Connect with us

world news

കുവൈത്തിലെ ശൈഖ് ജാബിർ പാലത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 30ന്

Published

on

 

കുവൈറ്റിന്റെ സ്വപ്‌നപദ്ധതിയായ സിൽക്ക് സിറ്റിയുടെ ഭാഗമായി നിർമിക്കുന്ന ശൈഖ് ജാബിർ പാലം ഏപ്രിൽ 30ന് രാജ്യത്തിന് സമർപ്പിക്കും. ഭൂരിഭാഗം ജോലിയും പൂർത്തിയായ പാലത്തിലൂടെ ദേശീയ-വിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും  ഗതാഗത അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൂഹ അൽ അഷ്‌കനാനി അറിയിച്ചു.

ഏകദേശം മുഴുവനായും കടലിന് മുകളിലൂടെ കടന്നുപോകുന്ന പാലത്തിന്റെ നീളം 37.5 കിലോമീറ്ററാണ്. ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്. ശൈഖ് ജാബിർപാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററിൽനിന്ന് 37.5കിലോമീറ്റർ ആയി കുറയും. നിലവിൽ ഒന്നര മണിക്കൂർ വേണ്ടിടത്ത് അരമണിക്കൂർ കൊണ്ട് യാത്രചെയ്ത് എത്താനാകും. ലോകത്തിലെ നാലാമത്തെ വലിയ പാലം കൂടിയാണ് കുവൈറ്റിലെ ജാബിർ പാലം.

കടലിലും കരയിലുമായി കടന്നുപോകുന്ന പാലത്തിന്റെ വഴിയിൽ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്ന വാണിജ്യകേന്ദ്രവുമുണ്ടാകും. 2013 നവംബർ മൂന്നിന് നിർമാണമാരംഭിച്ച പാലത്തിന്റെ പദ്ധതിച്ചെലവ് 738750 ദശലക്ഷം ദീനാറാണ്. ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനവും ജാബിർ പാലത്തിൽ അധികൃതർ ഒരുക്കുന്നുണ്ട്. അമീർ ശൈഖ് സബയുടെ സ്വപ്‌ന പദ്ധതിയായ വിഷൻ-2035 പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയുടെ സുപ്രധാന സാമ്പത്തിക കേന്ദ്രമായി മാറുമെന്നാണ് കരുതുന്നത്.

world news

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

Published

on

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ അക്രമ സംഭവം നടന്നിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അൽ ഫവാക്കർ ഗ്രാമത്തിൽ ഒരു ദേവാലയം നിർമ്മിക്കാൻ ക്രൈസ്തവർ ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്താൻ തീവ്രവാദികൾ പരിശ്രമിച്ചെങ്കിലും അത് വിലപ്പോവാതെ വന്നതോടുകൂടിയാണ് അവരുടെ ഭവനങ്ങൾ നശിപ്പിക്കാൻ തീവ്രവാദികൾ തുനിഞ്ഞത്.

സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും, ഇതിന് പിന്നിലുള്ളവരെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് മെത്രാൻ അൻബാ മക്കാരിയൂസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അക്രമത്തിന്റെ ഇരകളായവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ, ഈജിപ്തിനെ, എല്ലാ ഉപദ്രവങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഈജിപ്തിലെ പത്തു ശതമാനത്തോളം ആളുകളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക്ക് സഭയിലെ അംഗങ്ങളാണ്. മിന്യ പ്രവിശ്യയിലെ കോപ്റ്റിക്ക് വിശ്വാസികൾക്ക് നേതൃത്വം നൽകുന്ന ബിഷപ്പ് മക്കാരിയൂസ് ഏകദേശം പത്ത് വർഷങ്ങൾക്ക് മുന്‍പ് ഒരു കൊലപാതകശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ക്രൈസ്തവർക്ക് ഏറ്റവും ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് മുപ്പത്തിയെട്ടാം സ്ഥാനത്താണുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

Published

on

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ മാർഗമാണ് എക്സ്പ്രസ് എൻട്രി. എക്സ്പ്രസ് എൻട്രി എന്ന ഓൺലൈൻ സംവിധാനം വഴി വിദഗ്ധ തൊഴിലാളികൾക്കാണ് സ്ഥിരതാമസത്തിനായി കാനഡയിലേക്ക് കുടിയേറാന്‍ സാധിക്കുക. മൂന്ന് തരത്തിലുള്ള പ്രോഗ്രാമുകളാണ് എക്സ്പ്രസ് എൻട്രിക്ക് കീഴിലുള്ളത്-ഫെഡറൽ സ്കിൽഡ് വർക്കർ പ്രോഗ്രാം, കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് പ്രോഗ്രാം.

