Connect with us

us news

നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡിന്റെ ജൂബിലി സമ്മേളനം 2021-ലേക്ക് മാറ്റിവെച്ചു

Published

on

 

ഡാളസ്: 2020 ജൂലൈ 15 –മുതൽ 19  വരെ ഡാളസിൽ  വെച്ച് നടത്തുവാനിരുന്ന 25 -‍ാം മത്  നോർത്ത്  അമേരിക്കൻ  ചർച് ഓഫ് ഗോഡിന്റെ (NACOG )  ജൂബിലി  സമ്മേളനം 2021 ജൂലൈയിലേക്ക് മാറ്റുവാൻ നാഷണൽ ഭാരവാഹികൾ  തീരുമാനിച്ചു.

ഏപ്രിൽ 5   തീയതി കൂടിയ എക്സിക്യൂട്ടീവ് നാഷണൽ കമ്മിറ്റി അംഗങ്ങളുടെ സംയുക്ത മീറ്റിംഗിൽ വെച്ചാണ് തീരുമാനം കൈകൊണ്ടത് . ഈ ദിവസങ്ങളിൽ നാം പ്രാദേശികമായും ,ദേശീയമായും ,ലോകവ്യാപകമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ (COVID -19 ) കാരണത്താൽ കോൺഫെറൻസ് അനുഗ്രഹകരമായി നടത്തുവാൻ കഴിയുകയില്ല എന്നുള്ള നിഗമനത്തിലാണ്  ഇങ്ങനെ ഒരു തീരുമാനത്തിൽ കോൺഫെറൻസിന്റെ ഭാരവാഹികൾ എത്തിച്ചേർന്നത് .                     

അമേരിക്കകാനഡമാതൃരാജ്യമായ ഇന്ത്യയും അതോടൊപ്പം ലോകരാജ്യങ്ങളും ഈ വൈറസിന്റെ ഭീഷണിയെ നേരിടുകയും അനേകർ മരണത്തിനു കിഴടങ്ങുകയും അപ്പോൾ തന്നെ ആയിരങ്ങൾ ഹോസ്പിറ്റലുകളിലുംഭവനങ്ങളിലും രോഗവുമായി മല്ലടിച്ചു കഴിയുന്ന ഈ സാഹചര്യത്തിൽ   നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് ഫാമിലിയും ഈ ദൗത്യത്തിൽ പങ്കളികളാകുകയും അവരുടെ ആശ്വാസത്തിനായുംവിടുതലിനായും പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും  ചെയ്യുന്നു. 

ഈ വൈറസിന്റെ പ്രതിവിധിക്കായി  അദ്ധ്വാനിക്കയുംപ്രവർത്തിക്കയും ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും പ്രേത്യകിച്ചു  നമ്മുടെ സഹോദരി സഹോദരൻമ്മാരെയും ഓർത്തു പ്രാർത്ഥിക്കാം .

ദൈവഹിതമായാൽ  നാകോഗ് ജൂബിലി കോൺഫറൻസ് 2021 ജൂലൈ   മാസത്തിൽ  നടത്തുവാൻ

ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിച്ചു പ്രവർത്തിച്ചു വരുന്നു . എല്ലാവരുടെയും സഹകരണവുംപ്രാർത്ഥനയും ആവശ്യപെടുന്നു . വിശദ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കും .

നാഷണൽ ഭാരവാഹികൾ : Pastor Jose Annicattu – National President, Pastor Sunny Thazampallom  – National Vice President,

Pastor Abraham Thomas –  National Secretary, Wilson Varghese – National Treasurer, Evg Soby Kuruvilla –  National Youth Coordinator.

