Connect with us

Health

ചെറുനാരങ്ങയുടെ ഗുണങ്ങൾ

Published

on

 

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒന്നാണ് ചെറുനാരങ്ങ ശരീരത്തിനും ചർമ്മത്തിനും വളരെ നല്ലതാണ് ചെറുനാരങ്ങ. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ചർമത്തിന് ബ്ലീച്ചിംഗ് എഫക്ട് നൽകുന്നു കൂടാതെ ചെറുനാരങ്ങ ശരീരത്തിൻറെ ക്ഷീണം മാറ്റുന്നു. ചെറുനാരങ്ങാനീരും വെള്ളവും ഒരു പ്രകൃതിദത്ത ഉൽപന്നമാണ്.

രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിലെ മാലിന്യങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന റ്റെറ്റൻ ഫൈബർ വിശപ്പിനെ ശമിപ്പിക്കുന്നു. വൈറ്റമിൻ സി കുത്തിയുള്ള ചുമ കഫക്കെട്ട്, ജലദോഷം, ചെസ്റ്റ് ഇൻഫെക്ഷൻ എന്നിവ തടയുന്നു പൊട്ടാസ്യം തലച്ചോറിൻറെ പ്രവർത്തനത്തെയും രക്തസമ്മർദ്ദത്തെയും ഇല്ലാതാക്കുന്നു. നാരങ്ങ വെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിലേക്ക് പഞ്ചസാരയുടെ അളവിനെ ആഗിരണം ചെയ്തത് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്ന സമയത്ത് ഒരു ഗ്ലാസ് നാരങ്ങാ നീര് കുടിച്ചാൽ ഉന്മേഷം തിരിച്ചുകിട്ടുന്നു. നാരങ്ങാനീര് കൊണ്ടുള്ള പൊടിക്കൈകളും ധാരാളമാണ് ഉപയോഗിച്ച നാരങ്ങാ തോട് കഴുത്തിനു ചുറ്റും തേച്ചാൽ കഴുത്തിനു ചുറ്റും ഉണ്ടാകാറുള്ള കറുപ്പ് നിറം മാറിക്കിട്ടും. ഇനി തലയിൽ താരൻ ഉണ്ടെങ്കിൽ തേങ്ങാപ്പാലും നാരങ്ങാനീരും ചേർത്ത് തലയോടിൽ തേച്ച് പിടിപ്പിച്ചാൽ താരൻ ഇല്ലാതാവും അതേസമയം കാലിലെ മൊരിച്ചിൽ മാറാൻ ആയി ഒരു സ്പൂൺ നാരങ്ങാനീരും ഒലിവെണ്ണയും പാലും ചേർത്ത് മിക്സ്‌ ചെയ്തു പുരട്ടിയാൽ കാലിലെ മൊരിച്ചിൽ മാറികിട്ടും.

മുഖത്തിന് നല്ല തിളക്കം കിട്ടാനായി നാരങ്ങാനീരു മഞ്ഞളും ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മുഖം നന്നായി തിളങ്ങും മുഖത്തെ കരിവാളിപ്പ് മാറാൻ ആയി അര ടീസ്പൂൺ പാൽപ്പൊടിയും നാരങ്ങാനീരും മുട്ടയുടെ വെള്ളയും ചേർത്ത് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മതിയാവും. നാരങ്ങ നീര് വെറും വയറിൽ രാവിലെ ചൂട് വെള്ളത്തിൽ മിക്സ്‌ ചെയ്തു കുടിച്ചാൽ ചർമത്തിന് തിളക്കം ലഭിക്കും. ഇപ്പോൾ മനസിലായില്ലേ ചെറുനാരങ്ങയുടെ ഗുണങ്ങൾ ചെറുതല്ല എന്ന്.

 

Medicine

ജലദോഷം, പനി, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ചു

Published

on

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50mg, പാരസെറ്റാമോള്‍ 124 mg എന്നീ കോമ്പിനേഷന്‍ മരുന്നുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടും.

മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍, സെറ്റിറൈസിന്‍ എച്ച്സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്സിഎല്‍ പാരസെറ്റാമോള്‍, പാരസെറ്റാമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റാമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പാരസെറ്റാമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ കോമ്പിനേഷനും കേന്ദ്രം നിരോധിച്ചു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940-ലെ സെക്ഷന്‍ 26 എ പ്രകാരം ഈ എഫ്ഡിസികളുടെ നിര്‍മ്മാണം, വില്‍പന എന്നിവ നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. 2016ല്‍ ഇത്തരത്തില്‍ 344 കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

Bible App Downloads Surge in Regions with High Levels of Christian Persecution

Global — A Bible app is growing in popularity around the world, including in countries where Christians face persecution. Downloads...

us news1 hour ago

Pastor Helps Demystify the Meaning of Fasting: ‘Spiritual Leaders Have Neglected It’

Between the Old and New Testaments, the discipline of fasting is mentioned nearly 70 times, but data suggests it’s not...

National2 hours ago

ARISE AND G0* *മിഷൻ 2025

പാലക്കാട് : സഭ വളർച്ച സഭയുടെ ദൗത്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇൻഡ്യാ വിഷൻ്റെ ആഭിമുഖൃത്തിൽ സെമിനാർ 2025 ജനുവരി 20 തിങ്കൾ രാവിലെ 9:30 മുതൽ...

world news2 hours ago

കോംഗോയിൽ സമാധാനത്തിന് വേണ്ടി കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹവും ചേർന്ന് പദ്ധതി

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, സമീപദേശങ്ങളിലും സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കരാർ നിർണ്ണയിക്കുന്നതിനുള്ള പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുവാൻ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളും തീരുമാനമെടുത്തു....

us news2 hours ago

ടിക്ടോക് നിരോധന നിയമം ശരിവച്ച് യുഎസ് സുപ്രീം കോടതി; ഞായറാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍

യുഎസിൽ ടിക്ടോക്കിനെ നിരോധിക്കുന്ന നിയമം ശരിവച്ച് സുപ്രീം കോടതി. ടിക്ടോക്കിന്റെ ചൈന ആസ്ഥാനമായുള്ള മാതൃ കമ്പനി ബൈറ്റ്ഡാൻസ് ഈ ഞായറാഴ്ചയോടെ പ്ലാറ്റ്‌ഫോം വിൽക്കുന്നില്ലെങ്കിൽ യുഎസിൽ ടിക് ടോക്ക്...

us news1 day ago

20 Christians Remain Incarcerated in Pakistan

Pakistan — An International Christian Concern (ICC) analysis of data from the United States Commission on Religious Freedom (USCIRF) found...

Trending

Copyright © 2019 The End Time News