Connect with us

Cricket

ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചാം തവണയും കിരീടമുയർത്തി മുംബൈ ഇന്ത്യൻസ്

Published

on

ഡൽഹിയെ തകർത്ത് മുംബൈക്ക് അഞ്ചാം കിരീടം .ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചാം തവണയും കിരീടമുയർത്തി മുംബൈ ഇന്ത്യൻസ്. കലാശപോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്താണ് മുംബൈ വീണ്ടും ചാംപ്യന്മാരായിരിക്കുന്നത്. ഡൽഹി ഉയർത്തിയ157 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റും എട്ട് പന്തും ബാക്കി നിൽക്കെ മുംബൈ മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് തുടക്കമാണ് നായകൻ രോഹിതും ക്വിന്റൻ ഡി കോക്കും മുംബൈക്ക് നൽകിയത്. 45 റൺസിൽ ഡി കോക്കിനെ നഷ്ടമായെങ്കിലും സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് രോഹിത് മുംബൈയെ വിജയ തീരത്തേക്ക് നയിച്ചു. 19 റൺസെടുത്ത സൂര്യകുമാർ പുറത്തായതോടെ ഇഷാൻ കിഷൻ നായകനൊപ്പം ചേർന്നു.

51 പന്തിൽ 68 റൺസെടുത്ത രോഹിത് പുറത്താകുമ്പോഴേക്കും മുംബൈ വിജയം ഉറപ്പിച്ചിരുന്നു. 18-ാം ഓവറിൽ പൊള്ളാർഡിനെ പുറത്താക്കിയ റബാഡ ഡൽഹിക്ക് പ്രതീക്ഷ നൽകിയെങ്കിലും 35 റൺസ് നേടിയ ഇഷാൻ മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അഞ്ചാം കിരീടത്തിലേക്കും.

ടൂർണമെന്റിലെ തന്റെ ആദ്യ അർധസെഞ്ചുറിയുമായി യുവതാരം റിഷഭ് പന്ത് തിളങ്ങിയപ്പോൾ വൻ തകർച്ചയിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ പ്രീമിയർ ലീഗിലെ കലാശപോരാട്ടത്തിൽ മുംബൈക്കെതിരെ 157 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹി ഉയർത്തിയിരിക്കുന്നത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 156 റൺസിലെത്തിയത്. അർധസെഞ്ചുറി നേടിയ പന്തിന്റെയും നായകൻ ശ്രേയസ് അയ്യരുടെ ഇന്നിങ്സുകളാണ് ഡൽഹിക്ക് തുണയായത്.

ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ സ്റ്റൊയിനിസിനെ (0) മടക്കി ട്രെന്റ് ബോൾട്ട് ഡൽഹിയെ ഞെട്ടിച്ചു. തന്റെ രണ്ടാം ഓവറിൽ രണ്ട് റൺസെടുത്ത രഹാനെയെയും ഡി കോക്കിന്റെ കൈകളിൽ എത്തിച്ചത് ഡൽഹിക്ക് ഇരട്ടി പ്രഹരമായി. മുതിർന്ന താരം ശിഖർ ധവാന്റെ ഇന്നിങ്സും 15 റൺസിൽ അവസാനിച്ചപ്പോൾ മറ്റൊരു വൻതകർച്ച ഡൽഹി മുന്നിൽ കണ്ടു.

എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയസ് അയ്യർ – റിഷഭ് പന്ത് സഖ്യം ഡൽഹിയുടെ രക്ഷാപ്രവർത്തകരാവുകയായിരുന്നു. വൻ തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയ ഇരുവരും മികച്ച സ്കോറിലേക്ക് നയിക്കുകയും ചെയ്തു. 96 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. സീസണിൽ സ്ഥിരതയില്ലായ്മയ്ക്ക് ഏറെ പഴിക്കേട്ട പന്ത് അനിവാര്യ സമയത്തെ അർധസെഞ്ചുറി പ്രകടനവുമായി വിമർശകർക്ക് മറുപടി നൽകി. 38 പന്തിൽ 56 റൺസെടുത്ത താരത്തെ കോൾട്ടർനില്ലാണ് മടക്കിയത്.

ഹെറ്റ്മയറിന് (5) കാര്യമായ സംഭാവന നൽകാൻ കഴിയാതെ വന്നതോടെ ഡൽഹി സ്കോറിങ്ങ് വീണ്ടും പതുങ്ങി. അവസാന ഓവറിൽ 9 റൺസുമായി അക്സർ പട്ടേൽ മടങ്ങിയപ്പോഴും നായകൻ അയ്യർ ക്രീസിൽ തുടർന്നു. 50 പന്തിൽ 65 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം.

മുംബൈക്കുവേണ്ടി ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റെടുത്ത കോൾട്ടർനില്ലിന്റെ പ്രകടനവും നിർണായകമായി. ജയന്ത് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റുകളൊന്നും ലഭിച്ചില്ല.

Cricket

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

Published

on

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.

198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

Published

on

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് സ്പി​ൻ ഇ​തി​ഹാ​സം ഷെ​യ്ൻ വോ​ണ്‍ (52) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. താ​യ്‌​ല​ൻ​ഡി​ലെ കോ ​സാ​മു​യി​ൽ​വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ഷെ​യ്ൻ വോ​ണി​നെ ത​ന്‍റെ വി​ല്ല​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

ലോ​ക ക്രി​ക്ക​റ്റ് ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്പി​ന്ന​ർ​മാ​രി​ലൊ​രാ​ളാ​ണ് ഷെ​യ്ൻ വോ​ണ്‍. ഓ​സ്ട്രേ​ലി​യ​ക്കാ​യി 145 ടെ​സ്റ്റി​ൽ നി​ന്ന് 3,154 റ​ണ്‍​സും 708 വി​ക്ക​റ്റും നേ​ടി. 194 ഏ​ക​ദി​ന​ത്തി​ൽ നി​ന്ന് 293 വി​ക്ക​റ്റും അ​ദ്ദേ​ഹം നേ​ടി​യി​ട്ടു​ണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.

എ​ന്നാ​ൽ ദേ​ശീ​യ ജ​ഴ്സി​യി​ൽ ട്വ​ന്‍റി-20 ക​ളി​ക്കാ​നാ​യി​ട്ടി​ല്ല. 55 ഐ​പി​എ​ല്ലി​ൽ നി​ന്നാ​യി 198 റ​ണ്‍​സും 57 വി​ക്ക​റ്റും വോ​ണ്‍ സ്വ​ന്തം പേ​രി​ലാ​ക്കി.

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും ക്ല​ബ് ക്രി​ക്ക​റ്റി​ല്‍ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. ഏ​റെ നാ​ള്‍ ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ തു​ട​ര്‍​ന്ന അ​ദ്ദേ​ഹം പ​രി​ശീ​ല​ക വേ​ഷ​ത്തി​ലും തി​ള​ങ്ങി​യി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ര​ഥ​മ സീ​സ​ണി​ല്‍​ത്ത​ന്നെ ജേ​താ​ക്ക​ളാ​ക്കി​യ നാ​യ​ക​നാ​ണ് ഷെ​യ്ന്‍ വോ​ണ്‍. ഇ​തി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക സം​ഘ​ത്തി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.
http://theendtimeradio.com

Continue Reading

Cricket

കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

Published

on

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading
Advertisement The EndTime Radio

Featured

Movie22 minutes ago

Nicole Scherzinger’s Pro-God, Pro-Life Speech Goes Viral After Her Big Tony Award Win

Nicole Scherzinger won the Tony Award for Best Lead Actress in a musical for her performance in “Sunset Boulevard.” However,...

National34 minutes ago

7 jailed for forcing Christians to flee villages in India’s Odisha

Seven people were sent to judicial custody by a court in India’s eastern Odisha state for attacking Christian families in...

world news44 minutes ago

Christian Falsely Charged with Blasphemy in Pakistan Is Acquitted

Pakistan – A judge in Pakistan on Thursday (June 12) acquitted a Christian of blasphemy and terrorism charges after the...

us news1 hour ago

10 things I’ve learned about life as a Christian

Fifty-four years represent the number of years I have been given so far to live for Jesus. What about you?...

National1 hour ago

ഐ.പി സി മണ്ണാർക്കാട് സെൻ്ററിന് പുതിയ നേതൃത്വം

മണ്ണാർക്കാട്: 07.06.2025 ശനിയാഴ്‌ച കല്ലടിക്കോട് ഗോസ്‌പൽ സെൻ്റിൽ വെച്ച് നടന്ന ഐ.പി.സി.മണ്ണാർക്കാട് സെൻ്റർ ജനറൽ ബോഡിയിൽ പ്രസിഡൻ്റ് പാസ്റ്റർ. കെ.റ്റി.തോമസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ.പി.എം.തോമസ്, സെക്രട്ടറി പാസ്റ്റർ.സി.ജെ....

us news1 day ago

ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ച് വർഷിപ്പ് നൈറ്റ് ജൂൺ 19 ന്

ടൗൺസ്‌വിൽ ഇമ്മാനുവേൽ പെന്തെകോസ്റ്റൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19ന് വൈകിട്ട് 6:30 മുതൽ രാത്രി 9 വരെ ബേസ് വാട്ടർ റോഡ്, മൗണ്ട്ലൂയിസയിൽ വർഷിപ് നൈറ്റ് നടക്കും....

Trending

Copyright © 2019 The End Time News