Travel
കാറിനു നല്ല മൈലേജ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. മിതമായ വേഗത പാലിക്കുക : ചെറിയ റോഡ് ആയാലും വലിയ ഹൈവേ ആയാലും ചീറിപ്പാഞ്ഞു പോകാതെ മിതമായ വേഗത്തിൽ മാത്രം സഞ്ചരിക്കുവാൻ ശീലിക്കുക. കാറിലെ സ്പീഡോ മീറ്ററിൽ 120 കി.മീ. വരെ വേഗതയുണ്ടെങ്കിലും അവയെ ചുമ്മാ കാഴ്ചയ്ക്കായി മാത്രം നിർത്തുക. എന്നു വെച്ച് എപ്പോഴും അരിച്ചരിച്ച് പോകണമെന്നല്ല പറയുന്നത്. കാർ നമ്മുടെ കൺട്രോളിൽ ആയിരിക്കണം, ഒപ്പം നല്ല സ്മൂത്ത് ആയ ഡ്രൈവിംഗും.
2. ടയറുകളുടെ പ്രഷർ : കാറിന്റെ ഇന്ധന ക്ഷമതയെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ് ടയറുകളിലെ എയർ പ്രഷറിന്റെ അളവ്. ഒരു നിശ്ചിത ഇടവേളകളിൽ (മാസത്തിൽ ഒരിക്കലെങ്കിലും) വാഹനത്തിന്റെ എയർ പ്രെഷർ ചെക്ക് ചെയ്യണം. പെട്രോൾ പമ്പുകളിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്. എല്ലാ ടയറുകളിലും കൃത്യമായ അളവിൽ എയർ ഉണ്ടെങ്കിൽ വണ്ടി നല്ല സ്മൂത്ത് ആയി ഓടുകയും തൽഫലമായി മൈലേജിൽ കുറവ് കാണിക്കാതെയിരിക്കുകയും ചെയ്യും.മൈലേജ് മാത്രമല്ല, വാഹനത്തിനു ശരിയായ ഹാൻഡ്ലിങ് ലഭിക്കാനും, സുഖകരമായ ഡ്രൈവ് അനുഭവം ലഭിക്കുന്നതിനും ടയറിലെ ശെരിയായ കാറ്റിന്റെ അളവ് നിർണായകമാണ്. ടയറിന്റെ കാലാവധി വർധിപ്പിക്കാനും ശെരിയായ എയർ പ്രഷർ ഉപകരിക്കും.
3. വണ്ടിയിൽ കയറ്റുന്ന ഭാരം : ഒരു വാഹനത്തിൽ കയറ്റാവുന്ന ഭാരപരിധിയുണ്ട്. അത് ആളുകളായാലും ശരി ലഗേജുകൾ ആയാലും ശരി. ഇത്തരത്തിൽ ഭാരപരിധി കവിഞ്ഞുള്ള യാത്രകൾ വണ്ടിയുടെ ഇന്ധന ക്ഷമതയെ കാര്യമായി ബാധിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. കൂടുതലുള്ള ഓരോ 50 കിലോയ്ക്കും 2% അധികം ഇന്ധനം ചെലവാകും എന്ന് കൂടി ഓർക്കുക. അതുകൊണ്ട് ഈ കാര്യത്തിൽ ഡ്രൈവർമാർ പ്രത്യേക ശ്രദ്ധ ചെലുത്തുക.
4. ആവശ്യമില്ലാത്തപ്പോൾ എഞ്ചിൻ ഓഫ് ചെയ്യുക : ട്രാഫിൽ ബ്ലോക്കിൽ പെട്ടു കിടക്കുമ്പോഴും റെയിൽവേ ഗേറ്റുകളിൽ കിടക്കുമ്പോഴും കൂടുതൽ സമയം ഇത്തരത്തിൽ കിടക്കേണ്ടി വരും എന്നുണ്ടെങ്കിൽ നിങ്ങളുടെ വാഹനം ഓഫ് ചെയ്തിടുക. അനാവശ്യമായി ഇന്ധനം പാഴായിപ്പോകുന്നത് തടയുവാൻ ഇതുമൂലം സാധിക്കും.
