National
പത്തനംതിട്ടയില്‍ ഐ സി പി എഫ് ‘ഫ്രീഡം ക്യാമ്പ് ‘ ആഗസ്റ്റ് 22-25 വരെ
ഐ സി പി എഫ് പത്തനംതിട്ടയുടെ ഈ വര്‍ഷത്തെ ‘ഫ്രീഡം ക്യാമ്പ് 2019’ ആഗസ്റ്റ് 22 മുതല്‍ 25 വരെ മുട്ടുമണ്‍ മൗണ്ട് ഒലിവ് സെന്ററില്‍ വെച്ച് നടക്കും. ‘യാഥാര്‍ത്ഥ്യം’ എന്നതാണ് ചിന്താവിഷയം. വ്യാജവാര്‍ത്തകളുടേയും വിശ്വാസത്യാഗത്തിന്റയും കപടഭക്തിയുടേയും കാലത്ത് ‘എന്റെ വചനത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്‍മാരായി, സത്യം അറിയുകയുംസത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും’ (യോഹ. 8:32) എന്ന ദൈവവചനത്തിന് പ്രസക്തിയേറുന്നു. മുഖ്യ പ്രാസംഗീകര്‍ പാസ്റ്റര്‍ ജോ തോമസ്, ബ്രദര്‍ സുനില്‍കുമാര്‍ എന്നിവരാണ്. ബ്രദര്‍ സാമുവല്‍ അര്‍പ്പുതരാജ്, അനീഷ് മൈലപ്രാ എന്നിവരുടെ നേതൃത്വത്തില്‍ ഐസിപിഎഫ് ടീം സംഗീതശുശ്രൂഷ നിര്‍വഹിക്കും. 22 വ്യാഴം വൈകിട്ട് ആരംഭിക്കുന്ന ക്യാമ്പ് 25 ന് രാവിലെ സമാപിക്കും. 13 മുതല്‍ 23 വയസ്സുവരെയുള്ളവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ജൂലൈ 31 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് : 9495827930, 8547965307, 9495366129.
National
ഐ.പി സി കട്ടപ്പന സെൻ്റർ 37-ാംമത് വാർഷിക കൺവെൻഷൻ 12 മുതൽ 16 വരെ
കട്ടപ്പന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻ്റെറിൻ്റെ 37 മത് വാർഷിക കൺവെൻഷൻ 2025 ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ കട്ടപ്പന സി.എസ്.ഐ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.ഐ.പി.സി കട്ടപ്പന സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.റ്റി തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പ്രസിദ്ധ വചന പ്രഭാഷകരായ *പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ ലാസർ വി മാത്യു ചെങ്ങന്നൂർ.**റവ. തോമസ് അബുക്കയത്ത് യു.എസ്.എ, പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി, സിസ്റ്റർ ജയ്മോള്‍ രാജു, ബ്രദർ. ഫിന്നി പി.മാത്യു* എന്നിവർ വചനം ശുശ്രൂഷിക്കും. *ഹീലിംഗ് മെലഡീസ് നിരണം* ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വിവിധ സെക്ഷനിലുകളിലായി റിവൈവൽ മീറ്റിംഗ്, ധ്യാനയോഗം, പവ്വർ കോൺഫറൻസ്, വുമൺസ് ഫെലോഷിപ്പ്, സ്നാന ശുശ്രൂഷ, സൺഡേസ്കൂൾ,
പി.വൈ.പി.എ സംയുക്ത സമ്മേളനം, കത്തൃമേശയോടുകൂടി സംയുക്ത ആരാധന ഉണ്ടായിരിക്കും. ഞായറാഴ്ച രാത്രി 00.06 മുതൽ 00.09 വരെ സമാപന സമ്മേളനം ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
സെൻറർ സെക്രട്ടറി,
*പാസ്റ്റർ ടോം തോമസ്, കട്ടപ്പന*
8547174727
Sources:gospelmirror
National
പെരിങ്ങോം മൗണ്ട് കർമ്മേൽ ഏ.ജി ചർച്ച് കൺവൻഷൻ ഫെബ്രുവരി 21 മുതൽ
പെരിങ്ങോം കേന്ദ്രമായി പ്രവർത്തിക്കുന്ന മൗണ്ട് കർമ്മേൽ ഏ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21,22, തീയതികളിൽ രണ്ട് ദിവസത്തെ കൺവൻഷൻ നടക്കും. പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം വചനപ്രഘോഷണം നടത്തും. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിൻസ് ഗബ്രിയേൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കർമ്മേൽ ഗോസ്പൽ മെലഡീസ് ഗാനശുശ്രൂഷ നിർവ്വഹിക്കും. വെള്ളി,ശനി പകൽ സമയങ്ങളിൽ ക്രിസ്തീയ വിശ്വാസത്തിൻ്റെ ശ്രേഷ്ഠത എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകൾക്ക് സഭാ ശുശ്രൂഷകൻ പാസ്റ്റർ. ഷിജു മത്തായി നേതൃത്വം നൽകും.
Sources:christiansworldnews
National
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചത് വഞ്ചന:പി.സി.ഐ കേരള സ്റ്റേറ്റ്
തിരുവല്ല: സാമ്പത്തീക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടി ന്യൂനപക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിൽ 2.62 കോടിയും വിദേശ സ്കോളർഷിപ്പിൽ 85 ലക്ഷവും എ പി ജെ അബ്ദുൽകലാം സ്കോളർഷിപ്പിൽ 41 ലക്ഷവുമാണ് വെട്ടിക്കുറച്ചത്. മാത്രമല്ല സംസ്ഥാനത്തെ അവശരരും പാർശ്വവൽക്കരിക്കപ്പെട്ട വരുമായ ദുർബ്ബല ജനവിഭാഗങ്ങളുടെ ക്ഷേമ പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്ക് നീക്കിവച്ചിരുന്ന കോടിക്കണക്കിന് രൂപയാണ് വെട്ടിക്കുറച്ചത്. ഭരണാനുമതി നൽകിയ പല പദ്ധതികളും പൂർണ്ണമായും ഒഴിവാക്കിയ സ്ഥിതിയാണുള്ളത്.
സംസ്ഥാനത്ത് സാമ്പത്തീക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിച്ച് പറയുമ്പോഴും സാധാരണക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്പ് മാത്രം വെട്ടിക്കുറച്ചത് എന്തിനാണ്?. അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കി ക്ഷേമപദ്ധതികളും പാവപ്പെട്ട വിദ്യാർഥികളുടെ ആനുകൂല്യങ്ങളും മുൻഗണന നൽകി നടപ്പിലാക്കണമെന്ന് പിസിഐ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പിസിഐ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.
പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്കുതോട്, രാജീവ് ജോൺ, അനീഷ് കൊല്ലങ്കോട്,സതീഷ് നെൽസൺ, പി കെ യേശുദാസ്, ബിനോയ് ചാക്കോ, പി ടി തോമസ്, ജോമോൻ ജോസഫ്, ടി വൈ ജോൺസൺ, അനീഷ് ഐപ്പ്, ബ്രദർ എബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
Sources:gospelmirror
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden