Connect with us

Health

തിളങ്ങുന്ന പുഞ്ചിരി വേണ്ടേ ? പല്ലുകളെ കരുതലോടെ കാക്കാന്‍ ഭക്ഷണത്തിലും വേണം ശ്രദ്ധ

Published

on

 

മലയാളികള്‍ ഇന്നു നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ദക്ഷക്ഷയം. കഴിക്കുന്ന ഭക്ഷണത്തിലെ പ്രശ്‌നവും സമയക്കുറവുമാണ് ദക്ഷക്ഷയത്തിലേക്കു നയിക്കുന്നവ. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരാംശങ്ങള്‍ ആധുനിക ഭക്ഷണത്തില്‍ കൂടുതലായതാണ് ദന്തക്ഷയത്തിനുള്ള ഒരു കാരണം. ദന്തശുചീകരണോപാദികള്‍ അതിന് കൊടുക്കുന്ന ശ്രദ്ധ എന്നിവ മറ്റൊരു കാരണമാണ്. പല്ലിലെ പോട് പാരന്പര്യമായി വരാനുള്ള സാധ്യത കുറവാണ്. കാരണം ഇതൊരു ജീവിതശൈലി രോഗമാണ്.

പോട് വന്ന പല്ലുകള്‍ എടുത്തുകളഞ്ഞാല്‍ പോരേ എന്നാണ് പലരുടെയും സംശയയും ചോദ്യവും. ഒരുകാരണവശാലും മതിയായ കാരണങ്ങളില്ലാതെ പല്ല് എടുത്തുകളയാന്‍ പാടില്ല. പ്രാരംഭഘത്തില്‍തന്നെ കണ്ടുപിടിച്ചാല്‍ 100 ശതമാനം ഫലവത്തായ ചികിത്സവഴി ചെറിയ ചെലവില്‍ ജീവിതകാലം മുഴുവന്‍ സ്വന്തം പല്ലുകളെ നിലനിര്‍ത്താന്‍ സാധിക്കും. പോടുകള്‍ ആഴത്തിലെത്തി രക്തക്കുഴലുകളെയും ഞരമ്പുകളെയും ബാധിക്കുമ്പോഴാണ് റൂട്ട്കനാല്‍ ചികിത്സപോലുള്ള ചികിത്സ നടത്തേണ്ടതായി വരുന്നത്. പോടുകള്‍ വരാതിരിക്കാന്‍ ജീവിതശൈലി മാറ്റുകയും ഭക്ഷണശൈലി, ശുചീകരണശൈലി എന്നിവ കൃത്യമായ രീതിയില്‍ ശീലിക്കുകയും വേണം. പല്ല് തേയ്ക്കുന്ന രീതി ശരിയായി പഠിക്കുക, കൃത്യമായി ചെയ്യുക. ശുചീകരണ ഉപാധികള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കുക. വര്‍ഷത്തില്‍ രണ്ടുതവണ ദന്തഡോക്ടറെ കണ്ട് പരിശോധിപ്പിക്കുക. ആവശ്യമെങ്കില്‍ എക്‌സ്‌റേ പരിശോധന നടത്തി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്തുക. ചെറിയ പ്രശ്‌നങ്ങള്‍പോലും കാര്യമായി പരിഗണിച്ചു ഡോക്ടറെ കാണിക്കുക. പല്ലിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ശ്രദ്ധ ഉണ്ടെങ്കില്‍ മാത്രമേ തിളങ്ങുന്ന പുഞ്ചിരി നിലനിര്‍ത്താന്‍ മലയാളികള്‍ക്ക് സാധിക്കുകയുള്ളൂ.

Health

വിവിധ കമ്പനികളുടെ പാരാസെറ്റമോളും, പാന്റോപ്പും അടക്കം 12 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല; നിരോധിച്ച് കേരളം

Published

on

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്ന് ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപ്രതികളും അവ തിരികെ വിതരണകാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണം. മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്പര്‍, ഉല്പാദിപ്പിച്ച തീയതി, കാലാവധി എന്ന ക്രമത്തില്‍ ചുവടെ:

1) Aspirin Gastro Resistant Tablets IP 150 mg – Unicure India Ltd C-21, 22 & 23, Sector 3, Noida, District Gautam Budh Nagar, (UP) -201301 – APET934 – 02/2022 – 01/2024.

