Connect with us

Movie

സിനിമ- സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ നിര്യാതനായി

Published

on

തിരുവനന്തപുരം: സിനിമ-സീരിയൽ നടൻ രവി വള്ളത്തോൾ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത നാടകകൃത്ത്‌ ടി എൻ ഗോപിനാഥൻ നായരുടെ മകനായി മലപ്പുറം ജില്ലയിൽ ജനിച്ചു. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ അനന്തിരവനാണ്. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.കുറച്ചു നാളായി അസുഖം മൂലം അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്‌വരയിൽ‍ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിയാണ് സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവിവള്ളത്തോൾ അഭിനയിച്ചു.മികച്ച സീരിയല്‍ നടനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം,സർഗം, വിധേയന്‍, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഇരുപത്തി അഞ്ചോളം ചെറുകഥകൾ എഴുതിയിട്ടുണ്ട്.ശിശുവിഹാർ മോഡൽ ഹൈസ്കൂള്‍,തിരുവനന്തപുരം . മാർ ഇവാനിയോസ് കോളേജ്, കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.മാർ ഇവാനിയോസ് കോളേജിൽ ജഗതി ശ്രീകുമാറിന്റെ സഹപാ​ഠി ആയിരുന്നു.നാടകങ്ങളിൽ ജഗതിക്കൊപ്പം സ്ത്രീവേഷത്തിൽ രവി അഭിനയിച്ചിരുന്നു.

ഭാര്യ ഗീതാലക്ഷ്മി. കുട്ടികളില്ല. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി “തണൽ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.

Movie

പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു

Published

on

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. തമിഴില്‍ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ ‘മിസ്റ്റർ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
http://theendtimeradio.com

Continue Reading

Movie

പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണമെന്ന് മെല്‍ ഗിബ്സൺ: ‘ഫാ. സ്റ്റു’ നാളെ തിയേറ്ററുകളിലേക്ക്

Published

on

വാഷിംഗ്ടണ്‍ ഡി‌സി: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഫാ. സ്റ്റു എന്ന ചിത്രം നാളെ (ഏപ്രിൽ പതിമൂന്നാം തീയതി) തിയേറ്ററുകളിലെത്തും. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോസാലിൻഡ് റോസാണ്. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായിരുന്ന സ്റ്റുവർട്ട് ലോങ്ങ് അപൂർവ്വമായ ഒരു അസ്ഥി രോഗം ബാധിച്ചാണ് 2014ൽ മരണമടയുന്നത്. ചിത്രത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ നിർമാതാവും, സംവിധായകനും ആയിരുന്ന മെൽ ഗിബ്സൺ വൈദികന്റെ പിതാവ് ആയിട്ടാണ് അഭിനയിക്കുന്നത്.

ഏപ്രിൽ ഏഴാം തീയതി കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വേൾഡ് ഓവർ എന്ന വാർത്താ പരിപാടിയിൽ മൂന്നു പേരും ചിത്രവുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് യേശുവിന്റെ ഉയിർപ്പും പിന്നീടുള്ള കാര്യങ്ങളും സ്ക്രീനിൽ കൊണ്ടുവരികയെന്നത് വലിയ സങ്കീർണതകളും, വെല്ലുവിളിയും നിറഞ്ഞ കാര്യമാണെന്ന് മെൽ ഗിബ്സൺ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും, തന്റെ കൈവശം നല്ല രണ്ട് തിരക്കഥകൾ ഉണ്ടെന്നും ഗിബ്സൺ പറഞ്ഞു.

നാളെ റിലീസ് ചെയ്യുന്ന : ‘ഫാ. സ്റ്റു’വിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേദനയുടെയും, ശക്തിയുടെയും, കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫാ. സ്റ്റുവെന്ന് റോസാലിൻഡ് റോസ് പറഞ്ഞു. അദ്ദേഹം ആരുടെയൊക്കെ ജീവിതങ്ങളെ സ്പർശിച്ചുവോ അവരെല്ലാം ഇങ്ങനെ തന്നെ പറയും. വൈദികന്റെ കഥയും, തന്റെ കത്തോലിക്കാ വിശ്വാസവുമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മാർക്ക് വാൽബർഗ് പറഞ്ഞു. വളരെ ദുരിതപൂർണ്ണമായ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, ജീവിതം തിരികെ ശരിയായ പാതയിലാക്കാൻ വിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ഹോളിവുഡ് താരം കൂട്ടിച്ചേർത്തു.

