Cricket
ഐ പി എല്‍ സീസണ് 10 ; ഹെബ്രോന്‍ സ്ട്രൈക്കേഴ്സ് ടീം വിജയികള്‍

ഇന്റര്‍ പെന്തക്കോസ്തല്‍ ലീഗ് മാമാങ്കത്തില്‍ ഹെബ്രോന്‍ സ്ട്രൈക്കേഴ്സ് ടീം വിജയികളായി. യു എ ഇ യിലെ പെന്തക്കോസ്ത് സഭകളിലെ യുവാക്കളുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഇത്. ഇത്രയും വര്‍ഷങ്ങള്‍ക്കൊണ്ട് ഈ മത്സര പരമ്പര യുവാക്കളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. പെന്തക്കോസ്ത് യുവാക്കളില്‍ കായിക മത്സരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സഭാവിത്യാസമന്യേ പരസ്പരം പരിചയപ്പെടുവാനും ഒരുമിച്ച് കൂടുവാനും ഒരു നല്ല വേദിയാണ് ഇന്റര്‍ പെന്തക്കോസ്തല്‍ ലീഗ്.
ബേസിക് ലയണ്‍സും, ഹെബ്രോന്‍ സ്ട്രൈക്കേഴ്സും തമ്മിലായിരുന്നു ഫൈനല്‍ മത്സരം.ഹെബ്രോന്‍ സ്ട്രൈക്കേഴ്സ് 46 റണ്ണുകള്‍ക്ക് വിജയിച്ചു. മൂന്നാം സ്ഥാനം ഇ സി എഫ് സ്ട്രൈക്കേഴ്സ് കരസ്ഥമാക്കി. 3 ആഴ്ച നീണ്ടുനിന്ന പരമ്പര ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെ 2.30 നാണ് സമാപനം കുറിച്ചത്. ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അനേകം വിശ്വാസികളും ദൈവദാസന്മാരും സന്നിഹിതരായിരുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
Cricket
മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്സ് (46) അന്തരിച്ചു. ആസ്ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്സ്.
ഓസ്ട്രേലിയക്കായി സിമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
Cricket
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തായ്ലൻഡിലെ കോ സാമുയിൽവച്ചായിരുന്നു മരണം.
ഷെയ്ൻ വോണിനെ തന്റെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളാണ് ഷെയ്ൻ വോണ്‍. ഓസ്ട്രേലിയക്കായി 145 ടെസ്റ്റിൽ നിന്ന് 3,154 റണ്‍സും 708 വിക്കറ്റും നേടി. 194 ഏകദിനത്തിൽ നിന്ന് 293 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്.
എന്നാൽ ദേശീയ ജഴ്സിയിൽ ട്വന്റി-20 കളിക്കാനായിട്ടില്ല. 55 ഐപിഎല്ലിൽ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്ലബ് ക്രിക്കറ്റില്‍ അദ്ദേഹം സജീവമായിരുന്നു. ഏറെ നാള് കളിക്കാരനെന്ന നിലയില്‍ തുടര്‍ന്ന അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങിയിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ പ്രഥമ സീസണില്‍ത്തന്നെ ജേതാക്കളാക്കിയ നായകനാണ് ഷെയ്ന് വോണ്‍. ഇതിന് ശേഷം ടീമിന്റെ ഉപദേശക സംഘത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
http://theendtimeradio.com
Cricket
കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്പോണ്സര് ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്പോണ്സര് ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news12 months ago
Taliban ban Covid vaccine; The notice was posted at a hospital in Paktia
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
Envelope Containing Three Bullets Sent to Pope Francis
-
Media12 months ago
The Taliban are killing Christians with Bibles on their cellphones