Connect with us

Mobile

ഷവോമിയുടെ മി ബ്രൗസർ ആപ്പും കേന്ദ്ര സർക്കാർ നിരോധിച്ചു

Published

on

 

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന വിഡിയോ ഷെയറിങ്​ ആപ്പായ ടിക്​ടോക്​​ അടക്കം 59 ചൈനീസ്​ ആപ്പുകൾ സ്വകാര്യ സുരക്ഷാ പ്രശ്​നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. പിന്നാലെ ചൈനയിൽ നിന്നുള്ള സ്​മാർട്ട്​ ടി.വികളുടെ ഇറക്കുമതിക്കും കുരുക്കിടുകയുണ്ടായി. എന്നാൽ സർക്കാറി​െൻറ ഏറ്റവും പുതിയ നീക്കം ബാധിക്കുക രാജ്യത്തെ പ്രമുഖ സ്​മാർട്ട്​ഫോൺ ബ്രാൻഡായ ഷവോമിയെയാണ്​. ഷവോമിയുടെ ബ്രൗസർ ആപ്പിനും ​കേന്ദ്ര സർക്കാർ​ വിലക്കേർപ്പെടുത്തി.

ഷവോമിയുടെ ഫോണുകളിൽ ബിൽറ്റ്​-ഇന്നായി നൽകാറുള്ള മി ബ്രൗസർ പ്രോ ആപ്പിനാണ്​ പ്രവർത്തനം നിർത്താൻ നിർ​ദേശം നൽകിയിരിക്കുന്നത്​. എന്നാൽ, മി ബ്രൗസർ ആപ്പ്​ ഫോണുകളിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കില്ല എന്നതാണ്​ ഉപയോക്​താക്കളെ കുഴകുന്നത്​. അതേസമയം, നിരോധനം നീക്കാൻ ഷവോമി സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്​.

നിരോധനം നീക്കിയില്ലെങ്കിൽ ഫോണുകളിൽ നിന്നും ഉപയോക്​താക്കൾക്ക്​ ബ്രൗസർ സ്വമേധയാ ഒഴിവാക്കാനുള്ള ഒാപ്​ഷൻ ഷവോമി തന്നെ ഒരുക്കേണ്ടി വരും. നേരത്തെ ഷവോമിയുടെ ബ്രൗസർ യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. അശ്ലീല ചിത്രങ്ങളും അനാവശ്യ വാർത്തകളും ഫോണുകളിൽ നോട്ടിഫിക്കേഷനുകളായി നൽകുന്നുവെന്ന്​ ഉപയോക്​താക്കൾ പരാതിപ്പെടുകയും ചെയ്​തു. ഇതിന്​ പിന്നാലെ പ്രൈവസി പോളിസി പുതുക്കിയ അപ്​ഡേറ്റ്​ നൽകിയാണ്​ ഷവോമി ആരോപണങ്ങളെ നേരിട്ടത്​. തങ്ങളുടെ ഉപയോക്​താക്കൾക്ക്​ ഏത്​ ബ്രൗസർ ആപ്പുകളും ഡൗൺലോഡ്​ ചെയ്ത്​ ഉപയോഗിക്കാമെന്നും ആപ്പ്​ നിരോധിച്ചത്​ ഫോണി​െൻറ പ്രകടനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നുമാണ്​ കമ്പനിയുടെ വിശദീകരണം.
Sources:madhyamam

Mobile

മൊബൈല്‍ ഫോണുകളില്‍ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 നിര്‍ദേശങ്ങളുമായി കേരള പൊലീസ്.

Published

on

 

ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍ദേശങ്ങള്‍ ചുവടെ:

📌 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും, ഇമെയില്‍ സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

📌 വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും, ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

📌 ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുമുന്‍പ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.

📌 മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Mobile

സാംസങ് ഫോണുകള്‍ ഉപയോഗിക്കുന്നവർ ഇത് അറിയാതെ പോകരുത്

Published

on

വലിയ സുരക്ഷാ പിഴവുള്ള ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകള്‍ സാംസങ് കയറ്റി അയച്ചതായി റിപ്പോര്‍ട്ട്. ടെല്‍ അവീവ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ, കമ്പനി തങ്ങളുടെ ഫോണുകളുടെ സുരക്ഷയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിയിരുന്നു. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഇറങ്ങുന്നതിന് മുമ്പുതന്നെ അപ്ഡേറ്റുകള്‍ പോലും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ, ചില പ്രശ്നങ്ങള്‍ നന്നായി മറഞ്ഞിരിക്കുന്നുവെന്നാണ് സൂചന.

ഹാക്കര്‍മാരെ തന്ത്രപ്രധാനമായ വിവരങ്ങള്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ അനുവദിക്കുന്ന ബഗ് ആണിതെന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്യാലക്‌സി എസ്8, ഗ്യാലക്‌സി എസ്9, ഗ്യാലക്‌സി എസ്10, ഗ്യാലക്‌സി എസ്20, ഗ്യാലക്‌സി എസ്21 തുടങ്ങിയ ഫോണുകളിലാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിപ്റ്റോഗ്രാഫിക് കീകള്‍ നടപ്പിലാക്കിയ രീതിയുമായി ബന്ധപ്പെട്ട് ഗവേഷകര്‍ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഡെഡിക്കേറ്റഡ് ഹാര്‍ഡ്വെയര്‍ ഉപയോഗിച്ച് ഒരു സ്മാര്‍ട്ട്ഫോണ്‍ പരിരക്ഷിക്കേണ്ട എന്‍ക്രിപ്ഷന്‍ വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ ഈ അപകടസാധ്യത ഒരു ഹാക്കറെ അനുവദിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

സുരക്ഷാ സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ നടപ്പിലാക്കാന്‍ എആര്‍എം അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ട്രസ്റ്റ്‌സോണ്‍ ഹാര്‍ഡ്വെയര്‍ ഉപയോഗിക്കുന്നു. പക്ഷേ, സാംസങ് ഫോണുകളിലെ ട്രസ്റ്റ്സോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ സുരക്ഷാ-സെന്‍സിറ്റീവ് ഫംഗ്ഷനുകള്‍ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് പറയുന്നു. ഇത് പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ എക്സ്ട്രാക്റ്റുചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കി.

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, വിഷമിക്കേണ്ട, കാരണം സാംസങ് ഇതിനകം തന്നെ പ്രശ്നങ്ങള്‍ പരിഹരിച്ചു. ആദ്യത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റ് 2021 ഓഗസ്റ്റില്‍ പുറത്തിറക്കി. അപകടസാധ്യത പരിഹരിക്കുന്നതിനായി കമ്പനി പിന്നീട് കുറച്ച് അപ്ഡേറ്റുകള്‍ കൂടി പുറത്തിറക്കി. അതിനാല്‍, നിങ്ങളുടെ സാംസങ് ഫോണ്‍ അപ്‌ഡേറ്റാണെന്ന് ഉറപ്പാക്കുക.

ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണിലെ സെറ്റിങ്ങുകളിലേക്ക് പോയി അവര്‍ ഏറ്റവും പുതിയ പതിപ്പാണോ ഉപയോഗിക്കുന്നതെന്ന് കാണാന്‍ സോഫ്റ്റ്വെയര്‍ വിഭാഗം തുറക്കാം. ഒരു ബ്രാന്‍ഡ് അതിന്റെ ഫോണുകള്‍ക്കായി പുറത്തിറക്കുന്ന സുരക്ഷാ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം ഇതിലൂടെ സുരക്ഷാ പ്രശ്നങ്ങളും ബഗുകളും യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Mobile

Jio ranks first behind BSNL; Fixed line broadband users have crossed 43 lakh

Published

on

New Delhi: Jio has once again proved its supremacy in the world of internet. Jio was already the number one company in India in terms of wireless internet users. But now Jio has become the number one company in the broadband segment. According to TRAI’s November 2021 report, Jio has surpassed BSNL and has achieved the number one position in the wired fixed line broadband service. Jio has reached the first position with about 43 lakh 40 thousand wired fixed line broadband connections. On the other hand, BSNL has to be content with the second place with about 42 lakh connections. Whereas Bharti Airtel remains on the third position with 40 lakh 80 thousand connections as before.

How many users

Jio – about 43 lakh 40 thousand users
BSNL – around 42 lakh users
Bharti Airtel – 40 lakh 80 thousand users

Most users associated with Jio

Jio started commercial broadband service about 2 years ago. In the 2 years since its launch, Jio Fiber service has achieved the number one position in both the wired and fixed line segments. About 1 lakh 90 thousand new fiber customers are connected with Jio in November. Whereas BSNL broadband users have decreased during this period. Whereas Airtel’s subscriber number has registered an increase of about 1 lakh.

According to TRAI data, the total market share of Reliance Jio in the wireless and wired broadband segment has increased to 54.01 percent in November 2021. Airtel is second with 26.21% and Vodafone-Idea is at number three with 15.27%.

Market share

Jio – 54.01 percent
Airtel – 26.21 percent
Vodafone Idea – 15.27 percent
Jio also remains the top in terms of total mobile subscriber numbers. On 30 November 2021, more than 42 crore 86 lakh customers were connected to Jio’s network. At the same time, Airtel had 35 lakh 52 thousand and Voda-Idea had only around 26 lakh 71 thousand customers.

http://theendtimeradio.com

Continue Reading

Latest News

world news16 hours ago

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...

us news16 hours ago

ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...

us news16 hours ago

2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി

ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ്...

world news17 hours ago

Preacher from Early Rain Covenant Church Taken to Police Station

China – On August 2, a preacher from the heavily persecuted Early Rain Covenant Church (ERCC) was taken away by...

world news17 hours ago

Printing Houses’ Fear of Government Crackdown Threatens to Cause Shortage of Bibles in Hong Kong

  China – The Chinese Communist Party’s (CCP) tight regulations on religious content have led to a shortage of Bibles...

Tech2 days ago

‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്‌സാപ്പും

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ...

Travel2 days ago

ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റില്‍ ഇനിമുതല്‍ ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.വിലക്ക് ലംഘിച്ച്‌ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന...

breaking news2 days ago

ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്‍കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍. നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ...

National2 days ago

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ...

Programs2 days ago

പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം...

Media2 days ago

‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി

ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി....

politics2 days ago

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ; 528 വോട്ടുകളുടെ വലിയ വിജയം

ഇന്ത്യയുടെ 14 -ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ...

Trending