Cricket
ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം.

ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള അവസാന മത്സരത്തില്‍ 95 റൻസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തളച്ചത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 264 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു. കെ.എല്‍ രാഹുലിന്റെയും എം.എസ് ധോണിയുടെയും സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സ്വന്തമാക്കാനായത്. ധോണിയുടെ ഇന്നിംഗ്‌സില്‍ ഏഴ് കൂറ്റന്‍ സിക്‌സറുകളും എട്ട് ബൗണ്ടറികളും പിറന്നപ്പോൾ രാഹുലിന്റെ ഇന്നിംഗ്‌സില്‍ നാല് സിക്‌സറുകളും 12 ബൗണ്ടറികളും നേടി.
ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യ ബാറ്റിംഗിന് അവസരം ലഭിച്ച ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിന് 359 റൺസെടുത്തു. രാഹുൽ 108 റൻസും ധോണി 113 റൻസും എടുത്ത് പുറത്തായി. 47 റൻസുമായി കോഹ്ലിയും ഹാർദിക് അടിച്ചെടുത്ത 22 റൻസും ഇന്ത്യൻ സ്‌കോറിൽ നിർണായക ഘടകമായി. അതേസമയം 90 റൺസെടുത്ത മുഷ്ഫിക്കർ റഹീമും 73 റൺസെടുത്ത ലിട്ടൺ ദാസുമാണ് ബംഗ്ലാദേശിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ഏഷ്യകപ്പ് ഫൈനലിലെ പോരാട്ടത്തിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്.
Cricket
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു

സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.
ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
Cricket
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തായ്ലൻഡിലെ കോ സാമുയിൽവച്ചായിരുന്നു മരണം.
ഷെയ്ൻ വോണിനെ തന്റെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളാണ് ഷെയ്ൻ വോണ്‍. ഓസ്ട്രേലിയക്കായി 145 ടെസ്റ്റിൽ നിന്ന് 3,154 റണ്‍സും 708 വിക്കറ്റും നേടി. 194 ഏകദിനത്തിൽ നിന്ന് 293 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.
എന്നാൽ ദേശീയ ജഴ്സിയിൽ ട്വന്റി-20 കളിക്കാനായിട്ടില്ല. 55 ഐപിഎല്ലിൽ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്ലബ് ക്രിക്കറ്റില്‍ അദ്ദേഹം സജീവമായിരുന്നു. ഏറെ നാള് കളിക്കാരനെന്ന നിലയില്‍ തുടര്‍ന്ന അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങിയിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ പ്രഥമ സീസണില്‍ത്തന്നെ ജേതാക്കളാക്കിയ നായകനാണ് ഷെയ്ന്‍ വോണ്‍. ഇതിന് ശേഷം ടീമിന്റെ ഉപദേശക സംഘത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
http://theendtimeradio.com
Cricket
കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍

ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം