Media
കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് അന്തരിച്ചു.

ഡൽഹി: കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാൻ(74) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ സജീവ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ ദലിത് നേതാക്കളിൽ ഒരാളായ പാസ്വാൻ (74) കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മിസ് യു പപ്പാ, നേതാവിന്റെ നിര്യാണത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് മകനും ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവുമായ ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്തു.
ബിഹാര് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
വിവിധ കാലത്ത് കേന്ദ്രത്തില് പല വകുപ്പുകളുടേയും ചുമതല വഹിച്ചിരുന്നു അദ്ദേഹം. ബിഹാറിലെ ഹാജിപുര് മണ്ഡലത്തില് നിന്ന് ഏഴ് തവണ അദ്ദേഹം ലോക്സഭയില് എത്തി. സംയുക്ത സോഷ്യലിസ്റ്റ് പാര്ട്ടി, ലോക്ദള്, ജനതപാര്ട്ടി, ജനതാദള് എന്നിവയില് അംഗമായിരുന്നു. 2004ല് ലോക്ജനശക്തി (എല്ജെപി) പാര്ട്ടി രൂപീകരിച്ചു.
Media
കുവൈത്തിൽ വിദേശികൾക്ക് റസിഡൻസ് കാർഡ് ഏർപ്പെടുത്തുന്നു

കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐഡി കാർഡിന് പകരം റെസിഡൻസ് കാർഡ് ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട് . സിവിൽ ഐഡി കാർഡ് സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡൻഷ്യൽ കാർഡ് തയാറാക്കി നൽകുക. വിവിധ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള റെസിഡൻഷ്യൽ നിലവിലുള്ളത് വിലയിരുത്തിയാണ് സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഈ രീതി നടപ്പാക്കാൻ തീരുമാനിച്ചത്.
പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡൻഷ്യൽ കാർഡുകൾ വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലും ഉപയോഗപ്പെടുത്താനാവും. സിവിൽ ഇൻഫർമേഷൻ അതോറിറ്റി നൽകുന്ന തിരിച്ചറിയൽ കാർഡുകൾ നിർത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറക്കാൻ കഴിയും. . സിവിൽഐഡിയുടെ അതേ സ്വഭാവത്തിൽ ഉള്ളതായിരിക്കില്ല റെസിഡൻഷ്യൽ കാർഡ്.
സ്ഥിരമായോ താൽക്കാലികമായോ കുവൈത്ത് വിടുകയോ താമസം മാറുകയോ ചെയ്യുന്ന പ്രവാസികൾ സിവിൽ ഐഡി കാർഡ് ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. റെസിഡൻഷ്യൽ കാർഡുകൾ ഇത്തരം ദുരുപയോഗം തടയും. ഇഖാമ റദ്ദാക്കി വിദേശികൾ നാടുവിടുന്നു സാഹചര്യങ്ങളിൽ റെസിഡൻഷ്യൽ കാർഡുകൾ സ്വാഭാവികമായി റദ്ദാകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും. അതിനിടെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി സ്ഥാപിതമായ ശേഷം 30 ദശലക്ഷം സിവിൽ ഐഡി കാർഡുകൾ വിദേശികൾക്ക് വിതരണം ചെയ്തതായി പാസി അറിയിച്ചു.
കടപ്പാട് :കേരളാ ന്യൂസ്
Media
വാടക വീട്ടിലുള്ളവര്ക്കും ഇനി റേഷന് കാര്ഡ് : ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമന്

തൃശൂര്: സംസ്ഥാനത്ത് ഇനി മുതല് വാടക വീട്ടില് താമസിക്കുന്നവര്ക്കും റേഷന് കാര്ഡ്. കാര്ഡിന് അപേക്ഷിക്കുന്നവര് വാടകക്കരാര് കാണിച്ച് അപേക്ഷിച്ചാല് കാര്ഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നിയമസഭയില് അറിയിച്ചതാണ് ഇക്കാര്യം.
വാടക വീട്ടില് താമസിക്കുന്നവര് റേഷന് കാര്ഡിന് അപേക്ഷിക്കുമ്പോള് ഈ വീട്ടുനമ്പര് ഉപയോഗിച്ച് മറ്റൊരു കുടുംബം റേഷന് കാര്ഡ് എടുത്തിട്ടുണ്ടെങ്കില് പുതിയ റേഷന് കാര്ഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ടൈസണ് മാസ്റ്റര് എംഎല്എ നിയമസഭയില് സബ് മിഷന് അവതരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മന്ത്രി വാടക വീട്ടില് താമസിക്കുന്നവര്ക്കും വാടകക്കരാറുണ്ടെങ്കില് റേഷന് കാര്ഡ് ലഭിക്കുമെന്ന് അറിയിച്ചത്.
ഇതിനു പുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങള്ക്ക് ” 00″ എന്ന രീതിയില് വീട്ടുനമ്പര് നല്കുന്നത് പുന:സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ ഒരു വീട്ടില്ത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കില് അവര്ക്ക് പ്രത്യേകം റേഷന് കാര്ഡുകളും അനുവദിക്കും. താലൂക്ക് സപ്ലൈ ഓഫീസര്മാര് പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന് വേണ്ടിയുള്ള കാര്ഡ് അനുവദിക്കുക.