Connect with us

world news

നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ 30 മത് കണ്‍വന്‍ഷന്‍ ജൂണ്‍ 28-30 വരെ

Published

on

അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്ത് അമേരിക്കന്‍ ഫെലോഷിപ്പ് ഈസ്റ്റേണ്‍ റീജിയന്റെ 30 മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ 28 മുതല്‍ 30 വരെ ക്വിന്‍സ് സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. 29 ന് ശനിയാഴ്ച 3 മുതല്‍ 5.30 വരെ ക്രൈസ്റ്റ് എ ജി ചര്‍ച്ചില്‍ വെച്ച് ഉണര്‍വ് യോഗവും മിഷന്‍ ചലഞ്ച് സെമിനാറും നടത്തപ്പടും. സംയുക്ത സഭാരാധന യോഗം ഞായറാഴ്ച രാവിലെ 9 ന് സെന്റ് ജോണ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും.മുഖ്യ പ്രഭാഷകന്‍ റവ. എബ്രഹാം തോമസ്.
റീജിയന്‍ ഭാരവാഹികളായ റവ. വില്‍സണ്‍ ജോസ് (പ്രസിഡന്റ്) തോംസണ്‍ പള്ളില്‍ (സെക്രട്ടറി) ഷാജി ചെറിയാന്‍ (ട്രഷറര്‍) റവ. ജോണിക്കുട്ടി വര്‍ഗീസ് (വൈസ് പ്രസിഡന്റ്) തുടങ്ങിയവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

world news

ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണം ക്രൈസ്തവരെ ലക്ഷ്യമിട്ട്: യുഎൻ അന്വേഷണ റിപ്പോർട്ട്

Published

on

മൊസൂള്‍: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തിയ പീഡനങ്ങൾ യുദ്ധ കുറ്റങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് പരാമർശിക്കുന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട് സുരക്ഷാ കൗൺസിലിന് സമർപ്പിക്കപ്പെട്ടു. പ്രധാനമായും ക്രൈസ്തവരെ ലക്ഷ്യംവെച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്ന് ഡിസംബർ ഒന്നാം തീയതി സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവരെ നാടുകടത്തിയ സംഭവങ്ങൾ, ഇസ്ലാമിലേക്ക് നടത്തിയ നിർബന്ധിത മതപരിവർത്തനം, ദേവാലയങ്ങളും പൈതൃക കേന്ദ്രങ്ങളും തകർക്കപ്പെട്ട സംഭവങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവർ തിങ്ങിപ്പാർത്തിരുന്ന നിനവേ പ്രവിശ്യയിലെ പ്രദേശങ്ങളിൽ ഭൂരിഭാഗവും തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദ സംഘടനകൾ നടത്തിയ കുറ്റകൃത്യങ്ങളുടെ ജീവിക്കുന്ന തെളിവുകൾ അന്താരാഷ്ട്ര പ്രതിനിധികൾക്ക് തങ്ങൾ കൈമാറിയെന്നു ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബാഷർ വർദ ‘എസിഐ മെന’ എന്ന മാധ്യമത്തോട് വെളിപ്പെടുത്തി. തീവ്രവാദ സംഘടനകൾ പിന്തുടരുന്ന ആശയങ്ങൾ പുതിയതല്ല. 2014ന് ശേഷം തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലകളും, അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലൂടെ തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

അന്താരാഷ്ട്ര സമൂഹം, നടന്ന അതിക്രമങ്ങളെ അംഗീകരിക്കുന്നത് ആളുകളുടെ അന്തസ്സ് വീണ്ടെടുക്കാനും, ചരിത്രരേഖ ഉണ്ടാക്കാനും സഹായകരമാകും. ഇതുവഴി വീണ്ടും ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കപ്പെടുകയും, ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. അവകാശങ്ങൾ നേടിത്തരാൻ ഇറാഖിലെ സർക്കാരിനൊപ്പം അമേരിക്കൻ ഭരണകൂടം പ്രവർത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ആയിരക്കണക്കിന് ക്രൈസ്തവർക്ക് നേരെ നടന്ന അതിക്രമങ്ങളെ പറ്റി പഠിക്കാൻ വേണ്ടിയുള്ള കമ്മീഷനുകൾക്ക് രൂപം നൽകാൻ, കത്തോലിക്കാ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിനോടും, മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ചേർന്ന് വലിയ പ്രവർത്തനമാണ് ഇർബിലിലെ കൽദായ കത്തോലിക്കാ സഭ നടത്തിയത്. ഈ ശ്രമങ്ങളാണ് ഇറാഖിൽ ക്രൈസ്തവർക്ക് നേരെ നടന്നത് യുദ്ധക്കുറ്റങ്ങൾ ആണെന്ന് അംഗീകരിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും, ജനപ്രതിനിധി സഭയെയും പ്രേരിപ്പിച്ചത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ന്യൂറലിങ്കിന്റെ ചിപ്പ് ഇലോൺ മസ്കിന്റെ തലച്ചോറിൽ ഘടിപ്പിക്കുമോ’..? വെളിപ്പെടുത്തലുമായി ലോകകോടീശ്വരൻ

Published

on

ഇലോൺ മസ്കിന്റെ ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറലിങ്ക് മനുഷ്യമസ്തിഷ്‌കത്തില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ്. 2023ന്റെ പകുതിയോടെ മനുഷ്യരിൽ പരീക്ഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതിനുള്ള അനുമതിക്കായി ന്യൂറലിങ്ക്, അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിച്ചിരുന്നു. എഫ്.ഡി.എയുടെ നപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.

തലച്ചോറിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി മനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിക്കാവുന്ന ഒരു ഉപകരണമാണ് ന്യൂറലിങ്ക് വികസിപ്പിക്കുന്നത്. രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്ക് ത്രെഡ് ചെയ്യപ്പെടുന്ന മൈക്രോചിപ്പും വയറുകളും ഈ ഉപകരണത്തിൽ അടങ്ങിയിരിക്കുന്നു. ഈ ഉപകരണം കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് അതിലൂടെ മസ്തിഷ്കത്തെയും അതിന്റെ ചലനങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നാണ് ന്യൂറലിങ്കിന്റെ അവകാശവാദം. അതിലൂടെ കാഴ്ച ശേഷി നഷ്ടപ്പെട്ടവർക്ക് കാഴ്ച നൽകാനും ശരീരം തളർന്നുപോയവർക്ക് ചലനശേഷി നൽകാനും കഴിയുമെന്നും കമ്പനി പറയുന്നു.

‘ഒന്ന് എന്റെ തലച്ചോറിലും’

കുരങ്ങുകളിലും പന്നികളിലും എലികളിലും ബ്രെയിൻ ചിപ്പ് പരീക്ഷിച്ച് വിജയിച്ചതായി ന്യൂറലിങ്കും സി.ഇ.ഒ ഇലോൺ മസ്കും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, പരീക്ഷണത്തിന്റെ പേരിൽ മൃഗങ്ങളെ ഉപദ്രവിക്കുന്നതായി കാട്ടി മൃഗസ്നേഹികൾ രംഗത്തുവരികയുണ്ടായി. മനുഷ്യ മസ്തിഷ്കത്തിലുള്ള പരീക്ഷണങ്ങൾക്കെതിരെയും പലകോണുകളിൽ നിന്നും വിമർശനമുയർന്നു. തലയോട്ടി തുരന്നുള്ള ന്യൂറലിങ്കിന്റെ ചിപ്പ് ഘടിപ്പിക്കലിലുള്ള അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരുമെത്തിയത്.

എന്നാൽ, ഇലോൺ മസ്കും സംഘവും പരീക്ഷണങ്ങൾ തുടർന്നു. കൂടാതെ, ‘താനും ബ്രെയിൻ ചിപ്പ് ഇംപ്ലാന്റ് ഘടിപ്പിക്കുമെന്ന്’ ഇലോൺ മസ്ക് അറിയിക്കുകയും ചെയ്തു. “നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിൽ ഒരു ന്യൂറലിങ്ക് ഉപകരണം നിങ്ങളുടെ തലച്ചോറിൽ ഘടിപ്പിക്കാം, അത് നിങ്ങൾ അറിയുകപോലുമില്ല… അതെങ്ങനെ ചെയ്യുമെന്ന് കാണിക്കുന്ന ഡെമോയിൽ ഞാനും ഒന്ന് ഘടിപ്പിച്ചിരിക്കും.” -ന്യൂറലിങ്കിന്റെ റിക്രൂട്ട്‌മെന്റ് ഇവന്റിനിടെ, മസ്‌ക് പറഞ്ഞു. അടുത്ത ആറ് മാസത്തിനുള്ളിൽ മനുഷ്യരിൽ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് കമ്പനി.
Sources:azchavattomonline

http://theendtimeradio.com

Continue Reading

world news

വധശിക്ഷകള്‍ ഒഴിവാക്കിയാൽ കുവൈറ്റിന് യൂറോപ്പിലേക്ക് വിസ രഹിത യാത്രയ്ക്ക് അനുമതി

Published

on

കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അറിയിച്ചു. കുവൈറ്റ്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് 90 ദിവസത്തേക്ക് വിസ രഹിത യാത്ര അനുവദിക്കാനുള്ള നിർദ്ദേശത്തിന്‍റെ കരട് യൂറോപ്യൻ പാർലമെന്‍റിന്‍റെ സിവിൽ ലിബർട്ടീസ് കമ്മിറ്റി അംഗീകരിച്ചു.

