Connect with us

Travel

ആകാശപ്പാതയില്‍ ‘ശക്തനാ’കാന്‍ ശക്തന്‍ ഉയരുന്നു; കൂറ്റന്‍ നടപ്പാലം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാകും

Published

on

 

തൃശ്ശൂര്‍: അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാനായി തൃശ്ശൂര്‍ ജില്ലയില്‍ ഒരുങ്ങുന്ന കൂറ്റന്‍ ആകാശപ്പാത അഭിമാനമാകുന്നു. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് ‘ശക്തന്‍ നടപ്പാലം’ ഉയരുന്നത്. 5.30 കോടി രൂപ ചെലവില്‍ വൃത്താകൃതിയിലാണ് കൂറ്റന്‍ ആകാശപ്പാലം ഉയരുക. ഇക്കണ്ട വാരിയര്‍ റോഡ്, എം.ഒ റോഡ്, ശക്തന്‍ നഗര്‍, കൊക്കാലെ എന്നീ റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്താണ് പാലം. ഏട്ട് ഭാഗങ്ങളിലേക്ക് ഇറങ്ങാനും കയറാനും ചവിട്ടുപടികളുണ്ടാകും.

16 ഇടങ്ങളില്‍ പൈലിംഗ് പൂര്‍ത്തിയായി. ഇതിനു തുടര്‍ച്ചയായുളള നിര്‍മ്മാണ പ്രവൃത്തി ത്വരിതഗതിയിലാണ്. മൊത്തം നിര്‍മ്മാണച്ചെലവിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനവും കോര്‍പ്പറേഷന്‍ 20 ശതമാനവും ചെലവുവഹിക്കും. 279 മീറ്റര്‍ ചുറ്റളളവുളള പാലത്തിന് 4 പ്രവേശനമാര്‍ഗ്ഗങ്ങളും 4 ബഹിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളും ഉണ്ടായിരിക്കും. റോഡ് ലെവലില്‍ നിന്നും 6 മീറ്റര്‍ പൊക്കത്തില്‍ 3 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. ഉരുക്ക് കൊണ്ട് നിര്‍മ്മിക്കുന്ന പാലത്തിന് 16 പില്ലറുകളാണുളളത്. 40 ചവിട്ടുപടികള്‍ ഉണ്ട്. മുകളില്‍ കയറിയാല്‍ ശക്തന്‍ സ്റ്റാന്‍ഡ്, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഇറങ്ങാം. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീല്‍ കവചമുണ്ടായിരിക്കും. കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായ കിറ്റ്കോയാണ് മാതൃക തയ്യാറാക്കിയിരിക്കുന്നത്. ശക്തന്‍ സ്റ്റാന്‍ഡില്‍ റോഡ് കുറുകെ കടക്കുന്നതിനിടെ നിരവധി അപകടങ്ങള്‍ പതിവാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ഇല്ലാതാകും. കേന്ദ്ര സര്‍ക്കാര്‍ തൃശൂര്‍ കോര്‍പ്പറേഷന് അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 270 കോടി രൂപ നിലവില്‍ അനുവദിച്ചു.

Travel

സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം

Published

on

ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം

Published

on

ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം നമ്മൾ ചിന്തിക്കാത്ത ഇതുവരെ കാണാത്ത പലവിധ പ്രത്യേകതകൾ ഈ സ്ഥലങ്ങൾക്കുണ്ടെന്നുള്ളതാണ്. അങ്ങനെയുള്ള എത്രയോ പ്രദേശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നു.

അത്തരമൊരു സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്’ എന്നൊരു പ്രദേശമുണ്ട്. ഇത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നാണ്. അമേരിക്കയിൽ ആണ് ഇതുള്ളത്. അതിനെപ്പറ്റി വിശദമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുറിപ്പിൽ പറയുന്നത്: ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്. ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം! 1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.

ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു.

കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനിൽക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. പിന്നീട് 1882ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു’.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

Published

on

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.

വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു. ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒൻപത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി വാട്ടർ എയറോഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.

എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് ആലോചന.

സീ പ്‌ളെയിനുകൾ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാകുമെന്നതും അധിക ആകർഷണമാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂറിനടുത്ത് തുടർച്ചയായി പറക്കാനാകും.

11 വർഷം മുൻപത്തെ പദ്ധതി
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപവരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം കൊല്ലത്ത് നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.


Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news16 hours ago

ഉത്തര കൊറിയയിൽ പുതിയ നീക്കം: ക്രിസ്ത്യാനികളുമായി സമ്പർക്കം പുലർത്തുന്നവരെ ജയിലിലടയ്ക്കുന്നു

ചൈനയിൽനിന്ന് തിരിച്ചയച്ചവരും ക്രിസ്ത്യാനികളുമായി സമ്പർക്കം പുലർത്തിയവരുമായ ഉത്തര കൊറിയക്കാരെ ഉത്തര കൊറിയൻ രാഷ്ട്രീയതടവുകാരുടെ ക്യാമ്പുകളിലേക്ക് അയയ്ക്കുന്നു. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ. സി....

National2 days ago

പ്രത്യാശോത്സവത്തിന് ആത്മ നിറവോടുകൂടി ആരംഭം

സെലിബ്രേഷൻ ഓഫ് ഹോപ്പ് 2024 ആരംഭിച്ചു. നവംബർ 27 ബുധനാഴ്‌ച വൈകുന്നേരം 05 മണിക്ക് പാസ്റ്റർ ബിജു തമ്പിയുടെ അദ്ധ്യക്ഷതയിൽ പാസ്റ്റർ റ്റി എം കുരുവിളയുടെ പ്രാർത്ഥനയോടെ...

us news2 days ago

The True Story of the Plymouth Thanksgiving

Plymouth – Americans think they know a lot about the first Thanksgiving, with many envisioning it as happy Pilgrims wearing...

National2 days ago

യാഷാ മിഷൻ ഇന്ത്യയുടെ വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി

യാഷാ മിഷൻ ഇന്ത്യയുടെ പത്തൊമ്പതാമത് വാർഷിക യോഗം 2024 നവംബർ 21 തീയതി വ്യാഴാഴ്ച പകൽ 10 മുതൽ 1:30 വരെ അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ...

world news2 days ago

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു വിലക്കുന്ന ബില്ലിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ

16 വയസ്സിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു വിലക്കുന്ന ഒരു ബിൽ ഓസ്ട്രേലിയയുടെ ജനപ്രതിനിധിസഭ ബുധനാഴ്ച പാസ്സാക്കി. 16 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളെ അക്കൗണ്ടുകൾ തുടങ്ങുന്നതിൽനിന്നു തടയാൻ...

us news2 days ago

നന്ദിചൊല്ലി തീര്‍ക്കുവാനെന്‍ജീവിതം പോര…

നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക… കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള്‍...

Trending

Copyright © 2019 The End Time News