Connect with us

us news

.അമേരിക്ക തകർന്നാൽ ….!!

Published

on

അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്‌ . ലോകത്തുള്ള എല്ലാ രാജ്യക്കാരും തൊഴിൽ തേടിയും മികച്ച ജീവിത നിലവാരവും ലക്ഷ്യമിട്ടു പല നാളുകളിലായി അമേരിക്കയിലോട്ടു കുടിയേറി .ഏകദേശം 40 ലക്ഷം ഇന്ത്യക്കാരാണ് കഴിഞ്ഞ അമ്പതു വർഷങ്ങൾ കൊണ്ടു അമേരിക്കയിലോട്ടു കുടിയേറി പൗരത്വം സ്വീകരിച്ചിട്ടുള്ളത്.കുടിയേറ്റക്കാരുടെ മക്കളും തൊഴിൽനേടി വന്നവരുമായ ഒരുകോടിയിലധികം ഇന്ത്യക്കാർ അമേരിക്കയിൽ ജീവിക്കുന്നതായി കണക്കാക്കപ്പെടുന്നു .
അമേരിക്കയിലുള്ള ചൈനാക്കാരുടെ എണ്ണവും കോടികൾക്കു മുകളിലാണു.അമേരിക്കയുടെ അതിർത്തി രാജ്യമായ മെക്സിക്കോയിൽ നിന്നും മൂന്നു കോടിയോളം ആളുകൾ അമേരിക്കയിൽ കുടിയേറി പാർക്കുന്നു .ഇങ്ങനെ അമേരിക്കൻ ജനസംഖ്യയുടെ 40 % വും വിവിധരാജ്യങ്ങളിൽ നിന്നും കുടിയേറി പാർക്കുന്നവരാണ്.അവർ യാതൊരുവിധ വർണ്ണ വർഗ്ഗ വിവേചനവും കൂടാതെ ,മനുഷ്യാവകാശ ലംഘനങ്ങളും കൂടാതെ,വെക്തി സ്വാതന്ദ്ര്യത്തോടെ, തൊഴിൽ ചെയ്തു ജീവിക്കുന്നു.വിവിധ അമേരിക്കൻ കമ്പനികളുടെ ഔട്സോഴ്സിങ് ലൂടെ ഇന്ത്യയിൽ തന്നെ ലക്ഷക്കണക്കിനാളുകൾ ജോലി ചെയ്തുവരുന്നു.അമേരിക്കൻ കമ്പനികൾ മറ്റു രാജ്യങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ നേരിട്ടും ലക്ഷക്കണക്കിനാളുകൾക്കു ജോലി ചെയ്തു ജീവിക്കുവാൻ കഴിയുന്നു .ആ തരം രാജ്യങ്ങളിലെ സർക്കാരുകൾക്ക് അത് നിമിത്തം കോടികളുടെ നികുതി പണം ലഭ്യമാകുന്നു. എങ്കിലും ഒരു കൂട്ടം ആളുകൾ അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണു
World Bank  എന്ന ആശയം അമേരിക്കൻ സംഭാവനയായിരുന്നു .അതിന്റെ സ്രഷ്ടിക്കുപിന്നിൽ എന്തെല്ലാം ചെയ്യേണ്ടതുണ്ടായിരുന്നവോ അതെല്ലാം ചെയ്യുവാൻ മുന്നോട്ടു വന്നതു അമേരിക്കയും ബ്രിട്ടനുമാണ്.World Bank ലെ പ്രധാന share holder member എന്ന നിലയിൽ  bank നെ  നിയന്ത്രിക്കുകയും  ഉപദേശിക്കുകയും  വിമർശിക്കുകയും ചെയ്തു 76 വർഷങ്ങളായി ലോക ബാങ്ക് നിലനിന്നുപോരുന്നു.അത് നിമിത്തമായി പതിറ്റാണ്ടുകളായി ലോക രാജ്യങ്ങൾക്കു വികസന പ്രവർത്തനങ്ങൾക്കു വായ്പ എടുക്കുവാൻ ലോക ബാങ്കു സഹായകമായി.
ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാഷ്ട്രമായിട്ടുകൂടി മതത്തെ രാഷ്ട്രീയത്തിൽ നിന്നും വളരെ അകറ്റിനിറുത്തുവാൻ അമേരിക്കക്കു കഴിഞ്ഞു.അതു  ഈ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും  കാരണമായിട്ടുണ്ടു. മതത്തെ ഒരു രാജ്യവും രാഷ്ട്രീയത്തിൽ ഇടപെടുത്തുവാൻ പാടില്ല,അങ്ങനെ വന്നാൽ  മതം രാഷ്ട്രത്തെ വിഴുങ്ങിയേക്കാം  എന്നള്ളത്തിനു പല തെളിവുകൾ നമുക്കു മുൻപിൽ ഉള്ളപ്പോൾ ഈ വിഷയത്തിലും  ഒരു നല്ല മാതൃക അമേരിക്ക ലോകത്തിനു കാണിച്ചു തന്നിരിക്കുന്നു.
ലോകത്ത് എവിടെയെങ്കിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം സഹായവുമായി ഓടി എത്തുന്നത് അമേരിക്ക.വർഗീയ കലാപങ്ങൾ രൂക്ഷമാകുമ്പോൾ ലോക പോലീസായി അമേരിക്ക ഓടി എത്തുന്നു.അതിർത്തി തർക്കങ്ങളിൽ മധ്യസ്ഥതയുമായി അമേരിക്ക എത്തുന്നു.ഒരു രാജ്യം ഏതെങ്കിലും വിധത്തിലുള്ള പ്രതിസന്ധി നേരിടുമ്പോൾ അവർ അമേരിക്കയുടെ ഉപദേശത്തിനായി കാക്കുന്നു.ലോകത്തെ ഇന്നു കാണുന്ന വിധം പരിഷ്ക്രത സമൂഹമാക്കി മാറ്റുന്നതിൽ അമേരിക്ക വഹിച്ചിട്ടുള്ള പങ്കു ആർക്കും നിഷേധിക്കുവാൻ കഴിയുകയില്ല.
എത്രയോ കോടിക്കണക്കിനു ഡോളർ ആണു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമേ ദരിദ്ര രാജ്യങ്ങൾക്കായി പ്രതിവർഷം അമേരിക്ക സംഭാവന ചെയ്തുപോരുന്നതു.മറ്റൊരു രാഷ്ട്രവും ഈ തരത്തിൽ ആരെയും സഹായിക്കുന്നുന്നില്ല എന്നതാണു വാസ്തവം.എങ്കിലും ഒരു കൂട്ടം ആളുകൾ അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണു
ഇന്നു കാണുന്ന ഗൾഫ് രാഷ്ട്രങ്ങളെ ആ നിലയിൽ പടുത്തുയർത്തുന്നതിലും പുരോഗമനപരമായി ചിന്തിപ്പിക്കുന്നതിലും അമേരിക്ക വഹിച്ചിട്ടുള്ള പങ്കു വളരെ വലിയതാണു.ഇസ്ലാമിക രാഷ്ട്രങ്ങളിൽ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന തീവ്രവാദ സംഘടനകളെയും തീവ്രവാദികളെയും അടിച്ചമർത്തുവാൻ ഇസ്ലാമിക ലോകത്തിനു തന്നെ കഴിയാതിരിക്കെ ആ ദൗത്യം ഏറ്റവും നന്നായി ചെയ്തു ഇസ്ലാമിക രാഷ്ട്രങ്ങളെ മാത്രമല്ല ലോകത്തെ തന്നെ സുരക്ഷിതമാക്കി മാറ്റുവാൻ ആളും അർത്ഥവും നൽകി അമേരിക്ക മുന്നോട്ടു വരുന്നു.അമേരിക്ക നട്ടതും ,,,,വളർത്തിയതും ,,,,പ്രോത്സാഹിപ്പിച്ചതുമായ ഏജൻസി കളുടെ കണ്ടുപിടുത്തങ്ങളും
ആ മണ്ണിൽ ഉടെലെടുത്ത എല്ലാ നല്ല ആശയങ്ങളും ആവോളം ആസ്വാദിച്ചിട്ടു ചിലർ അമേരിക്കയെ ശപിക്കുന്നു ….ചിലർ തകർന്നു പോകുവാൻ ആഗ്രഹിക്കുന്നു.
അമേരിക്ക തകർന്നാൽ ലോകരാജ്യങ്ങളെല്ലാം ആടി ഉലയും. ചില രാജ്യങ്ങൾ തന്നെ സാമ്പത്തികമായി തകർന്നു പോയേക്കാം.ലോകം തന്നെ പതിറ്റാണ്ടുകൾ പിറകിലോട്ടു പോയേക്കാം.ഇന്നു ലോകത്തു ജീവിക്കുന്ന എല്ലാമനുഷ്യരുടെയും മുന്നോട്ടുള്ള ജീവിതം ഇരുട്ടിലേക്കു മാറ്റപ്പെട്ടേക്കാം.ഉഗ്ര പ്രതാപി ആയ അമേരിക്കയുടെ ശാസനകൾക്കുമുൻപിൽ ഒളിച്ചിരിക്കുന്ന അന്ധകാര ശക്തികൾ ലോകത്തെങ്ങും തലപൊക്കും.കമ്യൂണിസ്റ്റു ഏകാധിപത്യ രാജ്യങ്ങൾ ഉർക്കുമുഷ്ടി കൊണ്ടു പ്രതിപക്ഷാശയങ്ങളെ അടിച്ചമർത്താം
മാത്രമല്ല അമേരിക്ക ഇല്ലങ്കിൽ ലോകത്തു ജനാധിപത്യത്തിനും ,,,മനുഷ്യാവകാശാങ്ങൾക്കു വേണ്ടിയും ,,,വ്യക്തിസ്വാതന്ദ്ര്യത്തിനും വേണ്ടി വാദിക്കുവാൻ ആരാണു നേതൃത്വം കൊടുക്കുക ?,മത സ്വാതന്ദ്ര്യത്തിനു വേണ്ടി ആരാണു വാദിക്കുക??.
അമേരിക്കയില്ലങ്കിൽ ഐക്യ രാഷ്ട്ര സംഘടന ദുർബലമാകും ,.അതു വഴി international court of justice തന്നെ ഇല്ലാതായേക്കാം. ഐക്യ രാഷ്ട്ര സഭയുടെ 22 % അമേരിക്കയുടെ സംഭാവനയാണു.ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കണക്കാക്കപ്പെടുന്ന ചൈന 12 % മാത്രമാണു സംഭാവന ചെയ്യുന്നതു.ആ സ്ഥാനത്തു ഇന്ത്യ വെറും0 .80 % മാത്രം.
World Health Organization നിലനിൽക്കുന്നതു അമേരിക്കയുടെ സംഭാവനയിലാണ്.ഈ സംഘടന അത് നിമിത്തം ആരോഗ്യ രംഗത്തു ചെയ്തു പോരുന്ന സേവനങ്ങൾ നിരവധിയാണു.
195 രാജ്യങ്ങൾ ലോകത്തുണ്ടു ഈ രാജ്യങ്ങൾ എല്ലാം കൂടി കയറ്റുമതി ചെയുന്ന മൊത്തം ഉല്പന്നങ്ങളുടെ അഞ്ചിൽ ഒന്നു ശതമാനംവും അമേരിക്കയിലോട്ടു മാത്രമാണു .അതിന്റെ ഗുണഭോക്താക്കളാണു അതാതു രാജ്യങ്ങൾ.
സ്വാതന്ദ്ര്യലപ്തിക്കു ശേഷം ഇന്ത്യ  അമേരിക്കയോടു ചേർന്നു നിന്നിരുന്നുവെങ്കിൽ …..അമേരിക്കയിൽനിന്നു നാം  പലതും പഠിക്കുവാൻ മനസ്സു വച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ചൈനക്കു  മുൻപേ  അമേരിക്കയോളം ഓടിയെത്തുവാൻ എന്നേ നമുക്കു കഴിയുമായിരുന്നു
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു നാം പറയാറുണ്ടു.വെളിച്ചമുള്ളതുകൊണ്ടാണു ഇരുളിന്റെ ഭീകരത നാം അറിയാതെ പോകുന്നതു .അമേരിക്ക ലോകത്തിനു വെളിച്ചമാണു.എന്നിട്ടും അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്ന ഒരുപാടു രാജ്യങ്ങൾ ലോകത്തുണ്ടു.ഇസ്ലാമിക ലോകത്തിലെ വിവരദോഷികളായിട്ടുള്ള വലിയൊരു കൂട്ടം ആളുകളും അവർക്കിടയിലെ തീവ്ര വാദികളും അമേരിക്ക തകർന്നു കാണുവാൻ ആഗ്രഹിക്കുന്നവരാണു.ഐസിസ് ,, താലിബാൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊടും തീവ്രവാദ ആശയങ്ങളെ പിന്തുടരുന്ന സംഘടനകളെ വേരോടെ പിഴുതെറിയുവാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾ അമേരിക്കയുടെ ദുഷ്ചെയ്തികളായി ഇസ്ലാമിക ലോകത്തും പുറത്തും പ്രചരിപ്പിക്കപ്പെട്ടു.
ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുരാജ്യങ്ങൾ അമേരിക്കയുടെ തകർച്ച ആഗ്രഹിക്കുന്നവരാണു.മനുഷ്യാവകാശങ്ങൾ ,,ജനാതിപത്യം ,പത്ര സ്വാതന്ദ്യം,മത സ്വാതന്ദ്ര്യം തുടങ്ങിയ കാര്യങ്ങൾ കമ്യുണിസ്റ് ആശയങ്ങൾക്കെതിരാണു എന്നതാണു അമേരിക്കയോടുള്ള എതിർപ്പിനുള്ള ഒരു കാരണം. ഇന്നത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളിൽ എന്നെങ്കിലും സൂര്യനുദിക്കാൻ അനുവദിച്ചാൽ …അന്നാ ജനതക്കു പറയുവാൻ ഒരുപാടു കഥകൾ ഉണ്ടാവും…പരിഷ്ക്രത സമൂഹത്തിൽ സകല സ്വാതന്ദ്ര്യ ത്തോടും കൂടെ ജീവിച്ചു പോരുന്ന നമ്മുടെ,,,രകതം മരവിക്കുന്ന കണ്ണുനീരിന്റെയും ദാരിദ്ര്യത്തിന്റെയും….അധികാരികളുടെ കൊടും ക്രൂരതകളുടെയും കഥകൾ.പട്ടിക്കു തീറ്റയാകേണ്ടിവരുന്ന മനുഷ്യ സമൂഹത്തിന്റെ കഥ.ആ കഥകൾ കേൾക്കുബോൾ മാത്രമേ ഇരുട്ടിന്റെ ശ്കതികൾക്കു അമേരിക്ക ലോകത്തിനു വെളിച്ചമാണെന്നു സമ്മതിക്കുവാൻ കഴിയു.
 വികസനം എന്നോ പൂർത്തിയായ രാജ്യമാണു അമേരിക്ക. കോവിഡിനെതിരെയുള്ള  പ്രതിരോധ പ്രവത്തനങ്ങൾക്കു വേഗത കുറഞ്ഞിട്ടുണ്ടാകാം, ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും ക്ഷീണങ്ങൾ ഉണ്ടായേക്കാം ….തളർച്ചകൾ ഉണ്ടായേക്കാം എന്ന് കരുതി അമേരിക്ക തകരുന്നു എന്നൊക്കെ ചില കുബുദ്ധികൾ പ്രചരിപ്പിക്കുകയും അമേരിക്ക നശിച്ചു കാണുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു  .അമേരിക്കൻ ഡോളറിനു പുറത്തെഴുതിവച്ചിരിക്കുന്ന “In God We trust” എന്ന motto യിൽ പറയുന്ന ദൈവം  അമേരിക്കയോടു കൂടെയുള്ള കാലത്തോളം അമേരിക്ക തകരുമെന്നുള്ളതു വെറും വ്യമോഹം മാത്രമാണ്‌.

us news

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

Published

on

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്. 120 വര്‍ഷത്തിലേറെയായി അനുവര്‍ത്തിച്ചുപോരുന്ന സമ്പ്രദായം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത് സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖിയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍നിന്നുള്ള ഗ്രീന്‍പാര്‍ട്ടി എംപിയായ മെഹ്റിന്‍ പാകിസ്ഥാന്‍ വംശജയാണ്.

മതവും സർക്കാരും രണ്ടായി നിലനില്‍ക്കുന്ന ഒരു മതേതര പാര്‍ലമെന്റിലാണ് താന്‍ വിശ്വസിക്കുന്നത്. സെനറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി സ്വര്‍ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന ചൊല്ലരുതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇതിനു മുന്‍പും ഫെഡറല്‍ പാര്‍ലമെന്റില്‍ ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന നീക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരുന്നു. കേവലം ഒന്നോ രണ്ടോ ജനപ്രതിനിധികളുടെ ഗൂഡലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും മറ്റു പ്രതിനിധികളുടെ പിന്തുണ ലഭിക്കാറില്ല.

വ്യത്യസ്ത വിശ്വാസങ്ങളെ പ്രതിനിധീകരിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ ഈ രാജ്യത്ത് താമസിക്കുന്നതിനാല്‍ പ്രാര്‍ത്ഥന ഒഴിവാക്കണമെന്നാണ് മെഹ്റിന്റെ വാദം. ഈ മാറ്റത്തിനായി ഞങ്ങള്‍ തുടര്‍ന്നും ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. നിലവില്‍, ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിന്റെ പ്രവൃത്തിദിനം ആരംഭിക്കുന്നത് കര്‍ത്താവിന്റെ പ്രാര്‍ത്ഥനയോടെയാണ്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി സംസ്ഥാന പാര്‍ലമെന്റ് ഒഴികെ എല്ലാ ഓസ്ട്രേലിയന്‍ പാര്‍ലമെന്റുകളിലും കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്.

പാലസ്തീന്‍ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കണമെന്ന് സമ്മര്‍ദം ചെലുത്തുന്ന സെനറ്റര്‍മാരില്‍ മുന്‍നിരയില്‍ മെഹ്റിന്‍ ഫാറൂഖിയുമുണ്ട്. നേരത്തെ വിക്ടോറിയ സംസ്ഥാനത്ത് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ഥന പാര്‍ലമെന്റില്‍നിന്നു നീക്കം ചെയ്യാനുള്ള പ്രമേയം ദയനീയമായി പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നാണ് അന്ന് ആ നീക്കം പരാജയപ്പെട്ടത്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

Published

on

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യുമെന്ന് മുൻ പ്രസിഡന്റ്‌ട്രംപ് പറഞ്ഞു.

ഞാൻ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുകയും നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുകയും ചെയ്യുന്നു, വിസ്കോൺസിനിൽ നിന്ന് ഈ ആഴ്ച നമ്മുടെ മഹത്തായ രാഷ്ട്രത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:christianlive

http://theendtimeradio.com

Continue Reading

us news

ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു

Published

on

ഒക്കലഹോമ:ഒക്കലഹോമ സിറ്റിയിലെ ആദ്യകാല മലയാളി പെന്തക്കോസ്ത് ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ കെ എം ചാക്കോയുടെ ജീവചരിത്ര ഗ്രന്ഥം ചെറുകര മുതല്‍ ഒക്കലഹോമ വരെ പ്രകാശനം ചെയ്തു.ഹാല്ലേല്ലൂയ്യാ പത്രാധിപരും ഗ്രന്ഥകാരനുമായ സാംകുട്ടി ചാക്കോ നിലമ്പൂരാണ് പുസ്തകരചന നിര്‍വഹിച്ചിരിക്കുന്നത്.
ജൂണ്‍ 23ന് ഒക്കലഹോമയിലെ പ്രയ്‌സ് ടാബര്‍നാക്കിള്‍ ചര്‍ച്ചില്‍ നടന്ന പ്രകാശന ചടങ്ങുകള്‍ക്ക് പാസ്റ്റര്‍ ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റര്‍ ജോസ് എബ്രഹാമില്‍ നിന്ന് പാസ്റ്റര്‍ സന്തോഷ് കോശി ഈശോ പ്രഥമ കോപ്പി ഏറ്റുവാങ്ങി. പാസ്റ്റര്‍ കെ എം ചാക്കോ മറുപടി പ്രസംഗവും വര്‍ഗീസ് ജോസഫ്, സാബു വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങളും നടത്തി. മക്കളായ കെ സി മാത്യൂ(ജയിംസ്) പ്രസാദ് ജേക്കബ് എന്നിവര്‍ കൃതജ്ഞതാ രേഖപ്പെടുത്തി.
റാന്നി ഏഴോലി സ്വദേശികളായ കെ എം ചാക്കോ മാര്‍ത്തോമ സഭയില്‍ നിന്ന് വിശ്വാസത്തിലേക്ക് വരികയും ബാംഗ്ലൂര്‍ എസ് എ ബി സി യില്‍ പഠനം നടത്തുകയും ചെയ്തു.
അസംബ്ലീസ് ഓഫ് ഗോഡിലെ ആദ്യകാല സി എ പ്രസിഡന്റും ബഥേല്‍ ബൈബിള്‍ കോളേജ് അധ്യാപകനുമായിരുന്ന പാസ്റ്റര്‍ കെ എം ചാക്കോ 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറി. ഒക്കലഹോമയിലെ ആരംഭകാല മലയാളി ദൈവദാസന്മാരില്‍ പ്രമുഖനാണ് ഇദ്ദേഹം. സയോണ്‍ പെന്തക്കോസ്ത് സഭയുടെ സ്ഥാപകരിലൊരാളും ദീര്‍ഘകാലം സീനിയര്‍ ശുശ്രൂഷകനുമായിരുന്നു.
പുസ്തകത്തിന്റെ കോപ്പികള്‍ തിരുവല്ലയിലെ ഹാലേല്ലൂയ്യാ ഓഫീസില്‍ നിന്നും അമേരിക്കയില്‍ പിസിനാക്ക്, എജി ഫാമിലി കോണ്‍ഫറന്‍സ് എന്നിവിടങ്ങളിലെ ഹാലേല്ലൂയ്യാ സ്റ്റാളുകളിലും ലഭിക്കും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news3 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news3 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National3 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news4 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news4 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending