Movie
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു(72) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ നൂറിലേറെ സിനിമകള്‍ക്കായി അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഒരു ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു. അതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. പ്രാഥമിക നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാളെ തിരുവനന്തപുരത്തേക്ക്കൊണ്ടുപോകുമെന്നാണ് കരുതുന്നത്.
Movie
‘റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ’: ബൈബിൾ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയില്‍ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും

ജെറുസലേം: ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കാഴ്ചക്കാരിൽ എത്തിക്കാൻ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡർ ഡേവിഡ് ഫ്രീഡ്മാനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡോക്യുമെന്ററി പണിപ്പുരയില്‍. ‘റൂട്ട് 60: ദി ബിബ്ലിക്കൽ ഹൈവേ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ചിത്രം നിർമ്മിക്കുന്നത് ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക് എന്ന ക്രൈസ്തവ മാധ്യമത്തിന്റെ അധ്യക്ഷനായ മാറ്റ് ക്രൗചാണ്. പഴയനിയമത്തിലെ റൂത്ത് കരഞ്ഞ സ്ഥലവും, യാക്കോബ് സ്വപ്നം കണ്ട സ്ഥലവും അടക്കം വിവിധങ്ങളായ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഡോക്യുമെന്ററിയിലൂടെ കാഴ്ചക്കാരുടെ മുന്നിലെത്തും.
ഇതിനോടകം നിരവധി സ്ഥലങ്ങളിൽ ഡോക്യുമെന്ററി ചിത്രീകരണം നടന്നു. കാലഘട്ടം പുറകോട്ട് സഞ്ചരിച്ച്, പഴയ കാലത്തെ യഹൂദരുടെ ജീവിതം എങ്ങനെയാണെന്ന് അവതരിപ്പിക്കുകയാണെന്ന് ഫ്രീഡ്മാൻ പറഞ്ഞു. ബൈബിൾ പഠിപ്പിച്ചാൽ മാത്രം പോരാ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അനുഭവവേദ്യമായതു പോലെ ഇപ്പോഴും അത് അനുഭവവേദ്യമാകണമെന്ന് ഡോക്യുമെന്ററിയുടെ പിറവിക്ക് പിന്നിലെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അവബോധം നൽകുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നസ്രത്തിൽ ആരംഭിക്കുന്ന ഡോക്യുമെന്ററി ബേർഷബയിലാണ് അവസാനിക്കുന്നത്.
രണ്ടു സ്ഥലങ്ങളും ഇസ്രായേലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഹെലികോപ്റ്ററിലാണ് ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലേക്ക് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും, ഇസ്രായേലിലെ മുൻ യുഎസ് അംബാസഡറും എത്തുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഇസ്രായേലിന് അനുകൂലമായി നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട രണ്ടുപേരാണ് ഫ്രീഡ്മാനും, പോംപിയോയും. എന്നാൽ ഡോക്യുമെന്ററി ചിത്രം രാഷ്ട്രീയ കാര്യങ്ങളൊന്നും പരാമർശിക്കില്ലെന്ന് ഡേവിഡ് ഫ്രീഡ്മാൻ പറഞ്ഞു.
കടപ്പാട് :പ്രവാചക ശബ്ദം
Movie
പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. തമിഴില്‍ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
എ.ആര്.റഹ്മാന്റെ സംഗീതസംവിധാനത്തിന് കീഴില്‍ ‘മിസ്റ്റർ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
http://theendtimeradio.com
Movie
പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണമെന്ന് മെല്‍ ഗിബ്സൺ: ‘ഫാ. സ്റ്റു’ നാളെ തിയേറ്ററുകളിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഫാ. സ്റ്റു എന്ന ചിത്രം നാളെ (ഏപ്രിൽ പതിമൂന്നാം തീയതി) തിയേറ്ററുകളിലെത്തും. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോസാലിൻഡ് റോസാണ്. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായിരുന്ന സ്റ്റുവർട്ട് ലോങ്ങ് അപൂർവ്വമായ ഒരു അസ്ഥി രോഗം ബാധിച്ചാണ് 2014ൽ മരണമടയുന്നത്. ചിത്രത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ നിർമാതാവും, സംവിധായകനും ആയിരുന്ന മെൽ ഗിബ്സൺ വൈദികന്റെ പിതാവ് ആയിട്ടാണ് അഭിനയിക്കുന്നത്.
ഏപ്രിൽ ഏഴാം തീയതി കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്വർക്കിന്റെ വേൾഡ് ഓവർ എന്ന വാർത്താ പരിപാടിയിൽ മൂന്നു പേരും ചിത്രവുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് യേശുവിന്റെ ഉയിർപ്പും പിന്നീടുള്ള കാര്യങ്ങളും സ്ക്രീനിൽ കൊണ്ടുവരികയെന്നത് വലിയ സങ്കീർണതകളും, വെല്ലുവിളിയും നിറഞ്ഞ കാര്യമാണെന്ന് മെൽ ഗിബ്സൺ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും, തന്റെ കൈവശം നല്ല രണ്ട് തിരക്കഥകൾ ഉണ്ടെന്നും ഗിബ്സൺ പറഞ്ഞു.
നാളെ റിലീസ് ചെയ്യുന്ന : ‘ഫാ. സ്റ്റു’വിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേദനയുടെയും, ശക്തിയുടെയും, കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫാ. സ്റ്റുവെന്ന് റോസാലിൻഡ് റോസ് പറഞ്ഞു. അദ്ദേഹം ആരുടെയൊക്കെ ജീവിതങ്ങളെ സ്പർശിച്ചുവോ അവരെല്ലാം ഇങ്ങനെ തന്നെ പറയും. വൈദികന്റെ കഥയും, തന്റെ കത്തോലിക്കാ വിശ്വാസവുമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മാർക്ക് വാൽബർഗ് പറഞ്ഞു. വളരെ ദുരിതപൂർണ്ണമായ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, ജീവിതം തിരികെ ശരിയായ പാതയിലാക്കാൻ വിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ഹോളിവുഡ് താരം കൂട്ടിച്ചേർത്തു.
തന്റെ കഴിവുകൾ എങ്ങനെ ദൈവത്തിനുവേണ്ടി വിനിയോഗിക്കാം എന്നതിനെപ്പറ്റിയുളള ചിന്തയിലായിരുന്നു താനെന്നും വാൽബർഗ് ഓർത്തെടുത്തു. കൂടാതെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രം യാഥാർഥ്യമാക്കിയ മെൽ ഗിബ്സണെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംവിധായകനും, നടനും എന്ന നിലയിലുള്ള വളർച്ചയ്ക്കും, ബിസിനസ്സിലെ വളർച്ചയ്ക്കും ഊന്നൽ കൊടുക്കാതെ ദൈവത്തിന്റെ ജോലിക്കുവേണ്ടി ഊന്നൽ കൊടുക്കേണ്ടിവരുന്ന ഒരു സമയം ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ആ നാളുകളിലാണ് ഇങ്ങനെ ഒരു ചിത്രം തന്നെ തേടിയെത്തുന്നതെന്നും മാർക്ക് വാൽബർഗ് പങ്കുവെച്ചു. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമ പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
-
Media11 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media7 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news10 months ago
Covid-19 fourth wave in France: Health pass system to be introduced in the country