us news
ഗ്രീന്‍ കാര്‍ഡ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്പോണ്സര് ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്കുന്ന പെര്‍മനന്റ് ലേബര്‍ സര്ട്ടിഫിക്കേഷന് പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്പെന്‍ഡ് ചെയ്ത് യുഎസ് ഭരണകൂടം. കോഗ്നിസന്റ്, ഇന്‍ഫോസിസ്, ടാറ്റ, വിപ്രോ, എച്ച്സിഎല്‍, ക്യാപ്ജെമിനി തുടങ്ങിയ കമ്പനികളെയാണ് നടപടി ബാധിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ വിദേശ ജീവനക്കാര്‍ കൈക്കലാക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഎസ് തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ് അറിയിച്ചു.
2009 മുതല്‍ ഈ കമ്പനികള്‍ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2.30 ലക്ഷത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും സോണ്ടര്‍ലിങ് പറഞ്ഞു. ഒരു ലക്ഷത്തിലധികം സ്ഥിരം തൊഴില്‍ സര്‍ട്ടിഫിക്കേഷനുകളും കമ്പനികള്‍ നേടിയിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വാദം. സസ്പെന്ഷന് നിലവില്‍ വന്നതോടെ ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും തീര്‍പ്പാകാത്ത അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ കമ്പനികളെയും യുഎസ് നടപടികള്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം വിദേശ ജീവനക്കാരെ നിയമിക്കുന്നുവെന്ന ആരോപണവുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും രംഗത്തെത്തി. 2025ല്‍ 6,000 അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റിന് 6,000ത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചെന്നും പിരിച്ചുവിട്ട ജീവനക്കാര്‍ ചെയ്തിരുന്ന ജോലികളുമായി ബന്ധപ്പെട്ട് 3,682 പെര്‍മനന്റ് ലേബര്‍ സര്ട്ടിഫിക്കേഷന് അപേക്ഷകള്‍ സമര്‍പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും വാന്‍സ് വിമര്‍ശിച്ചു.
അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എച്ച്-1ബി വിസകളിലൂടെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുന്നത് ഇന്ത്യന്‍ സാങ്കേതിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കഴിഞ്ഞ മാസം എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പുതിയ നടപടികള്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ അമേരിക്കയിലെ നിയമനങ്ങളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്നത് നിര്‍ണായകമാണ്.
അതേസമയം, ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ നാസ്കോം യുഎസ് നടപടിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ഐടികമ്പനികള്‍ എച്ച്-1ബി വിസകളിലുള്ള ആശ്രിതത്വം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കയില്‍ പ്രാദേശിക നിയമനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും നാസ്കോം ചൂണ്ടിക്കാട്ടി. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് എത്രത്തോളം തിരിച്ചടിയാകുമെന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും
Sources:nerkazhcha
In a blow to Indian IT majors, the United States on Thursday suspended several companies from the Permanent Labour Certification Programme, which lets firms apply for green cards for H-1B visa workers, arguing that the practice takes away jobs from Americans. The affected companies include Cognizant, Infosys, Tata, Wipro, and HCL.
US Labour Secretary Keith Sonderling announced the move, which also impacts Western behemoths like Capgemini, Microsoft and Adobe. He was flanked by the head of the US Anti-Fraud Task Force and Vice President JD Vance.
“I am hereby suspending from the Permanent Labour Certification Programme some of the largest IT outsourcing firms in the world, Cognizant, Infosys, Tata, Wipro, HCL, and Capgemini,” Sonderling said.
He said the US government will not accept “any new or process” any pending permanent labour certification applications involving these companies.
“Since 2009, just these companies alone have requested almost three million foreign workers. They’ve received over 230,000 H-1B visa approvals and over 100,000 permanent labour certifications,” Sonderling added.
He accused these companies of taking away hundreds of thousands of jobs from American workers.
The programme allows employers to sponsor foreign workers for permanent employment and residency.
Vance slammed Microsoft, calling it a company that abused the system the most.
“Microsoft laid off 6,000 American workers in 2025 after certifying that it could not find qualified American employees – yet the company was approved for more than 6,000 H-1Bs and filed 3,682 PERM applications, including nearly 1,000 applications for the same positions as the laid-off American workers,” the vice president said.
Indian IT professionals bag the lion’s share of the approved H-1B visa applications every year. As part of its larger crackdown against immigration to the US to save American jobs, the Donald Trump administration has been taking measures to make it difficult for companies to hire cost-effective talent from India and other South Asian nations on these temporary visas.
Last month, the Trump administration extended an executive order that would impose a fee of $100,000 for H-1B non-immigrant visas by another year.
JD Vance today called foreign workers hired on H1-B visas “foreign indentured servants” and the companies using the programme as “visa mills”.
He also claimed that “something weird” is underway in universities that sponsor research scholars through the J-1 visa programme.
“Something weird is going on at these universities. They’re using these visas way too much. They’re using them to undercut the wages of American grad students and American researchers,” Vance said.
“This is a fundamental insult to the American worker and to the American way of life. We cannot allow visa programs that were designed to ensure that American corporations had access to the best and the brightest, to use them to undercut the wages of American workers,” he added.
Vance accused the firms, chiefly Microsoft, of subverting due process. He claimed the rules require companies to advertise jobs in America before applying to the Department of Labour that they need foreign workers.
“They’ll put an advertisement in a small-town newspaper. They’ll go out there and say that ‘We have advertised for a position with our company, and nobody is responding to it.’ And they will use that lack of response to then go and replace American workers with what is effectively foreign indentured servants,” he claimed.
NASSCOM Reacts
Industry body NASSCOM said Indian technology companies have reduced their dependence on H-1B visas.
“While the decision affects a specific immigration pathway, NASSCOM has consistently maintained that immigration and skilled talent mobility are two distinct issues and should not be viewed through the same lens,” it said in a statement.
“The H-1B visa programme has historically played an important role in addressing short-term skill gaps in the U.S., and it will continue to be used to address short-term talent gaps. However, over a number of years, Indian technology companies have significantly reduced their dependence on H-1B visas, while steadily expanding local hiring and building a strong domestic workforce in the U.S. They work with majority of the US fortune 500 companies, enable them to innovate and grow, and generate more local jobs,” it added.
http://theendtimeradio.com
us news
Pastor Arrested for Praying and Protesting Outside Chinese Embassy in DC
An American pastor has been arrested and charged with a crime for praying and peacefully demonstrating on a sidewalk in front of the Chinese embassy in our nation’s capital. His case is now advancing in the courts after a recent arraignment.
The American Center for Law and Justice, which is defending Rev. Patrick Mahoney in the case, contends that the U.S. government acquiesced to demands from China’s communist regime to arrest the pastor.
Shortly after Chinese President Xi Jinping’s visit to the U.S., Mahoney was protesting Chinese human rights abuses while standing on American soil, on the public sidewalk outside the embassy.
Mahoney, who is director of the Christian Defense Coalition, has reportedly protested more than 300 times at the exact same spot over the years, and Chinese officials have complained in the past. In 2023, the Secret Service nearly arrested him for protesting there, but the ACLJ intervened and the government backed down.
That’s not what happened on September 28. “Sadly, this time the Chinese delegation was able to persuade the Secret Service to do its bidding and arrest this American pastor right here on American soil. The criminal charge: unlawful entry, as if he were breaking and entering. It’s ridiculous,” Jordan Sekulow of the ACLJ stated.
Not only was Mahoney arrested, but he’s now facing a trial. His arraignment was held last week, on October 21.
He posted on social media, “My own government arrested me for demonstrating and praying on a public sidewalk. Jailed me. Criminally charged me. Ordered me to stay off the public sidewalk and are now criminally prosecuting me in court.”
Mahoney pleaded not guilty, but he reports the DC court issued an order telling him he cannot go back on the public sidewalk near the embassy until the case is decided. The criminal charges against him are moving forward, and his next court date will be November 20.
He’s vowing to keep fighting for his First Amendment rights. “We will never be silenced,” he said.
Sources:CBN News
us news
അമേരിക്കയിൽ മതവിശ്വാസം വർധിക്കുന്നുവെന്ന വാദത്തെ ഖണ്ഡിച്ച് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്
അമേരിക്കയിൽ ജനങ്ങളുടെ ഇടയിൽ മതപരമായ വിശ്വാസം വർധിക്കുന്നുവെന്ന വാദങ്ങളെ ഖണ്ഡിച്ച് പ്രമുഖ ഗവേഷണ സ്ഥാപനമായ ‘പ്യൂ റിസർച്ച് സെന്റർ’. കഴിഞ്ഞ കുറച്ചു കാലമായി അമേരിക്കയിൽ ജനങ്ങളുടെ മതപരമായ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിരത പുലർത്തുന്നുണ്ടെന്നുമാണ് പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.
2020-ന് ശേഷമുള്ള കാലയളവിൽ ഭൂരിഭാഗം അമേരിക്കക്കാരുടെയും മതപരമായ പങ്കാളിത്തം, പ്രാർഥനയുടെ തീവ്രത, ആരാധനാലയങ്ങളിലെ പങ്കാളിത്തം എന്നിവയിൽ വലിയ ഉയർച്ചയോ താഴ്ചയോ ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ കുറച്ചു നാളുകളായി ആളുകളുടെ ഇടയിൽ വലിയ രീതിയിൽ വിശ്വാസം വർധിച്ചു എന്ന വ്യാഖ്യാനങ്ങളെ തിരുത്തി കുറിക്കുന്നു. ചില പുതിയ സർവേകളിൽ യുവാക്കൾക്കിടയിൽ മതപരമായ ആചാരങ്ങളോടുള്ള താൽപ്പര്യം കൂടിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് പ്യൂ റിസർച്ച് സെന്റർ വിദഗ്ദ്ധർ പറയുന്നത്, മുൻകാലങ്ങളിലെ തലമുറകളും പ്രായപൂർത്തിയാകുന്ന ഘട്ടത്തിൽ താരതമ്യേന കൂടുതൽ മതവിശ്വാസമുള്ളവരായിട്ടാണ് കാണപ്പെട്ടിട്ടുള്ളത് എന്നാണ്. എന്നാൽ കാലക്രമേണ ഈ ആത്മീയത കുറഞ്ഞുവരുന്നതാണ് ചരിത്രം. അതിനാൽ ഇന്നത്തെ യുവതലമുറയുടെ ഈ പ്രവണത ഭാവിയിലും നിലനിൽക്കുമോ അതോ മാറുമോ എന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
2026-ലെ കണക്കുകൾ അനുസരിച്ച് 34 ശതമാനം മുതിർന്നവരാണ് കഴിഞ്ഞ മാസങ്ങളിൽ ആരാധക്രമാനുഷ്ടാനങ്ങളിൽ പങ്കെടുത്തതായി വെളിപ്പെടുത്തിയത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ ഒരു കണക്കുകൾ വച്ച് അമേരിക്കൻ സമൂഹത്തിൽ പൊതുവേ മതവിശ്വാസം വർധിച്ചുവെന്ന് പറയാനാകില്ലെന്നും സ്ഥിരതയുടെ ഒരു ഘട്ടത്തിലൂടെയാണ് രാജ്യത്തിന്റെ ആത്മീയ അന്തരീക്ഷം കടന്നുപോകുന്നതെന്നും റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടി.
Sources:azchavattom.com
A new report from the Pew Research Center challenges recent claims of a religious revival in the United States. The study found that religious practice has remained relatively stable since 2020, despite mixed trends among young adults.
According to the report, 34% of U.S. adults attended religious services in person in the past month, while 45% either attended or watched services online. These figures are the highest since Pew began tracking them in July 2020. However, the report highlights mixed signals among young adults, particularly those born between 2004 and 2008, who reported relatively high religious attendance. In contrast, those born between 2000 and 2003 were among the least religious Americans.
The report also found that the youngest men reported greater religious observance than the youngest women, a trend not previously seen in Pew’s surveys. However, researchers cautioned that it remains unclear whether this trend will continue.
EWTN News noted that the youngest Republicans attend religious services at higher rates than older Republicans, but younger Democrats also reported higher levels of attendance than older ones. This suggests that the trend is not limited to one political group.
The Religion Unplugged report emphasized that while the youngest adults show high rates of attendance, their overall religious commitment remains less distinctive. The findings suggest that the notion of a broad-based religious revival among young Americans remains unproven.
