National
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 98.11 ശതമാനം പേരും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേക്കാൾ 0.27 ശതമാനം വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ടയിലാണ് (99.33%). കുറവ് വയനാട്ടിലും (93.22%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. ഗൾഫിലെ സ്കൂളുകളിൽ 495 പേർ പരീക്ഷയെഴുതിയപ്പോൾ 489 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 681 പേർ എഴുതിയതിൽ 599 പേരാണ് വിജയിച്ചത്. ഇപ്രാവശ്യം ആർക്കും മോഡറേഷൻ നൽകുകയോ ആരുടേയും പരീക്ഷഫലം തടഞ്ഞുവെയ്ക്കുകയോ ചെയ്തിട്ടില്ല.
പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 37,334 പേർ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണത്തേക്കാൾ 3021 അധികം വിദ്യാർത്ഥികൾക്കാണ് ഇത്തവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ മുഴുവൻ എ പ്ലസുകൾ നേടിയത്. 599 സർക്കാർ സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലപ്രഖ്യാപനം നടത്തിയത്.www.results.kite.kerala.gov.inഎന്ന വൈബ്‌സൈറ്റിലൂടെയും saphalam 2019 (സഫലം 2019) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാ ഫലമറിയാൻ സാധിക്കും.
പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in,sslcexam.kerala.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.
2,12,615 പെണ്‍കുട്ടികളും 2,22,527 ആണ്‍കുട്ടികളുമുൾപ്പെടെ നാലര ലക്ഷം വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ലക്ഷദ്വീപിലും ഗള്‍ഫിലും കേന്ദ്രങ്ങളുണ്ടായിരുന്നു. ആകെ പരീക്ഷ എഴുതിയവരുടെ എണ്ണം 4, 35,142 ആണ്. പരീക്ഷാഭവനാണ് ഫലപ്രഖ്യാപനത്തിന്റെ ചുമതല. മുഴുവന്‍സമയ പൊതുവിദ്യാഭ്യാസ ഡയറക്ടറില്ലാതെയാണ് മൂല്യനിര്‍ണയപ്രക്രിയ പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. പ്ലസ്ടു പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും.
കുട്ടികളുടെ ഫലത്തിനുപുറമേ, സ്കൂൾ, വിദ്യാഭ്യാസ-റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ഠിത അവലോകനം, ഗ്രാഫിക്‌സ് എന്നിവയും ആപ്പിലും പോർട്ടലിലും റിസൾട്ട് അനാലിസിസ് എന്ന ലിങ്കിൽ ലോഗിൻ ചെയ്യാതെ മൂന്ന് മണി മുതൽ ലഭ്യമാകും. കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള 11769 സ്കൂളുകളിൽ വിദ്യാർഥികൾക്ക് അവിടെനിന്നുതന്നെ ഫലമറിയാനാള്ളുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
National
നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്
തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം.
ഓട്ടമൊബീൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.
നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 എന്ന നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) ബന്ധപ്പെടാം.
Sources:globalindiannews
National
ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)
ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ അത്ഭുതം ചെയ്യും. നാം ഒന്നിച്ചു പ്രതിസന്ധികളെ നേരിടുമ്പോൾ, ദൈവരാജ്യവ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തുമെന്നു അദ്ദേഹം പ്രസംഗിച്ചു. ഈപ്രാവശ്യത്തെ ജനറൽ കൺവെൻഷനിൽ ഐക്യതയോടെ, ഏവരെയും ചേർത്തു നിർത്തി ആത്മീയ ഉണർവ്വിലേക്കു നയിപ്പാൻ സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി അവർകൾ എടുക്കുന്ന പ്രയത്നവും ഉത്സാഹവും അഭിനന്ദനാർഹമാണ്.
Sources:gospelmirror
National
പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു
സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ
ആദരിക്കുന്നു
2025 ഫെബ്രുവരി 15 – ന് രാവിലെ 9 മുതൽ 12.30 വരെ കൊച്ചറ ശാരോൻ ഫെലോഷിപ്പ് സഭയാണ് വേദി ഒരുക്കുന്നത്.
ശുശ്രൂഷ രംഗത്ത്. സൗമ്യതയും, ദൈവ സ്നേഹവും താഴ്മയും കൂട്ടി ഇണക്കിയ ക്രിസ്തീയ ജീവിതത്തിൽ പകരം വയ്ക്കുവാൻ മാറ്റാരുമില്ലാത്ത വ്യക്തിത്വമാണ് Pr പോൾ ഗോപാലകൃഷ്ണൻ
Sources:gospelmirror
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden