Connect with us

Cricket

ഐ.പി.എല്‍ 2019: രാജസ്ഥാന് തോൽവി ; സഞ്ജുവിന് ഈ സീസണിലെ കന്നി സെഞ്ച്വറി

Published

on

 

ഐ.പി.എല്‍ 12-ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച കളിയായിരുന്നു സണ്‍റൈസേസ് ഹൈദരാബാദും, രാജസ്ഥാന്‍ റോയല്‍സും കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കാഴ്ചവച്ചത്. തുടക്കം ഗംഭീരമാക്കി പകുതിയോളം കളത്തില്‍ നിറഞ്ഞു നിന്നെങ്കിലും രണ്ടാം പകുതിയിലെ ഹൈദരാബാദിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ രാജസ്ഥാന് പിടിച്ച് നില്‍ക്കാനായില്ല. തുടക്കത്തില്‍ അടിച്ചു കയറിയ രാജസ്ഥാന്‍ 198 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിയെങ്കിലും ആറു പന്തുകള്‍ ബാക്കിനില്‍ക്കെ വാര്‍ണര്‍ പട വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 ഓവറില്‍ രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 198 റന്‍സ് എടുത്തപ്പോള്‍, ഹൈദരാബാദ് 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റന്‍സ് കരസ്ഥമാക്കി.

ഹൈദരാബാദിനു വേണ്ടി വാര്‍ണര്‍ 37 പന്തില്‍ നിന്നും 69 റന്‍സും ബെയര്‍‌സ്റ്റോ 28 പന്തില്‍ നിന്ന് 45 റണ്‍സും നേടി. ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത് ഈ കൂട്ടുകെട്ട് നല്‍കിയ അടിത്തറയില്‍ നിന്നാണ്. വിജയ് ശങ്കറിന്റെ ഇടപെടലും ഹൈദരാബാദിന്റെ വിജയത്തിന് നിര്‍ണായകമായി. 15 പന്തില്‍ നിന്നും 35 റണ്‍സ് നേടിയാണ് വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ കളിക്കളത്തില്‍ മിന്നിത്തിളങ്ങിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ജോസ് ബട്ലറുടെ വിക്കറ്റ് നഷ്ടമായി. കേവലം 5 റന്‍സിന്റെ ആയുസോടെ ജോസ് ബട്ലര്‍ക്ക് കളം വിടേണ്ടി വന്നു. തുടര്‍ന്ന് സഞ്ജു സാംസണും അജങ്ക്യ രഹാനെയും കൈകോര്‍ത്തപ്പോള്‍ രാജസ്ഥാന്റെ ആയുസിന് ബലം കൂടി. രണ്ടുപേരും ചേര്‍ന്ന് 119 റന്‍സ് സമ്മാനിച്ചാണ് വഴിപിരിഞ്ഞത്. 49 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി നിറവോടെ 70 റണ്‍സെടുത്താണ് രഹാനെ കളം വിട്ടത്. പിന്നീട് കണ്ടത് സഞ്ജുവിന്റെ തകര്‍പ്പന്‍ ഒറ്റയാള്‍ പ്രകടനമാണ്. അവസാനത്തെ അഞ്ച് ഓവറില്‍ 76 റണ്‍സ് രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത് സഞ്ജുവിന്റെ ഇടപെടലാണ്.

അന്ത്യയാമത്തിലെ 18-ാം ഓവറില്‍ മാത്രം നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു ഒറ്റയ്ക്ക് സ്വന്തമാക്കിയത്. രഹാനെ പുറത്തായപ്പോള്‍ സഞ്ജുവിന് കൂട്ടായെത്തിയ ബെന്‍സ്റ്റോക്‌സും മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്‍പത് പന്തില്‍ നിന്നു 16 റണ്‍സ് സ്റ്റോക്‌സ് നേടിയപ്പോള്‍ 55 പന്തില്‍ നിന്നും സെഞ്ച്വറിത്തിളക്കത്തോടെ 102 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയും ഐ.പി.എല്‍ ചരിത്രത്തിലെ രണ്ടാം സെഞ്ച്വറിയുമാണ്. 2017-ലാണ് സഞ്ജുവിന്റ ഐ.പി.എല്‍ കന്നി സെഞ്ച്വറി പിറന്നത്. ഡല്‍ഹി ഡെയര്‍ ഡെവില്‍സിനു വേണ്ടിയാണ് സഞ്ജു അന്ന് കളത്തിലിറങ്ങിയത്.

ഐ.പി.എല്‍-ല്‍ ഇന്ന് രണ്ട് മല്‍സരങ്ങളാണുള്ളത്. ആദ്യ മല്‍സരം ഉച്ച കഴിഞ്ഞ് 2:30 ന് പഞ്ചാബ് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിൽ ‘കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും’ ഏറ്റുമുട്ടും. ഈ സീസണിലെ 9-ാമത്തെ മൽസരമാണിത്. ‘ഡൽഹി ഫിറോസ്ഷാ കോട്ട്ല’ ഗ്രൗണ്ടില്‍ വൈകിട്ട് 6:30 ന് ആരംഭിക്കുന്ന രണ്ടാമത്തെ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കൊമ്പുകോർക്കും..

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

Bible App Downloads Surge in Regions with High Levels of Christian Persecution

Global — A Bible app is growing in popularity around the world, including in countries where Christians face persecution. Downloads...

us news2 hours ago

Pastor Helps Demystify the Meaning of Fasting: ‘Spiritual Leaders Have Neglected It’

Between the Old and New Testaments, the discipline of fasting is mentioned nearly 70 times, but data suggests it’s not...

National2 hours ago

ARISE AND G0* *മിഷൻ 2025

പാലക്കാട് : സഭ വളർച്ച സഭയുടെ ദൗത്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇൻഡ്യാ വിഷൻ്റെ ആഭിമുഖൃത്തിൽ സെമിനാർ 2025 ജനുവരി 20 തിങ്കൾ രാവിലെ 9:30 മുതൽ...

world news2 hours ago

കോംഗോയിൽ സമാധാനത്തിന് വേണ്ടി കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്ന് പദ്ധതി

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപദേശങ്ങളിലും സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കരാർ നിർണ്ണയിക്കുന്നതിനുള്ള പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും തീരുമാനമെടുത്തു....

us news2 hours ago

ടിക്ടോക് നിരോധന നിയമം ശരിവച്ച് യുഎസ് സുപ്രീം കോടതി; ഞായറാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍

യുഎസിൽ ടിക്ടോക്കിനെ നിരോധിക്കുന്ന നിയമം ശരിവച്ച് സുപ്രീം കോടതി. ടിക്ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനി ബൈറ്റ്ഡാൻസ് ഈ ഞായറാഴ്ചയോടെ പ്ലാറ്റ്‌ഫോം വിൽക്കുന്നില്ലെങ്കിൽ യുഎസിൽ ടിക് ടോക്ക്...

us news1 day ago

20 Christians Remain Incarcerated in Pakistan

Pakistan — An International Christian Concern (ICC) analysis of data from the United States Commission on Religious Freedom (USCIRF) found...

Trending

Copyright © 2019 The End Time News