 

മീഡിയ കോർഡിനേറ്റർ : പ്രസാദ് തീയാടിക്കൽ

us news

അന്ന് ഇസ്ലാം മത വിശ്വാസി, സ്വവര്‍ഗ്ഗാനുരാഗി; ഇന്ന് വചനപ്രഘോഷകന്‍: ഡൊണോവന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു

Published

on

മിഷിഗണ്‍: സ്വവര്‍ഗ്ഗാനുരാഗിയും ഇസ്ലാം മതവിശ്വാസിയുമായിരിന്ന വ്യക്തി യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ 3,78,000 സബ്സ്ക്രൈബേഴ്സുള്ള ഗ്ലോബല്‍ ഇവാഞ്ചലിക്കല്‍ പരിപാടിയായ ഡെലാഫെ ടെസ്റ്റിമണീസിന്റെ ഇക്കഴിഞ്ഞ ജൂണ്‍ 8-ലെ എപ്പിസോഡില്‍വെച്ചാണ് ഡൊണോവന്‍ ആര്‍ച്ചി എന്ന വ്യക്തി യേശു ക്രിസ്തു തന്റെ ജീവിതത്തില്‍ വരുത്തിയ സമഗ്ര മാറ്റത്തേക്കുറിച്ചുള്ള അസാധാരണ കഥ വിവരിച്ചത്. യേശുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചതാണ് ആര്‍ച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്.

അമേരിക്കയിലെ മിഷിഗണില്‍ ഇസ്ലാം മതവിശ്വാസിയായി ജനിച്ചു വളര്‍ന്ന ആര്‍ച്ചി സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിത ശൈലിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. എന്നിരുന്നാലും തന്റെ ജീവിതത്തില്‍ ഒരു സംതൃപ്തി കണ്ടെത്തുവാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന്‍ ആര്‍ച്ചി തുറന്നു പറയുന്നു. “ദൈവ സാന്നിധ്യത്തില്‍ ആയിരിക്കുന്നതിനും, ദൈവം എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനുമായി പല കാര്യങ്ങളും എനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, അതില്‍ സംതൃപ്തിയില്ലെന്നും എനിക്ക് തോന്നി”- ആര്‍ച്ചി പറയുന്നു.

ഇസ്ലാമില്‍ വിശ്വസിക്കുന്ന സ്വവര്‍ഗ്ഗാനുരാഗിയായതിനാല്‍ തനിക്ക് ദൈവത്തേക്കുറിച്ച് വലിയ കാഴ്ചപ്പാടൊന്നും ഇല്ലായിരുന്നു. ചെറുപ്പം മുതലേ തനിക്ക് സ്വവര്‍ഗ്ഗാനുരാഗത്തോട് ഒരു ആഭിമുഖ്യമുണ്ടായിരിന്നു. ഇതിന്റെ പേരില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നു. കോളേജില്‍ എത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറായി ജോലി ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ക്രിസ്ത്യന്‍ ആരാധനാലയം ഡാന്‍സ് പരിപാടിക്കായി ക്ഷണിക്കുന്നത്. പരിപാടിക്കിടെ തന്റെ ഊഴം കാത്ത് നില്‍ക്കുമ്പോള്‍ പാസ്റ്റര്‍ പങ്കുവെച്ച സന്ദേശമാണ് യേശുവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത്.

“ദൈവം ആളുകളെ തന്റെ സത്യത്തിലേക്ക് തിരികെ വിളിക്കുന്നതും”, ജനത്തെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ഈ പാസ്റ്റര്‍ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ആര്‍ച്ചി ചിന്തിച്ചു. തന്റെ സ്നേഹത്തോട് പ്രതികരിക്കുവാന്‍ ദൈവം ആളുകളെ ക്ഷണിക്കുന്നു. ദൈവം നമ്മുടെ ഹൃദയത്തെ പിന്തുടരുന്നു, അവന്റെ രാജ്യത്തിന്റെ കാവല്‍ക്കാരായ ആളുകളെ വിളിക്കുന്നു” – ഈ ഒരു ചിന്ത മനസ്സില്‍ സ്പർശിച്ചു. സന്ദേശം ആകര്‍ഷിച്ചുവെങ്കിലും യേശുവിനെ അറിയുവാന്‍ അപ്പോഴൊന്നും താന്‍ തയ്യാറായിരുന്നില്ലെന്ന് ആര്‍ച്ചി ഓര്‍മ്മിക്കുന്നു. പരിപാടിക്ക് ശേഷം ആര്‍ച്ചി സ്വന്തം ഭവനത്തിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ അവന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ ദര്‍ശനം ഉണ്ടാകുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി അവന്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടു.

“സ്വപ്നത്തില്‍ ഞാന്‍ ഉറങ്ങുകയാണ്, ഉണര്‍ന്ന ഞാന്‍ എന്റെ ജീവിതത്തിനായി പോരാടുകയാണ്. ഒപ്പം ഉച്ചത്തിലുള്ള ശബ്ദങ്ങളും ഉയരുന്നുണ്ട്. ഞാന്‍ ഉറങ്ങുന്ന മുറി ചൂടാകുകയാണ്. എന്റെ കണ്ണുകള്‍ ചുവന്ന്‍ തുടുത്തു. എനിക്ക് ചുവപ്പല്ലാതെ മറ്റൊന്നും കാണുവാന്‍ കഴിയുന്നില്ല. ഞാന്‍ എന്റെ സുഹൃത്തുകളെ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ അമ്മയെ, പിതാവിനെ എല്ലാവരേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ ആത്മീയ വഴികാട്ടിയായിരുന്ന ഒരു ഇമാമിനേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. പക്ഷേ എന്റെ കയ്യിലിരുന്നു ഫോണ്‍ ഉരുകുകയായിരുന്നു. അവസാനം മറ്റൊരു മാര്‍ഗ്ഗവും കാണുവാന്‍ കഴിയാതെ ഞാന്‍ യേശുവിനെ വിളിച്ചു. ഞാന്‍ പറഞ്ഞു ‘യേശുവേ, യേശുവേ, യേശുവേ, യേശുവേ’ പെട്ടെന്ന് തന്നെ എനിക്ക് ചുറ്റുമുണ്ടായിരുന്ന ബന്ധനങ്ങളുടെ കോട്ട തകര്‍ന്നു”- താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് ആര്‍ച്ചി വിവരിച്ചു.

സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ആര്‍ച്ചി യേശു യാഥാര്‍ത്ഥ്യമാണെന്ന വസ്തുത തിരിച്ചറിയുകയായിരിന്നു. “ഞാന്‍ നിന്നെ പുനഃസ്ഥാപിക്കുകയാണ്, നിന്റെ ബന്ധനങ്ങള്‍ തകരും” എന്ന് ക്രിസ്തു തന്നോട് പറയുന്നതായി വ്യക്തമായും കേട്ടിരുന്നുവെന്നും ഇദ്ദേഹം സമ്മതിക്കുന്നു. ദൈവത്തിന്റെ ശബ്ദം കേട്ടത് എന്റെ ജീവിതത്തിന്റെ തറക്കല്ലിടലിന് സമമായിരുന്നുവെന്നാണ് ആര്‍ച്ചി പറയുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ പതാകകളും, ഇസ്സ്ലാമിക പ്രാര്‍ത്ഥനകളും നിറഞ്ഞ തന്റെ മുറി വൃത്തിയാക്കി സാധനങ്ങള്‍ മാലിന്യ കൂടയില്‍ നിക്ഷേപിക്കുകയാണ് ആര്‍ച്ചി ആദ്യമായി ചെയ്തത്.

എങ്കിലും ദൈവം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ അലട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഒരു സുഹൃത്താണ് ആര്‍ച്ചിയെ ബൈബിള്‍ പഠന ക്ലാസ്സില്‍ ചേര്‍ത്തത്. മനസ്സിനെ നവീകരിച്ച് പരിവര്‍ത്തനം വരുത്തുന്നതിനെക്കുറിച്ചായിരുന്നു ക്ലാസ്സ്. ”നിങ്ങള്‍ ഈ ലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും” (റോമാ 12 : 2) എന്ന വചനം ഈ യുവാവില്‍ ശക്തമായ സ്വാധീനം ചെലുത്തി. ബൈബിള്‍ പഠന ക്ലാസ് യേശു തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന്‍ മനസ്സിലാക്കുവാന്‍ ആര്‍ച്ചിയെ സഹായിച്ചു. ഇന്ന് ക്രിസ്തുവിനെ അനേകര്‍ക്ക് പകരുവാന്‍ വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഈ യുവാവ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

Washington School Principal Says No to Interfaith Student-led Prayer Club, But Allowed a ‘Pride’ Club a Week Earlier

Published

on

Two Washington elementary school students are demanding that their school allow them to start an interfaith prayer club after the school’s principal denied them access to meet on school grounds.

First Liberty Institute, a non-profit legal group, is representing two students from Creekside Elementary and their parents, claiming that school officials engaged in religious discrimination when they denied the students the opportunity to start a prayer group.

According to the law group, students L.A.W. and J.W. have friends from many different faith backgrounds and wanted to start a prayer club after school to “bring students together to serve their community.”

L.A.W. and her mother met with Creekside Principal Amy Allison twice in February about the club, but Allison claimed that all the funding for school clubs was allocated in October, so the club would not be allowed to meet.

An LGBTQ Pride club, however, was launched and promoted by teachers just a week before L.A.W. met with the principal.

Allison told L.A.W. that her only option for the prayer club was to pay for space like outside groups.

First Liberty Institute wrote a letter on behalf of the students alleging Allison’s actions were unlawful and violated both the Free Exercise Clause and the Free Speech Clause.

“Principal Allison’s suggestion that L.A.W. could apply and pay to use the school’s facilities as if she were an outside organization is an unlawful sidestep of the law’s requirements. As the Supreme Court has repeatedly held, religious clubs must be afforded the same recognition, access, and rights as other non-curricular clubs,” the letter reads.

First Liberty is giving Issaquah School District and Creekside Elementary School until April 22 to approve the prayer club stating it is a “time-sensitive matter.”

“Denying the formation of a religious student club while allowing other clubs violates the Constitution,” said Kayla Toney, associate counsel at First Liberty Institute. “School officials at Creekside Elementary are engaged in religious discrimination against an eleven-year-old girl who simply wants to pray, feel support from other religious friends, and do community service. In Coach Kennedy’s case just a short drive away in Bremerton, the Supreme Court held that students and staff can pray at school—and to prohibit them violates the First Amendment.”

A spokesperson for Issaquah School District told CBN News they did receive the letter and will follow up with additional details after April 15.

“As you may already know, clubs offered are student-interest driven and meet outside of the school day. At the elementary level, participation in a club also requires parent permission,” the spokesperson explained. “Once the school year begins, the building budget is set, and additional clubs are usually not added until the following school year.”
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

us news

മരിച്ച ക്രിസ്തുവിനെ അല്ല,ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്”പ്രൊ:കോശി തലയ്ക്കൽ.

Published

on

ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉൾപ്പെടെയുള്ള വലിയ ജനസമൂഹം ക്രിസ്തുവിൻറെ ഉയർപിന്നെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ നാം മരിച്ചു കല്ലറയിൽ അടക്കപ്പെട്ട ക്രിസ്തുവിനെ അല്ല മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്ക് കരേറി ഇന്നും ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടതെന്നു പ്രമുഖ ദൈവ വചന പണ്ഡിതനും കൺവെൻഷൻ പ്രാസംഗികരും നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവുമായ പ്രൊ കോശി തലക്കൽ ഉധബോധിപ്പിച്ചിച്ചു. 516-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഏപ്രിൽ 12ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസിന്റെ സുവിശേഷം 24 -മത് .അധ്യായം അഞ്ചാം വാക്യത്തെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊ കോശി തലക്കൽ.

ആഴ്ചവട്ടം ത്തിൻറെ ഒന്നാം നാളിൽ ൽ കർത്താവിനെ അടക്കം ചെയ്ത കല്ലറയ്ക്കൽ സമീപം എത്തിച്ചേർന്ന മഗ്ദലക്കാരത്തി മറിയ, യോഹന്നാ,യാക്കോബിൻറെ അമ്മ മറിയ എന്നിവർ കല്ലറയിൽ ക്രിസ്തുവിനെ കാണാതെ പരിഭ്രമിച്ച ഇരിക്കുമ്പോൾ ദൈവദൂതൻ പ്രത്യക്ഷപെട്ടു നൽകിയ സന്ദേശം “നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്, അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റു” നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇതിന്റെ മാറ്റൊലി നമ്മുടെ കര്ണപുടങ്ങളിൽ ഇന്നും പ്രതിധ്വനിക്കുകയാണെന്നും പ്രൊഫസർ പറഞ്ഞു.തെറ്റായ സ്ഥലത്ത്, തെറ്റായ ആവശ്യത്തിനുവേണ്ടി ,സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ക്രിസ്തുവിനെ തേടുന്നവരുടെ ഇടയിലാണ് ഇന്ന് നാം അധിവസിക്കുന്നതെന്നും ” പ്രോസ്പെരിറ്റി ഗോസ്പൽ” ഇതിനു അനുയോജ്യമായി ചൂണ്ടികാണിക്കാവുന്ന ഒന്നാണെന്നും കോശി തലക്കൽ കൂട്ടിച്ചേർത്തു.

ഡാലസിൽ നിന്നുള്ള പാസ്റ്റർ ജോർജ് മാത്യൂസ് മായാലിൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ഐ പി എൽ കുടുന്ബ അംഗങ്ങൾക്കു ആശംസകൾ അറിയിക്കുകയും ചെയ്തു .മധ്യസ്ഥ പ്രാർത്ഥനക്കു ശ്രീ അലക്സ് തോമസ്, ജാക്സൺ, ടിഎൻ നേത്ര്വത്വം നൽകി തുടർന്ന് പ്രൊഫസർ എഴുതിയ “നന്മയല്ലാതെ ഒന്നും”എന്നു തുടങ്ങുന്ന പ്രത്യേക ഗാനം ജോസ് തോമസ്, ഫിലാഡൽഫിയ ആലപിച്ചു. ശ്രീമതി ലിസി തോമസ്(ഫിലാഡൽഫിയ) നിശ്ചയിക്കപ്പെട്ട ലൂക്കോസ് 24 1-12 പാഠഭാഗം വായിച്ചു . ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി . പി ചാക്കോച്ചന്റെ പ്രാർഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.
Sources:usmalayali

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news13 hours ago

ഇനി മുതൽ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍

ഇനി മുതൽ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ 20 ഭാഷകളില്‍ ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാകും. ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പില്‍ എസ്ഡിബിക്കും ഇലോയിറ്റ് ഇന്നവേഷന്‍സ് സിഇഒ തോംസണ്‍ ഫിലിപ്പുമാണ്...

world news15 hours ago

Priests attacked at Catholic mission in east India

Priests at a Catholic mission in eastern India were brutally attacked by a gang of thieves who also entered the...

Tech15 hours ago

വന്നു ഇൻസ്റ്റ​ഗ്രാമിലും എഐ; ഇനി എന്തും ചോദിക്കാം, ഒറ്റ ക്ലിക്കിൽ എഐ തരും ഉത്തരം

ഇൻസ്റ്റ​ഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ‌? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി...

Articles15 hours ago

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ...

Movie2 days ago

Viral Christian YouTubers Dude Perfect Receive $100 Million Capital Investment

Dude Perfect — the five-man crew focused on “giving back, spreading joy, and glorifying Jesus Christ,” according to their website...

National2 days ago

ഐ പി സി സൺണ്ടേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ക്യാമ്പ് മേയ് 13 മുതൽ കുട്ടിക്കാനത്ത്.ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കേരളത്തിൻ്റെ സുഖവാസകേന്ദ്രമായകുട്ടിക്കാനം മാർ ബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ മേയ് 13 മുതൽ 15 വരെ നടക്കുന്ന സ്റ്റേറ്റ് പി.വൈ പി എ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു....

Trending