Connect with us

us news

ഓസ്ട്രിയയില്‍ ഭീകരാക്രമണം; ജൂത ദേവാലയത്തിന് അടുത്തടക്കം ആറിടത്ത് വെടിവെയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Published

on

വിയന്ന: ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളില്‍ ആക്രമണമുണ്ടായി. ഒരു ഭീകരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പ്രശസ്തമായ ജൂത ദേവാലയത്തിന് സമീപം ആക്രമണമുണ്ടായതെങ്കിലും ഭീകരവാദികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പുണ്ടായത്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ആയുധങ്ങളുമായി എത്തിയ ഒരു സംഘം അക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഒരേ സമയത്താണ് ആറ് വ്യത്യസ്തസ്ഥലങ്ങളില്‍ ആക്രമണം നടന്നത്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വെടിവെപ്പ് ആരംഭിച്ചത്. ലോക്ഡൗണിന് മുമ്പുള്ള ദിനമായതിനാല്‍ തെരുവുകളില്‍ ആളുകള്‍ നിറഞ്ഞിരുന്നു. പരിക്കേറ്റവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. :

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തിലെ പ്രധാന ഇടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി കാള്‍ നെഹ്മര്‍ പറഞ്ഞു. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനും കുട്ടികളെ ഇന്ന് സ്കൂളുകളിലേക്ക് അയക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അതില്‍ ഏഴുപേരുടെ പരിക്ക് ഗുരുതരമാണെന്നും വിയന്ന മേയര്‍ മിഖായേല്‍ ലുഡ്വിഗ് അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെ ആക്രമണത്തെ അപലപിച്ച്‌ രംഗത്തെത്തിയുട്ടുണ്ട്. കഴിഞ്ഞയാഴ്ച ഫ്രാന്‍സിലും ഭീകരാക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

us news

ജസ്റ്റിസ്‌ ഓഫ് ദി പീസ് ന്യൂസിലാന്റ് സ്ഥാനാപതിയായി പാസ്റ്റർ സാം പത്തനാവിളയിൽ നിയമിതനായി

Published

on

ശാരോൺ ഫെല്ലോഷിപ്പ്ചർച്ച് ന്യൂസിലാന്റ് & ഓസ്ട്രേലിയ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ സാം പത്തനാവിളയിൽ ജസ്റ്റിസ്‌ ഓഫ് ദി പീസ് – NZ സ്ഥാനാപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ആയ പാസ്റ്റർ ഈ സ്ഥാനത്തേക് ചുമതലയേൽക്കുന്നത്. ഈ കഴിഞ്ഞ നവംബർ 7ന് ഹാമിൽട്ടനിൽ ഉള്ള ഡിസ്ട്രിക് കോർട്ടിൽ വെച്ച് Hon. District Court Judge കോളിൻസ് ആണ് ഓദ്യോഗികമായി തന്നെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. തിരുവനന്തപുരം സ്വദേശി ആണ്. നാൻസി സാം ആണ് ഭാര്യ. ജെമിമ സാം ജോനാഥാൻ സാം എന്നിവരാണ് മക്കൾ.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം

Published

on

അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ നടന്ന കോൺഫറൻസിൽ പാസ്റ്റര്‍മാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള യുപിഎഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി.

യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഈ കാലഘട്ടത്തിലെ യുവജനങ്ങളിൽ ആത്മീകവും വ്യക്തിപരവുമായ വളർച്ചയുടെ ആവശ്യകതയെ കുറിച്ച് യുവജനങ്ങളോടു സംവദിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ ഈ കാലഘട്ടത്തിലെ സഭ അനുസരണം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ വ്യക്തമായ ആലോചനകൾ പാസ്റ്റർ ബാബു ചെറിയാൻ പങ്കുവെച്ചു.

കഴിഞ്ഞ പത്തുവർഷങ്ങളിൽ യു പി എഫ് അയർലൻ്റിലും നോർത്തേൺ അയർലൻ്റിലുമുള്ള സഭകളുടെ ഐക്യത്തിനും, ആത്മിക അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചത് പ്രസിഡൻ്റ് പാസ്റ്റർ ജോസഫ് ഫിലിപ്പ് ഓർമിപ്പിച്ചു. ഒരുമിച്ചു നിന്നാൽ സഭകൾക്കും യുവജനങ്ങൾക്കും ക്രിസ്തുവിൻ്റെ പത്രങ്ങളാകാമെന്ന് സെക്രട്ടറി ജോബിൻ അവതരിപ്പിച്ച റിപ്പോര്‍ട്ടിലൂടെ ആഹ്വാനം ചെയ്തു.

കുഞ്ഞുങ്ങൾക്കുള്ള സെഷനുകൾ ട്രാൻസ്ഫോമേഴ്സിൻ്റെയും എക്സൽ വിബിഎസിൻ്റെയും നേതൃത്വത്തിൽ നടന്നു. പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്, പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡൻ്റുമാർ), ഏബ്രഹാം മാത്യു (ജോയിൻ്റ് സെക്രട്ടറി), സാമുവൽ ജോസഫ് (ട്രഷറർ), ഡോ. ജോഷ്വാ പി. തോമസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഡോ. ജോസെയാ ചെറിയാൻ (ക്വയർ കോഡിനേറ്റർ), ഡോ ജോഷി ജോൺ(മീഡിയ കോഡിനേറ്റർ), ബാബുക്കുട്ടി (കോൺഫറൻസ് കോഡിനേറ്റർ), ബിജോയി (യൂത്ത് കൺവീനർ), അരുൺ ജോർജ്, ആശിഷ് പ്രകാശ് മാത്യു, ലിബിൻ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
Sources:christiansworldnews

http://theendtimeradio.com

Continue Reading

us news

“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും

Published

on

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് 6.30 മണി മുതൽ നടക്കും. സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ബ്രദർ ഇമ്മാനുവേൽ ഹെൻറിയും, സിസ്റ്റർ ശ്രുതി ഇമ്മാനുവേലും ഗാന ശുശ്രൂഷ നയിക്കും.
Location : 9 Claredale Road, Doveton, Melbourne, Victoria 3177.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news14 hours ago

ജസ്റ്റിസ്‌ ഓഫ് ദി പീസ് ന്യൂസിലാന്റ് സ്ഥാനാപതിയായി പാസ്റ്റർ സാം പത്തനാവിളയിൽ നിയമിതനായി

ശാരോൺ ഫെല്ലോഷിപ്പ്ചർച്ച് ന്യൂസിലാന്റ് & ഓസ്ട്രേലിയ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ സാം പത്തനാവിളയിൽ ജസ്റ്റിസ്‌ ഓഫ് ദി പീസ് – NZ സ്ഥാനാപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു...

National14 hours ago

കൊട്ടാരക്കര മേഖലാ പി വൈ പി എ താലന്ത് പരിശോധന നവംബർ 16 ന്

പി. വൈ. പി. എ.(PYPA) കൊട്ടാരക്കര മേഖലാ താലന്ത് പരിശോധന നവംബർ 16, ശനിയാഴ്ച കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. രാവിലെ 9 മണിക്ക്...

world news15 hours ago

ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ നിര്‍ത്തലാക്കി കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നിയമം. വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചതോടെയാണിത്. അപേക്ഷിച്ച്...

Tech15 hours ago

വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു

വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍...

world news16 hours ago

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 15 ലധികം കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചുപൂട്ടി

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. വർധിച്ചുവരുന്ന ആക്രമണങ്ങൾ തന്റെ രൂപതയിലെ 15...

National2 days ago

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു...

Trending

Copyright © 2019 The End Time News