Connect with us
Slider

National

കേരള സംസഥാന ന്യൂനപക്ഷ കമ്മിഷന്റെ ബോധവത്കരണ സെമിനാർ ഫെബ്രു.16 ന്

Published

on

 

കേരള സംസഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല ബോധവത്കരണ പരിപാടികളുടെ ഭാഗമായി കൊല്ലം ഗസ്റ്റ് ഹൗസിൽ കൂടിയ ക്രിസ്ത്യൻ പ്രതിനിധി കൂട്ടായ്‌മയിലാണ് പെന്തക്കോസ്തു സഭകളുടെ അവകാശം സംരക്ഷിക്കണം എന്ന് പി. വൈ. സിക്കു വേണ്ടി പി. വൈ. സി സോണൽ പ്രസിഡന്റ്‌ ജോഷി സാം മോറിസ്, സോണൽ സെക്കട്ടറി പാസ്റ്റർ സാം. പി. ലൂക്കോസ്, പാസ്റ്റർ ജയശങ്കർ (പി. വൈ. സി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ്‌), പാസ്റ്റർ സ്റ്റാൻലി കൊല്ലം (പി. സി. ഐ കൊല്ലം താലൂക്ക് സെക്രട്ടറി) എന്നിവർ ആവശ്യപെട്ടത്.

സഭകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ, അവകാശ സംരക്ഷണം, ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിവിധ ആവശ്യങ്ങളും പരാതികളും അവതരിപ്പിച്ചു. പെന്തക്കോസ്തു സഭകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി മാത്രം ഒരു സമിതിയെ രൂപികരിച്ചു പരാതികളുടെ അടിസ്ഥാനത്തിലും സമിതി നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലും പെന്തക്കോസ്തു സഭകളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കും എന്ന്‌ കമ്മീഷൻ അറിയിച്ചു വിവിധ ക്രിസ്ത്യൻ സമുദായങ്ങളുടെ അദ്ധ്യക്ഷന്‍മാരും മുഖ്യധാര പ്രവർത്തകരും പ്രതിനിധി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

കമ്മറ്റിയുടെ തീരുമാനപ്രകാരം കേരള സംസഥാന ന്യൂനപക്ഷ കമ്മിഷന്റെ ബോധവത്കരണ സെമിനാർ കൊല്ലം പട്ടത്താനം ഭാരതരാജ്ഞി ഓഡിറ്റോറിയത്തിൽ വച്ച് ഫെബ്രു.16 ന് ശനിയാഴ്ച രാവിലെ 10: 30 ന് നടക്കും. ജില്ലയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കായി നടത്തുന്ന സെമിനാറിൽ ന്യൂനപക്ഷ വിഭാഗങ്ങളിലൂടെ “അവകാശങ്ങളും, ആനുകൂല്യങ്ങളും” എന്നി വിഷയങ്ങളേ കുറിച്ചു ചർച്ചയും, ക്ലാസ്സ്‌കളും ഉണ്ടായിരിക്കും. അവകാശങ്ങളെ കുറിച്ചും, ആനുകൂല്യങ്ങളെ കുറിച്ചും അറിയുവാനും സെമിനാറിൽ പങ്കെടുക്കുവാനും ആഗ്രഹിക്കുന്ന പാസ്റ്റോഴ്സ് ബന്ധപെടുക: +918075205895, +9194474 16366

National

ബഹറിന്‍ ബഥേല്‍ കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി പ്രസംഗിക്കുന്നു.

Published

on

ബഹറിന്‍: ഐ പി സി ബഥേല്‍ ബഹറിന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗവും സംഗീതവിരുന്നും അധാരി പാര്‍ക്കിലുള്ള അല്‍ദുറ ഹാളില്‍ വെച്ച് നവംബര്‍ 4 മുതല്‍ 6 വരെ എല്ലാ ദിവസവും രാത്രി 7 മണി മുതല്‍ 9.30 വരെ നടത്തപ്പെടുന്നു.മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ പ്രിന്‍സ് റാന്നി ആണ്. ഡോ.ബ്ലസ്സന്‍ മേമന, ബ്ലമിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ക്വയര്‍ ആരാധനയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റര്‍ വിനില്‍. സി. ജോസഫ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.

Continue Reading

National

പുതിയ നിയമം ഇനി ബാഗ്ഡി ഭാഷയിലും

Published

on

രാജസ്ഥാന്‍: 18 ലക്ഷത്തിലധികം വരുന്ന ബാഗ്ഡി ഭാഷക്കാര്‍ക്ക് വേണ്ടി വിക്ലിഫ് പരിഭാഷകരായ ജിജി മാത്യൂ, ബീന ദമ്പതികള്‍ സുദീര്‍ഘ വര്‍ഷങ്ങള്‍ ബാഗ്ഡി ജനതയോടൊപ്പം താമസിച്ച് ഭാഷാ പരിശീലനം നേടി പരിഭാഷ നിര്‍വഹിച്ച ബാഗ്ഡി പുതിയ നിയമത്തിന്റെ സമര്‍പ്പണ ശുശ്രൂഷ ഹനുമാന്‍ഗഡില്‍ വെച്ച് സെപ്റ്റംബര്‍ 28 ന് വിക്ലിഫ് ഇന്ത്യാ ചെയര്‍മാന്‍ തിമൊഥി ഡാനിയേല്‍ നിര്‍വഹിച്ചു.വിക്ലിഫ് ഇന്ത്യാ സി ഇ ഒ ജോണ്‍ മത്തായി കാതേട്ട്, മാത്യൂ എബനേസര്‍, സുനില്‍ ബി മാത്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. ജിജി മാത്യൂവും കുടുംബവും, അവരോടൊപ്പം ശുശ്രൂഷയില്‍ സഹകരിച്ച മാതൃഭാഷാ പരിഭാഷകരും ബാഗ്ഡിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സഭാശുശ്രൂഷകരും, വിശ്വാസികളും ഈ ചടങ്ങില്‍ സംബന്ധിച്ചു. ഹൃദയ ഭാഷയില്‍ ആദ്യമായി പ്രിന്റു ചെയ്തു ലഭിച്ച പുതിയ നിയമം ബാഗ്ഡി വിശ്വാസികള്‍ ആവേശപൂര്‍വ്വം ഏറ്റുവാങ്ങി. വിക്ലിഫ് ഇന്ത്യായുടെ നേതൃത്വത്തില്‍ തര്‍ജ്ജമ പൂര്‍ത്തിയാക്കിയ മറ്റ് 7 ഭാഷകളിലും പുതിയ നിയമം ഉടന്‍ പുറത്തിറങ്ങും.

Continue Reading

Subscribe

Enter your email address

Featured

us news13 hours ago

Covid-19 ‘shakes’ Brazil; Most children and young people die

Brazil has been one of the worst-hit nations by the coronavirus disease (Covid-19) pandemic but the unusual high deaths among...

us news14 hours ago

Russia prepares for devastating war; 30,000 more troops cross border; Ukraine shocked

Thirty thousands of Russian troops massing near the Ukrainian border, convoys of tanks, and a deadly escalation in the grinding...

us news15 hours ago

Christian pastor released from prison in Laos

A Laotian pastor who was kept in police detention for more than a year for conducting religious activities related to...

us news15 hours ago

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

ഫ്ലോറിഡ ∙ കോവിഡ് മഹാമാരിയുടെ ദുരന്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് ഒറ്റ സംഖ്യയിൽ എത്തിയതായി ഫ്ലോറിഡാ...

us news15 hours ago

Malayalee Rose Mary in the American Cancer Society’s Shave to Save program

Rosemary Cherian, a Malayalee, is participating in ‘Shave to Save’, a fundraising event for the American Cancer Society’s Hope Lodge,...

us news15 hours ago

ഒസിഐ കാര്‍ഡുകള്‍ വീണ്ടും പുതുക്കേണ്ടതില്ല, 20 വര്‍ഷ കാലാവധിയും ഉപേക്ഷിക്കും, പ്രവാസികള്‍ക്ക് വന്‍ നേട്ടം

ന്യൂഡല്‍ഹി: ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ വീണ്ടും പുതുക്കുന്നതിനുള്ള നിയമങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ഒഴിവാക്കി. പ്രവാസികള്‍ക്ക് ഇത് വലിയ നേട്ടമുണ്ടാക്കും. ഒസിഐ കാര്‍ഡുകള്‍...

Trending