2. Paracetamol Tablets IP 500mg – GENO Pharmaceuticals Pvt. Ltd., KIADB, Honaga, Balagavi- 591113 – PP132043 – 05/2022 – 04/2026.

3) Paracetamol Tablets IP ( Paraband -500) – Danish Health Care (P) Ltd., 76/27-28, Industrial Estate, Maxi Road, Ujjain – 456 010 – PDN23006 – 01/2023 – 12/2024.

4. Tramadol Hydrochloride & Acetaminophen Tablets USP (ERADOL-P) – Jineka Healthcare Pvt. Ltd,15, Sec- 6B, IIE, Ranipur, Haridwar-249 403-(U K) – JT-2304286 – 04/2023 -03/2025.

5) Clopidogrel & Aspirin Capsules (75 Mg/150 mg) – Mascot Health Series Pvt. Ltd, PIot No: 79.80. Sector-6A. llE. Sidcul. Haridwar-249403 – MC221205 – 12/2022 – 11/2024.

6) Sevelamer Carbonate Tablets 400mg (Selamer-400) – Mascot Health Series Pvt. Ltd,Plot No.79,80.Sec-6A, IIE, SIDCUL, Haridwar-249 403. Utharakhand – MT226124B – 12/2022 – 11/2024.

7. Pantoprazole Gastro – Resistant Tablets I.P 40 mg (Pantop 40) – Aristo Pharmaceuticals Pvt Ltd, Plot Nos: 2040-46, N H 10, Bhagey Khola, P O Majhitar , East Sikkim -737136 – SPB230255 – 02/2023 – 07/2025.

8) Levocetirizine Hydrochloride and Montelukast Sodium Tablets I.P (UVNIL MONT) – Ravenbhel Healthcare Pvt Ltd.,16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133 – 249222004 – 09/2022 – 08/2024.

9) Methylprednisolone Tablets IP, Coelone-8 – Vapi Care Pharma Pvt. Ltd, Plot No. 225/3, GIDC, Near Morarji Circle, Vapi – 396195,Gujarat, India – VGT 220187 – 12/2022 – 11/2024.

10) Montelukast Sodium and Levocetirizine HCI IP Tablets (LEEVAZ-M) – Areete Life Science Pvt. Ltd, Plot No.5, Sri Sapthagiri Gardens, Kayarambedu, Guduvanchery-603202 – AT204G22 – 07/2022 – 06/2024.

11) Ibuprofen and Paracetamol Tablets IP (ALKEMFLAM) – Shiva Biogenetic Laboratories Pvt. Ltd, Village Manpura, Baddi, Dist.Solan(H.P) – 174101 – MT23004SL – 02/2023 – 01/2026.

12) Cilnidipine Tablets I.P 20mg – Unimarck Health Care Ltd, Plot No. 24,25,37, Sector 6A, SIDCUL, Haridwar – 249 403 , (Uttarakhand) – UGT22283 – 02/2022 – 01/2024.
Sources:globalindiannews

http://theendtimeradio.com

Continue Reading

Health

ആംബുലൻസ് സേവനത്തിനായി മൊബൈൽ ആപ്പ് ഒരുങ്ങുന്നു

Published

on

കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും എന്നത് കാലതാമസവും ഒഴിവാക്കാന്‍ സഹായകമാകും. ഈ മാസം മൊബൈല്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധവം 198 ട്രിപ്പുകള്‍ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും ആണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നത്.തിരുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്. ഇവിടെ 1,17,668 ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ട്രിപ്പുകള്‍ ഓടിയത്. ഇവിടെ 23,006 ട്രിപ്പുകളാണ് 108 ആംബുലന്‍സുകള്‍ ഓടിയത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Health

കൈകളും കാലുകളും അമിതമായി വിയർക്കുന്നത് തടയാൻ ഇതാ ചില എളുപ്പ വഴികൾ

Published

on

ചില ആളുകളെ ശ്രദ്ധിച്ചിട്ടില്ലെ, അവരുടെ കൈയും കാലുമൊക്കെ അമിതമായി വിയർക്കാറുണ്ട്. വെറുതെ ഇരിക്കുമ്പോഴും അല്ലെങ്കിൽ എന്തെങ്കിലും ചെയ്യുമ്പോഴൊക്കെ അമിതമായി കൈകളും കാലുകളുമൊക്കെ വിയർക്കും.
ഇവർ എന്തെങ്കിലും എടുക്കാൻ പോകുമ്പോൾ കൈ തെന്നി പോകുകയും അതുപോലെ ആർക്കെങ്കിലും കൈ കൊടുക്കാൻ പോകുമ്പോൾ കൈയിലെ വിയർപ്പ് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. മറ്റുള്ളവർക്ക് ആത്മവിശ്വാസത്തോടെ കൈ കൊടുക്കാൻ പലരും ഈ കാരണം കൊണ്ട് മടിക്കാറുണ്ട്. ഇത്തരത്തിൽ കൈയും കാലും അമിതമായി വിയർക്കുന്ന അവസ്ഥയെ ഹൈപ്പർ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. പല കാരണങ്ങൾ കൊണ്ട് ഈ അവസ്ഥയുണ്ടാകാം. ഇത് എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ അമിതമായി ഇത്തരത്തിൽ വിയർക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മറക്കരുത്.

കൈകളും കാലുകളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം. ദിവസവും 20-30 മിനിറ്റ് കട്ടൻ ചായയിൽ കൈകളോ കാലുകളോ മുക്കിവയ്ക്കുന്നത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും. തേയിലയിൽ ആൻ്റി പെർസിപൻ്റ് ​ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ രീതിയിൽ എളുപ്പത്തിൽ വിയർപ്പിനെ തടുക്കാൻ ഇത് സഹായിക്കും. ടീ ബാ​ഗുകൾ ഉപയോ​ഗിച്ച് കൈകളും കാലുകളും തുടയ്ക്കുന്നതും ​ഗുണം ചെയ്യും. ദിവസവും ഇത് ചെയ്യാവുന്നതാണ്.

ബേക്കിംഗ് സോഡയുടെ ആൽക്കലൈൻ സ്വഭാവം വിയർക്കുന്ന കൈകൾക്കും കാലുകൾക്കും ഫലപ്രദമായ പ്രതിവിധി ഉണ്ടാക്കുന്നു. ചർമ്മത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നതാണ് ബേക്കിംഗ് സോഡ. രണ്ടോ മൂന്നോ ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി 20-30 മിനിറ്റ് അതിൽ കൈകാലുകൾ മുക്കുക. ഇനി ബേക്കിംഗ് സോഡ ഉപയോഗിച്ച് കാലുകളും കൈകളും നന്നായി തടവുക. ഇതിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.

ചർമ്മത്തിൻ്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് നാരങ്ങ നീര്. ഇതിൽ അടങ്ങിയിരിക്കുന്ന അസിഡിക് സ്വഭാവം കൈകളും കാലുകളും വിയർക്കുന്നതിനുള്ള പരിഹാരമാണ്. വെറുതെ നാരങ്ങ മുറിച്ച് കൈകളും കാലുകളിലും തേയ്ക്കുന്നത് ഏറെ നല്ലതാണ്. അല്ലെങ്കിൽ നാരങ്ങ നീര് വെള്ളത്തിൽ കലർത്തി കാലുകൾ മുക്കി വയ്ക്കാവുന്നതാണ്. ഇത് സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുകയും ഒപ്റ്റിമൽ ഫലങ്ങൾക്കായി ദിവസവും ആവർത്തിക്കുകയും ചെയ്യുക. ഉപ്പുമായി ചേർത്ത് നാരങ്ങ നീര് കൈകളിലും കാലുകളിലും തടവുന്നതും ഏറെ ​ഗുണം നൽകും.

