Connect with us

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Health

വീടുകളിൽ മരുന്ന് എത്തിക്കാൻ പ്രത്യേക പദ്ധതിയുമായി ആരോഗ്യ വകുപ്പ്

Published

on

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരന്മാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാന ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവർത്തകരുടേയും പാലിയേറ്റീവ് കെയർ പ്രവർത്തകരുടേയും സന്നദ്ധപ്രവർത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളിൽ മരുന്നുകൾ എത്തിച്ചു നൽകുന്നത്.

സാധാരണ ജനങ്ങൾക്ക് പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് മരുന്നുകൾ വീട്ടിൽ എത്തിച്ച് നൽകാനുള്ള പദ്ധതി ഊർജ്ജിതമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കും. കോവിഡ് കാലത്ത് ആശുപത്രിയിലെത്തുമ്പോൾ ഉണ്ടാകുന്ന സമ്പർക്കം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയാവിഷ്‌ക്കരിച്ചത്.

ഈ വിഭാഗക്കാർ ഇടയ്ക്കിടയ്ക്ക് മരുന്നു വാങ്ങാൻ യാത്ര ചെയ്ത് ആശുപത്രികളിൽ എത്തുമ്പോഴുണ്ടാകുന്ന രോഗവ്യാപനം ഒഴിവാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം. തന്നെയുമല്ല വീടുകളിൽ ഇരുന്ന് അവർ കൃത്യമായി മരുന്നു കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധ്യമാക്കുന്നു. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് പരമാവധി ജനങ്ങൾക്ക് മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ സംസ്ഥാന ആരോഗ്യവകുപ്പ് സ്വീകരിച്ചു കഴിഞ്ഞു. എല്ലാവരും കൃത്യമായി മരുന്ന് കഴിച്ച് അനുബന്ധ രോഗങ്ങളുള്ളവർ രോഗം നിയന്ത്രിക്കേണ്ടതാണ്.

ചികിത്സ പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് കോവിഡ് പ്രതിരോധവും. മുതിർന്ന പൗരൻമാർക്കും ജീവിതശൈലി രോഗമുള്ളവർക്കും കിടപ്പു രോഗികൾക്കും കോവിഡ് വരാതെ നോക്കേണ്ടത് ഒരു ആവശ്യകതയാണ്. അതിനുള്ള അവബോധ പ്രവർത്തനങ്ങളും ശക്തമാക്കുന്നതാണ്.

പ്രത്യേക പരിഗണന ആവശ്യമായി വരുന്ന വിഭാഗമാണ് കിടപ്പ് രോഗികൾ. ഇവർക്ക് കോവിഡ് വന്നുകഴിഞ്ഞാൽ അത് മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. പാലിയേറ്റീവ് കെയർ രോഗികളുടെ പ്രത്യേക ശ്രദ്ധയ്ക്കായി എല്ലാ പാലിയേറ്റീവ് കെയർ നഴ്സുമാർക്കും വോളണ്ടിയർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അവർക്ക് രോഗം വരാതെ സൂക്ഷിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാനും മരുന്നുകൾ എത്തിച്ചു കൊടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ രോഗികളെ എങ്ങനെ കോവിഡ് വരാതെ സംരക്ഷിക്കാമെന്ന് അവരുടെ കുടുംബാംഗങ്ങൾക്കും കൂട്ടിരിപ്പുകാർക്കും അവബോധവും നൽകി വരുന്നു.
Sources:Metro Journal

http://theendtimeradio.com

Continue Reading

Health

കോ​വി​സെ​ൽ​ഫി​ന് ആവശ്യക്കാരേറുന്നു

Published

on

കോ​​​​ട്ട​​​​യം: ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ സ്വ​​​​യം-​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ആ​​​​ന്‍റി​​​​ജ​​​​ൻ ടെ​​​​സ്റ്റ് കി​​​​റ്റാ​​​​യ കോ​​​​വി​​​​സെ​​​​ൽ​​​​ഫി​​​​ന്‍റെ ഡി​​​​മാ​​​​ൻ​​​​ഡി​​​​ൽ 4.5 മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധ​​​​ന​​​​വ്. കോ​​​​വി​​​​സെ​​​​ൽ​​​​ഫി​​​​ന്‍റെ സ്വ​​​​യം പ​​​​രി​​​​ശോ​​​​ധ​​​​നാ കി​​​​റ്റി​​​​ന് ഓ​​​​മി​​​​ക്രോ​​​​ണ്‍ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും. മൈ​​​​ലാ​​​​ബ് ഡി​​​​സ്ക​​​​വ​​​​റി സൊ​​​​ല്യൂ​​​​ഷ​​​​ൻ​​​​സാ​​​​ണ് കോ​​​​വി​​​​സെ​​​​ൽ​​​​ഫി​​​​ന്‍റെ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ.
Sources:globalindiannews