നിങ്ങളുടെ പ്രൊഫൈൽ സമർപ്പിക്കുകയാണെങ്കിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) ഉപയോഗിച്ച് നിങ്ങളെ എക്‌സ്‌പ്രസ് എൻട്രി പൂളിൽ റാങ്ക് ചെയ്യും. റാങ്കിങ്ങില്‍ മിനിമം പോയിന്റിന് മുകളില്‍ സ്കോർ ചെയ്ത വ്യക്തിക്ക് മാത്രമായിക്കും വിസക്കുള്ള ക്ഷണം ലഭിക്കുക.

പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാശേഷി എന്നിവ കണക്കിലെടുക്കുന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) പരിഗണിച്ചാണ് റാങ്കിങ് .ഒന്നിലധികം ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ സ്‌കോർ ഉണ്ടെങ്കിൽ, അവർ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ച തീയതിയും സമയവും അനുസരിച്ചാണ് കട്ട് ഓഫ് നിർണ്ണയിക്കുന്നത്. എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികളുടെ കട്ട് ഓഫ് സ്‌കോർ 2024 ഏപ്രിൽ 10-ന് സമർപ്പിക്കുന്ന തീയതിയും സമയവും അടിസ്ഥാനമാക്കി 549-ൽ നിന്ന് 529-ലേക്ക് ആയി കുറച്ചിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

Published

on

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ വിസകൾ രണ്ട് വർഷത്തേക്ക് ലഭിക്കും.

രണ്ട് വർഷത്തെ വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രണ്ട് ഷെങ്കൻ വിസകൾ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം. ഇയു -ഇന്ത്യ കോമൺ അജണ്ട ഓൺ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റിക്ക് കീഴിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.

എന്താണ് ഷെങ്കൻ വിസ

യൂറോപ്യന്മാരല്ലാത്ത ആളുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും അവിടെ ഹ്രസ്വകാലത്തേക്ക് താമസിക്കാനും അനുവദിക്കുന്ന വിസയാണ് ഷെങ്കൻ വിസ.

സാധാരണയായി, ഈ വിസയുടെ സാധുത പ്രവേശന തീയതി മുതൽ ആരംഭിച്ച് പരമാവധി 90 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. അതേ സമയം, ഈ വിസ വിദേശത്ത് ജോലി ചെയ്യാൻ അനുമതി നൽകുന്നില്ല. ഇതിന് പുറമേയാണ് ദീർഘകാല സാധുതയുള്ള കാസ്കേഡ് വിസ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷെങ്കൻ വിസ ഏരിയയിൽ 25 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും 4 യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളായ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവയും ഉൾപ്പെടുന്നു

.പാസ്‌പോർട്ടിന്റെ കാലാവധി തുടർന്നും അവശേഷിക്കുന്നുണ്ടെങ്കിൽ, രണ്ട് വർഷത്തെ വിസയ്ക്ക് ശേഷം സാധാരണയായി അഞ്ച് വർഷത്തെ വിസ അനുവദിക്കുമെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. ഈ വിസ ഉള്ളവർക്ക് ഷെങ്കൻ മേഖലയ്ക്ക് പുറത്തുള്ള 37-ലധികം രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാം

ഷെങ്കൻ വിസയിൽ ഉൾപ്പെട്ട രാജ്യങ്ങൾ

ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, എസ്തോണിയ, ഗ്രീസ്, സ്പെയിൻ, ഫ്രാൻസ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, ഹംഗറി, മാൾട്ട, നെതർലാൻഡ്സ്, ഓസ്ട്രിയ, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവേനിയ, സ്ലോവാക്യ, സ്ലൊവാക്യ, സ്ലൊവാക്യ , ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news60 mins ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news1 hour ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health2 hours ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news2 hours ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news2 hours ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

National23 hours ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

Trending