Travel
ട്രെയിൻ സർവീസുകൾ മാർച്ച് 31 വരെ നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനം.
തിരുവനന്തപുരം: കൊറോണാ രോഗം സമൂഹ്യവ്യാപനത്തിലേക്കു കടക്കുന്നത് ചെറുക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെ ട്രെയിൻ സർവീസുകൾ നിറുത്തിവയ്ക്കാൻ റെയിൽവേ തീരുമാനം. യാത്ര പുറപ്പെട്ട ട്രെയിനുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരും. മറ്റൊരു ട്രെയിനും സർവീസ് നടത്തില്ല.
റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിനെ തുടർന്നാണ് തീരുമാനം..ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്നലെ അർദ്ധരാത്രിക്കു ശേഷം സർവീസുകളൊന്നും ആരംഭിച്ചില്ല ഗുഡ്സ് ട്രെയിനുകൾക്കു വിലക്കില്ല. അത്യാവശ്യ സന്ദർഭങ്ങളുണ്ടായാൽ പ്രത്യേക സർവീസ് നടത്തും.കൊറോണ പകരുന്നത് ഒഴിവാക്കാൻ ,. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കും. ജനത കർഫ്യു പ്രഖ്യാപിച്ച ഇന്നലെ നാനൂറോളം ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തിയത്.മുംബയ്–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.ചികിൽസയിലുണ്ടായിരുന്ന രണ്ടു പേർ ബംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്തു. ഈ സാഹചര്യത്തിൽ, ജനങ്ങൾ കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് റെയിൽവേ അഭ്യർഥിച്ചു.
31 വരെയുള്ള ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത എല്ലാവർക്കും മുഴുവൻ തുകയും മടക്കിക്കിട്ടും. ഓൺലൈനിലൂടെ തുക അടച്ചവർക്ക് ഉടൻ പണം അക്കൗണ്ടിൽ ലഭിക്കും. കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുത്തവർക്ക് പണം തിരികെ കൈപ്പറ്റാൻ ജൂൺ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതൽ കൗണ്ടറുകളും അടച്ചിടുന്നതിനാൽ ആരും 31വരെ കൗണ്ടറിലേക്ക് എത്തേണ്ടതില്ലെന്നും റെയിൽവേ അറിയിച്ചു.
Travel
കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ
അബുദാബി : കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വീസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഈ ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വീസ 250 ദിർഹത്തിന് നൽകും.
നിലവിൽ യുകെയിലേയ്ക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേയ്ക്കും ടൂറിസ്റ്റ് വീസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വീസ ഓൺ അറൈവൽ ലഭിക്കുന്നുണ്ട്. മുൻപ് ഇത് യുഎസിലേയ്ക്ക് താമസ വീസയോ ടൂറിസ്റ്റ് വീസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനി(ഇയു)ലും റെസിഡൻസിയുള്ളവർക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. അപേക്ഷകന്‍റെ വീസയ്ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.
സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വീസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വീസയ്ക്കുള്ള ഇഷ്യുസ് ഫീസ് 100 ദിർഹമായി തീരുമാനിച്ചു. ഈ വീസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫീസ് 250 ദിർഹമാണ്. 60 ദിവസത്തെ വീസയ്ക്ക് 250 ദിർഹമാണ് നിരക്ക്.
Sources:globalindiannews
Travel
ഇന്ത്യക്കാർക്ക് ഇനി പാസ്പോർട്ട് വേണ്ട; ലോകത്തെ ഏറ്റവും സന്തോഷമുള്ളവരുടെ രാജ്യത്ത് പോകാം
നമ്മുടെ അയൽരാജ്യമായ ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർ പാസ്പോർട്ട് ആവശ്യമില്ല. അതിമനോഹരമായ രാജ്യം തീർച്ചയായും കാണേണ്ടതാണ്. ജീവിതത്തിലൊരിക്കലെങ്കിലും പോകേണ്ട സ്ഥലമെന്നാണ് ഭൂട്ടാനെ സഞ്ചാരികൾ വിശേഷപ്പിക്കുന്നത്.
