Connect with us
Slider

Travel

വാഹനാപകട കേസ്; നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

Published

on

 

തിരുവനന്തപുരം: വാഹന അപകട കേസുകളില്‍ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കാം.

നഷ്ടപരിഹാരത്തിനുള്ള അപേക്ഷ അപകടം നടന്ന് ആറു മാസത്തിനുശേഷം ക്ലെയിംസ് ട്രിബ്യൂണല്‍ സ്വീകരിക്കില്ലെന്നതിനാല്‍ അന്തിമ റിപ്പോര്‍ട്ട് പോലീസ് എത്രയും വേഗം നല്‍കേണ്ടതാണ്. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ 159, 160, 166 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ വ്യക്തിഗതശ്രദ്ധ പതിപ്പിക്കണം.

എല്ലാ അപകടക്കേസുകളിലും നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സബ്ബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Travel

ട്രെയിൻ സർവീസുകൾ മാർച്ച് 31 വരെ നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനം.

Published

on

തിരുവനന്തപുരം: കൊറോണാ രോഗം സമൂഹ്യവ്യാപനത്തിലേക്കു കടക്കുന്നത് ചെറുക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ ട്രെയിൻ സർവീസുകൾ നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനം. യാത്ര പുറപ്പെട്ട ട്രെയിനുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരും. മറ്റൊരു ട്രെയിനും സർവീസ് നടത്തില്ല.

റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിനെ തുടർന്നാണ് തീരുമാനം..ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്നലെ അർദ്ധരാത്രിക്കു ശേഷം സർവീസുകളൊന്നും ആരംഭിച്ചില്ല ഗുഡ്സ് ട്രെയിനുകൾക്കു വിലക്കില്ല. അത്യാവശ്യ സന്ദർഭങ്ങളുണ്ടായാൽ പ്രത്യേക സർവീസ് നടത്തും.കൊറോണ പകരുന്നത് ഒഴിവാക്കാൻ ,. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കും. ജനത കർഫ്യു പ്രഖ്യാപിച്ച ഇന്നലെ നാനൂറോളം ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയത്.മുംബയ്–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.ചികിൽസയിലുണ്ടായിരുന്ന രണ്ടു പേർ ബംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്തു. ഈ സാഹചര്യത്തിൽ, ജനങ്ങൾ കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ അഭ്യർഥിച്ചു.

31 വരെയുള്ള ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും മടക്കിക്കിട്ടും. ഓൺലൈനിലൂടെ തുക അടച്ചവർക്ക് ഉടൻ പണം അക്കൗണ്ടിൽ ലഭിക്കും. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുത്തവർക്ക് പണം തിരികെ കൈപ്പറ്റാൻ ജൂൺ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതൽ കൗണ്ടറുകളും അടച്ചിടുന്നതിനാൽ ആരും 31വരെ കൗണ്ടറിലേക്ക് എത്തേണ്ടതില്ലെന്നും റെയിൽവേ അറിയിച്ചു.

Continue Reading

Travel

കൊവിഡ് 19; മൂന്നാറിൽ ഇന്ന് മുതൽ 31 വരെ വിനോദസഞ്ചാരത്തിന് നിരോധനം.

Published

on

ഇടുക്കി: കൊവിഡ് 19 സ്ഥിരീകരിച്ച വിദേശ വിനോദ സഞ്ചാരി എത്തിയ മൂന്നാറിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന് മുതൽ പരിശോധന കർശനമായി നടപ്പാക്കും. മൂന്നാറിലെത്തുന്ന സഞ്ചാരികളെയെല്ലാം പരിശോധിക്കാൻ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് സംഘങ്ങൾ രാവിലെ മുതൽ പ്രവർത്തനം തുടങ്ങും. ആവശ്യമെങ്കിൽ വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും.

മൂന്നാറിൽ ഈ മാസം അവസാനം വരെ വിനോദസഞ്ചാരത്തിന് നിരോധനമാണ്. ഇതറിയാതെ എത്തുന്നവരെ അധികൃതർ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ഇന്ന് മുതൽ തിരിച്ചയ്ക്കും. മൂന്നാറിലെത്തുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ് പുതുതായി നിയോഗിച്ച നാല് സംഘങ്ങളുടെ കർത്തവ്യം. തെർമൽ സ്കാനർ അടക്കമുള്ളവയായിട്ടായിരിക്കും സംഘത്തിന്‍റെ പ്രവ‍ർത്തനം. പനിയുള്ളവരെ കണ്ടെത്തിയാൽ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും. ചിന്നാർ, കമ്പംമെട്ട്, കുമളി ചെക്പോസ്റ്റുകളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കും. അതിർത്തി ചെക്പോസ്റ്റുകളിലെ പരിശോധനയ്ക്ക് തെർമൽ സ്കാനറുകളുടെ കുറവുണ്ട്. ഇവ ഇന്ന് മുതൽ ആവശ്യത്തിന് ലഭ്യമാക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

ഇടുക്കിയിലെ ഹോം സ്റ്റേകളും, ഹോട്ടലുകളും പഞ്ചായത്ത് അധികൃതരെ കൂടി ഉൾപ്പെടുത്തി പരിശോധിക്കും. അധികൃതരെ അറിയിക്കാതെ പുതിയ അതിഥികളെ സ്വീകരിക്കുന്നുണ്ടോ എന്ന് അറിയുക കൂടിയാണ് പരിശോധനയുടെ ലക്ഷ്യം. നിലവിലുള്ള അ കൾക്ക് ആരോഗ്യപ്രശ്നങ്ങളുള്ളവരുണ്ടെങ്കിൽ അവരെ നിരീക്ഷണത്തിലാക്കും. പള്ളിവാസൽ, ചിന്നക്കനാൽ, അടിമാലി തുടങ്ങി വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽ പൊതുജനങ്ങൾക്കായി ജില്ലഭരണകൂടം ഇന്ന് മുതൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

Continue Reading

Subscribe

Enter your email address

Featured

Business23 hours ago

വായ്‌പാ പലിശയിൽ ഇളവുമായി വീണ്ടും എസ്.ബി.ഐ

രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐ തുട‌ർച്ചയായ 11-ാം മാസവും വായ്‌പാ പലിശ നിർണയത്തിന്റെ മാനദണ്ഡമായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ)...

us news24 hours ago

Bible publishers reporting jump in sales amid coronavirus fears

Publishing companies that sell Bibles have reported an increase in purchases in recent weeks, likely connected to concerns over the...

Mobile1 day ago

ഫോർവേഡിങ്​ ഒരാൾക്ക്​ മാത്രം;​​ നിയന്ത്രണവുമായി വാട്​സ്​ ആപ്​.

  കോവിഡ്​ 19 വൈറസ്​ ബാധയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി പുതിയ നിയന്ത്രണം കൊണ്ട്​ വന്ന്​ വാട്​സ്​ ആപ്​. പുതിയ നിയ​ന്ത്രണപ്രകാരം സന്ദേശങ്ങൾ ഒരാൾക്ക്​ മാത്രമേ...

us news2 days ago

Churches Prepare for First Digital Easter – as Part of 2020 ‘New Normal’

In just a matter of weeks, the majority of churches across the country have switched to or enhanced their online...

Media2 days ago

Meghalaya Chief Minister with a Holy Week message quoting the Bible

 

Life2 days ago

ചക്ക കൊണ്ടൊരു രസികൻ ഇറച്ചിക്കറി (Manju’s Kitchen)

  ഇറച്ചി വേണ്ട ഒരു ചെറിയ ചക്ക മതി😀😀😀…ഇറച്ചി കറിയുടെ അതെ സ്വാദ്..വീട്ടിലിരിക്കുന്ന ഈ സമയത്ത് പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം

Trending