Connect with us

National

മോർണിംഗ് പ്രയർ ക്ലബ്ബിന്റെ (MPC) 5-ാമത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും ഒക്ടോബർ 14, 15, 16 തീയതികളിൽ

Published

on

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള ദൈവദാസന്മാരുടെയും സഹോദരങ്ങളുടെയും ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയായ മോർണിംഗ് പ്രയർ ക്ലബ്ബിന്റെ (MPC) 5-ാമത് നാഷണൽ കോൺഫറൻസും വാർഷിക കൺവെൻഷനും 2026 ഒക്ടോബർ 14, 15, 16 തീയതികളിൽ തിരുവനന്തപുരം മണ്ണന്തലയിലുള്ള ജൂഹാനോൻ മാർത്തോമാ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കും.

MPCയിലെ ദൈവദാസന്മാരോടൊപ്പം വിവിധ ദിവസങ്ങളിൽ അനുഗ്രഹീതരായ ദൈവദാസന്മാരായ പാസ്റ്റർ സജി മത്തായി (കുമ്പനാട്), പാസ്റ്റർ ബി. മോനാച്ചൻ (കായംകുളം), പാസ്റ്റർ അനീഷ് (കൊല്ലം) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. MPC ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രാർത്ഥനയ്ക്കും ആത്മീയ കൂട്ടായ്മയ്ക്കും ദൈവവചന ശുശ്രൂഷയ്ക്കും പ്രാധാന്യം നൽകുന്ന ഈ സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും സഹോദരങ്ങളും പങ്കെടുക്കും.

കോൺഫറൻസിന്റെ ചീഫ് കോർഡിനേറ്ററായി പാസ്റ്റർ ഷാജി മാത്യു (തിരുവനന്തപുരം), ജനറൽ കോർഡിനേറ്ററായി പാസ്റ്റർ അനിൽ കെ. സാം (ഹൈദരാബാദ്) എന്നിവർ പ്രവർത്തിക്കുന്നു.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരള സ്റ്റേറ്റ്ഹൈറേഞ്ച് സോണല്‍ ടാലന്റ് ടെസ്റ്റ് കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

Published

on

ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ തലത്തിലെ ടാലന്റ് നടന്നു. വൈപിഇ, സണ്‍ഡേ സ്ക്കുള്‍ സംയുക്ത മത്സരങ്ങള്‍ കട്ടപ്പന സി എസ് ഐ ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

മത്സരത്തില്‍ കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. വൈപിഇ, സണ്‍ഡേ സ്ക്കൂള്‍ ഹൈറേഞ്ച് സോണലില്‍ കുമളി സെന്റ്ര്‍ ചാമ്പ്യന്മാരയപ്പോള്‍ സണ്‍ഡേ സ്ക്കൂള്‍ സെക്കന്‍റ് കട്ടപ്പന സെന്‍ററും, വൈ,പി,ഇ സെക്കന്‍റ് ചപ്പാത്ത് സെന്ററും കരസ്ഥമാക്കി.

മത്സരങ്ങള്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി ഷാജി ഇടുക്കി ഉത്ഘാടനം ചെയ്തു. പാസ്റ്റര്‍ ചാക്കോ എബ്രാഹാം പ്രര്‍ത്ഥിച്ച് ആരംഭിച്ച കാര്യ പരുപാടികള്‍ക്ക് ഹൈറേഞ്ച് സോണല്‍ കോ- ഓഡിനേറ്റര്‍ പാ: പ്രജീഷ് ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.

അഞ്ച് സെന്ററുകള്‍ ഉള്‍പ്പെടുന്നതാണ് ഹൈറേഞ്ച് സോണല്‍. ഇതില്‍ 55 പ്രാദേശിക സഭകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തത്.

ഓവറോള്‍ ചാമ്പ്യന്മാര്‍
കൗണ്‍സില്‍ സെക്രട്ടറി പാ: ഷാജി ഇടുക്കി ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി നല്‍കി. വിവിധ വ്യക്തിഗത മത്സര വിജയിക്കള്‍ക്ക് സമ്മാനദാനങ്ങള്‍ സെന്‍റര്‍ പാസ്റ്റര്‍മാര്‍, ലോക്കല്‍ സഭാ പാസ്റ്റര്‍മാരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

സമ്മാന ദാനത്തിന് മുന്നോടിയായി സണ്‍ഡേസ്ക്കൂള്‍ ഹൈറേഞ്ച് സോണല്‍ സെക്രട്ടറിയും, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ നിന്നും പി എച്ച് ഡി നേടിയ ഡോക്ടര്‍ ഫിലോമന്‍ ജോസഫ്,
ഹൈറേഞ്ച് മേഖലയില്‍ നിന്ന് സ്റ്റേറ്റ് സെക്രട്ടറി പദത്തിലെത്തിയ പാസ്റ്റര്‍ ഷാജി ഇടുക്കിയേയും, ഹൈറേഞ്ച് സോണലിനെ മാതൃകപരമായി വളരെ ഉത്സാഹത്തോടെ നയിക്കുന്ന സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ എം.വൈ വര്‍ഗ്ഗിസിനേയും ആദരിച്ചു.

ഹൈറേഞ്ച് സോണല്‍ ഡയറക്ടറായി പാസ്റ്റര്‍ എം .വൈ വര്‍ഗ്ഗീസും,സെക്രട്ടറിയായി പാസ്റ്റര്‍ ജോണ്‍ തോമസും പ്രവര്‍ത്തിക്കുന്നു.

ഈ വര്‍ഷം ഏറ്റവും നന്നായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ വളരെ
ചരിതാർത്ഥ്യമുണ്ടെന്നും, എല്ലാവരുടേയും അകമഴിഞ്ഞ സഹകരണമാണ് അതിനിടയാക്കിയതെന്നും ഹൈറേഞ്ച് സോണല്‍ ഡയറക്ടര്‍ എം.വൈ വര്‍ഗ്ഗീസ് സിസി ന്യൂസിനോട് പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനവും ലോക്കല്‍ സഭകളുടെ മികച്ച സഹകരണവും വരുന്നാളുകളില്‍ ഹൈറേഞ്ച് സോണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും, വിജയികളായ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സോണലിന്റെ ആശംസകള്‍ അറിയിക്കുന്നതായും, ഏറ്റവും മികച്ച ജഡ്ജിങ് പാനല്‍ ആയിരുന്നു വിധികര്‍ത്താക്കളായി എത്തിയതെന്നും ഡയറക്ടര്‍ പറഞ്ഞു.

സമാപന സമ്മേളനം കട്ടപ്പന സെന്റര്‍ സെക്രട്ടറി സജിമോന്‍ എ സി (റെജി) പ്രാര്‍ത്ഥിച്ച് ആരംഭിച്ചു. മത്സരാര്‍ത്ഥികളുടെ മികവിനേയും, പോരായ്മകളേയും കുറിച്ച് ജഡ്ജസ് വിശദമായി സംസ്സാരിച്ചു.

വൈ.പി.ഇ ഭാരവാഹികൾ: പാസ്റ്റർ പ്രജീഷ് ചാണ്ടി (സോണൽ കോ-ഓർഡിനേറ്റർ), പാസ്റ്റർ സാബിൻ സണ്ണി (സോണൽ കോ-ഓർഡിനേറ്റർ), ബ്രദർ ജിൻസ് ചെറിയാൻ (സോണൽ സെക്രട്ടറി), ബ്രദർ സ്റ്റെലിൻ ഷാജി (കൺവീനർ), ബ്രദർ ജെബി മാത്യു (ജോയിന്റ് സെക്രട്ടറി), ബ്രദർ ഷിമോൻ ജോസഫ് (ട്രഷറർ).

സൺഡേ സ്കൂൾ ഭാരവാഹികൾ: പാസ്റ്റർ നോബിൾ തോമസ് (സോണൽ പ്രസിഡന്റ്), ഡോ. ഫിലിമോൻ ജോസഫ് (സോണൽ സെക്രട്ടറി), ബ്രദർ ജോ തോമസ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സന്തോഷ് ഇടക്കര (കോ-ഓർഡിനേറ്റർ), ബ്രദർ സാജി ഫെർണാണ്ടസ് (കോ-ഓർഡിനേറ്റർ).
Sources:cchintha.in

http://theendtimeradio.com

Continue Reading

National

തിരുവല്ല വെൺപാലയിൽ ബെഥെസ്ദ മിനിസ്ട്രിയുടെ സഹായ വിതരണം

Published

on

റവ. സണ്ണി താഴാം പള്ളം നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല- വെൺപാല ബെഥെസ്ദ ബൈബിൾ കോളജിൽ വച്ച് നൂറിലധികം പേർക്ക് ധനസഹായം വിതരണം ചെയ്തു. പാസ്‌റ്റർ സി.പി മോനായി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്തവചിന്തയുടെയും ബെഥെസ്ദ മിനിസ്ട്രിയുടേയും പ്രവർത്തനങ്ങളെ വിശദീകരിച്ച് കൊണ്ട് കെ.എൻ റസ്സൽ സ്വാഗതം പറഞ്ഞു.

റവ. താഴാം പള്ളം ബാല്യകാല അനുഭവങ്ങളെ ഹൃദയസ്പൃക്കായി വിവരിച്ചു കൊണ്ട് ബെഥെസ്ദയുടെ ലക്ഷ്യങ്ങളെപ്പറ്റി വിശദീകരിച്ചു. ഡോ. ജോളി ജോസഫ് പ്രസംഗിച്ചു. അഡ്വ. വർഗ്ഗീസ് മാമ്മൻ എം.എൽ .എ ചാരിറ്റി വിതരണം നിർവ്വഹിച്ചു.

ചർച്ച് ഓഫ് ഗോഡ് ഓവർസീയർ പാസ്റ്റർ ജോമോൻ ജോസഫ്,തിരുവല്ല മുൻ മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, ജനപ്രതിനിധികളായ അഭിലാഷ് വെട്ടിക്കാട്ട്, രാജീവ് വെൺപാല, ഹരികൃഷ്ണൻ, പാസ്റ്റർ ജെയ്മോഹൻ എന്നിവർ ആശംസ അറിയിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

പശ്ചിമ ബംഗാളിലെ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദത്തിൽ; റിപ്പോർട്ടുമായി ഐസിസി

Published

on

പശ്ചിമ ബംഗാളിലെ പ്രമുഖ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർദ്ധിച്ചുവരുന്ന ഭരണഘടനാപരമായ പരിശോധനകൾക്കും സോഷ്യൽ മീഡിയ ആരോപണങ്ങൾക്കും ഇരയാകുന്നതായി അന്താരാഷ്ട്ര സംഘടനയായ ഐസിസിയുടെ റിപ്പോർട്ട്.

വിദേശ ഫണ്ട് അക്കൗണ്ടുകൾ റദ്ദാക്കിയത് സ്കോളർഷിപ്പുകളെ ബാധിക്കുന്നു.പശ്ചിമ ബംഗാളിലെ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഭരണഘടനാപരമായ പരിശോധനകൾക്കും പൊതു വിവാദങ്ങൾക്കും വിധേയമാകുന്നുണ്ടെന്ന് ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ (ICC) ഉദ്ധരിച്ച് ZENIT പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊൽക്കത്തയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് കോളേജ്, സെറാംപൂർ കോളേജ് എന്നീ ചരിത്രപ്രസിദ്ധമായ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

മതപരിവർത്തനം നടക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർ ഈ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ‘വേദാന്ത’ എന്ന യൂട്യൂബ് ചാനൽ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ഥാപനങ്ങൾക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഐസിസി ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

വിദേശ ഫണ്ട് നിയന്ത്രണ നിയമം (FCRA) അനുസരിച്ചുള്ള അക്കൗണ്ടുകൾ തടഞ്ഞുവെക്കുകയോ റദ്ദാക്കുകയോ ചെയ്തത് സ്കോളർഷിപ്പുകളെയും വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുൻപ് മിഷണറിമാർ നേരിട്ടിരുന്ന പ്രയാസങ്ങൾ ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത സെറാംപൂർ കോളേജ് അധ്യാപകൻ വ്യക്തമാക്കി.

1818-ൽ വില്യം കേരി, ജോഷ്വ മാർഷ്മാൻ, വില്യം വാർഡ് എന്നിവർ ചേർന്ന് സ്ഥാപിച്ച സെറാംപൂർ കോളേജ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളിലൊന്നാണ്. ഈ നീക്കങ്ങൾ ന്യൂനപക്ഷ അവകാശങ്ങൾ, മതസ്വാതന്ത്ര്യം, സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Sources:christiansworldnews

http://theendtimeradio.com

Elite Christian educational institutions in the Indian state of West Bengal are the latest targets of religious extremism in what seems to be a systematic dismantling of intellectual strongholds.

While government officials have begun to conduct surprise visits to Christian colleges, Hindu extremists have started to use social media to stoke rhetoric about illegal conversions, creating false and baseless narratives against the minority colleges in the state. Last week, state officials visited two educational institutions: St. Xavier’s College, run by the Roman Catholic Church, and the prestigious Serampore College, one of India’s oldest colleges. With the tacit backing of the Hindu-nationalist government of the Bharatiya Janata Party (BJP) in West Bengal, the focus of intimidation has expanded from rural prayer meetings to prestigious urban landmarks. Providing a Pretext The formation of the BJP government under Chief Minister Suvendu Adhikari in May 2026 marks the end of West Bengal’s historical communal harmony — the latest targets after Christian worship centers and educational institutes. Targeting these educational centers is a calculated move to erode minority influence at its source. Digital propaganda is amplifying the pressure. The “Vedanta” YouTube channel has disseminated unverified and inflammatory claims that Serampore College serves as a base for religious conversion. Such narratives fuel extremist pressure and provide a pretext for state intervention.

The three-year termination of Foreign Contribution (Regulation) Act (FCRA) accounts has crippled the financial health of historic institutions, halting scholarships and vital development projects. The recent uninformed visits by government officials to Roman Catholic and Protestant colleges have created a climate of administrative intimidation. The weaponization of “forced conversion” allegations serves as the primary justification for heightened state oversight and public hostility. Concerns Rise in Serampore In a WhatsApp message, a prominent member of Serampore College’s theological faculty, whose name we are withholding for security reasons, requested prayers for the college, saying things have changed drastically in Kolkata. “Threats to Christian religious freedom have arisen, and missionaries and church workers were the first to face difficulties; now it has come around to affecting Christian educational institutions,” the faculty member said in the message. The faculty member highlighted the extreme pressure Serampore College faced due to the YouTube channel “Vedanta.” History of Serampore College

Serampore College, located in Serampore, West Bengal, is one of India’s oldest continuously operating educational institutions, founded on July 15, 1818, by the iconic “Serampore Trio”: British Baptist missionaries William Carey, Joshua Marshman, and William Ward. It is celebrated as the first institution in Asia to be granted modern university status and a unique Royal Charter. Crucially, the founders opened enrollment to students of every “caste, color, creed or country,” integrating secular disciplines with Christian theology. In 1827, King Frederick VI of Denmark issued a Royal Charter incorporating the college with independent, degree-conferring university powers. This elevated Serampore College to the rank of the third Danish university, after Copenhagen and Kiel, and the first modern university in Asia. Theological Studies Could Be in Trouble Since Serampore is the foremost institution in India granting degrees in theological studies, the college faculty said that if the college is forced to shut down, theological education across India will suffer. He also said foreign funding for Serampore College has been terminated during the past three years, and the college now faces serious financial difficulties. The crisis at Serampore College is not merely a local dispute but an international legal standoff. As the primary authority for theological degrees in India, its disruption would create a theological vacuum across South Asia. Closing Serampore College’s theological studies would collapse the affiliation system for more than 40 theological colleges and seminaries across India, leaving thousands of students without valid accreditation.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news23 hours ago

‘Life Returns to Their Eyes’: Florida Jail Ministry Sees Revival, Record Baptisms

Walton County Jail in DeFuniak Springs, Florida, is being transformed from a place of confinement to a site of spiritual...

us news23 hours ago

യുഎസിലെ മുതിർന്ന പൗരന്മാർക്ക് 90 ഡോളർ വീതം അക്കൗണ്ടിലെത്തും: ട്രംപ്

അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസം പകരുന്ന നിർണ്ണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ മെഡികെയർ പദ്ധതിയിൽ അംഗങ്ങളായ രണ്ടുകോടിയിലധികം വരുന്ന പ്രായമായ പൗരന്മാർക്ക്...

us news23 hours ago

കാൻബെറ പെന്തക്കോസ്തൽ ചർച്ചിൽ V B S ഒക്ടോബർ 9 മുതൽ10 വരെ

ഓസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 9,10(വെള്ളി, ശനി ) തീയതികളിൽ ഫിഷ്‌വിക്ക് ചർച്ചിൽ വി. ബി. എസ്.നടക്കും. ഫേസിംഗ് ജയന്റസ് എന്ന തീം ആസ്പദമാക്കി...

world news23 hours ago

ഒമാനിലെ ചർച്ച് ഓഫ് ഗോഡ് സഭ മുപ്പതാം വാർഷികത്തിലേക്ക്

മസ്‌കറ്റ്: ഒമാനിലെ ആത്മീയ ശുശ്രൂഷാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചർച്ച് ഓഫ് ഗോഡ് ഒമാൻ സഭ, മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ദേശീയ കൺവെൻഷൻ...

us news24 hours ago

സന്ദർശക വിസയ്ക്ക് 20,000 ഡോളർ വരെ ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്, ഇന്ത്യയ്ക്ക് ഇളവ്

വാഷിംഗ്ടണ്‍: വിനോദസഞ്ചാര, ബിസിനസ് വിസകളിൽ (B1/B2) എത്തി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ പോകാതെ അമേരിക്കയിൽ തങ്ങുന്നത് തടയാൻ കടുത്ത വിസ വ്യവസ്ഥകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌‌മെന്റ്. 50...

National2 days ago

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരള സ്റ്റേറ്റ്ഹൈറേഞ്ച് സോണല്‍ ടാലന്റ് ടെസ്റ്റ് കുമളി സെന്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

ഇടുക്കി: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ തലത്തിലെ ടാലന്റ് നടന്നു. വൈപിഇ, സണ്‍ഡേ സ്ക്കുള്‍ സംയുക്ത മത്സരങ്ങള്‍ കട്ടപ്പന സി...

Trending

Copyright © 2019 The End Time News