Connect with us

Media

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്‌ട് പ്രകാരം കേസ് എടുക്കും : മുഖ്യമന്ത്രി

Published

on

 

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്.

റേഷന്‍ വിതരണത്തിന്റെ ആദ്യ ദിനത്തില്‍ 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം വിതരണം ചെയ്തു. 21,472 മെട്രിക് ടണ്‍ അരിയാണ് നല്‍കിയത്. അരിയുടെ അളവില്‍ കുറവുണ്ടായതായി ഒറ്റപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

കേരളത്തില്‍ 1.80 ലക്ഷം ലിറ്റര്‍ പാല്‍ മിച്ചംവരുന്ന അവസ്ഥയില്‍ പാല്‍പ്പൊടി നിര്‍മിക്കാന്‍ തമിഴ്‌നാടിന്റെ സഹായം തേടിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതിദിനം 50000 ലിറ്റര്‍ പാല്‍ ഈറോഡ് പാല്‍പ്പൊടി ഫാക്ടറിയില്‍ സ്വീകരിക്കാമെന്ന് തമിഴ്‌നാട് ക്ഷീരഫെഡറേഷന്‍ അറിയിച്ചു. കൂടുതല്‍ പാല്‍ സ്വീകരിക്കാന്‍ ശ്രമിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ നടപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതല്‍ മില്‍മയുടെ പാല്‍ സംഭരണം വര്‍ധിക്കും. പാല്‍ അംഗന്‍വാടികള്‍ മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികളുടെ ക്യാമ്ബുകളില്‍ നല്‍കാനും നടപടി സ്വീകരിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ശൃംഖല വഴി പാല്‍ വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാവും. ജനങ്ങള്‍ കൂടുതല്‍ പാല്‍ വാങ്ങി ക്ഷീരകര്‍ഷകരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സൂക്ഷിക്കുമെന്ന് ക്വാറന്റൈന്‍ കാലയളവിനുശേഷം പണം വാങ്ങാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള സൗജന്യ അരി വീടുകളിലെത്തിക്കും. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. ബുധനാഴ്ച 2153 ട്രക്കുകള്‍ സാധനങ്ങളുമായെത്തി. കര്‍ണാടകവുമായുള്ള അതിര്‍ത്തിയിലെ പ്രശ്‌നം നിലനില്‍ക്കുന്നു. മംഗലാപുരത്തേക്ക് ചികിത്‌സയ്ക്ക് പോകാന്‍ കഴിയാതെ ഏഴു പേര്‍ മരണപ്പെട്ടു.

സംസ്ഥാനത്ത് 1316 കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു. 2,70,913 പേര്‍ക്ക് ബുധനാഴ്ച ഭക്ഷണം നല്‍കി. 2,45,607 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. സന്നദ്ധസേനയിലേക്ക് ഇതുവരെ 2,01,950 പേര്‍ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. യുവജനകമ്മീഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത 21,000 പേരും സന്നദ്ധം പോര്‍ട്ടലിന്റെ ഭാഗമാവും. സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കും. സന്നദ്ധപ്രവര്‍ത്തനം നാടിന് മാതൃകയായി നടക്കേണ്ടതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഇതിനിറങ്ങരുത്. അത്തരം ചിലര്‍ ഇറങ്ങിയതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സ്വന്തമായി ബാഡ്ജ് അടിച്ച്‌ സ്വയംപ്രഖ്യാപിത സന്നദ്ധപ്രവര്‍ത്തകരായി നടക്കുന്നതും ഒഴിവാക്കണം. അപൂര്‍വമായെങ്കിലും വേതനം നല്‍കി സന്നദ്ധപ്രവര്‍ത്തനം നടത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടു. അത് അംഗീകരിക്കാനാവില്ല.

അതിഥി തൊഴിലാളികള്‍ക്ക് മതിയായ താമസവും ഭക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. ചില ഫാക്ടറികളിലെ അതിഥി തൊഴിലാളികള്‍ അവിടെ തന്നെ താമസിക്കുകയും അവര്‍ നല്‍കുന്ന ഭക്ഷണം കഴിക്കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില കമ്ബനികള്‍ ഇവരെ സര്‍ക്കാരിന്റെ ഭക്ഷണ ക്യാമ്ബിലേക്ക് അയയ്ക്കുന്നു. ഈ നടപടി ശരിയല്ല. നേരത്തെ നല്‍കിയിരുന്ന സൗകര്യം തൊഴിലാളികള്‍ക്ക് തുടര്‍ന്നും നല്‍കണം. തഗ്‌ലിബ് സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ പ്രത്യേക ഭയപ്പാടിന്റെ ആവശ്യമില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം നടക്കുന്നതായി കാണുന്നു. സമൂഹമാധ്യമങ്ങളിലാണ് അസഹിഷ്ണുത നിറഞ്ഞ പ്രചാരണം കാണുന്നത്. രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങരുത്.

