Disease
ബ്രെസ്റ്റ് ക്യാൻസർ എങ്ങനെ നേരത്തെ കണ്ടുപിടിക്കാം

സ്ത്രീ സൗന്ദര്യത്തിന് സ്തനസൗന്ദര്യവും പ്രധാനം. എന്നാല്‍ ഈ സ്തനങ്ങള്‍ തന്നെ പല സ്ത്രീകളുടേയും അന്ത്യത്തിനു വഴിയൊരുക്കാറുമുണ്ട്, സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍ വഴി. ബ്രെസ്റ്റ് ക്യാന്‍സര്‍ ഇന്ന് സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമായി മാറിക്കഴിഞ്ഞു. മറ്റെല്ലാ ക്യാന്‍സറുകളെപ്പോലെയും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിയ്ക്കുകയാണെങ്കില്‍ പൂര്‍ണായും സുഖപ്പെടുത്താവുന്ന ഒന്നാണിത്. ഇതുകൊണ്ടു തന്നെ സ്തനാര്‍ബുദ പരിശോധനയ്ക്കും പ്രാധാന്യമേറുന്നു. ആക്‌സിലറി ലിംഫ് നോഡിനെ ബാധിയ്ക്കുന്ന ഈ അസുഖം വളരെ സാവധാനമാണ് പടരുക. മാറിടത്തിലെ ഈ ട്യൂമര്‍ 1 സെന്റീമീറ്റര്‍ വലിപ്പത്തിലെത്താന്‍ 6-8 വര്‍ഷം വരെ വേണ്ടി വരും.
സ്തനാര്‍ബുദ പരിശോധന മാമോഗ്രഫി എന്നാണ് അറിയപ്പെടുന്നത്. 40 വയസുള്ള സ്ത്രീകളാണ് സ്ഥിരം ഈ പരിശോധനയ്ക്കു വിധേയമാകേണ്ടതെന്നു പറയും. എന്നാല്‍ കുടുംബത്തിലാര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍, കോളന്‍ ക്യാന്‍സര്‍, ഓവറി ക്യാന്‍സര്‍ തുടങ്ങിയ വന്നിട്ടുണ്ടെങ്കില്‍, 30നുശേഷം ഗര്‍ഭം ധരിച്ച സ്ത്രീകള്‍ എന്നിങ്ങനെയുള്ളവര്‍ 40നു മുന്‍പേ തന്നെ ഈ പരിശോധന നടത്തുന്നത് നല്ലതാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്തനാര്‍ബുദം വരാന്‍ സാധ്യത കൂടുതലാണ്. മാമോഗ്രാഫിയല്ലാതെ തന്നെ ഒരോ സ്ത്രീകള്‍ക്കും സ്താനാര്‍ബുദ പരിശോധന തനിയെ നടത്താം. ഇത് സ്ഥിരമായി ചെയ്യുന്നത് സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുവാന്‍ സഹായിക്കും. കുളിയ്ക്കുന്ന സമയത്ത് മാറിടത്തിലൂടെ വിരലുകള്‍ അമര്‍ത്തി പരിശോധിയ്ക്കുക. നനഞ്ഞ ചര്‍മത്തില്‍ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. കണ്ണാടിയുടെ മുന്നില്‍ നിന്നും സ്തനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചും മാറിടങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. സ്തനങ്ങളില്‍ എന്തെങ്കിലും തടിപ്പുകളോ മുഴകളോ വേദനയോ ഉണ്ടാവുകയാണെങ്കിലും സ്തനത്തില്‍ നിന്നും ഏതെങ്കിലും വിധത്തിലെ ദ്രാവകം വരികയാണെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുക തന്നെ വേണം.
സ്തനാര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍
ഹോളിവുഡ് താരം ആന്‍ജലീന ജോളി സ്തനാര്‍ബുദം ഭയന്ന് മാറിടങ്ങള്‍ നീക്കം ചെയ്തതാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്തനാര്‍ബുദ സാധ്യത ഒഴിവാക്കാനുമുള്ള മുന്‍കരുതലെന്ന നിലയ്ക്ക് സ്ത്രീകള്‍ക്ക് പിന്‍തുടരാവുന്ന മാര്‍ഗമെന്ന നിലയ്ക്കും ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമാണ്. സ്തനാര്‍ബുദം ഇക്കാലത്ത് സ്ത്രീകളുടെ ആരോഗ്യത്തിന് ഭീഷണിയായി നില്‍ക്കുന്ന ഒരു രോഗം തന്നെയാണ്. എന്നാല്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്ന്. ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ. ഇവ കഴിയ്ക്കൂ. ഇത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം.
സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍ പച്ചനിറത്തിലുള്ള പച്ചക്കറികള്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിന് നല്ലതാണ്. ഇതില്‍ ഫോളേറ്റ്, വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കുന്നതു തടയും. ഇതുവഴി ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും തടയും.
സ്താര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍ പാലുല്‍പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്താര്‍ബുദ സാധ്യത കുറയ്ക്കും. ഇവയില്‍ കാല്‍സ്യം, അയേണ്‍, മറ്റു ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, പാലുല്‍പന്നങ്ങള്‍ സ്തനാര്‍ബുദ സാധ്യത 19 ശതമാനം കുറയ്ക്കുന്നുമുണ്ട്.
സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം
സ്ത്രീകള്‍ക്ക് ഏറ്റവും ഭീഷണിയായിരിക്കുന്ന രോഗങ്ങളിലൊന്നാണ് ക്യാന്‍സറെന്നു പറയാം. പ്രത്യേകിച്ച് മെനോപോസ് സമയത്ത് ഈ രോഗം സ്ത്രീകള്‍ക്ക് വരാനുള്ള സാധ്യതകള്‍ ഏറെയാണ്. സ്തനാര്‍ബുദത്തിന് കാരണങ്ങള്‍ ഏറെയുണ്ട്. പാരമ്പര്യം മുതല്‍ ഭക്ഷണ, ജീവിത രീതികള്‍ വരെ ഇതിന് കാരണമായി പറയാം. ഏതു രോഗങ്ങളെയും പോലെ ചില മുന്‍കരുതലുകളെടുത്താല്‍ സ്തനാര്‍ബുദത്തില്‍ നിന്നും രക്ഷ നേടാനാകും.
Disease
കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന് മേരിലാന്‍ഡ് യൂണിവേഴ്സിറ്റി ഹെല്‍ത്ത് വൈസ് പ്രസിഡന്റും ചീഫ് ക്വാളിറ്റി ഓഫീസറുമായ ഡോ. ഫഹീം യൂനുസ് പറയുന്നത്.
കോവിഡിന് കാരണക്കാരനായ വെറസ് പുതുതായി രൂപം കൊണ്ട വൈറസായിരുന്നെന്നും എന്നാല്‍ കുരങ്ങുപനിയുടെ വൈറസ് പുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുരങ്ങുകളില്‍ ഈ രോഗം 1958-ലാണ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് 1970ല്‍ ആദ്യമായി മനുഷ്യരില്‍ ഈ രോഗബാധ കണ്ടെത്തി. 11 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അന്ന് രോഗംസ്ഥിരീകരിച്ചിരുന്നു.
കോവിഡ് വൈറസിന്റെ കാര്യത്തില്‍ നേരിട്ടത് പോലെ വാക്‌സിന് പ്രതിസന്ധി കുരങ്ങുപനിയില്‍ നേരിടാന്‍ സാധ്യതയില്ലെന്നും വസൂരിയുടെ വാക്സിനുകള്‍ ഈ രോഗത്തിന് ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ അപേക്ഷിച്ച് കുരങ്ങുപനിക്ക് കുറവ് അപകട സാധ്യത മാത്രമേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ കാനഡ, സ്പെയിന്, ഇസ്രായേല്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായി 90ലധികം കുരങ്ങുപനി കേസുകള്‍ ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുരങ്ങ് പനി വൈറസ്ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് പകരുന്നത്. യു.കെ.എച്ച്.എസ്.എയുടെ അഭിപ്രായത്തില്‍ കുരങ്ങ്? പനി വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നു. രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. ശരീരസ്രവങ്ങള്‍, കുരങ്ങുപനി മൂലമുണ്ടാകുന്ന വ്രണങ്ങള്‍ എന്നിവയിലൂടെയും വസ്ത്രങ്ങള്‍, കിടക്കകള്‍ എന്നിവ പങ്കുവെക്കുന്നതിലൂടെയും രോഗം പകരാം. കടുത്ത പനി, തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.
വൈറല്‍ രോഗമായതിനാല്‍ കുരങ്ങ്പനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാല്‍, രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്?ടറെ സമീപിക്കേണ്ടത്? അത്യാവശ്യമാണ്. കുരങ്ങുപനിക്ക്? വാക്‌സിനേഷന്‍ നിലവിലുണ്ട്. അസുഖബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ 14 ദിവസത്തിനകം വാക്‌സിനേഷന്‍ എടുത്തിരിക്കണം.
Sources:nerkazhcha
Disease
‘തക്കാളിപ്പനി’യോ? എന്താണത്!, ലക്ഷണങ്ങളും കാരണങ്ങളും പരിചരണവും

കുട്ടികളിൽ ചിക്കൻ പോക്സിനോട് സമാനമായ മറ്റൊരു രോഗം റിപ്പർട്ട് ചെയ്തു വരികയാണ്. തക്കാളിപ്പനിയെന്ന് വിളിപ്പേരിലാണ് ഇത് അറിയിരുന്നത്. പുതിയൊരു രോഗമല്ലെങ്കിലും ‘തക്കാളിപ്പനി’യ്ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാസർകോട് ഷിഗില്ല ബാക്ടീരിയ ബാധയുള്ള മാംസം കഴിച്ച കുട്ടി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.
കേരളത്തിൽ മാത്രം എൺപതോളം കുട്ടികൾക്ക് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഔദ്യോഗികമായി തക്കാളിപ്പനി എന്നൊരു പനി റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികളിൽ കാണുന്ന രോഗാവസ്ഥയെ ഈ പേരിട്ട് വിളിക്കുന്നു എന്നു മാത്രം. കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ഇത് ബാധിക്കും. ‘തക്കാളിപ്പനി’ പടരുന്നു എന്ന് കേൾക്കുമ്പോഴുള്ള പേടിയിലും ആശങ്കയിലുമാണ് ജനങ്ങൾ. അറിയാം ഈ രോഗാവസ്ഥയെ കുറിച്ച്..
എന്താണ് തക്കാളിപ്പനി?
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ ‘തക്കാളിപ്പനി’ എന്ന് വിളിക്കുന്നതാണ്. ‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്. കോക്‌സാക്കി വൈറസ് അല്ലെങ്കിൽ എന്ററോവൈറസ് ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.
ലക്ഷണങ്ങൾ
പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ് ലക്ഷണം. ചിക്കൻപോക്‌സ് കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത് പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന് മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ് ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.
പകരുന്നതെങ്ങനെ…
രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത് പകരുന്നത്. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്ന് കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക് പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത് പുണ്ണ് പോലെ വരുന്നതിനുള്ള മരുന്ന് തുടങ്ങിയവയാണ് പതിവ്. രോഗം മാറി ആഴ്‌ചകൾക്ക് ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത് കണ്ടുവരാറുണ്ട്. ഇത് കണ്ട് ഭയക്കേണ്ടതില്ല. കുറച്ച് വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗം വന്ന് കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് പൊള്ള പൊട്ടിക്കരുത്. നന്നായി സോപ്പ് തേച്ച് വൃത്തിയായി കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത് നോക്കാം. ബ്രഡ് ആവി കയറ്റി വക്ക് കളഞ്ഞ് പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട് ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന് കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത് എന്നത് മാത്രമാണ് വിഷയം.
മുലയൂട്ടുന്ന കുഞ്ഞുങ്ങൾ
മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച് കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച് മിനിറ്റ് വെള്ളത്തിലിട്ട് തിളപ്പിച്ച് അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത് അതിലേക്ക് മുലപ്പാൽ പിഴിഞ്ഞ് കുഞ്ഞിന് കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന് മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക് മാറ്റി അതിൽ നിന്ന് കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ് മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. ഈ പാൽ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്.
പരിചരിക്കുമ്പോൾ ശ്രദ്ധിക്കുക
കുഞ്ഞിനെ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. അത് വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ് കാരണമാകും. ആശങ്കപ്പെടാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച് വീട്ടിൽ പറഞ്ഞ് വിട്ട ശേഷവും കുഞ്ഞ് കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന് കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്.
Sources:azchavattomonline
Disease
ഒമിക്രോണിന്‍റെ ‘അടുത്ത ബന്ധു’വിനെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍; കേസുകള്‍ വര്‍ധിക്കുന്നു

കൊ റോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണ് ലോകമാകെ കോവിഡ് മൂന്നാം തരംഗത്തിലേക്ക് വഴിവെച്ചത്.
മൂന്നാംതരംഗത്തിലെ 90 ശതമാനത്തിലേറെയും കേസുകളും ഒമിക്രോണ്‍ ബാധിച്ചാണെന്നാണ് വിലയിരുത്തല്‍. മൂന്നാംതരംഗം ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ അതിന്‍റെ ഏറ്റവുമുയര്‍ന്ന തലത്തിലെത്തി നില്‍ക്കുകയാണ്. ഈ സാഹര്യത്തില്‍ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബി.എ-2നെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍.
