Connect with us

Cricket

മു​ൻ ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​ൻ സ​ന​ത്​ ജ​യ​സൂ​ര്യ​ക്ക്​ ​ഐ.​സി.​സി​യു​ടെ 2 വ​ർ​ഷ​ത്തെ വി​ലക്ക്

Published

on

 

സ​ന​ത്​ ജ​യ​സൂ​ര്യ​ക്ക്​ ​െഎ.​സി.​സി​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ വി​ലക്ക്. അ​ഴി​മ​തി​വി​രു​ദ്ധ ച​ട്ടം ലം​ഘി​ച്ച​തി​​െൻറ പേ​രി​ലാ​ണ്​ ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നും ജ​യ​സൂ​ര്യ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ​ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റി​നെ​തി​രെ ഉ​യ​ർ​ന്ന അ​ഴി​മ​തി​ക്കേ​സു​ക​ൾ അ​ന്വേ​ഷി​ച്ച സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​​െൻറ പേ​രി​ലാ​ണ്​ ന​ട​പ​ടി.

2017 ജൂ​ലാ​യി​ൽ സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ഒ​രു മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ​ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ ജ​യ​സൂ​ര്യ​യെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, സ​മി​തി ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും തെ​ളി​വും ന​ൽ​കി​യി​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നു. ഇൗ ​സ​മ​യ​ത്ത്​ ഉ​പ​യോ​ഗി​ച്ച ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൈ​മാ​റി​യി​ല്ല​ത്രേ. ​ഇ​തൊ​ക്കെ ചൂ​ണ്ടി​കാ​ണി​ച്ച്​ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ജ​യ​സൂ​ര്യ​ക്കെ​തി​രെ അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്​ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

പ​രാ​തി 2018 ഒ​ക്​​ടോ​ബ​ർ 15 മു​ത​ൽ മു​ൻ​കാ​ല​പ്ര​ബ​ല്ല്യ​ത്തി​ലാ​​ണ്​ ര​ണ്ട​ു വ​ർ​ഷ​ത്തെ വി​ല​ക്ക്. കാ​ലാ​വ​ധി ക​ഴി​യും വ​രെ ക്രി​ക്ക​റ്റ്​ ഭ​ര​ണം, സം​ഘാ​ട​നം തു​ട​ങ്ങി​യ ഒ​രു മേ​ഖ​ല​യി​ലും ജ​യ​സൂ​ര്യ​ക്ക്​ ഇ​ട​പെ​ടാ​നാ​വി​ല്ല. 1996​ ലോ​ക​ക​പ്പ്​ ചാ​മ്പ്യ​ൻ ടീ​മി​​െൻറ സൂ​പ്പ​ർ താ​ര​വും മു​ൻ നാ​ക​നു​മാ​യ ജ​യ​സൂ​ര്യ​യു​ടെ വ്യ​ക്​​തി​ജീ​വി​ത​ത്തി​ന്​ തി​രി​ച്ച​ടി​യാ​വുന്നതാണ്​ നടപടി. അ​തേ​സ​മ​യം, വി​ല​ക്ക്​ നീ​തി​പൂ​ർ​വ​മ​ല്ലെ​ന്ന്​ ജ​യ​സൂ​ര്യ പ്ര​തി​ക​രി​ച്ചു. ഒ​രു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യി​ലും താ​ൻ പ​ങ്കാ​ളി​യ​ല്ലെ​ന്നും അ​ന്വേ​ഷ​ണ സ​മി​തി​യോ​ട്​ സ​ത്യ​സ​ന്ധ​മാ​യി സ​ഹ​ക​രി​ച്ചു​വെ​ന്നും താ​രം വ്യ​ക്​​ത​മാ​ക്കി

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news3 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National3 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news4 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news4 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending