Connect with us

Life

പടവലം & മത്തങ്ങാ തോരൻ

Published

on

 

ചേരുവകൾ
മത്തങ്ങാ : 150 ഗ്രാം
പടവലം : 150 ഗ്രാം
തേങ്ങാ പീര : അര മുറി
ജീരകം : അര ടീസ്പൂൺ
പച്ചമുളക് : മൂന്നെണ്ണം
ചെറിയുള്ളി : മൂന്നെണ്ണം
വേപ്പില : ഒരു തണ്ട്
മഞ്ഞൾ : കാൽ ടീസ്പൂൺ
വെളിച്ചെണ്ണ : ഒരു ടേബിൾസ്പൂൺ
ഉപ്പ് : അര ടീസ്പൂൺ
വെള്ളം : അര കപ്പ്

തയ്യാറാക്കുന്ന വിധം
മത്തങ്ങയും പടവലവും വെള്ള കടലയുടെ വലുപ്പത്തിൽ അരിയുക. തേങ്ങായും, ജീരകവും, പച്ചമുളകും, ഉള്ളിയും രണ്ടു വേപ്പിലയും ഒരു നുള്ളു മഞ്ഞളും ചേർത്തു ഒന്ന് ഒതുക്കി എടുക്കുക.

ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിൽ മത്തങ്ങയും പടവലവും കുറച്ചു ഉപ്പും ഒരു നുള്ളു മഞ്ഞളും ചേർത്തു വേവിക്കുക.

വെന്തു വരുമ്പോൾ ഒതുക്കിയ തേങ്ങാ കൂട്ടും ചേർത്തു മൂടിവെച്ചു ഒരു മിനുട്ട് വേവിക്കുക. ഇറക്കുമ്പോൾ വെളിച്ചെണ്ണയും വേപ്പിലയും ചേർക്കുക.

Life

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ യൂറോപ്യൻ ബഹിരാകാശ ഏജൻസി

Published

on

ചന്ദ്രനിൽ റോഡുകൾ നിർമിക്കാൻ ഇഎസ്എ. ചന്ദ്രോപരിതലത്തെ കൂടുതൽ വാസയോഗ്യവും സഞ്ചാരയോഗ്യവുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പദ്ധതി ആസൂത്രണം ചെയ്യുന്നത്. 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലാൻഡിംഗ് പാഡ് രണ്ട് സെന്റീമീറ്റർ കനത്തിൽ 115 ദിവസം കൊണ്ട് നിർമ്മിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രനിൽ ഗതാഗതയോഗ്യമായ പ്രതലങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. PAVER എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലേസർ ഉപയോഗിച്ച് ചന്ദ്രന്റെ പൊടി ഉരുക്കി റോഡുകളും ലാൻഡിംഗ് പാഡുകളും ഉൾപ്പെടെ ചന്ദ്രനിലെ പ്രവർത്തന മേഖലകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.
Sources:gospelmirror

http://theendtimeradio.com

Continue Reading

Life

മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും

Published

on

നാസയുടെ എക്കാലത്തേയും മഹത്തായ ബഹിരാകാശ ദൗത്യങ്ങളിലൊന്നാണ് അപ്പോളോ. സോവിയറ്റ് യൂണിയനുമായുള്ള ബഹിരാകാശ മത്സര കാലത്ത് ഇരു രാജ്യങ്ങളും മത്സരിച്ച് മുന്നേറിയ ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ ആരിലും ആവേശമുണര്‍ത്തുന്നവയാണ്.

അപ്പോളോ 17 ദൗത്യത്തില്‍ 75 മണിക്കൂര്‍ നേരമാണ് മനുഷ്യര്‍ ചന്ദ്രനില്‍ ചെലവഴിച്ചത് ലൂണാര്‍ റോവറില്‍ ചന്ദ്രനില്‍ സഞ്ചരിക്കുകയും ചെയ്തു. ഈ കാഴ്ചകള്‍ അന്ന് ഭൂമിയിലെ ടിവികളിലൂടെ ആളുകള്‍ കണ്ടു. 1972 ല്‍ പസഫിക് സമുദ്രത്തില്‍ ഈ ദൗത്യ പേടകം വന്നിറങ്ങിയതിന് ശേഷം പിന്നീടാരും തന്നെ ചന്ദ്രനില്‍ പോയിട്ടില്ല.

ഇപ്പോഴിതാ നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കുകയും അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളും ധാതുക്കളും ഉപയോഗിച്ചുള്ള സിമന്റ് കൊണ്ട് കെട്ടിടങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ടെക്‌സാസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്കണ്‍ (ICON) എന്ന കമ്പനിയുമായി സഹകരിച്ചുവരികയാണ് നാസ. 2020 ലാണ് ഐക്കണിന് നാസയില്‍ നിന്നും ആദ്യമായി ഫണ്ട് ലഭിച്ചത്. 2022 ല്‍ 6 കോടി ഡോളര്‍ കൂടി നാസ പ്രഖ്യാപിച്ചു. ഭൂമിക്ക് പുറത്ത്, അവിടെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് ലാന്‍ഡിങ് പാഡ് മുതല്‍ മനുഷ്യന്‍ താമസിക്കാനുള്ള കെട്ടിടങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന നിര്‍മാണ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഐക്കണിന്റെ ചുമതല. 2040 ഓടു കൂടി ത്രിഡി പ്രിന്റര്‍ സാങ്കേതിക വിദ്യ സാധ്യമാക്കുകയാണ് ഐക്കണിന്റെ ലക്ഷ്യം. വടക്കേ അമേരിക്കയില്‍ ആദ്യമായി ത്രിഡി പ്രിന്റ് ചെയ്ത വീടുകള്‍നിര്‍മിച്ച വുള്‍ക്കാന്‍ റോബോട്ടിക് ലാര്‍ജ് സ്‌കെയില്‍ കണ്‍സ്ട്രക്ഷന്‍ സംവിധാനത്തിന്‍റെ സ്രഷ്ടാക്കളാണ് ഐക്കണ്‍.

ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ത്രീഡി പ്രിന്ററുകള്‍ ആദ്യ പരീക്ഷണത്തിനായി 2024 ഫെബ്രുവരിയില്‍ ചന്ദ്രനിലയക്കും. എങ്കിലും ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യനെ വിജയകരമായി ചന്ദ്രനില്‍ എത്തിച്ചതിന് ശേഷമായിരിക്കും ഇത്. നാല് പേരാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. 2025 ലോ 2026 ലോ വിക്ഷേപിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ മനുഷ്യര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിലാവും ഈ യാത്ര.

ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര വാസം സാധ്യമാക്കുക എന്നത് ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചന്ദ്രനിലെ തന്നെ വിഭവങ്ങള്‍ ഇതിനായി പ്രയോജനപ്പെടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനില്‍ താമസിച്ചുകൊണ്ട് ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താനാകുന്ന ഒരിടമായിരിക്കും അത്.

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പോലെ വലിയ അളവില്‍ സാധന സാമഗ്രികള്‍ വഹിക്കാനാകുന്ന വിക്ഷേപണ വാഹനങ്ങളും അപകടരഹിതമായ മൂണ്‍ലാന്‍ഡിങ് സാങ്കേതിക വിദ്യകളും ഇതിനായി ആവശ്യമുണ്ട്. ഒപ്പം ചന്ദ്രനിലെ നിര്‍മാണം, ഗതാഗതം, ജലലഭ്യത, ഓക്‌സിജന്‍ ലഭ്യത എന്നിവയെല്ലാം സാധ്യമാക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Life

ഈ ആഴ്ച ഭൂമിയെ മറികടക്കുന്നത് ഒരു വിമാനത്തോളം വലിപ്പമുള്ളതടക്കം അഞ്ച് ഛിന്നഗ്രഹങ്ങൾ

Published

on

ഒരു വീടോളം വലുതും വിമാനത്തോളം വലുതും ആയ രണ്ടു ഛിന്നഗ്രഹങ്ങൾ ഉൾപ്പെടെ അഞ്ച് ഛിന്നഗ്രഹങ്ങൾ ഈ ആഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രവചിച്ചു നാസ രംഗത്ത്. നാസയുടെ ഛിന്നഗ്രഹ വാച്ച് ഡാഷ്‌ബോർഡ് ആണ് ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ അഞ്ച് ഛിന്നഗ്രഹങ്ങൾ ഭൂമിയെ മറികടക്കുമെന്ന പ്രവചനവുമായി രംഗത്ത് എത്തിയത്.

JA5 എന്ന് പേരിട്ടിരിക്കുന്ന ഏകദേശം 60 അടി നീളവുമുള്ള വീടിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 3.17 ദശലക്ഷം മൈലുകൾക്കുള്ളിൽ ആണ് സ്ഥിതിചെയ്യുന്നത്. 2021 ലാണ് ഇത് ആദ്യമായി നിരീക്ഷിക്കപ്പെട്ടത്.

അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, വിമാനത്തിന്റെ വലിപ്പമുള്ള QC5, ബസ് വലുപ്പമുള്ള GE എന്നിവ വെള്ളിയാഴ്ച ഭൂമിയെ മറികടക്കും. ഏകദേശം 83 അടി വലിപ്പമുള്ള QC5 ഭൂമിയുടെ 2.53 ദശലക്ഷം മൈലിനുള്ളിൽ പറക്കും. GE എന്ന ഛിന്നഗ്രഹം ഏകദേശം 26 അടിയാണ്. ഭൂമിയിൽ നിന്ന് 3.56 ദശലക്ഷം മൈൽ അകലെയാണ് ഇത് നിരീക്ഷിക്കപ്പെടുന്നത്.

അടുത്ത രണ്ട് ഛിന്നഗ്രഹങ്ങൾ, QE8, QF6 എന്നിവ ഞായറാഴ്ച ഭൂമിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. QE8 ന് ഏകദേശം 170 അടി നീളമുണ്ട്, ഭൂമിയോട് ഏറ്റവും അടുത്ത് 946,000 മൈൽ ആയിരിക്കും ഇത് പോകുന്നത്. QF6 ന്റെ നീളം 70 അടിയിൽ താഴെയാണ്, ഭൂമിയിൽ നിന്ന് 1.65 ദശലക്ഷം മൈലിനുള്ളിൽ ഇത് പറക്കും.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news22 hours ago

Second Attempted Break-in at Protestant Church in Turkey

Turkey – The Protestant Church in Eskişehir, Turkey, faced its second attack within a month, as two inebriated individuals recently...

world news22 hours ago

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 11 പേർ മരിച്ചു

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 2891 മീറ്റർ ഉയരമുള്ള സുമത്ര ദ്വീപിലെ മരാപ്പി പർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ സമയത്ത് പ്രദേശത്ത് 75...

world news22 hours ago

തടവിലാക്കപ്പെട്ട രണ്ടു വിയറ്റ്‌നാമി ക്രൈസ്തവര്‍ക്ക് ഉന്നത മനുഷ്യാവകാശ പുരസ്കാരം

ഹെനോയ്: തടവില്‍ കഴിയുന്ന രണ്ട് വിയറ്റ്‌നാമീസ് ക്രൈസ്തവര്‍ക്ക് വിയറ്റ്‌നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’ (വി.എന്‍.എച്ച്.ആര്‍.എന്‍) എന്ന മനുഷ്യാവകാശ സംഘടന ഇക്കഴിഞ്ഞ ആഴ്ച...

world news22 hours ago

മതനിന്ദ കുറ്റം വ്യാജമെന്ന് തെളിഞ്ഞു; ക്രൈസ്തവ വിശ്വാസിക്ക് ജാമ്യം അനുവദിച്ച് പാക്ക് കോടതി

ലാഹോര്‍: വ്യാജ മതനിന്ദ കുറ്റം ചുമത്തി ജയിലിൽ അടച്ച ക്രൈസ്തവ വിശ്വാസിക്ക് പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സർഗോദ ജില്ലാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഹാരുൺ...

world news23 hours ago

കടുത്ത പ്രതിസന്ധികൾക്കിടയിലും ചൈനയിൽ കത്തോലിക്കാ വിശ്വാസം വളരുന്നു

ചൈനയിലെ കത്തോലിക്കാ സഭയ്ക്ക് ഇപ്പോൾ ഷാങ്ഹായിൽ പുതുതായി മാമ്മോദീസ സ്വീകരിച്ച 83 അംഗങ്ങളുണ്ട്. നവംബർ 26 -ന്, ക്രിസ്തുരാജന്റെ തിരുനാളിൽ, ബിഷപ്പ് ജോസഫ് ഷെൻ ബിൻ അവർക്ക്...

National2 days ago

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന സമ്മേളനം ഡിസംബർ 9ന്

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ ലേഡീസ് മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെ സംസ്ഥാന സമ്മേളനം ഡിസംബർ 9 ാം തീയതി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ്...

Trending