വ്യാഴാഴ്ചത്തെ വോട്ടെടുപ്പിൽ സിവിൽ ലിബർട്ടീസ് കമ്മിറ്റിയിലെ 42 അംഗങ്ങൾ പിന്തുണച്ചപ്പോൾ 16 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. കുവൈറ്റിന്‍റെ കാര്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന വ്യവസ്ഥയിൽ വിസ രഹിത യാത്ര അനുവദിക്കുന്നതിനെ അനുകൂലിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ പറഞ്ഞു.

വിസയില്ലാതെ യാത്ര അനുവദിക്കുന്ന തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഉഭയകക്ഷി ചർച്ചകളിലൂടെ വധ ശിക്ഷകള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വരികയും വേണം. കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ, മൗലികാവകാശ ലംഘനങ്ങൾ, സ്വാതന്ത്ര്യ ലംഘനങ്ങൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഈ നവംബറില്‍ കുവൈത്തില്‍ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതാണ് യൂറോപ്യന്‍ യൂണിയനെ പ്രകോപിപ്പിച്ചത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Hot News

Hot News3 weeks ago

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ന്

ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19...

Hot News4 weeks ago

After playing disciples in ‘The Chosen’, actors say series made them better men

“The Chosen” series has impacted the lives of millions worldwide, but those viewers are not the only ones being ministered...

Hot News4 weeks ago

ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ...

Hot News2 months ago

Jerusalem march with the participation of more than 3000 Christians from 70 countries

Thousands of Christian pilgrims took to the streets of Jerusalem on Thursday as part of the 43rd annual Feast of...

Hot News3 months ago

രക്ഷിതാക്കള്‍ക്കും പാഠപുസ്തകം, കേരളത്തില്‍ അടുത്ത വർഷം മുതൽ

തിരുവനന്തപുരം : ഒരു കൊല്ലം കൂടി കഴിയുമ്പോൾ ഓരോ വർഷവും ക്ലാസുകളിൽ ഒരു പാഠപുസ്തകം കൂടി അധികമുണ്ടാകും. പക്ഷേ, അത് കുട്ടികൾക്കുള്ളതല്ല. രക്ഷാകർത്താക്കൾക്കുള്ള പുസ്തകമായിരിക്കുമത്. ഇത്തരമൊന്ന് തയ്യാറാക്കുന്ന...

Hot News3 months ago

1098 അല്ല,കുട്ടികൾ ഇനി മുതൽ സഹായത്തിനായി 112-ൽ വിളിക്കണം

കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പറായ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ...

Hot News3 months ago

മൂന്ന് വര്‍ഷം മുന്‍പ് മിന്നസോട്ടയിലെ സൗന്ദര്യ റാണി; ഇന്ന് ക്രിസ്തുവിന്റെ പ്രിയപ്പെട്ട മിഷ്ണറി

മിന്നസോട്ട (അമേരിക്ക): സൗന്ദര്യ ലോകത്ത് നിന്നും മിഷ്ണറി ലോകത്തേക്കുള്ള യാത്ര പങ്കുവെച്ച് മുന്‍ മിസ്‌ മിന്നസോട്ടയായ കാതറിന്‍ കൂപ്പേഴ്സ്. 2019-ല്‍ മിസ്‌ മിന്നസോട്ടയായി തിരഞ്ഞെടുക്കപ്പെട്ട കാതറിന് കൊറോണ...

Hot News3 months ago

10 ലക്ഷം തൊഴിലവസരം കാത്തിരിക്കുന്നു; കാനഡയിൽ ജോലിക്ക്‌ ഇതിലും ബെസ്റ്റ് ടൈമില്ല

പ്രവാസത്തിന് കൊതിക്കുന്ന മലയാളികളുടെ കണ്ണ് ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്. ഉന്നത പഠനവും ജോലിയും കുടിയേറ്റവുമായി ഇന്ത്യക്കാരുടെ ഒഴുക്കാണ്. പ്രത്യേകിച്ച് കാനഡയിലേക്ക്. ഏഴ് വർഷത്തിനിടെ 85 ലക്ഷം ഇന്ത്യക്കാരാണ്...

Hot News4 months ago

വീട്ടിലിരുന്ന് മിഠായി രുചിച്ചാല്‍ മതി, ശമ്പളം 61,33,863 രൂപ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

ജോലി വീട്ടിലിരുന്ന് മിഠായി കഴിക്കൽ. വർഷത്തിൽ 61,33,863 രൂപ ശമ്പളം. മുൻ പരിചയം ആവശ്യമില്ല. കേൾക്കുമ്പോൾ ഒരു സ്വപ്നമെന്ന് തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. കനേഡിയൻ കമ്പനിയാണ്...

Hot News4 months ago

ഉന്നത സ്ഥാനങ്ങളിലെ ഇസ്ലാമികവത്ക്കരണം: നൈജീരിയയിലെ മതരാഷ്ട്രീയത്തിനെതിരെ സംഘടിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: നൈജീരിയയില്‍ അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടി (എ.പി.സി)യുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ...

Trending