5. വഴി തെറ്റിപ്പോകുന്നത് ഒഴിവാക്കുക : പരിചയമില്ലാത്ത സ്ഥലത്തേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ വഴി കൃത്യമായി മനസ്സിലാക്കുക. ഇതിനായി ഒരു പരിധിവരെ ഗൂഗിൾ മാപ്പിനെ ആശ്രയിക്കാവുന്നതാണ്. യാത്രയ്ക്കിടയിൽ വഴി തെറ്റി കറങ്ങിനടക്കുന്നത് കൂടുതൽ ഇന്ധനം പാഴാകുന്നതിനു കാരണമാകും.
6. എ.സിയുടെ ഉപയോഗം : ആവശ്യമുള്ളപ്പോൾ മാത്രം കാറിൽ എസി പ്രവർത്തിപ്പിക്കുക. എസി ഉപയോഗിക്കാതെയുള്ള യാത്രയിൽ കാറിന്റെ ഇന്ധനക്ഷമത 10% കൂടും എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. എസി ഉപയോഗിക്കാത്ത അവസരങ്ങളിൽ കാറിന്റെ വിൻഡോസ് തുറന്നിട്ടുകൊണ്ട് സ്പീഡിൽ പോകുന്നതും നല്ല ശീലമല്ല.
7. ഇന്ധനം നിറയ്ക്കൽ : വാഹനത്തിൽ എല്ലായ്പ്പോഴും ആവശ്യത്തിന് ഇന്ധനം നിലനിർത്തുവാൻ ശ്രദ്ധിക്കുക. ഇന്ധനം നിറയ്ക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ് . അതുപോലെതന്നെ പവർ പെട്രോളും സാധാരണ പെട്രോളും ഇടകലർത്തി നിറച്ചുകൊണ്ട് ഓടിക്കാതിരിക്കുവാനും ശ്രദ്ധിക്കുക.
8. വാഹനം സർവീസ് ചെയ്യുക: കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യുന്നത് മൈലേജ് കുറയാതിരിക്കാൻ സഹായിക്കും. സ്ഥിരമായി വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിലും, ഉപയോഗം കുറവാണെങ്കിലും കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യണം. സർവീസ് സമയത്ത് എയർ, ഫ്യുവൽ, ഓയിൽ ഫിൽറ്ററുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ എൻജിൻ ഓയിൽ, കൂളെന്റ് ലെവലുകൾ കുറഞ്ഞു പോയിട്ടില്ല എന്നുറപ്പിക്കുക.
9. പെട്ടന്നുള്ള ആക്സിലറേഷൻ, ബ്രേക്കിംഗ് പരമാവധി ഒഴിവാക്കുക:വേഗത ഒരു ഹരം തന്നെയാണ്. എന്നും കരുതി ആക്സിലറേറ്ററിൽ കാലമർത്തി വാഹനം അകാരണമായി റെയ്‌സ് ചെയ്തു ഡ്രൈവ് ചെയ്യുന്നതും, പെട്ടന്ന് ബ്രേക്ക് അമർത്തി വാഹനം നിർത്തുന്നതൊക്കെ മൈലേജിനെ ബാധിക്കും. ഓവർടേക്കിങ് സമയത്തു മാത്രം പെട്ടന്ന് ആക്സിലറേറ്റ് ചെയ്തു കയറിപ്പോവുക. മുമ്പിൽ പോകുന്ന വാഹനവുമായി ഒരു കൃത്യമായ അകലം പാലിച്ചു, പെട്ടന്ന് ആക്സിലറേറ്റ് ചെയ്യുകയോ ബ്രേക് ചെയ്യുകയോ വേണ്ടി വരാത്ത വിധത്തിലുള്ള വേഗത്തിൽ യാത്ര ചെയ്യുക. ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് സൗകര്യപ്രദമായ ഒരു സ്പീഡ് റേഞ്ചിൽ സ്ഥിരമായി യാത്ര ചെയ്യുന്നതും നല്ലതാണ്.
10. അടിക്കടി ഗിയർ മാറ്റാതിരിക്കുക:അടിക്കടി ഗിയർ മാറ്റേണ്ട കാര്യം പലപ്പോഴും യഥാർത്ഥ ഡ്രൈവിംഗ് വരാറില്ല. ശരിയായ അർപിഎമ്മിൽ ശരിയായ ഗിയറിൽ യാത്ര ചെയ്യുന്നത് മൈലേജ് വർധിപ്പിക്കും. ഉയർന്ന ഗിയറുകളിലേക്ക് വേഗത കൂടുന്നതനുസരിച്ചു വേഗം ഷിഫ്റ്റ് ചെയ്യുക. ആവശ്യം വരുമ്പോൾ മാത്രം ഗിയർ ഡൌൺ ചെയ്യുക. ഉയർന്ന ഗിയറിൽ സഞ്ചരിക്കുന്നതാണ് നല്ല ഇന്ധനക്ഷമത കിട്ടാൻ നല്ലത്.
Travel
ലൈസൻസെടുക്കാൻ ക്ലച്ചുംഗിയറുംമറന്നേക്ക്; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാം

തിരുവനന്തപുരം: ഓട്ടമാറ്റിക് വാഹന ങ്ങളും ഇലക്ട്രിക് വാഹനങ്ങളുംഡ്രൈവിങ്ടെസ്റ്റുകൾക്ക്ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട്കമ്മിഷണർ ഉത്തരവിട്ടു. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്,വൈദ്യുതവാഹനങ്ങൾ ഉപയോഗിക്കാം. ഓട്ടമാറ്റിക് വാഹനംഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനുതടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു.
7500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) വിഭാഗം ലൈസൻസിനാണ് പുതിയ വ്യവസ്ഥ. എൽഎംവിലൈസൻസിന്എൻജിൻട്രാൻസ്മിഷൻ പരിഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെതുടർന്നാണ്മാറ്റം.സുപ്രീംകോടതിനിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ 2019ൽനിയമംമാറ്റിയെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല. ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിങ്ടെസ്റ്റിനെത്തുന്നവരെപങ്കെടുപ്പിക്കില്ലെന്നനിലപാടായിരുന്നു സംസ്ഥാനത്ത് ഉദ്യോഗസ്ഥർസ്വീകരിച്ചിരുന്നത്
Sources:NEWS AT TIME
Travel
135 രാജ്യങ്ങളിലൂടെ ഒരു കപ്പല്‍ യാത്ര, മൂന്ന് വര്‍ഷത്ത പാക്കേജ്; ടിക്കറ്റ് വില കേട്ട് ഞെട്ടരുത്

ലോകത്തെ പരമാവധി രാജ്യങ്ങൾ കാണാനും അവയിലൂടെ സഞ്ചരിക്കാനും ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പക്ഷെ പല കാരണങ്ങൾ കൊണ്ടും അതിനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവർക്ക് പോലും അതിന് സാധിക്കാറില്ല. എന്നാൽ കേവലം മൂന്ന് വർഷം കൊണ്ട് ലോകത്തെ 135 രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ടൂർ പാക്കേജ് ഉണ്ടെങ്കിലോ. അതും ഒരു അത്യാഢംബര ക്രൂസ് ഷിപ്പിൽ. എന്നാൽ കേട്ടോളൂ… അത്തരമൊരു ടൂർ പാക്കേജ് നിലവിലുണ്ട്.
ലൈഫ് അറ്റ് സീ എന്ന കമ്പനിയാണ് ലോകസഞ്ചാരികൾക്കായി ഇത്തരമൊരു യാത്ര മുന്നോട്ടുവെച്ചിരിക്കുന്നത്. കമ്പനിയുടെ എം.വി ജെമിനി എന്ന കപ്പലാണ് മൂന്ന് വർഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലെ 135 ൽ അധികം രാജ്യങ്ങളിലൂടെ സഞ്ചരിക്കുക. ടിക്കറ്റ് വില കേട്ട് ഞെട്ടരുത്. 24,51,300 രൂപ മുതൽ 89,88,320 രൂപ വരെയാണ് ഒരാളുടെ പാക്കേജുകൾക്ക് ചിലവഴിക്കേണ്ടത്. അതും ഒരു വർഷത്തേക്ക്.
മൂന്ന് വർഷം നീണ്ടു നിൽക്കുന്ന യാത്രയിൽ കപ്പൽ 1,30,000 മൈലുകളാണ് പിന്നിടുക. 375 തുറമുഖങ്ങളിൽ കപ്പൽ നങ്കൂരമിടും. ഇതിൽ 208 തുറമുഖങ്ങളിൽ ഒരു രാത്രി തങ്ങും. ലോകയാത്രയിൽ സഞ്ചാരികൾ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളിലേക്കെല്ലാം യാത്രക്കാരെ എത്തിക്കും. റിയോ ഡി ജനീറോയിലെ സ്റ്റാച്യൂ ഓഫ് ക്രൈസ്റ്റ് റെഡീമർ, മെക്സിക്കോയിലെ ചിച്ഛെൻ ഇറ്റ്സ, ഇന്ത്യയിലെ താജ് മഹൽ, ചൈനയിലെ വന്മതിൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. സഞ്ചാരത്തിന്റെ ഭാഗമായി 103 ദ്വീപുകളിലും കപ്പലെത്തും.
എം.വി ജെമിനി അധികൃതർ ഇപ്പോൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 1074 യാത്രികർക്കായി 400 ക്യാബിനുകളും റൂമുകളുമാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്നിന് ഇസ്താംബുളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ബാഴ്സലോണയിൽ നിന്നും മിയാമിയിൽ നിന്നും യാത്രക്കാരെ സ്വീകരിക്കും.
Sources:azchavattomonline
Travel
‘ഗോഡുഗോ’ ‘ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തില്‍

സുരക്ഷയ്ക്കും യാത്രക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കി ആധുനിക എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഗോഡുഗോ’ ടാക്‌സി ബുക്കിംഗ് ആപ്പ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംരംമായ ഗോഡുഗോ ട്രാവല്‍ സൊല്യൂഷന്‍സ് പൈവറ്റ് ലിമിറ്റഡിന്‍റെ ‘ഗോഡുഗോ’ ആപ്പ് ലോകവനിതാ ദിനമായ ഇന്നലെ എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ.എം.ബീന ഐ.എ.എസ്, ചലച്ചിത്രതാരം ഭാവന, എഴുത്തുകാരി കെ.എ ബീന, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍, കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഐ. ക്ലാരിസ്സ, ഡയറക്ടര്‍ കെയ്റ്റ്‌ലിന്‍ മിസ്റ്റികാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
ഈ വര്‍ഷത്തെ അന്തര്‍ദേശീയ വനിതാ ദിനത്തിന്‍റെ തീം ‘ഡിജിറ്റ് ഓള്‍ ‘ എന്നതാണെന്ന് ഡോ.എം.ബീന ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകളെയും ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ ശാക്തൂകരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി പലവിധത്തിലുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഗോഡുഗോ ആപ്പ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എന്നത് ഏറെ അഭിനന്ദനാര്‍ഹമാണെന്ന് ഡോ.എം.ബീന പറഞ്ഞു.
സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കാലമാണിതെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മുന്‍ പൈലറ്റ് ശ്രീവിദ്യ രാജന്‍ പറഞ്ഞു. അത്തരം സാഹചര്യത്തില്‍ ആധുനിക രീതിയിലുള്ള എസ്.ഒ.എസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡുഗോ ആപ്പ് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഗോഡുഗോ ആപ്പ് സംബന്ധിച്ച് എം.ഡി ഐ.ക്ലാരിസ്സയും ആധുനിക എസ്.ഒ.എസ് സംവിധാനത്തെക്കുറിച്ച് ഗോഡുഗോ ഡയറക്ടര്‍ കെയ്റ്റ്ലിന്‍ മിസ്റ്റിക്കയും ഗോഡുഗോ ആപ്പിന്‍റെ സാങ്കേതിക വിദ്യയെക്കുറിച്ച് സാങ്കേതിക വിദഗ്ദന്‍ മോസസും ചടങ്ങില്‍ വിശദീകരിച്ചു. ഗോഡുഗോ ലോഗോയുടെ ഉദ്ഘാടനം കെ.എ ബീനയും ആപ്പിന്‍റെ ഉദ്ഘാടനം ശ്രീവിദ്യ രാജനും ചടങ്ങില്‍ നിര്‍വ്വഹിച്ചു.
സാങ്കേതിക വിദഗ്ദന്‍ മോസസിനെയും ഗോഡുഗോ ജീവനക്കാരെയും വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വനിതാ ഡ്രൈവര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.ഗോഡുഗോ ചെയര്‍മാന്‍എസ്.ഐ.നാഥന്‍, റീജ്യണല്‍ ഡയറക്ടര്‍ എസ്.ശ്യം സുന്ദര്‍, എച്ച്.ആര്‍.ഡയറക്ടര്‍ ടി.ആര്‍.അക്ഷയ്, ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജെ.ധന വെങ്കടേഷ്, അഡൈ്വസര്‍ ക്യാപ്റ്റന്‍ ശശി മണിക്കത്ത് എന്നിവരും പങ്കെടുത്തു.
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്