world news
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം 2018 ലെ അവാര്‍ഡിന് രചനകള്‍ ക്ഷണിക്കുന്നു.
അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്തുകാരായ എഴുത്തുകാരില്‍ നിന്നും 2018 ലെ അവാര്‍ഡിനായി രചനകള്‍ ക്ഷണിക്കുന്നു.
2018 ല്‍ ഇന്ത്യയിലോ, നോര്‍ത്ത് അമേരിക്കയിലോ ഉള്ള പ്രസിദ്ധീകരണങ്ങളില്‍ വന്ന രചനകളായിരിക്കും അവാര്‍ഡിനായി പരിഗണിക്കുന്നത്. മലയാളത്തില്‍ കവിത, ലേഖനം, പുസ്തകങ്ങള്‍ എന്നിവയ്ക്കും ഇംഗ്ലീഷില്‍ ലേഖനം, കവിത, പുസ്തകങ്ങള്‍ എന്നീ രചനകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. രചനകള്‍ അയയ്ക്കുന്നവര്‍ അത് പ്രസിദ്ധീകരിച്ചതിന്റെ കോപ്പി കൂടെ അയയ്ക്കണം. അതോടൊപ്പം എഴുത്തുകാരുടെ പേര്, അഡ്രസ്, മൊബൈല്‍ നമ്പര്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെമ്പര്‍ഷിപ്പ് ഫീ (50 ഡോളര്‍, ചെക്ക് മനു ഫിലിപ്പിന്റെ പേരില്‍) എന്നിവയും അയയ്ക്കണം.
പ്രസിദ്ധീകരണങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ക്കും രചനകള്‍ സമര്‍പ്പിക്കാം.അവാര്‍ഡുകള്‍ ജൂലൈ ആദ്യവാരം മയാമിയില്‍ നടക്കുന്ന പി സി എന്‍ എ കെ കോണ്‍ഫ്രന്‍സില്‍ വെച്ച് വിതരണം ചെയ്യും. രചനകള്‍ മെയ് 1 നു മുമ്പായി Dr.Sam Mathew, KPWF, 137 Preston Drive, North Wales PA, 19454 എന്നീ വിലാസത്തില്‍ അയയ്ക്കുക.
വിശദ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ (516 97873 08) റവ.ഡോ. ഷിബു സാമുവല്‍ (2143946821) ഡോ. സാം കണ്ണമ്പള്ളി (2675 153 292) മനു ഫിലിപ്പ് (9547015594) വില്‍സണ്‍ തരകന്‍ (9728418924) ഏലിയാമ്മ വടകോട്ട് (267825 3382)
world news
നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി
എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വൈദികനെ തട്ടിക്കൊണ്ടുപോയ കാര്യം സ്ഥിരീകരിച്ചു.
സെമിനാരിയുടെ വൈസ് റെക്ടറും എല്ലാ സെമിനാരി വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് ഇന്നലെ ഒക്‌ടോബർ 28നു പുറത്തിറക്കിയ പ്രസ്താവനയിൽ രൂപത വ്യക്തമാക്കി. അതേസമയം സെമിനാരിക്ക് ചുറ്റും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മൈനർ സെമിനാരിയിലെ എല്ലാ ജീവനക്കാരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും താൽക്കാലികമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിക്കുന്നതിന് രൂപത സര്‍ക്കാര്‍ അധികൃതരുടെ സഹായം തേടിയിരിക്കുകയാണ്.
ഫാ. ഒയോഡിനെ പരിക്കേൽക്കാതെ മോചിപ്പിക്കുന്നതിനായി, എല്ലാവരുടെയും പ്രാര്‍ത്ഥന യാചിക്കുന്നതായി ഔച്ചി കത്തോലിക്കാ രൂപത പ്രസ്താവനയില്‍ കുറിച്ചു. അതേസമയം വൈദികന്റെ മോചനത്തിനായി പോലീസ് ശ്രമം തുടരുകയാണ്. 2006-ലാണ് ഔച്ചി രൂപത അധ്യക്ഷനായിരിന്ന ഗബ്രിയേൽ ഗിയാഖോമോ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയ്ക്കു ആരംഭം കുറിച്ചത്. അഞ്ഞൂറിലധികം വൈദിക വിദ്യാര്‍ത്ഥികള്‍ സെമിനാരിയിൽ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തു കൊള്ളയടിക്കും ആക്രമണങ്ങൾക്കും സ്ഥിരം വേദിയായ മേഖലയാണ് എഡോ സംസ്ഥാനം.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഒമാനില്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം
മസ്‌കത്ത് ∙ ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം. ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു. പഴയ നിയമം അനുസരിച്ച് ആദ്യത്തെ മുന്ന് വര്‍ഷം 15 ദിവസത്തെ അതിസ്ഥാന ശമ്പളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നല്‍കേണ്ടിയിരുന്നത്.
ഈ വര്‍ഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമം പുതുക്കിയിരിക്കുന്നത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കാണ് മേല്‍ പറഞ്ഞ ഗ്രാറ്റുവിറ്റി ലഭിക്കുകയെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. തൊഴില്‍ അവസാനിപ്പിച്ച് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ നല്‍കുന്ന ആനുകൂല്യത്തെ പറ്റിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതില്‍ വ്യക്തമാക്കുന്നത്.
അതേസമയം, പഴയ ഗ്രാറ്റുവിറ്റി നിമയം നിലവിലുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇതേ അതിസ്ഥാനത്തില്‍ തന്നെയായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക. എന്നാല്‍, പഴയ ഗ്രാറ്റുവിറ്റി നിയമവും പുതിയ ഗ്രാറ്റുവിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പഴയ നിയമകലത്ത് പകുതി മാസ ശമ്പള ഗ്രാറ്റുവിറ്റി, പുതിയ നിയമം നടപ്പിലായത് മുതല്‍ ഒരു മാസ ശമ്പള ഗ്രാറ്റുവിറ്റിയുമാണ് ലഭിക്കുകയെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Sources:globalindiannews
world news
സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണ് : മാർപാപ്പാ
ഏറെ പ്രക്ഷുബ്ധമായ സാഹചര്യം ലോകം മുഴുവൻ നിലനിൽക്കുന്ന അവസ്ഥയിൽ സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
“ഞാൻ ആരെ അയക്കും, ആരു നമുക്കു വേണ്ടി പോകും?” എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങളും, “വിളവെടുപ്പിന് തൊഴിലാളികളെ അയയ്ക്കാൻ വിളവെടുപ്പിന്റെ നാഥനോട് പ്രാർഥിക്കുക” എന്ന ലൂക്കാ സുവിശേഷകന്റെ വചനങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
സുവിശേഷം സാധ്യമായ രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതാണ് മിഷനറി ദൗത്യമെന്നും ഇതാണ് ആസന്നമാകുന്ന ജൂബിലിയുടെ ലക്ഷ്യമെന്നും പാപ്പാ പറഞ്ഞു.
ആളുകളെ കണ്ടുമുട്ടുന്നതിനും ആരെയും കൈവിടാത്ത കർത്താവുമായുള്ള കണ്ടുമുട്ടലിനും സൗകര്യമൊരുക്കുന്നതിന് കൂടുതൽ വഴികൾ തുറക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ, ലോകത്തിന്റെ തെരുവുകളിലേക്കും ചത്വരങ്ങളിലേക്കും ഇടവഴികളിലേക്കും ഇറങ്ങിച്ചെല്ലേണ്ടത് ആവശ്യമാണെന്നും, ഇതിനു പരസ്പരമുള്ള സാഹോദര്യ ബന്ധവും, പിന്തുണയും, ധ്യാനാത്മക ജീവിതവും ഒഴിച്ചുകൂടാനാവാത്തതാണെന്നും പാപ്പാ പറഞ്ഞു.
Sources:marianvibes
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden