Connect with us

us news

അമേരിക്കയിലെ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ടെക്‌സസ് ഗവര്‍ണര്‍.

Published

on

 

വാഷിംഗ്ടണ്‍: അമേരിക്കയിലെ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ടെക്‌സസ് ഗവര്‍ണര്‍. ബന്ദികളാക്കിയ നാല് പേരെയും പരിക്കുകള്‍ ഒന്നും തന്നെ ഏല്‍ക്കാതെ സുരക്ഷിതമായി മോചിപ്പിച്ചതായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.എല്ലാവരും സുരക്ഷിതരാണെന്ന് ടെക്‌സസ് ഗവര്‍ണർ
വാഷിംഗ്ടണ്‍: അമേരിക്കയിലെ ജൂതപ്പള്ളിയില്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചതായി ടെക്‌സസ് ഗവര്‍ണര്‍. ബന്ദികളാക്കിയ നാല് പേരെയും പരിക്കുകള്‍ ഒന്നും തന്നെ ഏല്‍ക്കാതെ സുരക്ഷിതമായി മോചിപ്പിച്ചതായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.

കോളിവില്ലയിലെ ജൂതപ്പള്ളിയില്‍ റാബി (പുരോഹിതിന്‍) ഉള്‍പ്പെടെ നാല് പേരെയാണ് മുസ്ലിം തീവ്രവാദി ബന്ദിയാക്കിയത്.
ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ മോചിപ്പിക്കാനയത്. ഇവരെ ബന്ദികളാക്കിയ ആളെ കുറിച്ച്‌ വിവരങ്ങള്‍ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്തായാണ് സൂചന. സമൂഹ മാധ്യമത്തില്‍ ലൈവില്‍ വന്നാണ് മുസ്ലിം തീവ്രവാദി ജൂതപ്പള്ളി കയ്യേറിയ വിവരം അക്രമി അറിയിക്കുന്നത്. ലൈവിലെ ശബ്ദം വ്യക്തമല്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ വധിച്ചതിന് തടവ് ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വായ്ദ എന്ന് വിളിപ്പേരുള്ള ആഫിയ സിദ്ദിഖിയെ വിട്ടയക്കണമെന്നായിരുന്നു അക്രമിയുടെ ആവശ്യം. ഇവരുടെ സഹോദരന്‍ മുഹമ്മദ് സിദ്ദിഖിയാണ് അക്രമിയെന്നാണ് വിവരം. അമേരിക്കയില്‍ 86 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ആഫിയ സിദ്ദിഖി.oru ചെറിയ ഇടവേളയ്ക്കു ശേഷം അമേരിക്കയിൽ ഇസ്ലാമികതീവ്രവാദം ശക്തിപ്രാപിക്കുന്നതിന്റെ സൂചനയായി ആണ് ഇത് കാണുന്നത് എന്ന് വലതുപക്ഷ പാർട്ടികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് അമേരിക്കയിലെങ്ങും ജൂതപ്പള്ളികൾക്കും ചരിത്രപ്രധാന്യം ഉള്ള ക്രൈസ്തവ ദേവാലയങ്ങൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേലി ക്രിസ്ത്യൻ ആയ ഹനായ നേഫ്റ്റലി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

http://theendtimeradio.com

us news

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6ന്

Published

on

ഫ്ലോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ സഹോദരി സമ്മേളനം ഏപ്രിൽ 6 (ഈസ്റ്റേൺ സമയം) രാവിലെ 10ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശ്രീലേഖ മാവേലിക്കര മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് ബീന മത്തായി അധ്യക്ഷത വഹിക്കും.
ഭാരവാഹികളായ സാലി എബ്രഹാം, ബെറ്റ്സി വർഗീസ്, റെയ്ച്ചൽ രാജു എന്നിവർ നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

us news

വെള്ളത്തില്‍ വീണ 6 പേര്‍ക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു; ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതര്‍

Published

on

വാഷിങ്ടൺ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും.

രണ്ട് തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇനി പാലത്തില്‍ നിന്ന് അപകടസമയത്ത് താഴേക്ക് വീണിട്ടുള്ള വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്തും ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും വര്‍ധിക്കാം.

അതേസമയം ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതസുരക്ഷാ വിഭാഗത്തിന്‍റെ 24 അംഗ സംഘമാണ് അന്വേഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.

ചൊവ്വാഴ്ചയാണ് ബാള്‍ട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്ന് കപ്പല്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നുവീണത്. എന്നാല്‍ അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്, എത്ര പേരെ രക്ഷപ്പെടുത്താൻ സാധിച്ചു- തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Published

on

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ പി സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സഭാലയത്തിൽ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ. വില്‍സണ്‍ വര്‍ക്കി അമേരിക്കയിലെ ഏറ്റവും വലിയ ഐ പി സി സഭയായ ഐ പി സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സീനിയര്‍ പാസ്റ്ററാണ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാം അലക്‌സ് ബഥേല്‍ ഐ പി സി സെന്ററിന്റെ അസോസിയേറ്റ് പാസ്റ്ററാണ്. സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോസഫ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനാണ്.

ട്രഷറര്‍ ജോണ്‍ മാത്യു പുനലൂര്‍ വിവിധ പ്രേക്ഷിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. മിഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍ മീഡിയ പ്രവര്‍ത്തകനാണ്. മീഡിയ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റൺ വിവിധ സാമൂഹ്യ സാംസ്‌കാരിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വര്‍ഷിപ്പ് കോര്‍ഡിനേറ്ററായി കെ സി ജേക്കബ്, യൂത്ത് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോഷിൻ ജോണും, ലേഡീസ് കോര്‍ഡിനേറ്ററായി ഡോ. മേരി ഡാനിയേയും പ്രവര്‍ത്തിക്കുന്നു. ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, വാര്‍ഷിക കണ്‍വന്‍ഷനുകള്‍, പ്രേക്ഷിത ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഫെല്ലോഷിപ് ചെയ്തു വരുന്നു.
Sources:faithtrack

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National19 hours ago

ഐ. പി. സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/ കൗൺസിൽ, കേന്ദ്ര വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ എടുത്ത തീരുമാനം സ്വാഗതാർഹം

ഐ.പി സി കേരള സ്റ്റേറ്റ് ഘടകത്തോട് നാളുകളായി. നിയമവിരുദ്ധമായും ഭരണഘടന വിരുദ്ധമായും, കേന്ദ്രഭരണ ഭാരവാഹികൾ നടത്തിവരുന്ന കടന്നുകയറ്റത്തെ എതിർത്തുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയതും, ഐ.പി.സി ചെങ്ങന്നൂർ സെൻ്ററിൻ്റെ പ്രശ്നത്തിൽ...

National20 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

world news21 hours ago

ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്

“യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും” (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി...

world news21 hours ago

കാനഡയിൽ ഇനി മുതൽ ‘മഴ നികുതി’; പ്രതിഷേധവുമായി പൗരന്മാർ

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോ നിവാസികൾ ഏപ്രിൽ മുതൽ മഴനികുതി അടയ്‌ക്കേണ്ടി വരും. മണ്ണിലിറങ്ങാതെ മഴവെള്ളവും മഞ്ഞുവെള്ളവും ഒഴുകിപ്പരന്ന് പ്രളയവും മറ്റുപ്രശ്നങ്ങളും ഉണ്ടാക്കുന്നത് നേരിടാനാണ് ഈ നികുതി. ‘സ്റ്റോംവാട്ടർ...

world news2 days ago

Muslim Convert Threatened for Accepting Christ

Uganda – Dembe, a resident of Kasese, made a significant decision last December to leave Islam and embrace Christianity. This...

Articles2 days ago

പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകനാണ്

പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ പല പ്രതിസന്ധികളും...

Trending