Connect with us
Slider

Movie

Free Christian Movie “Knocking at the Door”

Published

on

 

The film opens with the Lord Jesus’ words, “And at midnight there was a cry made, Behold, the bridegroom comes; go you out to meet him” (Mat 25:6). Next, a hand-drawn picture of the Lord Jesus knocking at the door at midnight meets my eye, which visually expresses the meaning of the verse and the mystery of “knocking at the door”. In the early morning, Yang Aiguang reads the following verse when practicing spiritual devotion, “Behold, I stand at the door, and knock: if any man hear my voice, and open the door, I will come in to him, and will sup with him, and he with me” (Rev 3:20). Pondering the verse, the heroine can’t help but ask, “How will the Lord knock? And in what way will He knock?” These words reflect the heart voice of all Christians who thirst for the appearance of the Lord. Like millions of Christians, Yang Aiguang has been eagerly expecting the return of the Lord Jesus. However, when people knock at her door and bear witness to the Lord Jesus’ return, even though she is moved deeply by those words they read to her and recognizes that those words come from the revelation of the Holy Spirit yet she shuts the door on the witnesses time and again.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Movie

ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു

Published

on

 

കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നുനാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. 500-ലധികം നാടകങ്ങളിൽ അഭിനയിച്ച അദ്ദേഹം പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും നൂറിലധികം മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.

പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻറുപ്പി എന്നിവയാണ് പ്രധാന സിനിമകൾ. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.

ചന്ദ്രശേഖരൻ നായരും സുകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ പ്രഭാവതി.

Continue Reading

Movie

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​കെ​ അ​ർ​ജു​ന​ൻ മാസ്റ്റർ അന്തരിച്ചു

Published

on

 

കൊച്ചി: നിത്യഹരിത ഗാനങ്ങളുടെ രാജശിൽപിയായ പ്രശസ്ത സംഗീത സംവിധായകൻ എം.കെ അർജുനൻ(84) അന്തരിച്ചു. കൊ​ച്ചി പ​ള്ളു​രു​ത്തി​യി​ലെ വ​സ​തി​യി​ല്‍ പുല​ര്‍​ച്ചെ 3.30ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 1936 മാർച്ച് 1ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിൻെറയും പാറുവിൻെറയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജുനൻ ജനിക്കുന്നത്.

നാടക ഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു.1968ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ്​ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.

.ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

മാനത്തിൻ മുറ്റത്ത് മഴവില്ലാൽ അഴകെട്ടി…. എന്ന കറുത്ത പൗർണമിയിലെ പാട്ടിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ അർജുനൻ മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ട് പാടാത്ത മലയാളികളുണ്ടാവില്ല.

അദ്ദേഹം ചിട്ടപ്പെടുത്തിയ ചെമ്പകത്തൈകൾ പൂത്താൽ എന്നാ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണ്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച ചരിത്രമുണ്ട് അർജുനൻ മാഷിന്. പക്ഷേ സിനിമയുടെ പേരിൽ ഒരു അംഗീകാരം ലഭിക്കാൻ 2017 വരെ കാക്കേണ്ടി വന്നു.

യമുനേ യദുകുലരതിദേവനെവിടെ, പറഞ്ഞപോലെ യമുനേ… അങ്ങനെ ഹിറ്റുകളുടെ തേന്മമഴ തന്നെയാണ് ആ ചിത്രത്തിൽ പിറന്നത്. 1975 ൽ പുറത്തിറങ്ങിയ പിക്നിക്ക് എന്ന ചിത്രത്തിൽ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി എന്ന പാട്ട് ഇന്നും ജനമനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

ശ്രീകുമാരൻ തമ്പി-എം.കെ അർജുനൻ മാഷ് ടീമിന്റെ കൂട്ടായ്മയിൽ പിറന്നത് മലയാളത്തിന് എക്കാലവും ഓർമ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്. പാടാത്ത വീണയും പാടും, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകൾ പൂത്ത, പാലരുവി കരയിൽ പഞ്ചമി വിടരും പടവിൽ, മല്ലികപ്പൂവിൻ മധുരഗന്ധം…ആ ത്രിസന്ധ്യ തൻ അനഘമുദ്രകൾ, ആയിരം അജന്ത ചിത്രങ്ങളെ, സൂര്യകാന്തിപ്പൂ ചിരിച്ചു..സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയിൽ…ഉറങ്ങാൻ കിടന്നാൽ ഓമനേ നീ..അങ്ങനെ പോകുന്ന ഹിറ്റുകളുടെ നിര..

ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികൾക്ക്​ വേണ്ടി 300 ലേറെ ഗാനങ്ങൾക്ക്​ സംഗീതം പകർന്നു.കറുത്ത പൗർണമി എന്ന ചിത്രത്തിലെ ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Media57 mins ago

Christian Leaders Face New Challenges Amid India’s National Lockdown

Across India, pastors and evangelists serving in rural and more impoverished communities are suffering. For these Christian leaders, dependent on...

Business1 day ago

വായ്‌പാ പലിശയിൽ ഇളവുമായി വീണ്ടും എസ്.ബി.ഐ

രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ തുട‌ർച്ചയായ 11-ാം മാസവും വായ്‌പാ പലിശ നിർണയത്തിന്റെ മാനദണ്ഡമായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ)...

us news1 day ago

Bible publishers reporting jump in sales amid coronavirus fears

Publishing companies that sell Bibles have reported an increase in purchases in recent weeks, likely connected to concerns over the...

Mobile1 day ago

ഫോർവേഡിങ്​ ഒരാൾക്ക്​ മാത്രം;​​ നിയന്ത്രണവുമായി വാട്​സ്​ ആപ്​.

  കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട്​ വന്ന്​ വാട്​സ്​ ആപ്​. പുതിയ നിയ​ന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക്​ മാത്രമേ...

us news2 days ago

Churches Prepare for First Digital Easter – as Part of 2020 ‘New Normal’

In just a matter of weeks, the majority of churches across the country have switched to or enhanced their online...

Media2 days ago

Meghalaya Chief Minister with a Holy Week message quoting the Bible

 

Trending