Connect with us

us news

ദമ്പതികൾക്കായുള്ള സെമിനാറും പ്രശ്നോത്തരിയും സംഘടിപ്പിക്കുന്നു

Published

on

 

ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്രപതിപ്പിച്ച അഗപ്പേ പാർട്നെർസ് ഇന്റർനാഷണൽ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്.

ബോസ്റ്റൺ അഗപ്പേ പാർട്നേർസ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ അമേരിക്കൻ സ്വാതത്ര്യദിനമായ ജൂലൈ നാലിന് ദമ്പതികൾക്കായുള്ള ഓൺെലൈൻ സെമിനാർ നടത്തപ്പെടുന്നു. ഈ ഓൺലൈൻ സെമിനാറിൽ ഭാര്യാ ഭർത്താക്കന്മാർക്കു പ്രായോഗീക ജീവിതത്തിൽ തങ്ങളുടെ സ്നേഹ ബന്ധത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന് സവിസ്തരം ചർച്ചചെയ്യുന്നു.

വ്യക്തിത്വത്തിനുള്ളിലെ മറഞ്ഞിരിക്കുന്ന വ്യക്തി, ആശയ വിനിമയ മാർഗങ്ങൾ, പ്രശ്നപരിഹാരങ്ങൾ, പരസ്പര ബന്ധത്തിലുള്ള ദൃഡത, മുതലായ വിഷയങ്ങളെ ആസ്പദമാക്കി വൈവാഹീക കൗൺസിലിംഗ് രംഗത്ത് നിരവധി വർഷങ്ങളിലെ അനുഭവ സമ്പത്തും, പഠന സമ്പുഷ്ടതയും പരിശീലനവും ഉള്ള വ്യക്തികൾ ക്ലാസുകൾക്ക് നേത്യത്വം നൽകും .

ലോക പ്രശസ്തനും, സുപ്രസിദ്ധ വാഗ്മിയുമായ പ്രൊഫസർ ആനന്ദ് പിള്ളൈ, ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോക്ടർ തോംസൺ കെ .മാത്യു, ഹാർവാർഡ് മെഡിക്കൽ സ്കൂൾ അദ്ധ്യാപകൻ ഡോക്ടർ തോമസ് ഇടിക്കുള, ബെയ്ലർസ്കോട്ട് അഡ്വന്റ് ഹെൽത്ത് സിസ്റ്റം കേസ് മാനേജർ ഡോക്ടർ ലെസ്ലി വർഗീസ് മുതലായവർ പഠന ക്ലാസുകൾ നയിക്കും.

ജൂലി വർഗീസ്, ജസ്റ്റസ് റ്റോസ് , മിറിയം തോമസ് എന്നിവർ നേതൃത്വം നൽകുന്ന പ്രൈസ് ആൻഡ് വർഷിപ്പും സമ്മേളനത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺെലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
വാർത്ത :നിബു വെള്ളവന്താനം

Date & Time: Saturday July 4th, 2020: USA: 10AM -12 PM EST |
UK: 3-5PM GMT | KUWAIT: 5-7PM | DUBAI: 6-8PM | INDIA: 7:30PM – 9:30PM.
Online registration is required at: httpss://tinyurl.com/agapepartnerswebinar

us news

ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ആനുകൂല്യം 2026 വരെ നീട്ടി

Published

on

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മലേഷ്യ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും 2025 ആസിയാൻ ചെയർമാൻഷിപ്പിനായി തയ്യാറെടുക്കുന്നതിനുമായാണ് മലേഷ്യ സന്ദർശനം ലളിതമാക്കുന്നത്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ജനറൽ ദാതുക് അവാങ് അലിക് ജെമാനാണ് പ്രഖ്യാപനം നടത്തി.

പദ്ധതി പ്രകാരം ചൈനീസ് പൗരന്മാർക്കും ഇതേ വിപുലീകരണം നൽകുന്നു. രണ്ട് ഇളവുകളും യഥാർത്ഥത്തിൽ വിസ ലിബറലൈസേഷൻ സംരംഭത്തിന് കീഴിൽ 2023 ഡിസംബർ 1 നാണ് ആരംഭിച്ചത്. ദേശീയ സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകിക്കൊണ്ട് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും മലേഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

ഇന്ത്യൻ, ചൈനീസ് സന്ദർശകർക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം മലേഷ്യയെ അതിൻ്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഒരു മികച്ച യാത്രാ കേന്ദ്രമായി സ്ഥാപിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡാറ്റ് അവാങ് അലിക് ജെമാൻ പറഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം

Published

on

യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്‌മെൻ്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും റീഷെഡ്യൂൾ ചെയ്യുന്നതിനുമുള്ള പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിക്കും.

ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) H-1B വിസ പ്രക്രിയ നവീകരിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.

രണ്ട് പ്രഖ്യാപനങ്ങളും ഇന്ത്യക്കാർക്ക് അനുകൂലമാണ്, കൂടാതെ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും അപേക്ഷകരുടെ നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കാനും ലക്ഷ്യമിടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

Published

on

ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു.
സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ തോമസിന്റെയും പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തല്‍ ചര്‍ച്ചസ് ഇന്‍ ചിക്കാഗോയുടെ കണ്‍വീനര്‍ ഡോ.വില്ലി എബ്രഹാമിന്റെ ഭാര്യയാണ് മോളി എബ്രഹാം.ഗുഡ് ഷെപ്പേര്‍ഡ് ഫെലോഷിപ്പ് ചര്‍ച്ചിലെ അംഗമാണ്.
ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലിയിലെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാം തോമസിന്റെ ഭാര്യയാണ് ജോയിന്റ് കണ്‍വീനറായ ഗ്രേസി തോമസ്.
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news4 hours ago

ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ആനുകൂല്യം 2026 വരെ നീട്ടി

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി മലേഷ്യ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനും 2025 ആസിയാൻ ചെയർമാൻഷിപ്പിനായി തയ്യാറെടുക്കുന്നതിനുമായാണ് മലേഷ്യ സന്ദർശനം...

us news1 day ago

കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കും; ഇന്ത്യക്കാർക്ക് ആശ്വാസമായി 2025-ൽ പുതിയ യുഎസ് വിസ നിയമനം

യുഎസിൽ ജോലി ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് പുതുവർഷം ആശ്വാസം പകരും. 2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ യുഎസ് എംബസി, നോൺ-ഇമിഗ്രൻ്റ് വിസ അപ്പോയിൻ്റ്‌മെൻ്റുകൾ...

us news1 day ago

ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ചിക്കാഗോ: ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ രണ്ടു വര്‍ഷത്തെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ മോളി എബ്രഹാമിനേയും, ജോയിന്റ് കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ഗ്രേസി തോമസിനേയും തെരഞ്ഞെടുത്തു. സിസ്റ്റര്‍ മിനി ജോണ്‍സന്റെയും,സിസ്റ്റര്‍ റോസമ്മ...

world news1 day ago

രണ്ടര വർഷത്തെ നിയമപോരാട്ടം: നൈജീരിയയിൽ വ്യാജ മതനിന്ദാകേസിൽ ക്രൈസ്തവസ്ത്രീയെ കുറ്റവിമുക്തയാക്കി

അഞ്ചു മക്കളുടെ അമ്മ ആയ റോഡാ ജതൗ (47) എന്ന ക്രിസ്ത്യൻ സ്ത്രീയെ മതനിന്ദ ആരോപണങ്ങളിൽ നിന്നും പൂർണ്ണമായും കുറ്റവിമുക്തയാക്കി നൈജീരിയയിലെ വടക്കുകിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ഒരു...

us news2 days ago

Biblical Archaeology From the Holy Land Revealed: ‘You’re Almost Touching…History’

An Israeli entrepreneur on a mission to highlight biblical artifacts has brought his “treasures from the Holy Land” to America....

Movie2 days ago

‘I Want to Believe’: Comedian Matt Rife Reveals He Got Baptized After Death in Family

Moved by his grandfather’s death, oft-raunchy comedian Matt Rife is exploring faith. After admitting he has “never been a super...

Trending

Copyright © 2019 The End Time News