Connect with us

Business

എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡാറ്റാ, കാള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

Published

on

 

ഡല്‍ഹി: ഡിസംബര്‍ മുതല്‍ ഡാറ്റാ, കാള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികളാണ് സാമ്പത്തിക പ്രതിസന്ധി സഹിക്കവയ്യാതെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എത്രത്തോളം വര്‍ധനയുണ്ടാവുമെന്നത് കമ്പനി സൂചന നല്‍കിയിട്ടില്ല. എന്നാല്‍ അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. ജൂലൈ- സെപ്തംബര്‍ ത്രൈമാസത്തില്‍ വോഡഫോണ്‍ ഐഡിയയും എയര്‍ടെലും റെക്കോര്‍ഡ് നഷ്ടമാണ് രേഖപ്പെടുത്തിയത്. സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ ടെലികോം കമ്പനികള്‍ നിശ്ചിത തുകയടക്കണമെന്ന കോടതി വിധിയാണ് കമ്പനികളെ നഷ്ടത്തിലെത്തിച്ചത്. മാത്രമല്ല, സൗജന്യനിരക്കുകളുമായി ജിയോ എത്തിയതും കമ്പനികള്‍ക്ക് തിരിച്ചടിയായി.

Business

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

Published

on

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.

ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി

Published

on

ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.

90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.

ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ എത്തിയേക്കും; പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തു

Published

on

ഗൂ​ഗിൾ വാലറ്റ് ഇന്ത്യയിൽ ഉടൻ എത്തിയേക്കും. ഇന്ത്യൻ ബാങ്കുകൾ, എയർലൈനുകൾ, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭിക്കുക. ഒപ്പം ലോയൽറ്റി പോയിന്റുകളും ഗൂഗിൾ വാലറ്റ് വഴി സാധ്യമാകും. ഗൂഗിൾ വാലറ്റ് പ്ലേ സ്റ്റോറിൽ‌ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡൗൺലോഡ‍് ചെയ്യാൻ കഴിയില്ല.

ആഗോള തലത്തിൽ 77 രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ലഭ്യമാണ്. ആൻഡ്രോയിഡിലും, വെയർ ഒഎസിലും വാലറ്റ് ലഭിക്കും. ഇന്ത്യയിൽ ഗൂഗിൾ പേ പിന്തുണയും വാലറ്റിനുണ്ടാവുമെന്നാണ് കരുതുന്നത്. ഗൂഗിൾ വാലറ്റ് സേവനം എന്ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിർ വാലറ്റ് സേവനം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് പറയാൻ കഴിയില്ലെന്നും, എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കുന്നയായും ഗൂഗിൾ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

മറ്റ് അപ്പുകളേക്കാൾ ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റൽ കീയും പോലും ഈ വാലറ്റിൽ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ് ഗൂഗിൾ വാലറ്റ്. പണമിടപാടുകൾക്ക് കൂടുതൽ സഹായകരവുമാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business17 mins ago

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക്...

us news24 hours ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

world news1 day ago

തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി

മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ...

Health1 day ago

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത്...

world news1 day ago

സ്ഥിര പൗരത്വത്തിന് കാനഡ വിദേശികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു

ഒട്ടാവ: സ്ഥിര പൗരത്വത്തിന് അപേക്ഷിക്കാൻ കാനഡ വിദേശികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കാനഡയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹിക്കുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് പൊതുവിഭാഗത്തിന് കീഴിലുള്ള കാനഡ എക്സ്പ്രസ് എൻട്രി...

world news1 day ago

മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേകമായി “കാസ്കേഡ്” എന്ന പുതിയ വിസ സംവിധാനം പ്രഖ്യാപിച്ചു. ഇത് പ്രകാരം, ഇന്ത്യൻ പൗരന്മാർക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കൻ...

Trending