http://theendtimeradio.com

Continue Reading

Health

കോ​വാ​ക്സി​നൊ​പ്പം കു​ട്ടി​ക​ൾ​ക്ക് വേ​ദ​ന​സം​ഹാ​രി​ക​ൾ ന​ൽ​ക​രു​ത്; വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ൾ

Published

on

ന്യൂഡൽഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം വേ​ദ​ന​സം​ഹാ​രി​ക​ളോ പാ​ര​സെ​റ്റ​മോ​ളോ ശി​പാ​ർ​ശ ചെ​യ്യു​ന്നി​ല്ലെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്.

കു​ട്ടി​ക​ൾ​ക്കാ​യി കോ​വാ​ക്സി​നോ​ടൊ​പ്പം മൂ​ന്ന് പാ​ര​സെ​റ്റ​മോ​ൾ 500 മി​ല്ലി​ഗ്രാ​മി​ന്‍റെ ഗു​ളി​ക​ക​ൾ ക​ഴി​ക്കാ​ൻ ചി​ല പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. അ​ത്ത​ര​മൊ​രു ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്നും വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് വ്യ​ക്ത​മാ​ക്കി.

മ​റ്റ് ചി​ല കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ​ക്കൊ​പ്പം പാ​ര​സെ​റ്റ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കോ​വാ​ക്സി​ന് പാ​ര​സെ​റ്റാ​മോ​ൾ ശി​പാ​ർ​ശ ചെ​യ്തി​ട്ടി​ല്ലെ​ന്നും ക​മ്പനി ആ​വ​ർ​ത്തി​ച്ചു.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 mins ago

ഐ.പി സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം ഒക്ടോ: 3 ന്

തിരുവനന്തപുരം:ഐ.പി സി തിരുവനന്തപുരം മേഖല വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം 2024 ഒക്ടോബർ: 3 ന് വ്യാഴാഴ്ച രാവിലെ 10 മണി...

National37 mins ago

അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ

35 മത് അരാവലി കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ ആംടയിലുള്ള അരാവലി ക്യാമ്പസില്‍ നടക്കും. പ്രസിദ്ധ സുവിശേഷ പ്രസംഗകന്‍ പാസ്റ്റര്‍ നുറുദ്ദീന്‍ മുല്ല മുഖ്യവചന...

National1 day ago

NICOG റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് റാന്നിയിൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് റാന്നി എ സെന്ററിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ വുമൺ’സ് കോൺഫറൻസ് സെപ്റ്റംബർ 10 ന് സെന്റ് തോമസ് ഹൈ സ്കൂളിനു എതിർവശം...

world news1 day ago

ഇന്തൊനീഷ്യൻ സന്ദർശനത്തിനിടെ മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട 7 പേർ അറസ്റ്റിൽ

സിംഗപ്പൂർ: ഇന്തൊനീഷ്യയിൽ സന്ദർശനം നടത്തുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പയെ വധിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർപാപ്പ 3 ദിവസത്തെ ഇന്തൊനീഷ്യ സന്ദർശനം പൂർത്തിയാക്കി...

Movie1 day ago

‘Inspiring’: Russell Brand’s Newfound Passion for Jesus; Tucker Asks Him to Give Closing Prayer

For those who may not have been following British comedian and actor Russell Brand as he became a Christian and...

Sports1 day ago

ഉന്നതങ്ങളിലുള്ള എന്റെ കർത്താവിനും രക്ഷകനും സ്തുതിയും മഹത്വവും: ക്രിസ്തു സാക്ഷിയായ എന്‍‌എഫ്‌എല്‍ ഇതിഹാസ താരത്തിന്റെ ജീവിതം

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല National Football League (NFL) കളിക്കാരിൽ ഒരാളായ വാർണർ തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തോട് തുറന്നുപറയാൻ ഒരിക്കലും മടി കാണിച്ചിരുന്നില്ല. തന്റെ...

Trending