http://theendtimeradio.com
us news
സെലിബ്രേഷന് ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായി പാസ്റ്റര്‍ സാംസണ് സാബു നിയമതിനായി
ചിക്കാഗോ: ചിക്കാഗോയിലെ ആദ്യത്തെ മലയാളി സഭകളില്‍ ഒന്നായ സെലിബ്രേഷന് ചര്‍ച്ചിന്റെ (മുന്‍ ഐസിഎജി ) പുതിയ സീനിയര്‍ പാസ്റ്ററായി സാംസണ് സാബു നിയമിതനായി. സഭയുടെ ലീഡ് പാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പാസ്റ്റര്‍ സാംസണ് സാബു. കഴിഞ്ഞ 49 വര്‍ഷം സഭയുടെ സീനിയര്‍ പാസ്റ്റര്‍ ആയിരുന്ന പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍ പാസ്റ്റര്‍ ഓഫ് എമിറൈറ്റ്സ് എന്ന പദവിയിലേക്ക് മാറി. ഔദ്യോഗിക നടപടികള്‍ക്ക് സഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡും അസംബ്ലീസ് ഓഫ് ഗോഡ് ചിക്കാഗോ റീജിയന് അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റര്‍ റോണ്‍ ഹെയ്റ്റ്മാന് എന്നിവര്‍ നേതൃത്വം നല്കി. പാസ്റ്റര്‍ സാംസണ് സാബുവിന്റെ പിതാവ് പാസ്റ്റര്‍ സാബു ഔസേപ്പ്, സഹോദരന് പാസ്റ്റര്‍ ജസ്റ്റിന് സാബു എന്നിവര്‍ വിവിധ ശുശ്രൂഷകളില്‍ സഹകരിച്ചു.
അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ബിറ്റര്‍ പാസ്റ്റര്‍ ജോസ് ഫിഗോരിയ ദൈവവചനം സംസാരിച്ചു. സഭാ സെക്രട്ടറി ബെഞ്ചമിന്‍ ജോണ്‍ യോഗ നടപടികള്‍ക്ക് നേതൃത്വം നല്കി. സഭയുടെ പാസ്റ്ററല്‍ ടീം അംഗങ്ങളായ ഡോ അലക്സ് കോശി,പാസ്റ്റര്‍ ചെറിയാന് തോമസ് എന്നിവരും ഡിക്കന്മാരായ വര്‍ഗീസ് സാമുവല്‍, ജോസഫ് ഡാനിയേല്‍, ജോണ്‍ വര്‍ഗീസ്, സജി ഫിലിപ്പ്,ഡോ വര്‍ഗീസ് മത്തായി, ലീസ് കാര്യാടിയില്‍ എന്നിവരും നേതൃത്വം നല്കിയ വിവിധ ശുശ്രൂഷകളില്‍ നിരവധി പേര് പങ്കെടുത്തു. കെവിന് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.
1975ല്‍ പാസ്റ്റര്‍ കെ എ എബ്രഹാം ആരംഭിച്ച ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലിസ് ഓഫ് ഗോഡ് (ഐ സി എ ജി) ഇപ്പോള്‍ സെലിബ്രേഷന് ചര്‍ച്ച് എന്ന് അറിയപ്പെടുന്ന സഭയുടെ മൂന്നാമത്തെ സീനിയര്‍ പാസ്റ്റര്‍ ആയിട്ടാണ് പാസ്റ്റര്‍ സാംസണ് സാബുവിന്റെ നിയമനം. അര നൂറ്റാണ്ടോളം സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സന്റെ സേവനങ്ങള്‍ വീണ്ടും സഭയ്ക്കും ചിക്കാഗോ സിറ്റിക്കും ലഭ്യമായിരിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. ഈ വര്‍ഷം ചിക്കാഗോയില്‍ നടന്ന നാല്പതാമത് പിസിനാക് കോണ്‍ഫറന്‍സിന്റെ നാഷണല്‍ കണ്‍വീനറായിരുന്നു പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍.
Sources:nerkazhcha
A historic day for Celebration Church
Today we celebrate the installation of Pastor Samson Sabu as our Senior Pastor, alongside his wife, Sofia. Together we give thanks for God’s leading and look ahead with faith and expectation as we continue to serve our church and community.
We also honor and rejoice with Pastor George K Stephenson for their service and labor for more than four decades in this church and in the city of Chicago! His prayers and sacrifices are cherished and will always be etched in the hearts of our church. We gratefully honor him as Pastor Emeritus.
http://theendtimeradio.com
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoഐ സി സി വനിതാ ലോക കപ്പ് 2025 ക്രിക്കറ്റ് സെമി ഫൈനലിൽ പുറത്താകാതെ ജെമിമാ റോഡ്രിഗസ് മുംബൈയിലെ പാസ്റ്റർ ഇവാൻ റോഡ്രിഗസസിന്റെ മകൾ*
-
National11 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