അടച്ചിട്ടിരിക്കുന്ന കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഒഴിവാക്കി നല്‍കുമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജോര്‍ദാനില്‍ കുടുങ്ങിയ സിനിമസംഘത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സിനിമ സംഘത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ഇമെയിലിലൂടെ അറിയിച്ചിട്ടുണ്ട്.

പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സമാഹരണത്തിനും തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധചെലുത്താന്‍ നടപടിയെടുത്തിട്ടുണ്ട്. പൈനാപ്പിള്‍, മാങ്ങ വിളവെടുപ്പിലെ പ്രശ്‌നങ്ങളില്‍ കൃഷിവകുപ്പ് നടപടി സ്വീകരിച്ചു. കുരുമുളക്, കശുഅണ്ടി തുടങ്ങിയവ വിളവെടുത്ത് കര്‍ഷകര്‍ സൂക്ഷിക്കണം. ഏലംകൃഷിക്ക് മരുന്ന് അടിക്കേണ്ട സമയമാണ്. ഇതിന് സൗകര്യമൊരുക്കും. ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി സംഭരണം നടത്തും. മത്‌സ്യലേലം നിരോധിച്ചിട്ടുണ്ട്. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികള്‍ വില്‍പന വില നിശ്ചയിക്കും.’

സംസ്ഥാനതലത്തില്‍ പൊതുയിടങ്ങള്‍ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്‌സ് സ്തുത്യര്‍ഹമായ നടപടിയാണ് സ്വീകരിക്കുന്നത്. അത്യാവശ്യ രോഗികള്‍ക്ക് മരുന്ന് എത്തിക്കാനും ഫയര്‍ഫോഴ്‌സിന്റെ സേവനം വിനിയോഗിക്കും. വളരെ അകലെയുള്ള സ്ഥലങ്ങളില്‍ മരുന്ന് എത്തിക്കേണ്ട കാര്യത്തില്‍ പോലീസ് നടപടി സ്വീകരിക്കും.

വ്യാജമദ്യത്തിന്റെ ഉത്പാദനം കര്‍ശനമായി തടയും. മദ്യാസക്തി കൂടുതലുള്ളവരെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും വിമുക്തി കേന്ദ്രങ്ങളിലെത്തിക്കാന്‍ ഇടപെടണം. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില എന്നിവ പരിശോധിക്കുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. 212 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 91 പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് 947 പേരെ സജ്ജമാക്കിയിട്ടുണ്ട്. ഇത് വിപുലപ്പെടുത്തും. അജ്ഞതയും തെറ്റിദ്ധാരണയും ഭയവും മൂലം രോഗം മാറിയവരെ വീട്ടില്‍ കയറ്റാതിരിക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെയും ബോധവത്കരണവും കൗണ്‍സലിംഗും വേണ്ടിവരും. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങള്‍ കണ്ടെത്തി തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിലവില്‍ ചരക്ക് വിമാനങ്ങളുടെ സേവനം വിനിയോഗിക്കേണ്ടി വരും. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ഉദ്ദേശിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ബാച്ചിലര്‍ താമസസൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് ക്വാറന്റൈനില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാവുന്ന സ്ഥിതിയാണ്. അത്തരക്കാരെ താമസിപ്പിക്കാന്‍ അവിടങ്ങളിലെ എംബസികള്‍ സൗകര്യം ഒരുക്കുന്നകാര്യവും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരും. ലോകത്ത് പലഭാഗങ്ങളിലും മലയാളികളായ നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. പലയിടത്തും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു.ഈ വിഷയവും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നറിയിച്ച ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍, റേഷന്‍ വ്യാപാരികള്‍, പാചകവാതക വിതരണക്കാര്‍, പോലീസ് എന്നിവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. കുട്ടികള്‍ക്കുള്ള വാക്‌സിനുകള്‍ നല്‍കുന്നതിന് ആരോഗ്യവകുപ്പ് സംവിധാനം ഒരുക്കും. കളമശേരി മെഡിക്കല്‍ കോളേജില്‍ 30 ഐ. സി. യു യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപയും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് ഒരു കോടി രൂപയും പത്തനംതിട്ട താലൂക്ക് ആശുപത്രിക്ക് 56 ലക്ഷം രൂപയും ബി. പി. സി. എല്‍ നല്‍കും.

ലോക്ക്ഡൗണ്‍ ആയതിനാല്‍ മാര്‍ച്ച്‌ 31ന് വിരമിച്ചവര്‍ക്ക് യാത്രയയപ്പിന് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായില്ല. പലരും ഒറ്റയ്ക്ക് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രങ്ങള്‍ കണ്ടു. വിരമിച്ച എല്ലാവര്‍ക്കും ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാട്ടെ പ്രശ്‌നം ആവര്‍ത്തിച്ചു കാണിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞു നിന്നു. അതിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് ആദ്യമേ പറഞ്ഞ ഒരു ചാനലിനു നേരേ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം ഉണ്ടായതായി പരാതിയുണ്ട്. പരാതി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

Media

തലസ്ഥാന നഗരിയുടെ അപ്പൊസ്തോലൻ പാസ്റ്റർ കെ.സി തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (CM A)ആദരിച്ചു

Published

on

തിരുവനന്തപുരം :- മലയാള മനസിൽ എന്നും എക്കാലത്തും മായാത്ത മറയാത്ത , അതുല്യ പ്രഭയാണ് പാസ്റ്റർ കെ.സി തോമസ് . സുവിശേഷ പോർക്കളത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ അവഗണിച്ചു കൊണ്ട് മുന്നേറിയ 50 വർഷങ്ങൾ, ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബ ജീവിതത്തിന്റെ 50-ാം വർഷങ്ങൾ, പുസ്തക രചനയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ക്രൈസ്തവ കൈരളിക്ക് 50 പുസ്തകങ്ങൾ സമ്മാനിച്ച് അര നൂറ്റാണ്ടിന്റെ നിറവിൽ എത്തി നില്ക്കുന്ന തലസ്ഥാന നഗരിയുടെ അപ്പോസ്തോലൻ പാസ്റ്റർ കെ.സി തോമസിന് CMA (ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ) ആദരവ് നൽകി. ഇന്ന് (7-5-22) രാവിലെ 9 മണി മുതൽ 12.30 വരെ നടന്ന അനുമോദന സമ്മേളനത്തിൽ വച്ച് ,CMA പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ ,ജനറൽ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.പി.സി ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ CC. എബഹാം പാസ്റ്റർ കെ.സി തോമസിന് CMA യുടെ മൊമൊന്റോ നൽകി ആദരിച്ചു. യാതോരു വിവേചനം കാണിക്കാത്ത – സഭാ വെത്യാസം ഇല്ലാത്ത, മാധ്യമ പ്രവർത്തനത്തിന്റെ തനിമ നഷ്ടപ്പെടുത്താത്ത , പത്ര ധർമ്മത്തിന്റെ ശരിയായ ദിശാബോധം ഉൾകൊണ്ട് കൊണ്ട് നവ എഴുത്തുകാരെയും പത്ര പ്രവർത്തകരേയും സൃഷ്ടിക്കുവാൻ വേണ്ടി നിലകൊള്ളുന്ന വിവിധ നിലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഒരു സംഗമ വേദിയാണ് സി.എം എ യെന്ന് അനുമോദന പ്രസംഗത്തിൽ C.MA സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് പറഞ്ഞു.പുരസ്ക്കാര ചടങ്ങിൽ ഐ.പി.സി സ്റ്റേറ്റ് എക്സീ കൂട്ടീവ് സ് , തിരുവനന്തപുരം മേഖല സെന്റർ / ഏര്യാ പ്രസിഡന്റ് ന്മാർ, ഐ.പി.സി ജനറൽ ട്രഷറാർ ,രാഷ്ടീയ നേതാക്കൾ, ജി.എം മീഡിയാ പ്രവർത്തകർ , വിവിധ സഭാ അദ്ധ്യക്ഷന്മാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു . രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബ്രദർ വാളകംകുഞ്ഞച്ചൻ ബ്രദർ പി.എം ഫിലിപ്പ്, ബ്രദർ സണ്ണി മുളമൂട്ടിൽ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
Sources:gospelmirror

http://theendtimeradio.com

Continue Reading

Media

News Hour | Weekly News | 07 May 2022 | End Time News

Published

on

 

Continue Reading

Social Media

ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

Published

on

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്‌സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്‌സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

National6 hours ago

Indian Authorities Demand Pastors Cease Religious Activities

India – Last week, authorities in the Basti district of Uttar Pradesh summoned several Pastors to the police station. The...

world news6 hours ago

ICC Supports a Café to Reach Muslims with the Gospel

Indonesia – Rita* and Zairus* are two field workers who felt called by God to serve in a remote area...

breaking news6 hours ago

യുക്രൈനിൽ നിന്ന് തിരികെയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്ര സർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളജുകളിൽ പഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. വിദേശത്ത്...

Tech6 hours ago

ഗ്രൂപ്പിൽ നിന്ന് ഇനി ‘ലെഫ്റ്റാകാം’, ആരും അറിയാതെ

വാട്സപ് ഗ്രൂപ്പിൽ നിന്ന് എക്സിറ്റ് ആയാൽ ഗ്രൂപ്പിലുള്ളവരെല്ലാം അറിയുമെന്ന പേടി ഇനി വേണ്ട. പുതിയ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ നിന്ന് ആരുമറിയാതെ ഇറങ്ങിപോകാൻ സാധിച്ചേക്കും. മെറ്റാ ഉടമസ്ഥതയിലുള്ള...

world news7 hours ago

യുഎഇയിൽ പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് നിർത്തലാക്കി

അബുദാബി : യുഎഇയിൽ പ്രവാസികൾക്ക് പാസ്പോർട്ടിൽ വീസ പതിച്ച് നൽകുന്നത് പൂർണമായും നിർത്തലാക്കി. ഇനി എമിറേറ്റ്സ് െഎ‍ഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകൾ പ്രത്യേക എമിറേറ്റ്സ് ഐഡി...

National7 hours ago

സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍...

Business7 hours ago

വൺപ്ലസ് 10ആർ 5ജി ഇന്ത്യയിലെത്തി

ടെക് ലോകത്തെ വമ്പന്മാരായ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ മോഡൽ വൺപ്ലസ് 10ആർ 5ജി എൻഡുറൻസ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 150W സൂപ്പർവൂക് (SUPERVOOC) ചാർജിങ്...

world news8 hours ago

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ഘാതകരെ മോചിപ്പിക്കണം: നൈജീരിയന്‍ കത്തീഡ്രല്‍ ദേവാലയത്തിന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം

അബൂജ: നൈജീരിയയിൽ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നു ആവശ്യപ്പെട്ട് മുസ്ലിം യുവാക്കള്‍ കത്തോലിക്ക കത്തീഡ്രൽ ദേവാലയം ആക്രമിച്ചു. സോകോടോ രൂപതയിലെ...

Crime1 day ago

ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ ക്രൂര നരഹത്യയില്‍ നീതി കിട്ടണമെന്ന് നൈജീരിയന്‍ ക്രൈസ്തവര്‍: പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന് മതമൗലികവാദികള്‍

സൊകോട്ട; മതനിന്ദ നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നൈജീരിയയില്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം അഗ്നിക്കിരയാക്കിയ നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയ്ക്കു നീതി ലഭിക്കണമെന്ന ആവശ്യവുമായി നൈജീരിയയില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ കൂട്ടായ്മയായ...

world news1 day ago

തുർക്മെനിസ്ഥാനിൽ സ്ത്രീകൾക്ക് ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക്

തുർക്മെനിസ്ഥാനിൽ (Turkmenistan) സ്ത്രീകൾക്ക് സൗന്ദര്യവർധകസേവനങ്ങൾക്ക് വിലക്കെന്ന് റിപ്പോർട്ട്. അതിൽ പ്ലാസ്റ്റിക് സർജറി, മാനിക്യൂർ എന്നിവയെല്ലാം പെടുന്നു. തീർന്നില്ല, കൃത്രിമ നഖങ്ങൾ വയ്ക്കാനോ, മുറുക്കമുള്ള വസ്ത്രം ധരിക്കാനോ, മുടി...

world news1 day ago

കാലിഫോര്‍ണിയ ചര്‍ച്ചിലും, ഹൂസ്റ്റണ്‍ സൂപ്പര്‍മാര്‍ക്കറ്റിലും കൂട്ടവെടിവെപ്പ്:3 മരണം, നിരവധിപേര്‍ക്ക് പരിക്ക്

ഹൂസ്റ്റണ്‍: ഞായറാഴ്ച കാലിഫോര്‍ണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്ററി ചര്‍ച്ചില്‍ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും, നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു....

world news1 day ago

പട്ടാള അട്ടിമറി നടക്കും: പുടിൻ അധികാരഭ്രഷ്ടനാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയില്‍ പട്ടാള അട്ടിമറി നടക്കുമെന്നും പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് അധികാരം നഷ്ടപ്പെടുമെന്നും, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറി അണിയറയില്‍ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു...

Trending