Media
ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് കമ്മീഷനെ നിയോഗിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും മറ്റ് ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നതോ സര്‍ക്കാര്‍ നല്‍കുന്നതോ ആയ സഹായങ്ങളും ആനുകൂല്യങ്ങളും താരതമ്യപ്പെടുത്തുന്‌പോള്‍, ക്രൈസ്തവര്‍ ഇക്കാര്യത്തില്‍ പക്ഷപാതപരമായ വിവേചനം നേരിടുന്നുണ്ടോ എന്നതും സംബന്ധിച്ച കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണന വിഷയമായി നിശ്ചയിച്ചിട്ടുള്ളത്.
സാമ്പത്തിക മേഖലയില്‍ പിന്നാക്കാവസ്ഥ നേരിടുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചും അവര്‍ നേരിടുന്ന പിന്നാക്കാവസ്ഥ സംബന്ധിച്ചുമുള്ള കാര്യങ്ങളും, കൂടുതല്‍ കരുതല്‍ ആവശ്യമായിട്ടുള്ള വിഭാഗങ്ങള്‍, സാന്പത്തികസാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിനോ മറ്റ് ഏജന്‍സികള്‍ക്കോ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി എന്തു ചെയ്യാന്‍ കഴിയും തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്‍ പരിഗണിക്കുക.
ക്രിസ്തുമതത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോട് അടുത്ത് താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളിലെ കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ലത്തീന്‍ വിഭാഗം തുടങ്ങിയവര്‍ക്ക് പ്രത്യേകമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ദളിത് ക്രൈസ്തവ രുടെയും പിന്നാക്ക ക്രൈസ്തവരുടെയും നിലവിലെ സാമൂഹ്യ സാന്പത്തിക അവസ്ഥയും കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ സര്‍ക്കാര്‍പൊതുമേഖല ഉദ്യോഗതലങ്ങളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്നും ഇത് ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും കമ്മീഷന്‍ പരിശോധിക്കും.
എല്ലാ ജില്ലകളിലും കൂടുതല്‍ വിഷമതകള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ അധിവസിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ചും മറ്റു മാര്‍ഗങ്ങളിലൂടെ പഠനം നടത്തിയും ഒരു വര്‍ഷത്തിനകം കമ്മീഷന്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Sources:NEWS MANNA
Programs
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു. 3 മുതൽ 5 വരെ

ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യൂ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA. പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
Sources:gospelmirror
Viral
മാസം തികയാതെ ജനിച്ച കുരുന്നിന് വേണ്ടി പിതാവ് ആലപിച്ച ക്രിസ്തീയ ഗാനത്തിന് കുഞ്ഞിന്റെ പ്രതികരണം: വീഡിയോ വൈറൽ

ടെക്സാസ്: ജീവിക്കുവാന്‍ സാധ്യതയില്ലായെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഡാനിയല്‍ ജോണ്‍സന്റെ ഗാനാലാപനത്തിനിടെ മകനായ റെമിംഗ്ടണ്‍ ഹെയ്സ് ജോണ്‍സണ്‍ എന്ന കുരുന്ന് 35 സെക്കന്റോളം തന്റെ കൈ ഉയര്‍ത്തിപ്പിടിക്കുന്നതും അത് കാണുമ്പോള്‍ പിതാവ് കരയുന്നതും ആയിരങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ജോണ്‍സന്റെ പത്നിതന്നെയാണ് ഈ വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കില്‍ പോസ്റ്റ് ചെയ്തത്. 12 ലക്ഷത്തോളം ആളുകള്‍ കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കുടുംബത്തിനു പ്രോത്സാഹനമേകിക്കൊണ്ട് നൂറുകണക്കിന് ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ബെല്‍ കൌണ്ടിയിലെ ബെയ്ലര്‍ സ്കോട്ട് ആന്‍ഡ് വൈറ്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ കുരുന്നിന് വേണ്ടി പ്രശസ്ത ക്രിസ്ത്യന്‍ ബാന്‍ഡായ എലവേഷന്‍ വര്‍ഷിപ്പിന്റെ “ഹല്ലേലൂയ ഹിയര്‍ ബിലോ” എന്ന ഗാനമാണ് ജോണ്‍സണ്‍ പാടിയത്.
“നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി. എന്നെന്നേക്കും എല്ലാ സ്തുതികളും അവന് മാത്രം. ഹല്ലേലൂയ” എന്നാണ് ഈ ഗാനത്തിന്റെ വരികളില്‍ പ്രധാനമായും പറയുന്നത്. “മാസം തികയുന്നതിനു നാല് മാസം മുന്‍പ് ജനിച്ച തന്റെ മകന്‍ ജീവിച്ചിരിക്കുവാന്‍ 21% സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ കല്‍പ്പിച്ചത്. ഇന്നും അവൻ ജീവിച്ചിരിക്കുന്നു. ദൈവമാണ് അതിന്റെ കാരണക്കാരന്‍. ദൈവം വിശ്വസ്തനാണെന്നതിന്റെ തെളിവാണ് എന്റെ മകന്‍” – ഇതാണ് ജോണ്‍സണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
ടെക്സാസ് ടു ലൈഫ് എന്ന പ്രോലൈഫ് സംഘടനയും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാസം തികയാതെ ജനിക്കുന്ന കുട്ടികളുടെ വിജയകരമായ ചികിത്സ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ജീവന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുകയും ഭ്രൂണഹത്യ അനുകൂലികള്‍ക്കെതിരെ യുക്തിസഹവും ധാര്‍മ്മികവുമായ വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു സംഘടനയുടെ പോസ്റ്റില്‍ പറയുന്നു. ഓരോ ജീവനും അമൂല്യമാണെന്നും അത് ദൈവത്തിന്റെ ദാനമാണെന്നുമുള്ള ഏറ്റുപറച്ചിലുമായുള്ള വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമാണെന്നതും ശ്രദ്ധേയമാണ്.
കടപ്പാട് :പ്രവാചക ശബ്ദം
Programs
ഡിവൈൻ ക്രിസ്ത്യൻ ചർച്ച് വാർഷിക കൺവൻഷൻ ഫെബ്രു. 10 മുതൽ ബ്രിസ്റ്റോളിൽ

ഡിവൈൻ ക്രിസ്ത്യൻ ചർച്ച് ഒന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 10 മുതൽ 12വരെ ബ്രിസ്റ്റോൾ വെസ്റ്റേൺ സൂപ്പർ മേയർ വിന്റേജ് ചർച്ച് ഹാളിൽ നടക്കും . ദിവസവും വൈകിട്ടു 6മുതൽ 8:30വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ജോൺസൺ പത്തനാപുരം , പി.ജെ പോൾ , ജിജി തോമസ് എന്നിവർ സംസാരിക്കും. ഡിവൈൻ കൊയർ ഗാനങ്ങൾ ആലപികും. പാസ്റ്റർ റോജിൻ റ്റി. എസ് ശുശ്രുഷകൾക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും .
കൂടുതൽ വിവരങ്ങൾക്:07776643860, 07867587112.
Sources:christiansworldnews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news1 week ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്