Connect with us

Media

ആകാശവാണി കേരളം, ആകാശവാണി മലയാളം; പേരും സ്വഭാവവും മാറുന്നു

Published

on

കണ്ണൂർ: ചെലവുകുറയ്ക്കലിന്റെ ഭാഗമായി ആകാശവാണിയുടെ പേരും രൂപവും മാറ്റുന്നു. വാർത്തകൾക്കും സംഗീതപരിപാടികൾക്കുമായി സംസ്ഥാനത്ത് ഓരോ സ്വതന്ത്ര സ്റ്റേഷൻ മാത്രമാണുണ്ടാവുക. ഇക്കാര്യത്തിൽ അന്തിമതീരുമാനം അടുത്തദിവസംതന്നെയുണ്ടാകും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ആകാശവാണി മലയാളം എന്ന പേരിലുള്ള സ്റ്റേഷനിൽനിന്ന് മാത്രമാണ് വാർത്തകൾ പ്രക്ഷേപണംചെയ്യുക. കോഴിക്കോട് സ്റ്റേഷൻ തത്‌കാലം അതിൽ സഹകരിക്കുന്ന ഉപസ്റ്റേഷനായി തുടരും. എന്നാൽ അല്പകാലത്തിനകംതന്നെ തിരുവനന്തപുരത്തുനിന്നുമാത്രമാവും വാർത്താവിഭാഗം പ്രവർത്തനം. പുതിയ ജീവനക്കാരെ ഈ വിഭാഗത്തിൽ നിയമിക്കാത്തതിന്റെ കൂടി ഭാഗമായാണിത്.

ആകാശവാണി കേരളത്തിന്റെ കോൺട്രിബ്യൂട്ടറി പദവിയിലാണ് കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, ദേവീകുളം സ്‌റ്റേഷനുകൾ പ്രവർത്തിക്കുക. സാംസ്‌കാരിക-സാഹിത്യപരിപാടികൾ റെക്കോഡ് ചെയ്ത് തിരുവനന്തപുരത്തേക്ക് അയക്കുകയെന്നതുമാത്രമാവും ഉപ സ്റ്റേഷനുകളുടെ ചുമതല. റിലെ ചെയ്യുന്നതിനുള്ള ചുമതലയ്ക്കുപുറമേ മേഖലാ ഓഫീസിൽനിന്ന് ആവശ്യപ്പെടുന്ന റെക്കോഡിങ് മാത്രമാവും ചുമതല.

ആകാശവാണി മലയാളം പൂർണമായും സംഗീതത്തിനും മറ്റ് വിനോദപരിപാടികൾക്കുമായാണ് പ്രവർത്തിക്കുക. ഇപ്പോഴത്തെ തിരുവനന്തപുരം സ്റ്റേഷനിൽത്തന്നെ പ്രവർത്തിക്കുന്ന ആകാശവാണി മലയാളത്തിന്റെ കോൺട്രിബ്യൂട്ടറി സ്‌റ്റേഷനായി കോഴിക്കോട് പ്രവർത്തിക്കും. സംസ്ഥാനത്താകെ ഒരു പരിപാടി എന്ന നിലയിലാവുകയും പ്രാദേശിക പരിപാടികൾ ഇല്ലാതാവുകയും ചെയ്യുന്നതാവും ഫലം.

കോഴിക്കോട്ടും തിരുവനന്തപുരത്തും ഇപ്പോഴുള്ള വിവിധ് ഭാരതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തീരുമാനമുണ്ട്. പ്രക്ഷേപണച്ചെലവ് കുറയ്ക്കാനും നിലവിലുള്ള ഒഴിവുകളിൽ പ്രോഗ്രാം വിഭാഗത്തിൽ നിയമനം നടത്താതിരിക്കാനുമാണ് പുതിയ മാറ്റം. രാജ്യത്താകെ ഈ വിധത്തിൽ ആകാശവാണിയെ പുനഃസംഘടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി.

പരിപാടികൾ സംസ്ഥാനത്തിനാകെ ഒന്നായി മാറുന്നതിന് പുറമേ ഒരു സ്ഥലത്തുനിന്ന് ഒരു ബാനറിൽ മാത്രമാകും പ്രക്ഷേപണമെന്നതിനാൽ പരസ്യനിരക്കും കൂടും.

Programs

പതിനേഴാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 ,9 തീയതികളിൽ

Published

on

യു കെ : മഹനീയം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ ഒരുക്കുന്ന 17 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 തീയ്യതികളിൽ വൈകുന്നേരം 5.30 മുതൽ 9 വരെ ലോങ്ങ് സൈറ്റ് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചും ,9ന് സഭാ ഹാളിൽ വെച്ചും. നടത്തപ്പെടുന്നു. കഴിഞ്ഞ 17 വർഷമായി മാഞ്ചസ്റ്റർ കേന്ദ്രികരിച്ച് ഈ സഭ പ്രവർത്തിക്കുന്നു. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാനൊപ്പം പാസ്റ്ററുമാരായ സോളമൻ ജോൺ, റിജോയി സ്റ്റീഫൻ എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം വഹിക്കും.

ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ഓവർസീർ റവ.ഡോ. ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ ,പിറവം മുഖ്യ പ്രഭാഷകൻ ആയിരിക്കും. ദൈവ കരുണ എന്ന തീമിനെ ആസ്പദമാക്കിയായിരിക്കും ശുശ്രൂഷ.

ബ്രദർ ജെറി ടൈറ്റസ് , ബ്രദർ ഷിഫിൻ തോമസ് , ഇവ. സോണി സി ജോർജ്ജ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

http://theendtimeradio.com

Continue Reading

Media

News Hour Weekly News 05 October 2022 End Time News

Published

on

 

Continue Reading

Media

News Hour Neekly News 29 September 2022 End Time News

Published

on

 

Continue Reading

Latest News

Programs7 mins ago

പതിനേഴാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 ,9 തീയതികളിൽ

യു കെ : മഹനീയം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ ഒരുക്കുന്ന 17 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 തീയ്യതികളിൽ വൈകുന്നേരം 5.30 മുതൽ...

National11 mins ago

മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയ്ത ക്രൈസ്തവ യുവജന സംഗമം ഹിന്ദുത്വവാദികള്‍ തടസ്സപ്പെടുത്തി

ഖണ്ഡ്വ: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവായ മധ്യപ്രദേശിലെ ഖണ്ഡ്വ മേഖലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് ഹിന്ദുത്വവാദികള്‍ ക്രൈസ്തവ യുവജന സംഗമം തടസ്സപ്പെടുത്തി. ഏതാണ്ട്...

Crime18 mins ago

മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തി

മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദികള്‍ മൂന്നു ക്രൈസ്തവരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നാക്കാല ബിഷപ്പ് ആല്‍ബെര്‍ട്ടോ വേരാ അരെജൂലായേ ഉദ്ധരിച്ചുക്കൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ...

National24 hours ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Tech1 day ago

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ്...

National1 day ago

കത്തോലിക്കാ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അക്രമം

മധ്യപ്രദേശിൽ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിൽ നടത്തപ്പെടുന്ന സ്കൂളിലേക്ക് പരിപാടിക്ക് പോയ കുട്ടികൾക്ക് നേരെ ഹിന്ദു തീവ്രവാദികളുടെ അതിക്രമം. 200,000 ത്തോളം ആളുകൾ താമസിക്കുന്ന ഖണ്ടവയിലെ സെന്റ് പയസ്...

Crime1 day ago

ISWAP Terrorists Kill Two Christian Business Owners

Nigeria – On September 24, two militants suspected to belong to the terror group Islamic State West Africa Province (ISWAP),...

Media1 day ago

News Hour Weekly News 05 October 2022 End Time News

  Share this post:Share on FacebookShare on WhatsAppShare on TwitterShare on PinterestShare on SMSShare on Email

us news1 day ago

യേശുവിന്റെ ദർശനം വഴിത്തിരിവായി, ഇസ്ലാം ഉപേക്ഷിച്ച് വീണ്ടും ക്രിസ്തു വിശ്വാസത്തിൽ; അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം ശ്രദ്ധ നേടുന്നു

വാഷിംഗ്ടൺ ഡിസി: ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് ശേഷം അപ്രതീക്ഷിതമായി യേശുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മൈക്ക് വെസ്റ്റര്‍ഫീല്‍ഡ് എന്ന അമേരിക്കക്കാരന്‍ പുറത്തുവിട്ട വീഡിയോ സാക്ഷ്യം ശ്രദ്ധ നേടുന്നു. “ഐ...

world news2 days ago

Archaeologists discover burial cave filled with intact pottery dating to Ramses II, Exodus from Egypt

Israeli archaeologists said they have discovered an extremely rare 3,300 years old intact burial cave from the time of Pharaoh...

world news2 days ago

യുഎഇയിൽ ജോലി അന്വേഷിച്ച് എത്തുന്നവർക്ക് ഇനി ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ: അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന...

world news2 days ago

Life of Saint Peter on the wall of Saint Peter’s Basilica; Thousands witnessed the first 3D multimedia exhibition

VATICAN CITY– As thousands of people sat in the dark in St. Peter’s Square, they watched fish jump from the...

Trending