National
‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’; മലയാളി നെഞ്ചേറ്റിയ ആ ശബ്ദം നിലച്ചു
‘വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്‍’.. ഒരു കാലത്ത് റേഡിയോ ശ്രാതാക്കളുടെ കാതുകളില്‍ മുഴങ്ങിക്കേട്ടിരുന്ന ആ ശബ്ദം നിലച്ചു. ആകാശവാണിയുടെ വാര്‍ത്താവിഭാഗത്തിലെ എക്കാലത്തേയും വേറിട്ട ശബ്ദസാനിദ്ധ്യമായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട വാർത്താവതാരകൻ ഗോപന്‍ എന്ന എസ്.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഗോപന്‍ 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണിയില്‍ മലയാള വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്തു. വാര്‍ത്തകള്‍ക്കപ്പുറം പരസ്യകലയിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം.
പുകവലിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി ചെയ്ത ‘ശ്വാസകോശം സ്പോഞ്ച് പോലെയാണ്’ എന്ന ഒറ്റ പരസ്യം മതി ഗോപനെ ഇളം തലമുറയിലുള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍. അങ്ങനെ വേറിട്ട ശബ്ദം കൊണ്ട് ഗോപന്‍ അടയാളപ്പെടുത്തിയ എത്രയോ പരസ്യചിത്രങ്ങള്‍ നമ്മുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ മന്ത്രാലയങ്ങൾക്കു വേണ്ടി തയ്യാറാക്കിയ നിരവധി ബോധവല്‍ക്കരണ പരസ്യങ്ങള്‍ ഹിറ്റായി മാറിയതിന് പിന്നില്‍ ഗോപന്റെ ശബ്ദസൗന്ദര്യം പ്രധാന ഘടകമാണ്. 1961-ലാണ് അദ്ദേഹം ആകാശവാണിയിലെത്തുന്നത്. കാഷ്വല്‍ ന്വൂസ് റീഡര്‍ ആയിട്ടായിരുന്നു ജോലിയിലേക്കുള്ള പ്രവേശം. 21-ാമത്തെ വയസിലായിരുന്നു ആദ്യ വാർത്ത വായന. ഒരേ യൂണിറ്റില്‍ മാറ്റമില്ലാതെ ദീര്‍ഘകാലം വാര്‍ത്താവതാരകനായി പ്രവര്‍ത്തിച്ചതിന്റെ റിക്കോര്‍ഡ് ഇപ്പോഴും ഗോപന്റെ പേരിലാണ്. 39 വര്‍ഷക്കാലത്തോളം ഡല്‍ഹി ആകാശവാണിയില്‍ അദ്ദേഹം ജോലി ചെയ്തു. വാര്‍ത്തയോടും വാര്‍ത്താ അവതരണത്തോടുമുള്ള അടങ്ങാത്ത ആവേശമാണ് ഈ ജോലിയിലേക്ക് തന്നെ എത്തിച്ചതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജോലിയില്‍ നിന്നും വിരമിച്ച ശേഷവും പരസ്യ ലോകത്ത് സജീവമായി നില്‍ക്കാന്‍ അദ്ദേഹം ദില്ലിയില്‍ തന്നെ താമസം തുടരുകയായിരുന്നു. 79-ാം വയസിലും കര്‍മ്മപഥത്തില്‍ സജീവമായി നില്‍ക്കുമ്പോഴാണ് മരണം ആ മാന്ത്രിക ശബ്ദത്തെ കവര്‍ന്നെടുത്തത്. തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മലയാള നോവല്‍ സാഹിത്യത്തിന്റെ കുലപതി സി.വി രാമന്‍പിള്ളയുടെ കൊച്ചുമകളുടെ മകനാണ് ഗോപന്‍. അടൂര്‍ ഭാസിയും ഇ.വി കൃഷ്ണപിള്ളയും അടുത്ത ബന്ധുക്കളായിരുന്നു. ഭാര്യ രാധ, മകന്‍ പ്രമോദ് ദില്ലിയിൽ ഐ.ടി എഞ്ചിനീയറാണ്.
National
അഗപ്പെ ഗോസ്പൽ മിഷൻ പോഷക സംഘടനയായ എ എം ഒ എസ് ൻ്റെ ആഭിമുഖ്യത്തിൽ വസ്ത്ര വിതരണവും ഗാനസന്ധ്യയും നടന്നു
പണയംബം : അഗപ്പെ ഗോസ്പൽ മിഷൻ പണയംബം ദൈവസഭയിൽ വച്ചു AGM പൂർവ്വവിദ്യാർത്ഥി സംഘടനയായ AMOS ന്റെ ആഭിമുഖ്യത്തിൽ വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു. പാസ്റ്റർ സജിമോൻ്റെ അദ്ധ്യക്ഷതയിൽ. മിഷൻ ജനറൽ സെക്രട്ടറി ജോസഫ് ഇടക്കാട്ടിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ, പാസ്റ്റർ : അനൂപ് രെത്ന സുവിശേഷസന്ദേശം കൈമാറി. AMOS മ്യൂസിക് ടീം ആണ് ഗാനസന്ധ്യക്ക് നേതൃത്വം നൽകിയത്. 200ലധികം പേർക്ക് വസ്ത്രവിതരണം നടത്താൻ സാധിച്ചു. കേവലം സുവിശേഷയോഗങ്ങൾ, ആത്മീക പരിപാടികൾ മാത്രമല്ല,സാമുഹിക പ്രതിബദ്ധതയോട് കൂടി സേവനങ്ങൾ ചെയ്യുക എന്ന ഉദ്ദേശ’ ലക്ഷ്യത്തോടെ ശ്രീ യേശുദേവന്റെ പാദപിൻപറ്റി AMOS ടീമിന് നല്ലൊരു കാര്യം ചെയ്യുവാൻ കഴിഞ്ഞു.
Sources:gospelmirror
National
ഛത്തീസ്ഗഡില്‍ ബിജെപി എംഎല്‍എയുടെ വിദ്വേഷ പ്രസംഗം; 130 കിലോമീറ്റര്‍ നീളുന്ന മനുഷ്യ ചങ്ങല തീര്‍ത്ത് ക്രൈസ്തവര്‍
റായ്പുര്‍: യേശുക്രിസ്തുവിനെതിരെയും ക്രൈസ്തവ സമൂഹത്തിനുമെതിരെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നിയമസഭാംഗം റേമുനി ഭഗത് നടത്തിയ പ്രസ്താവനയില്‍ ഛത്തീസ്ഗഡില്‍ വ്യാപക പ്രതിഷേധം. റേമുനി ഭഗത്തിനെതിരെ പ്രതിഷേധ സൂചകമായി മനുഷ്യച്ചങ്ങല ഉണ്ടാക്കിയാണ് ക്രൈസ്തവര്‍ പ്രതിഷേധിച്ചത്. സെപ്തംബർ ഒന്നിന് ധേക്‌നി ഗ്രാമത്തിൽ നടന്ന പരിപാടിക്കിടെ ഭഗത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായാണ് പ്രതിഷേധമെന്ന് ക്രിസ്ത്യൻ ആദിവാസി മഹാസഭയുടെ പ്രസിഡൻ്റ് അനിൽ കുമാർ കിസ്‌പോട്ട പറഞ്ഞു.
ജഷ്പൂരിൽ ക്രിസ്ത്യൻ കുടുംബങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യാജരേഖ ചമച്ചാണ് മതപരിവർത്തനം നടന്നിരുന്നതെന്നും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് റേമുനി നടത്തിയത്. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് കൂടാതെ യേശുക്രിസ്തുവിനെയും വിശ്വാസ പരിവര്‍ത്തനത്തെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇവരുടെ പ്രസംഗ ഭാഗങ്ങള്‍ ഏറെ ചര്‍ച്ചയായിരിന്നു. നടപടി ആവശ്യപ്പെട്ട് നിരവധി വ്യക്തികൾ പോലീസിനെ സമീപിച്ചു.
എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായി സെപ്റ്റംബർ 10ന് ക്രിസ്ത്യൻ സമുദായാംഗങ്ങൾ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരാതി നൽകി. സെപ്തംബർ 25 വരെ സമയപരിധി കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ ഗോത്രമഹാസഭ ഇന്നലെ ഒക്ടോബർ മൂന്നിന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്. ഭഗത്തിൻ്റെ പരാമർശത്തിൽ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ കടുത്ത നീരസമുണ്ടെന്നും ഇത്രയൊക്കെയായിട്ടും പോലീസ് ഒരു നടപടിയും എടുത്തിട്ടില്ലായെന്നും ക്രൈസ്തവര്‍ ചൂണ്ടിക്കാട്ടി. സമാധാനപരമായ പ്രതിഷേധം നടത്തിയിട്ടും നടപടിയുണ്ടായില്ലെങ്കിൽ റോഡ് ഉപരോധം നടത്തി പ്രതിഷേധം ശക്തമാക്കുമെന്നും ക്രിസ്ത്യൻ ആദിവാസി മഹാസഭ വ്യക്തമാക്കി.
കടപ്പാട് :പ്രവാചക ശബ്ദം http://theendtimeradio.com
National
മതസ്വാതന്ത്ര്യം: യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ഇന്ത്യ
ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വഷളാകുന്നുവെന്നും ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം’ ആയി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നതാണ് യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് ഇന്ത്യയെക്കുറിച്ചുള്ള വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തെ സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ അജണ്ടയുള്ള ഒരു പക്ഷപാതപരമായ സംഘടനയാണിത്. ഇത് വസ്തുതകളെ തെറ്റായി പ്രതിനിധീകരിക്കുകയും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു,” രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇത്തരം ‘അജണ്ട അടിസ്ഥാനമാക്കിയുള്ള’ ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വിദേശകാര്യ വക്താവ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുകയും യുഎസിനുള്ളിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുഎസ്സിഐആര്‍എഫിന് പ്രയോജനപ്പെടുമെന്നും ഉപദേശിച്ചു.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Hot News6 months ago
3 key evidences of Jesus’ return from the grave