൾ ട്രഷറർ സുവി: ആൻസൻ അഗസ്റ്റിൻ പബ്ലിസിറ്റി കൺവീനർ ,എന്നിവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

വിശ്വാസ സമൂഹത്തിൻ്റെ പിൻ തുണയോട് തെരഞ്ഞെടുക്കപ്പെട്ട ഐ.പി.സി സ്റ്റേറ്റ് നേതൃത്വം തങ്ങളുടെ ഉത്തരവാദിത്യം മറക്കരുത്.

Published

on

വിശ്വാസ സമൂഹത്തിൻ്റെ നിയമാനുസരണ പിൻതുണയോട് തെരെഞ്ഞെടുക്കപ്പെട്ടവരാണ് IPC കേരളാ സ്റ്റേറ്റ് നേതൃത്വത്തിലുള്ളവരും കൗൺസിൽ അംഗങ്ങളും അവർ തങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്ന് Adv ജോൺസൺ പള്ളിക്കുന്നേൽ അഭിപ്രായപ്പെട്ടു.
ഭരണഘടനാ ഭേദഗതികൾ കോടതികളോ, രജിസ്റ്റാറോ അംഗീകരിച്ചിട്ടില്ലായെന്നും
കുടാതെ ഇപ്പോൾ തെരെഞ്ഞെടുക്കപ്പെട്ടുവെന്നവകാശപ്പെടുന്ന ജനറൽ നേതൃത്വത്തെയും കോടതികളോ, രജിസ്റ്റാറേ അംഗികരിച്ചതായി ഒരു ഉത്തരവുകളും വന്നിട്ടില്ലായെന്നും ഈ പ്രത്യേക സാഹചര്യത്തിൽ വളരെ വിവേകപൂർവ്വമായും തങ്ങളെ വിശ്വാസ സമൂഹം ഏല്പിച്ച ദൗത്യം നിർവഹിക്കാൻ IPC യുടെ ഏറ്റവും പ്രബലവും ശക്തവുമായ IPC സ്റ്റേറ്റ് നേതൃത്വം മുമ്പോട്ട് വരേണ്ടതായിരുന്നു യെന്നും ഒരു വാർത്താക്കുറിപ്പിലൂടെ അദ്ദേഹം രേഖപ്പെടുത്തി.
ഒരു നിഷ്പക്ഷ വിക്ഷണത്തോട് ഇത്രമാത്രം ചെയ്താൽ മതിയായിരുന്നു
IPC ഭരണഘടനാ ഭേദഗതികളും ജനറൽ തെരെഞ്ഞെടുപ്പും ബഹു: കോടതികളുടെയും രജിസ്റ്റാറിൻ്റെ അന്തിമ വിധി വരുന്നതുവരെ കേരളത്തിലെ IPC സഭകൾക്ക് ബാധകമല്ലായെന്ന് ഒരു പ്രമേയം മൂലം പാസ്സാക്കി സഭകൾക്ക് അയച്ചു കൊടുക്കുകയും അതനുസരിച്ച് പ്രവൃത്തിയ്ക്കും ചെയ്യേണ്ടതായിരുന്നു. ഇനിയും സമയം വളരെ വൈകിട്ടില്ല : പക്ഷെ അതിനുള്ള അർജവം കേരളാ സ്റ്റേറ്റ് കാണിക്കണം: എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിധി വരെ പരിഹാരം ഉണ്ടാകുംമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news21 mins ago

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി...

world news34 mins ago

കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്‌ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി. ‘സ്റ്റോംവാട്ടർ...

world news21 hours ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles22 hours ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

us news24 hours ago

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര...

world news1 day ago

ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിച്ചു: ഉഗാണ്ടയില്‍ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തി

കംപാല: ഇസ്ലാം മതസ്ഥരെ യേശുവിലേക്ക് നയിക്കുന്നുവെന്നു ആരോപിച്ച് കിഴക്കൻ ഉഗാണ്ടയിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തി. കിസാ മസോളോ എന്ന 45 വയസ്സുകാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്....

Trending