എല്ലാ രാജ്യങ്ങളിലും പാസ്പോർട്ടില്ലാതെ പോവാനാവില്ല. ഇന്ത്യൻ പൗരന്മാർക്ക് ചില രാജ്യങ്ങളിൽ പാസ്പോർട്ടില്ലാതെ സഞ്ചരിക്കാം. നമ്മുടെ അയൽ രാജ്യങ്ങളായ ഭൂട്ടാനിലും നേപ്പാളിലും സഞ്ചരിക്കാൻ പാസ്പോർട്ട് ആവശ്യമില്ല. പാസ്പോർട്ടോ വീസയോ ഇല്ലാതെ കൈയും വീശി ഈ രാജ്യങ്ങളിൽ ചെന്ന് കാഴ്ചകൾ കാണാം. ഈ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങൾ കാരണമാണ് പാസ്പോർട്ടില്ലാതെ സഞ്ചരിക്കാൻ കഴിയുന്നത്.
ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള പ്രകൃതിരമണീയമായ രാജ്യമാണ് ഭൂട്ടാൻ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നാടെന്നാണ് ഭൂട്ടാൻ അറിയപ്പെടുന്നത്. സുന്ദരമായ പ്രകൃതിക്കാഴ്ചകളും സംസ്കാരവുമൊക്കെക്കൊണ്ട് സമ്പന്നമാണ് ഭൂട്ടാൻ. ഇവിടെ പ്രവേശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ട് വേണ്ട. ആധാറോ വൊട്ടർ ഐഡിയോ പോലെ ഒരു ഫോട്ടോ ഐഡി കാണിച്ചാൽ ഭൂട്ടാനിൽ പ്രവേശിക്കാം. ഈ ഐഡി കാണിച്ചാൽ ഭൂട്ടാനിൽ പ്രവേശിക്കുന്ന സമയത്ത് ഭൂട്ടാനീസ് ടൂറിസം കൗൺസിലിൽ നിന്ന് ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കും. ഈ പെർമിറ്റുണ്ടെങ്കിൽ രാജ്യം ചുറ്റിക്കാണാം.
പാരോ വാലിയാണ് ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം. ഇവിടെയുള്ള ബുദ്ധ ദേവാലയം വളരെ പ്രശസ്തമാണ്. ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവും ആളുകൾ സന്ദർശിക്കാറുണ്ട്. പുനാഖ സോങ് എന്നറിയപ്പെടുന്ന കെട്ടിടവും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.
Sources:azchavattomonline.com
Travel
പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്
തിരുവനന്തപുരം∙ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നു വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി സി.എച്ച്.നാഗരാജു ചുമതലയേറ്റതിനു പിന്നാലെയാണ് ഡിജിറ്റല്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇതുവരെ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രിന്റ് ചെയ്ത കാര്‍ഡുകളുടെ വിതരണം അവസാനിപ്പിച്ചത്. നാലാമത്തെ സംസ്ഥാനമായി കേരളം മാറും.
ഡിജിറ്റലായിക്കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അതേദിവസം തന്നെ ലൈസന്‍സ് കാര്‍ഡ് നല്‍കാന്‍ കഴിയും. അപേക്ഷകര്‍ക്കു വീട്ടിലെത്തി രാത്രിയോടെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഡിജിലോക്കറിലുള്ള ഡിജിറ്റല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയും. കാര്‍ഡിന്റെ നിലവിലത്തെ സ്ഥിതി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ക്കു മനസിലാക്കാം. ഡ്രൈവിങ് ലൈസന്‍സ് നിലവിലുണ്ടോ സസ്‌പെന്‍ഡ് ചെയ്തതാണോ റദ്ദാക്കിയതാണോ എന്നു തിരിച്ചറിയാനും കഴിയും
കാര്‍ഡ് നഷ്ടപ്പെടുമെന്ന ആശങ്ക കൂടാതെ തന്നെ ഉദ്യോഗസ്ഥര്‍ക്കു കോപ്പി നല്‍കാന്‍ കഴിയും. ആളുകള്‍ക്ക് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെ കാര്‍ഡിന്റെ കോപ്പി അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും കഴിയും. നിലവില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡാണ് ജനങ്ങള്‍ ഉപയോഗിച്ചു ശീലിച്ചിരിക്കുന്നത്. ഡിജിറ്റലിലേക്കു പൂര്‍ണമായി മാറണമെങ്കില്‍ പ്രിന്റിങ് അവസാനിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
Sources:globalindiannews
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden