Business
പുതിയ വൈദ്യുതവാഹന നയം: പരിമിത ജില്ലകളില്‍ വൈദ്യുത ഓട്ടോറിക്ഷകള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഇനി രജിസ്ട്രേഷന്‍ വൈദ്യുതി ഓട്ടോറിക്ഷകള്‍ക്കുമാത്രമാണ് ലഭിക്കാന്‍ പോകുന്നത്. പെട്രോളിയം ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങള്‍മാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ പദ്ധതി പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് വില കൂടുതലായതിനാല്‍ വേണ്ടിവരുന്ന അധിക വില സര്‍ക്കാര്‍ സബ്സിഡിയായി നല്‍കണമെന്ന് നയത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ഓടും ഓടും. എന്നാല്‍ ഒരു വാഹനം ചാര്‍ജ് ചെയ്യാന്‍ അരമണിക്കൂര്‍ വേണം. ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്ന് സെന്റ്സ്ഥലമാണ് വേണ്ടത്. അതിനാല്‍ തന്നെ കേരളത്തിലെ പ്രധാന റോഡരുകുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബി.യെയും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ തീരുമാനമനുസരിച്ച് ഡീസല്‍-പെട്രോള്‍ വാഹനങ്ങള്‍ നിരുത്സാഹപ്പെടുത്തുമെങ്കിലും നിരോധിക്കില്ല. എന്നാല്‍ വൈദ്യുത വാഹനങ്ങളായിരിക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഇനി വാങ്ങാന്‍ പോകുന്നത്.
Business
എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല

എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്. നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
എൻപിസിഐ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്കാണ് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്താൻ എൻപിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും.
എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോർട്ട്.
Sources:globalindiannews
Business
രാജ്യത്തെ മുഴുവൻ സർക്കിളുകളിലും 99 രൂപയുടെ അടിസ്ഥാന പ്ലാൻ നിർത്തലാക്കി എയർടെൽ

രാജ്യത്തെ മുഴുവൻ സർക്കിളുകളിലും പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാനായ 99 രൂപയുടെ പ്ലാൻ മുഴുവൻ സർക്കിളുകളിലും നിർത്തലാക്കിയിരിക്കുകയാണ് എയർടെൽ. നിലവിൽ, എയർടെൽ ഉപഭോക്താക്കൾ സിം സജീവമായി നിലനിർത്തണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 155 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. വിവിധ സർക്കിളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു.
ആദ്യ ഘട്ടത്തിൽ 2022 നവംബർ മാസത്തിൽ ഹരിയാന, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ 99 രൂപയുടെ പ്ലാൻ നിർത്തലാക്കിയിരുന്നു. 2023 ഫെബ്രുവരിയിലാണ് മഹാരാഷ്ട്രയിലും കേരളത്തിലും 99 രൂപയുടെ പ്ലാൻ അവസാനിപ്പിച്ച്, 155 രൂപയുടെ പ്ലാൻ പ്രാബല്യത്തിലായത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 1 ജിബി ഡാറ്റ എന്നിവ ലഭിക്കുന്നതാണ്. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
കടപ്പാട് :കേരളാ ന്യൂസ്
Business
പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31

ദില്ലി: പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ ഇനി രണ്ടാഴ്ച കൂടിയേ ശേഷിക്കുന്നുള്ളു. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കാം. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്.
2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചിരുന്നു. ഇതിൽ പരാജയപ്പെടുന്നവർക്ക് 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടാകും. എന്നാൽ 2023 ഏപ്രിൽ മുതൽ ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ അവ പ്രവർത്തന രഹിതമാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ ആദായ നികുതി വകുപ്പ് നീട്ടിയിരുന്നു. 2017 ജൂലായ് 1-ന് പാൻ കാർഡ് അനുവദിച്ചിട്ടുള്ള വ്യക്തികൾ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത വർഷത്തോടെ പാൻ പ്രവർത്തനരഹിതമാകും.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം :
1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;
2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;
4] ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.
5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്