Connect with us

Health

ഭക്ഷണ ശേഷം ഒഴിവാക്കേണ്ട എട്ട് കാര്യങ്ങൾ

Published

on

 

ആഹാരം കഴിച്ചശേഷം എന്താണ് വേണ്ടത്, വേണ്ടാത്തത് എന്ന് പലർക്കും അറിയില്ല. നന്നായി ഭക്ഷണം കഴിക്കുക പോലെ പ്രധാനമാണ് അത് നന്നായി ശരീരത്തിലെത്തുക എന്നതും.  കഴിക്കുന്ന ആഹാരം ഊർജ്ജമായി മാറിയാലേ അവയങ്ങളെല്ലാം ശരിയായി പ്രവർത്തിക്കൂ. അതുകൊണ്ട് തന്നെ കൃത്യമായി ആഹാരം കഴിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

ഉടനെയുള്ള ഉറക്കം ഉപേക്ഷിക്കാം

ഭക്ഷണം കഴിച്ചാലുടൻ കുറച്ചു നേരം വിശ്രമിക്കുന്നത് പലരുടെയും ശീലമാണ്. എന്നാലത് ചെയ്യരുത്. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ആസിഡ് റിഫ്ളക്ഷ ഉണ്ടാക്കും. ഇത് വയറിന് അസ്വസ്ഥതയും ദഹനപ്രശ്നങ്ങളും വരുത്തും. അമിതവണ്ണത്തിനും കുടവയറിനും കാരണവുമാകും. ആഹാരശേഷം ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് ഉറങ്ങുന്നതാണ് നല്ലത്.

വെള്ളംകുടി മിതമാകാം

ഭക്ഷണം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞേ വെള്ളം കുടിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഭക്ഷണശേഷം ഉടൻ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ശക്തി ഇല്ലാതാക്കും. ഉമിനീര് ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.

ഉടനെ കുളിക്കരുത്

ഭക്ഷണം കഴിച്ച് 45 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. കാരണം ഭക്ഷണത്തിന്റെ ദഹനത്തിന് നല്ല രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. ആഹാരം കഴിഞ്ഞയുടൻ കുളിച്ചാൽ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യും. അത് കഴിച്ച ആഹാരത്തിന്റെ ഫലം ഇല്ലാതക്കും.

ചായ ഒഴിവാക്കാം

ആഹാരം കഴിച്ചയുടൻ ചായ ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ചായയിലടങ്ങിയ ആസിഡുകൾ ഭക്ഷണത്തിലെ പ്രോട്ടീനുകളെ വലിച്ചെടുത്ത് കട്ടിയാക്കും. അതോടെ പ്രോട്ടീൻ ആഗിരണം ചെയ്യാനുള്ള ആമാശയത്തിന്റെ കഴിവ് ഇല്ലാതാകും.

വ്യായമം ചെയ്യരുത്

ഭക്ഷണം കഴിച്ചയുടൻ വ്യായമം ചെയ്യുന്നത് ആമാശയത്തെ മന്ദതയിലേക്ക് നയിക്കും. ഇത് ദഹന പ്രശ്നങ്ങളുണ്ടാക്കും. വ്യായമത്തിന് മുമ്പ് വയറു നിറയെ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉത്തമം.

പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ആഹാരശേഷം പഴങ്ങൾ കഴിക്കുന്നത് നല്ലതു തന്നെ എന്നാൽ ചില പഴങ്ങൾ കഴിക്കുന്നത്  ദഹനക്കുറവ്, നെഞ്ചെരിച്ചിൽ തുടങ്ങിയവയ്ക്ക് ഇവ കാരണമാകും. പഴങ്ങൾ ദഹിക്കാൻ പലതരം എൻസൈമുകൾ ആവശ്യമാണ്. ആഹാരം കഴിച്ച ഉടൻ പഴങ്ങൾ കഴിക്കുമ്പോൾ ശരിയായ ദഹനം നടക്കാതെ വരുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ രണ്ടു മണിക്കൂർ ശേഷമോ കഴിക്കുന്നതാണ് ഉത്തമം.

പുകവലി ഒഴിവാക്കാം

ആഹാരം കഴിച്ചയുടൻ നിർബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പുകവലി. ആഹാരത്തിനു മുൻപും ശേഷവും പുകവലി ആരോഗ്യത്തിന് ദോഷമാണ്. സിഗററ്റിലെ കാർസിനോജനുകൾ അർബുദമുണ്ടാക്കാം. അതിനുള്ളിലെ നിക്കോട്ടിൻ കുടലുകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും ആരോഗ്യം നശിപ്പിക്കും. ആഹാരശേഷം  വലിക്കുന്ന ഒരു സിഗരറ്റ് 10 എണ്ണം വലിക്കുന്നതിന് തുല്യമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

വായന വേണ്ട

ആഹാരം കഴിച്ച ഉടൻ ഉള്ള സമയം വായനയ്ക്ക് നന്നല്ല. പുസ്തകം വായിക്കുമ്പോൾ ഏകാഗ്രത ആവശ്യമാണ്. ആ സമയം രക്തയോട്ടം കണ്ണുകളിലേക്കു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല രക്തയോട്ടം ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റിൽ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. ആഹാരം കഴിച്ച് 30 മിനിറ്റിന് ശേഷം ഒന്നു നടക്കുന്നത് വളരെ നല്ലതാണ്.

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news28 seconds ago

‘Something Demonic in That’: The Real-Life Evil Driving Slaughter, Horror of Global Persecution

By all accounts, Christian persecution is worsening across the globe. Joel Veldkamp, head of international communications at Christian Solidarity International,...

National23 minutes ago

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം. ഓട്ടമൊബീൽ, എം.എസ്.എം.ഇ,...

National42 minutes ago

ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)

ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ...

Tech55 minutes ago

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍ വരും

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത്...

world news1 hour ago

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനിൽ അഞ്ച് ഇസ്ലാമിസ്റ്റുകൾ ചേർന്ന് 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കോർപൂർ പ്രദേശത്ത് ജനുവരി ഒമ്പതിനായിരുന്നു സംഭവം. “തട്ടിക്കൊണ്ടുപോയവർ തന്റെ മകളായ...

National1 day ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

Trending

Copyright © 2019 The End Time News