ചർമ്മം സൗന്ദര്യത്തിന് മാത്രമല്ല കൈയിലെയും കാലിലെയും വിയർപ്പ് മാറ്റാനും ചന്ദനപ്പൊടി ഏറെ മികച്ചതാണ്. ചന്ദനപ്പൊടിക്ക് സ്വാഭാവിക തണുപ്പും പല ഗുണങ്ങളുമുണ്ട്, ഇത് വിയർപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ചന്ദനപ്പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി കൈകളിലും കാലുകളിലും പുരട്ടുക. 20 മുതൽ 30 മിനിറ്റ് ഇത് കൈകളിലും കാലുകളിലും വച്ച ശേഷം കഴുകി വൃത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. വെള്ളത്തിന് പകരം ചന്ദനപ്പൊടി കുഴക്കാൻ റോസ് വാട്ടറോ, നാരങ്ങ നീരോ ഉപയോഗിക്കാവുന്നതാണ്.

സാധാരണ വിനാഗിരിയിൽ നിന്ന് വ്യത്യസ്തമാണ് ആപ്പിൾ സൈ‍ഡർ വിനിഗർ പല സൗന്ദര്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. ആപ്പിൾ സിഡെർ വിനെഗറിന് ശരീരത്തിന്റെ, പ്രത്യേകിച്ച് കക്ഷങ്ങളിലെയും പാദങ്ങളിലെയും പിഎച്ച് നില നിലനിർത്താൻ സഹായിക്കും. കൈകളും കാലുകളും വിയർക്കുന്നതിനും എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന വീട്ടു വൈദ്യമാണ് ആപ്പിൾ സൈഡർ വിനിഗർ. അമിതമായ വിയർപ്പ് ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കാൻ കഴിയും. ആപ്പിൾ സിഡെർ വിനെഗർ (ACV) ശരീരം വൃത്തിയായി സൂക്ഷിക്കാനും വിയർപ്പ് അല്ലെങ്കിൽ ദുർഗന്ധം തടയാനും സഹായിക്കുന്ന ഒരു ആന്റിമൈക്രോബയൽ ആയി ഇത് പ്രവർത്തിക്കുന്നു. ദിവസവും 15-20 മിനിറ്റ് ആപ്പിൾ സിഡെർ വിനെഗറും വെള്ളവും കലർന്ന മിശ്രിതത്തിൽ നിങ്ങളുടെ കൈകളും കാലുകളും മുക്കിവയ്ക്കുന്നത് ചർമ്മത്തിന്റെ പിഎച്ച് സന്തുലിതമാക്കാനും വിയർപ്പ് കുറയ്ക്കാനും സഹായിക്കും.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National17 hours ago

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന സമ്മേളനം ഡിസംബർ 9ന്

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ാം തീയതി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ്...

National18 hours ago

തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള...

world news18 hours ago

ഫിലിപ്പീൻസിൽ കുർബാനയ്ക്കിടെ സ്ഫോടനം; 4 മരണം

പാരിസ് : ഫിലിപ്പീൻസിലും പാരിസിലും 2 ഭീകരാക്രമണങ്ങളിൽ 5 പേർ മരിച്ചു. തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ മിൻഡനാവ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ജിംനേഷ്യത്തിൽ നടന്ന ഞായറാഴ്ച കുർബാനയ്ക്കിടെ...

Business18 hours ago

ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ

ഇടപാടുകൾ ഇനി ഫ്രീ ആയിരിക്കില്ലെന്ന് സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കുന്നതായി കാണിച്ച് ഒരു ട്വിറ്റർ...

world news18 hours ago

നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ആക്രമണം; ഏഴുപേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ രണ്ട് ഗ്രാമങ്ങളിൽ നവംബർ 30 ന് ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴ് ക്രൈസ്തവർ കൊല്ലപ്പെട്ടു. മാംഗു കൗണ്ടിയിലെ പുക, ഡിന്റർ ഗ്രാമങ്ങൾ പുലർച്ചെ ഒരു...

world news2 days ago

Christian teen forced into marriage makes daring escape, shares her story

Nayab Gill was just 13 years old when she was taken from her home in Gujranwala, Pakistan, by her Muslim...

Trending