തന്റെ കഴിവുകൾ എങ്ങനെ ദൈവത്തിനുവേണ്ടി വിനിയോഗിക്കാം എന്നതിനെപ്പറ്റിയുളള ചിന്തയിലായിരുന്നു താനെന്നും വാൽബർഗ് ഓർത്തെടുത്തു. കൂടാതെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രം യാഥാർഥ്യമാക്കിയ മെൽ ഗിബ്സണെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംവിധായകനും, നടനും എന്ന നിലയിലുള്ള വളർച്ചയ്ക്കും, ബിസിനസ്സിലെ വളർച്ചയ്ക്കും ഊന്നൽ കൊടുക്കാതെ ദൈവത്തിന്റെ ജോലിക്കുവേണ്ടി ഊന്നൽ കൊടുക്കേണ്ടിവരുന്ന ഒരു സമയം ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ആ നാളുകളിലാണ് ഇങ്ങനെ ഒരു ചിത്രം തന്നെ തേടിയെത്തുന്നതെന്നും മാർക്ക് വാൽബർഗ് പങ്കുവെച്ചു. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമ പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

സിസ്റ്റർ മേരിയാൻ ജെ ജോർജിന്റെ ക്രിസ്ത്യൻ ബാൻഡിന് ഗ്രാമി അവാർഡ്.

Published

on

ലാസ് വേഗസ് (യു എസ് എ) : അറുപത്തിനാലാമത് ഗ്രാമി അവാർഡ് സ്വന്തമാക്കി മലയാളി പെന്തക്കോസ്തുകാരി സിസ്റ്റർ മേരിയാൻ ജെ ജോർജ്‌ മലയാളി ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി.അമേരിക്കയിലെ ലാസ് വേഗസിൽ വച്ച് നടന്ന് അറുപത്തിനാലാമത് ഗ്രാമി അവാർഡ്സ് ചടങ്ങിലാണ് ‘Best Contemporary Christian Music Album’ വിഭാഗത്തിൽ സിസ്റ്റർ മേരിയാൻ ജെ ജോർജ് സംഗീത ലോകത്തെ ഏറ്റവും വലിയ ഈ അവാർഡ് കരസ്ഥമാക്കിയത്. മാവേരിക് സിറ്റിയും എലിവേഷൻ ബാൻഡും സംയുക്തമായി നിർമ്മിച്ച ക്രിസ്ത്യൻ ആൽബത്തിനാണ് അവാർഡ് ലഭിച്ചത്.

ക്രൈസ്തവ സംഗീത ലോകത്ത് പ്രശസ്തരായ മാറിയ മേരിയ്യാൻ ജെ ജോർജ്‌, ആനന്ദപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമായ ഡോക്ടർ എ കെ ജോർജ്‌ – സാറാ കോവൂർ ദമ്പതികളുടെ മരുമകളാണ്.
വിവരങ്ങൾക്ക് കടപ്പാട് : സാം ഇളമ്പൽ.
Sources:Malayalee Pentecostal – Free Thinkers ( MPFT )

South Asians are making their mark on the world! From Priyanka Chopra Jonas and Deepika Padukone in the film world to A R Rahman and now Maryanne J George in the music industry. The American singer was present at the Grammys that were held on Monday morning in Las Vegas and the team even took home an award!

For the team’s first Grammy win, singer Maryanne J George walked the red carpet to represent the team. The diva struck a pose in an outfit that brought forth her South-Asian heritage and left fans in awe! George picked out a saree by ace designer Masaba Gupta from her House of Masaba line. The black and gold printed number featured Gupta’s motifs which included birds and flowers in gold over the black material which bore a pink hem on the pallu. This was draped over a full-sleeve high neck blouse.

Maryanne completed her desi look with a simple gold necklace and her hair pulled back into a centre-parted sleek bun, filled-in brows, flushed cheeks and neutral-tone lips. A pair of black block heels rounded off the diva’s look well for her red carpet appearance with her team!

Kudos to the singer for sporting a piece of home and who she is on the red carpet. We loved how gracefully she pulled off the saree by Masaba Gupta. What are your thoughts? Comment below and let us know.

http://theendtimeradio.com

Continue Reading

Latest News

Disease10 mins ago

കുരങ്ങ് പനി: കോവിഡ് പോലെ മഹാമാരിയാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍

വാഷിങ്ടണ്‍: കുരങ്ങ് പനി കോവിഡ് പോലെ രൂക്ഷമാകില്ലെന്ന് അമേരിക്കന്‍ ഡോക്ടര്‍ പറയുന്നു. കുരങ്ങുപനി കേസുകള്‍ ലോകത്താകമാനം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഇത് കോവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാധ്യത പൂജ്യമാണെന്ന്...

world news50 mins ago

Christian Homes and Stores Burned in Northeast Nigeria

Nigeria – On May 20, six Christian-owned homes and seven stores were burned by a mob of Islamic youths in...

Health1 hour ago

അസിസ്റ്റഡ് സൂയിസൈഡ് നിയമവിധേയമാക്കു ന്നതിനെതിരെ പ്രതികരിക്കൻ വിശ്വാസികളോട് അഭ്യർത്ഥിച്ച് ബിഷപ്പ്

ജേഴ്സിയിൽ അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കാനുള്ള തീരുമാനത്തിനെതിരെ വിശ്വാസികൾ പ്രതികരിക്കണമെന്നും, അതിനെതിരെ പ്രചാരണം നടത്തണമെന്നും പോർട്സ്മൗത് ബിഷപ് ഫിലിപ്പ് ഇഗൻ. ഫ്രഞ്ച് കോസ്റ്റിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജേഴ്സിയിൽ...

world news2 hours ago

മെയ് 29നു പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാർഢ്യ ദിനം ആചരിക്കുവാന്‍ റിലീസ് ഇന്റർനാഷണൽ

ലണ്ടന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടി മെയ് 29നു ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ അന്തര്‍ദേശീയ സംഘടനയായ റിലീസ് ഇന്റർനാഷണൽ ആഹ്വാനം ചെയ്തു....

world news2 hours ago

Deborah’s brutal massacre: Christian protests intensify in Nigeria

Thousands of churches across Nigeria demanded an end to sectarian killings on Sunday, horrified by the mob assault on a...

National1 day ago

രാജസ്ഥാൻ; ഉദയപൂർ, ഫിലദെൽഫിയ യൂത്ത് മൂവ്മെന്റ് (FY M) വാർഷിക ക്യാമ്പും, നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ

രാജസ്ഥാൻ: ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ...

Life1 day ago

NASA Says ‘Something Weird’ Is Going on in the Universe

During a recent study on the universe’s expansion rate, the National Aeronautics and Space Administration has discovered “something weird” is...

Crime1 day ago

ദേവാലയത്തിൽ വെടിവയ്പ്പ് ; ദിവ്യബലിക്ക് എത്തിയ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

മെക്സിക്കോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പ്പിൽ മൂന്നു വയസ്സുകാരൻ കൊല്ലപ്പെട്ടു. മെക്സിക്കോ സ്റ്റേറ്റിലെ ഫ്രെസ്നിലോയിലെ ദേവാലയത്തിൽ നടന്ന വെടിവയ്പിലാണ് വിശുദ്ധ കുർബാനയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയായിരുന്ന മൂന്നു വയസ്സുകാരൻ കാലെബ്...

Crime1 day ago

ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി

ടെക്‌സസ് : യുഎസിലെ ടെക്സസില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 18 കുട്ടികളും അധ്യാപികയുള്‍പ്പെടെ മൂന്ന് മുതിര്‍ന്നവരുമാണു കൊല്ലപ്പെട്ടത്. സാന്‍ അന്റോണിയോ സ്വദേശിയായ 18 വയസ്സുകാരന്‍...

world news1 day ago

Little Justice in Violent Incidents Against Egypt’s Christians

Egypt – Egypt’s Christians faced increased levels of persecution during the religious seasons of Easter and Ramadan. The man who...

National1 day ago

പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ആത്മനിറവിൽ

തൃശ്ശൂർ: പവർവിഷൻ ടി വി പ്രയർ ടീമിന്റെ നേതൃത്വത്തിൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന മുഴുദിന പ്രാർത്ഥനയും സുവിശേഷയോഗവും ഇന്നലെ (മെയ് 24) തൃശ്ശൂർ, അഞ്ചേരിച്ചിറ സീവീസ് പ്രസിഡൻസി...

world news1 day ago

നൈജീരിയയിലെ തീവ്രവാദത്തിന്റെ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: തുറന്നടിച്ച് കര്‍ദ്ദിനാള്‍

അബൂജ: ആഫ്രിക്കൻ നാടായ നൈജീരിയായിലെ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോൺ ഒനായേക്കൻ. മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ...

Trending