Connect with us

Cricket

ഐ.പിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് റണ്‍സ് ജയം.

Published

on

 

ഐ.പിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ധോനിയുടെ ബാറ്റിംഗ് മികവിൽ 175 റണ്‍സെടുത്തു. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ തുടക്കത്തില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. പിന്നീട് തിരിച്ചടിച്ചെങ്കിലും പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിക്കുകയായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നൈയ്ക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്.

രാജസ്ഥാന് തുടക്കം മുതലെ തകര്‍ച്ചയായിരുന്നു.14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു. രഹാനെയെയും(0) സഞ്ജുവിനെയും (8) ചഹാറും ബട്ട്ലറെ(6) ഠാക്കൂറും പുറത്താക്കി. സ്മിത്തും ത്രിപാദിയും ചേര്‍ന്ന് രാജസ്ഥാന് പ്രതീക്ഷ നൽകി എങ്കിലും രക്ഷയുണ്ടായില്ല. ത്രിപാദിയെ(39) താഹില്‍ റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കിയതും രാജസ്ഥാന് തിരിച്ചടിയായി.

നാലാം വിക്കറ്റില്‍ റെയ്നയും ധോണിയും ചേർന്നാണ് ചെന്നൈയ്ക്ക് പ്രതീക്ഷ ഉയര്‍ത്തിയ്ത്. 14-ാം ഓവറില്‍ റെയ്ന പുറത്തായി.അവസാനം ധോണി (46 പന്തില്‍ 75) ജഡേജയും എട്ട് റണ്‍സുമായി ക്രീസില്‍ പുറത്താകാതെ നിന്നു. റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് റണ്‍സിന്റെ ജയമാണ് നേടിയത്.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

world news14 hours ago

സാഹിത്യ സംഗമത്തിൽ വ്യത്യസ്തമായി സുവിശേഷീകരണ ലഘുലേഖയുമായി ദി ബൈബിൾ വേർഡ്‌സ്.കോം

യുഎഇ ചാപ്റ്റർ നടത്തിയ സാഹിത്യ സംഗമത്തിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ദൈവരാജ്യത്തിലേക്കുള്ള അവകാശവും യാത്രയ്ക്കുള്ള വിളിയും എന്ന ആഹ്വനതോടെ ഡിസൈൻ ചെയ്തിട്ടുള്ള ഈ ട്രാക്റ്റ് സഭാ മീറ്റിംഗുകളിൽ,...

Travel15 hours ago

ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വീസ; ഇളവിൽ ആറ് രാജ്യങ്ങൾ കൂടി

അബുദാബി: യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക്...

world news15 hours ago

ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ലിബിയന്‍ ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് ഒരു പതിറ്റാണ്ട്

കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് പത്തു വര്‍ഷം. 2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ്...

world news15 hours ago

സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനുള്ള ഏഴംഗ കമ്മിറ്റിയില്‍ ക്രൈസ്തവ വനിതയും

ഡമാസ്‌കസ്: കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകൂട അട്ടിമറി നടന്ന സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളില്‍ ക്രൈസ്തവ വനിതയും. രാജ്യത്തിന്റെ ഘടന നിർവചിക്കുന്നതിനുള്ള നാഷണൽ...

us news2 days ago

Co-Founder of Wikipedia Reveals His Journey from ‘Skeptical Philosopher’ to Christian

Wikipedia co-founder Larry Sanger has announced that after years of being an “agnostic” and a “skeptical philosopher,” he has now...

world news2 days ago

Meeting the Needs of Our Persecuted Family

Kenya — Christians living in Lamu West, Kenya, are used to hearing news of Islamic extremists crossing the nearby Somali...

Trending

Copyright © 2019 The End Time News