ബി.എ-1 വകഭേദമായി അറിയപ്പെടുന്ന ഒമിക്രോണിന്‍റെ അടുത്ത ബന്ധുവാണ് ബി.എ-2 വകഭേദം. യൂറോപ്പിലും ഏഷ്യയിലും ചിലയിടങ്ങളില്‍ ബി.എ-2 ബാധയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ആഗോളതലത്തില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ 98.8 ശതമാനം കേസുകളും ഒമിക്രോണ്‍ ബി.എ-1 ആണെന്ന് വൈറസ് ട്രാക്കിങ് ഡാറ്റാബേസായ GISAID പറയുന്നു. എന്നാല്‍, ഏതാനും രാജ്യങ്ങളില്‍ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബി.എ-2ഉം റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് കൂടാതെ ഒമിക്രോണിന് മറ്റ് രണ്ട് ഉപവകഭേദങ്ങള്‍ കൂടി ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. ബി.എ-1.1.529, ബി.എ-3 എന്നിവയാണ് അവ. വൈറസിന് ചെറിയ ജനിതക വകഭേദങ്ങള്‍ സംഭവിച്ചാണ് ഇവ രൂപാന്തരപ്പെട്ടത്.
വാഷിങ്ടണിലെ ഫ്രെഡ് ഹച്ചിസണ്‍ കാന്‍സര്‍ സെന്‍ററിലെ കംപ്യൂട്ടേഷണല്‍ വൈറോളജിസ്റ്റായ ട്രെവര്‍ ബെഡ്ഫോഡിന്‍റെ അഭിപ്രായത്തില്‍ ഡെന്മാര്‍ക്കിലെ കോവിഡ് കേസുകളില്‍ 82 ശതമാനവും, യു.കെയില്‍ ഒമ്ബത് ശതമാനവും, യു.എസില്‍ എട്ട് ശതമാനവും ബി.എ-2 വകഭേദമാണ്.
ഒമിക്രോണിനെക്കാള്‍ ഒന്നര ഇരട്ടിയിലേറെ വ്യാപനശേഷി കൂടുതലാണ് ബി.എ-2ന് എന്നാണ് ഡെന്മാര്‍ക്ക് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രാഥമിക വിവരങ്ങള്‍ വെച്ച് ഇത് സങ്കീര്‍ണമായ അസുഖാവസ്ഥക്ക് കാരണമാകുന്നില്ലെന്നും ഇവര്‍ പറയുന്നു. വാക്സിനുകളെ ഈ ഉപവകഭേദം മറികടക്കുമോയെന്നത് സംബന്ധിച്ച് വിശദമായ വിവരം ലഭ്യമല്ല.
യു.കെയില്‍ വീടുകള്‍ക്കുള്ളില്‍ വെച്ചുള്ള വൈറസ് വ്യാപനത്തില്‍ ബി.എ-1നെക്കാള്‍ കൂടുതല്‍ ബി.എ-2 ആണെന്നാണ് നിഗമനം. ഒമിക്രോണ്‍ ബി.എ-1 10.3 ശതമാനം വ്യാപനശേഷി കാണിക്കുമ്ബോള്‍ ബി.എ-2ന് ഇത് 13.4 ശതമാനമാണ്.
ഒമിക്രോണ്‍ (ബി.എ-1) ബാധിച്ചവര്‍ക്ക് ബി.എ-2ല്‍ നിന്ന് രക്ഷയുണ്ടാകുമോയെന്നതാണ് നിര്‍ണായകമായ ചോദ്യമെന്ന് ഷികാഗോയിലെ നോര്‍ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പകര്‍ച്ചവ്യാധി പഠനവിദഗ്ധനായ ഡോ. ഇഗോണ്‍ ഓസര്‍ പറയുന്നു. അതേസമയം തന്നെ ഡെന്മാര്‍ക്കില്‍ ബി.എ-1 വ്യാപനം കൂടുതലുണ്ടായ മേഖലകളില്‍ തന്നെയാണ് ബി.എ-2 വകഭേദവും കൂടുതലായി കണ്ടെത്തിയതെന്ന് ആശങ്കക്കിടയാക്കുന്നുണ്ട്. എന്നാല്‍, വാക്സിനുകള്‍ക്കും ബൂസ്റ്റര്‍ ഡോസിനും ആളുകളെ മരണത്തില്‍ നിന്നും ആശുപത്രി വാസത്തില്‍ നിന്നും രക്ഷനല്‍കുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് ഇദ്ദേഹം പറയുന്നു.
നിലവില്‍ ഇന്ത്യയില്‍ ഈ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്യുകയോ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country