Connect with us

Crime

ട്രെയിനുകളിൽ മോഷണം പതിവാക്കിയ അധ്യാപകൻ സെ​യ്ത​ല​വി​പിടിയിൽ

Published

on

 

ട്രെ​യി​നു​ക​ളി​ൽ സ​ഹ​യാ​ത്രി​ക​രി​ൽ​നി​ന്ന്​ മോ​ഷ​ണം ന​ട​ത്ത​ൽ പ​തി​വാ​ക്കി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. മ​ല​പ്പു​റം പു​ലാ​മ​ന്തോ​ൾ ചെ​മ്മ​ല​ശ്ശേ​രി ത​ച്ച​ങ്ങാ​ട​ൻ സെ​യ്ത​ല​വി​യാ​ണ്​ (36) പി​ടി​യി​ലാ​യ​ത്. എ.​യു.​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. ഡി​വൈ.​എ​സ്.​പി ഷ​റ​ഫു​ദ്ദീ​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്​​ക്വാ​ഡ്​ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്​ ​ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​ര​വ​ധി എ.​ടി.​എം കാ​ർ​ഡു​ക​ളും ചെ​ക്ക് ബു​ക്കു​ക​ളും ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​ക്കാ​ര്യം ഏ​റ്റു​പ​റ​ഞ്ഞ​ത്.

ജ​നു​വ​രി അ​ഞ്ചി​ന് മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ലെ എ​സ്. ആ​റ്​ ക​മ്പാ​ർ​ട്ട്മ​െൻറി​ലെ യാ​ത്ര​ക്കാ​ര​നാ​യ ഡോ. ​ഫെ​ബി​​െൻറ 35,000 രൂ​പ, ഫോ​ൺ, നാ​ലി​ന് മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​സ്.11 കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന താ​മ​ര​ശ്ശേ​രി ഗ്രാ​മീ​ൺ ബാ​ങ്ക് മാ​നേ​ജ​രാ​യ ന​ന്ദ​കു​മാ​റി​​െൻറ 1300 രൂ​പ അ​ട​ങ്ങി​യ പ​ഴ്സും ര​ണ്ട് എ.​ടി.​എം കാ​ർ​ഡു​ക​ളും ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ലീ​ഫു​ക​യും ഇ​യാ​ൾ മോ​ഷ്​​ടി​ച്ചി​രു​ന്നു. ഇ​തി​ലെ എ​ട്ടു​പ​വ​ൻ പൊ​ലീ​സ് ക​ണ്ടെ​ത്തി.

Crime

‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’; വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങരുതെന്ന് പൊലീസ്

Published

on

കോഴിക്കോട്: ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ എന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അടിമുടി വ്യാജന്‍മാര്‍ ഇറങ്ങിയിട്ടുണ്ടെന്നും സൂക്ഷിച്ചില്ലേല്‍ പണ നഷ്ടം മാനഹാനി എന്നിവ ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. ജില്ലയില്‍ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകള്‍ ഏറിയതോടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മീഡിയ സെല്‍.

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, തൊഴിലിനോടൊപ്പം അധിക വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നത്. തൊഴിലവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെയും പണത്തിന് അത്യാവശ്യമുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. ഇത്തരത്തില്‍ വിവരം ശേഖരിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാരനെ ബന്ധപ്പെട്ട് വാഗ്ദാനം നല്‍കും.

കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തുക സമ്പാദിക്കാന്‍ കഴിയുന്ന ജോലികളായിരിക്കും തട്ടിപ്പ് സംഘം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുക. തട്ടിപ്പില്‍ വീഴുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചാല്‍ രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ പണം കൈക്കലാക്കാന്‍ ശ്രമിക്കും. വിശ്വാസ്യത ഉറപ്പിക്കാന്‍ ചെറിയ തോതിലുള്ള ഓണ്‍ലൈന്‍ ജോലികള്‍ തരപ്പെടുത്തി തരും.

കിട്ടിയ ജോലിയില്‍ മണിക്കൂറുകള്‍ ചെലവാക്കിയിട്ടും പണം കിട്ടാതാകുമ്പോഴാണ് തട്ടിപ്പിന് ഇരയായതെന്ന് മനസിലാവുക. പണത്തിന് അത്യാവശ്യമുള്ളവരും ജോലി അന്വേഷകരുമാണ് ഇത്തരം തട്ടിപ്പില്‍ കൂടുതലായും ഇരയാകുന്നതെന്ന് പൊലീസ് പറഞ്ഞു. അറിയിപ്പുകളും ബോധവത്കരണവും നല്‍കിയാലും കേസുകള്‍ കുറയുന്നില്ലെന്നതാണ് വാസ്തവം.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Crime

നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല: ബോര്‍ണോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 20 ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

ചിബോക്: ക്രൈസ്തവരുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തില്‍ 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്‌. ഡെയിലി മെയില്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ചുള്ള വാർത്ത റിപ്പോര്‍ട്ട് ചെയ്തു. കൊലപാതക വീഡിയോയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും, കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നതും, ഈ വര്‍ഷം ആദ്യത്തില്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ഹൌസാ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കു-കിഴക്കന്‍ ബോര്‍ണോയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് ഏഴോളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ കൂട്ടക്കൊല. തീവ്രവാദി അക്രമങ്ങളെ അതിജീവിച്ചവരെ സന്ദര്‍ശിക്കുവാനും, മുന്‍ തീവ്രവാദികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഈ കൂട്ടക്കൊല.

ആയുധധാരികളായ വന്‍ തീവ്രവാദി സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നും, അടുത്തുള്ള സൈനീക കേന്ദ്രത്തില്‍ നിന്നും സൈനീക സംഘം എത്തുന്നതിനു മുന്‍പേ തന്നെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പ്രാദേശിക സാമുദായിക നേതാവായ ഹസ്സന്‍ ചിബോക് പറയുന്നു. ചിബോകിലെ കാടുകാരി ഗ്രാമത്തോടു ചേര്‍ന്ന വനപ്രദേശത്ത് തീവ്രവാദികളുടെ വന്‍തോതിലുള്ള സാന്നിധ്യം ഉള്ളതിനാല്‍ കാര്യങ്ങള്‍ വളരേയേറെ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം എത്തുന്നതിന് മുന്‍പായി 7 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് യാന ഗലാങ്ങ് എന്ന മറ്റൊരു പ്രദേശവാസി പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്. പാശ്ചാത്യ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ശരിയ നിയമം പ്രാബല്യത്തില്‍ വരുത്തുകയുമാണ്‌ തീവ്രവാദികളുടെ ലക്ഷ്യം. തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധം അവസാന ഘട്ടത്തിലാണ് എന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജ്യത്തു തീവ്രവാദികളുടെ ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക സഹപാഠികള്‍ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും കൊലപ്പെടുത്തിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Crime

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര നരഹത്യയില്‍ നീതി കിട്ടണമെന്ന് നൈജീരിയന്‍ ക്രൈസ്തവര്‍: പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് മതമൗലികവാദികള്‍

Published

on

സൊകോട്ട; മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നൈജീരിയയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി നൈജീരിയയില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ കൂട്ടായ്മയായ ‘ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) രംഗത്ത്. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി തക്കതായ ശിക്ഷ നല്‍കണമെന്ന്‍ സി.എ.എന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതപ്പെടുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിഷയത്തില്‍ പോലീസ് മെല്ലപ്പോക്ക് നയം തുടരുകയാണെന്ന ആക്ഷേപമുണ്ട്.

ഷെഹു ഷാഗിരി കോളേജിലെ വിദ്യാർത്ഥിനി ദെബോറ യാക്കുബുവാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെ നിന്ദിക്കുന്ന പരാമർശം വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ദെബോറ നടത്തിയെന്ന ആരോപണമാണ് അക്രമത്തിലേക്ക് നയിച്ചത്. എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പില്‍ “യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ്‌ ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് ആഗോള ക്രൈസ്തവ പീഡനം നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്റെ പ്രാദേശിക ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വാട്സാപ്പ് ഗ്രൂപ്പില്‍ തന്റെ സഹപാഠി ഇസ്ലാമിക കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനോടുള്ള പ്രതികരണം എന്ന നിലയിലായിരുന്നു യാക്കുബുവിന്റെ പോസ്റ്റ്‌. നിയമവിരുദ്ധവും നിന്ദ്യവുമായ ഈ നടപടിയെ ശരിയായി ചിന്തിക്കുന്നവര്‍ അപലപിക്കുമെങ്കിലും ‘അള്ളാഹു അക്ബര്‍’ എന്നാര്‍ത്തുവിളിച്ചുകൊണ്ട് യാക്കുബുവിനെ കല്ലെറിയുകയും, മര്‍ദ്ദിക്കുകയും, തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തവരെ കണ്ടെത്തി വിചാരണ ചെയ്യേണ്ടത് സുരക്ഷാ സേനയാണെന്നു സി.എ.എന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് ഡാരമോല പ്രസ്താവിച്ചു.

രക്തത്തില്‍ കുളിച്ച് ബോധരഹിതയായി കിടക്കുന്ന യാക്കുബുവിനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ജീവന് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന്‍ യാക്കുബുവിനെ കോളേജ് അധികാരികള്‍ ഒളിപ്പിച്ചിരുന്ന സെക്യൂരിറ്റി മുറിയില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ്‌ കൊലപ്പെടുത്തിയത്. സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരും, പോലീസും യാക്കുബുവിനെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും രോഷാകുലരായ വര്‍ഗ്ഗീയവാദികളുടെ മുന്‍പില്‍ നിസ്സഹായരാവുകയായിരുന്നു.

മതസ്വാതന്ത്ര്യ സന്നദ്ധ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്-നൈജീരിയയും (സി.എസ്.ഡബ്ലിയു.എന്‍) ക്രൂര നരഹത്യയെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സംസ്കാരവും, സഹിഷ്ണുതയും ഉറപ്പുനല്‍കുന്ന അക്കാദമിക പരിതസ്ഥിതിയില്‍ ഇത്തരമൊരു കൊലപാതകം നടന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും, വടക്കന്‍ നൈജീരിയ അറിയപ്പെട്ടിരുന്ന സമാധാനത്തിനും, പരസ്പര സൗഹാര്‍ദ്ദത്തിനും, മതനിരപേക്ഷതക്കും ഈ കൊലപാതകം ഒരു വെല്ലുവിളിയാണെന്നും സംഘടന പ്രസ്താവിച്ചു.

സൊകോട്ടോയിലെ സുല്‍ത്താനേറ്റ് കൗണ്‍സിലും, സൊകോട്ടോ രൂപതാധ്യക്ഷന്‍ മാത്യു കുക്കായും ഈ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ചെയ്ത പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സംഘടിച്ച് രംഗത്തുവന്നു. പക്ഷപാതരഹിതമായ അന്വേഷണം നടക്കുമെന്നു നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി പറഞ്ഞിട്ടുണ്ടെങ്കിലും ക്രൈസ്തവ സമൂഹത്തിന് വലിയ പ്രതീക്ഷയില്ല. തുടര്‍ച്ചയായി ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമ പരമ്പരകളില്‍ മൗനം പാലിക്കുന്ന ബുഹാരിയ്ക്കെതിരെ രാജ്യത്തെ വിവിധ മെത്രാന്‍മാര്‍ വിമര്‍ശനം നടത്തിയിരിന്നു. ഇതിനിടെ അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനിരിക്കുന്ന അതികു അബൂബക്കര്‍ കൊലപാതകത്തെ അപലപിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news16 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news16 hours ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health16 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news17 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news17 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National2 days ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending