Connect with us

Movie

Second Coming of Jesus_Official Trailer “God’s Name Has Changed?!”

Published

on

 

Her name is Wang Hua, and she is a house church preacher in Southern China. After she began to believe in the Lord, she found in the Bible that God was called Jehovah in the Old Testament, and was called Jesus in the New Testament. “Why does God have different names?” Wang Hua was extremely puzzled about this. She tried to find the answer in the Bible, but failed to grasp the mystery…. But she firmly believed that “There is none other name under heaven given among men, so Jesus alone is the Savior, and that so long as one held on to the name of Jesus, they would surely be raptured into the kingdom of heaven when the Lord comes again.” Yet one day, Wang Hua heard some shocking news: “God’s name has changed!” After that, her heart could no longer remain calm….
However, due to linguistic differences etc., a small number of inaccuracies are inevitable. If you discover any such inaccuracies, please refer to the original Chinese version, and feel free to get in touch to let us know.

httpss://youtu.be/3vu7lGWGExo

Movie

നടൻ ടി.പി മാധവൻ അന്തരിച്ചു

Published

on

പത്തനംതിട്ട: നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വർഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു താമസം.സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ നടക്കും.

കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു. മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. 1994 മുതൽ 1997 വരെ എ.എം എം എയുടെ ജനറൽസെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു. 1975-ൽ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം എന്നിവയാണ് മാധവൻ്റെ ശ്രദ്ധേയമായ സിനിമകൾ. നിരവധി സീരിയലുകളിലും അഭിനയിച്ചു. ശാരീരിക അവശതകളെ തുടർന്ന് 2016-ൽ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Movie

നടൻ കീരിക്കാടൻ ജോസ് (മോഹൻ രാജ്) അന്തരിച്ചു

Published

on

തിരുവനന്തപുരം: മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അതികായൻ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെ കഠിനം കുളത്തെ വീട്ടിലായിരുന്നു അന്ത്യം. സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കരാണ് നടന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. സംസ്കാരം നാളെ വിട്ടുവളപ്പിൽ.മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിരുന്നു. പാർക്കിൻസൺ രോ​ഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.ചെന്നൈയിലായിരുന്ന കുടുംബം ആയുർവേദ ചികിത്സയ്‌ക്ക് വേണ്ടിയാണ് നാട്ടിലെത്തിയത്.ഭാര്യ ഉഷ, മക്കൾ: ജെയ്ഷ്മ, കാവ്യ

കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന പേര് പിൽക്കാലത്ത് മോഹൻ രാജിന്റെ സ്വന്തം പേരായി അറിയപ്പെടുകയായിരുന്നു.ഏറെ നാളായി ശാരീരിക അവശതകളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു.ഇന്ത്യന്‍ ആര്‍മ്ഡ് ഫോഴ്‌സ്, സെട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, കേരള പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Movie

‘സ്തുതി’ പാടിയത് ‘സാത്താനോ’? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ

Published

on

കര്‍ത്താവിന് ‘സ്തുതി’ പാടിയത് സാത്താന്‍ ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്. ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നവർ ധരിച്ചിരിക്കുന്ന വേഷവും ബ്ലാക്ക് തീമും വിവാദമായിരിക്കുകയാണ്.

കര്‍ത്താവിന് സ്തുതി പാടുന്നത് സാത്താന്‍ ആണോ എന്നാണ് ഒരു വിഭാഗം പേര്‍ ചര്‍ച്ചയാക്കുന്നത്. സാത്താന്റെ കൊമ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് ഗാനരംഗത്തിൽ അണിഞ്ഞിരിക്കുന്നത്. ഒരു സാധാ സ്തുതി ഗീതമല്ല ഈ ഗാനം എന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news21 hours ago

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 18 മുതൽ നടക്കും.

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ പത്താമത് വാർഷിക കൺവെൻഷൻ 18 വെള്ളി മുതൽ 20 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave,...

Articles21 hours ago

After Centuries of Genocide and Persecution, Christianity Continues to Grow

Since the death of Stephen, the first Christian martyr, in 33-36 A.D., Christians have endured unrelenting persecution and, at times,...

National21 hours ago

ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്ന 12 കുടുംബങ്ങൾക്ക് തയ്യൽ മെഷീൻവിതരണം ചെയ്തു

ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻറെ നേതൃത്വത്തിൽ വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവരിൽ തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബങ്ങൾക്ക് മുൻപോട്ട് ജീവിക്കുവാൻ ഉപജീവനമാർഗമായി തയ്യൽ മെഷീൻ മേപ്പാടി സി...

National21 hours ago

IPC പാലക്കാട്‌ സൗത്ത് സെന്റർ കൺവെൻഷനും സംഗീതവിരുന്നും ഡിസംബർ 20 മുതൽ

പാലക്കാട്‌ :- ഇന്ത്യ പെന്തകോസ്ത് ദൈവസഭ പാലക്കാട് സൗത്ത് സെന്റർ കൺവെൻഷനും സംഗീത വിരുന്നും 2024 ഡിസംബർ മാസം 20,21,22 തീയതികളിൽ…. IPC പാലക്കാട് സൗത്ത് സെന്റർ...

world news22 hours ago

പാസ്റ്റർ ബി മോനച്ചൻ കായംകുളം കുവൈറ്റിൽ എത്തിച്ചേർന്നു.

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) കൺവൻഷൻ 2024 മുഖ്യ പ്രഭാഷകനും, സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ...

National2 days ago

കീഴ‌ന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ച് 7 ദിവസ ഉപവാസ പ്രാർത്ഥന

കീഴ‌ന്തിയൂർക്കോണം ന്യൂ ഇൻഡ്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കീഴ‌ന്തിയൂർക്കോണം സഭയിൽ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർ സാംരാജ്, പാസ്റ്റർ...

Trending