Connect with us

Business

സ്വർണാഭരണങ്ങൾക്ക് ജൂൺ മുതൽ ഹാൾമാർക്കിങ്‌ നിർബന്ധം

Published

on

കൊല്ലം: സ്വർണാഭരണങ്ങൾക്ക് പരിശുദ്ധിയുടെ മുദ്രപതിപ്പിക്കുന്ന ഹാൾമാർക്ക് സംവിധാനം ജൂൺ ഒന്നുമുതൽ നിർബന്ധം. ഇതോടെ 14, 18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ ജൂവലറികൾക്ക് വിൽക്കാനാകൂ. ആറുലക്ഷത്തോളം സ്വർണവ്യാപാരികളുള്ള ഇന്ത്യയിൽ 34647 പേർക്കേ ഇപ്പോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്.) ഹാൾമാർക്ക് ലൈസൻസുള്ളൂ. പന്ത്രണ്ടായിരത്തോളം ജൂവലറികളുള്ള സംസ്ഥാനത്ത് 8200 പേരും ഇപ്പോൾ ലൈസൻസിന് പുറത്താണ്. ഒന്നരമാസത്തിനുള്ളിