Connect with us

Cricket

ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി

Published

on

 

ഐപിഐൽ വാതുവെപ്പിനെ തുടർന്ന് തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ചു. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. അച്ചടക്കനടപടിയും  ക്രിമിനൽകേസും രണ്ടാണെന്നും ശിക്ഷാ കാലാവധി ബി.സി.സി.ഐ പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. മൂന്ന് മാസത്തിനകം ഇക്കാര്യത്തിൽ ബി.സി.സിഐ തീരുമാനമറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടേണ്ടതുണ്ടെന്നും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ശ്രീശാന്തും ശക്തമായി വാദിച്ചിരുന്നു. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസഹ്റൂദ്ദീന് വിലക്കേർപ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നുവെന്നും വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോൾ പങ്കെടുക്കാൻ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയിൽ പറഞ്ഞിരുന്നു.  ഐ.പി.എല്‍. ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുനല്‍കുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐയുടെ വാദം.

ഐപിഎൽ വാതുവെപ്പ് കേസിൽ ദില്ലി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരുന്നില്ല. വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. അതിനെത്തുടർന്നാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

Movie29 minutes ago

Dallas Jenkins welcomes challenges of eagerly anticipated season 5 of ‘The Chosen’

With the premiere of “The Chosen” season five upon us, fans anticipating more of the same might be surprised by...

world news40 minutes ago

3 Iranian Christians Receive Severe Prison Sentences

Iran — As extreme Christian persecution continues in Iran, three Christian converts in the nation received a combined total of...

National57 minutes ago

കോട്ടയം, ഹോളി സ്പിരിറ്റ് കോൺഫറൻസ് 2025 ഏപ്രിൽ 25 ന്

കോട്ടയം: – കറുകച്ചാൽ, ഹോളി സ്പിരിറ്റ് കോൺഫറൻസ്’ ഹൊരെബ് ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച്, അസംബ്ലീസ് ഓഫ് ഗോഡ് ഉത്തർപ്രദേശ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും...

National1 day ago

3 Churches Attacked in Andhra Pradesh

India — Hindu nationalist mobs attacked three churches during recent Sunday worship services, leaving the local Christian communities in the...

National1 day ago

പഞ്ചാബ് പത്താൻകോട്ടിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പ്രതിഷ്ഠ ശുശ്രൂഷ മാർച്ച് 21 ന് നടന്നു

പഞ്ചാബ് പത്താൻകോട്ടിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയ്ക്ക് ആയി പണികഴിപ്പിച്ച ഐപിസി ബേഥേൽ സഭാ മന്ദിരത്തിൻ്റെയും, കൺവൻഷൻ സെൻ്ററിൻ്റേയും പ്രതിഷ്ഠ ശുശ്രൂഷ മാർച്ച് 21 ന് നടന്നു. മുൻ...

National1 day ago

ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ

രാജ്യത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ്,...

Trending

Copyright © 2019 The End Time News