National
ഗ്ലോബൽ പാഥ് വേ നാഷണൽ കോൺഫറൻസ് ഫെബ്രുവരി 4 – 6 വരെ
കർണാടകത്തിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് ഒരുക്കുന്ന ഗ്ലോബൽ പാഥ് വേ നാഷണൽ കോൺഫറൻസ് ഫെബ്രുവരി 4 മുതൽ 6 വരെ ജെ.പി നഗർ മെട്രൊ സ്റ്റേഷന് സമീപം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും.
കെ.സി.ഫ് സെക്രട്ടറി റവ. കോശി പ്രകാശ് അദ്ധ്യക്ഷനായിരിക്കും. ന്യൂ ലൈഫ് ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. എബ്രഹാം മാത്യൂ ഉദ്ഘാടനം ചെയ്യും. കർണാടക യുണെറ്റട് പെന്തക്കോസ്തൽ ഫെലോഷിപ്പ് സെക്രട്ടറി റവ. ഡൊ. കെ.വി ജോൺസൻ, കെ.സി.ഫ് പ്രസിഡെന്റ് റവ. ജെസ്റ്റിൻ കോശി എന്നിവർ സംസാരിക്കും. ഇവാ. ജോനാഥാൻ ജോണിന്റെ നേതൃത്വത്തിൽ ക്വയർ ആരാധനക് നേതൃത്വം നല്കും. അന്തർദേശീയ പ്രസംഗകർ റവ. ഡൊ ജെറി വില്യംസൺ, പാസ്റ്റർ റോബ് ഗോയിറ്റി, ഡെറിക്ക് കാർഡ് വെല്ല് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
നാലാം തിയതി രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. ദിവസവും രാവിലെ 9 മുതൽ 4 വരെ വിവിധ ട്രെയിനിംഗ് പ്രോഗ്രാം നടക്കും. കർണാടകത്തിൽ നിന്നും, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർ പങ്കെടുക്കുന്നത്. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നല്കും. റവ. സാം സുരേഷ്, പാസ്റ്റർ പോൾ സി ജോസഫ് എന്നിവർ നേതൃത്വം നല്കും.
വിശദ വിവരങ്ങൾക്ക്:
+91 9448345161, +91 9343705800
National
ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനു. 7 മുതല്‍
ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനുവരി 7 ചൊവ്വ വൈകിട്ട് 6 മുതല്‍ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി 12 ഞായറാഴ്ച സംയുക്താരാധന, കർത്തൃമേശ, സമാപന സമ്മേളനം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ കെ.വി. പൗലോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റാന്നി, വര്‍ഗീസ് എബ്രഹാം, പി.സി. ചെറിയാന്‍, സണ്ണി കുര്യന്‍ വാളകം, പാസ്റ്റര്‍ ബാബു ചെറിയാന്‍ പിറവം, പാസ്റ്റര്‍ കെ.സി. തോമസ് എന്നിവര്‍ പ്രസംഗിക്കും. മിസ്പ വോയ്‌സ് തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ വിമന്‍സ് ഫെലോഷിപ്പും ജനുവരി 11 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ ശുശ്രൂഷക സമ്മേളനവും ഹെബ്രോന്‍ സഭാഹാളില്‍ വച്ച് നടക്കും. പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, രാജന്‍ വി. മാത്യു, അനില്‍ കുര്യാക്കോസ്, സഹോദരന്‍മാരായ റ്റി.ഡി. ജോര്‍ജ്, സി.പി. ജോണ്‍സണ്‍, മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും
Sources:christiansworldnews
National
മതപരിവര്‍ത്തനാരോപണം: മധ്യപ്രദേശില്‍ സുവിശേഷക അറസ്റ്റില്‍
മധ്യപ്രദേശ്: മധ്യപ്രദേശിലെ ചിന്ദ് വാഡ ജില്ലയില്‍ ഐപിസി വനിതാ പ്രവര്‍ത്തകരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സുവിശേഷക ചോട്ടീഭായ് പട്ടേല്‍ എന്ന സഹോദരിയെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
ചിന്ദ് വാഡ ജില്ലയില്‍ നിന്നും 70 കി.മീ ദൂരമുള്ള ഹറായ് എന്ന സ്ഥലത്ത് സുവിശേഷക ചോട്ടീഭായ് പട്ടേല്‍ നടത്തിയ സഭായോഗത്തിനിടയിലാണ് സുവിശേഷ വിരോധികള്‍ പോലീസുകാരുമായി വന്ന് യോഗം തടസ്സപ്പെടുത്തിയത്. ഇരുപതോളം ആളുകള്‍ കൂടിയിരുന്ന യോഗത്തിനിടയില്‍ നിന്നും മതപരിവര്‍ത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്ത് ചിന്ദ് വാഡ ജയിലിലാക്കി.
Sources:onlinegoodnews
National
ഐപിസി ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10 മണിക്ക്
ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10.00 മണിക്ക് അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ഐ പി സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകുകയും ചെയ്യുന്നു. മേഖലയിലെ എല്ലാ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് ഐപിസി ഇടുക്കി മേഖല സെക്രട്ടറി അഡ്വ.ജോൺലി ജോഷ്വാ അറിയിച്ചു.
Sources:gospelmirror
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden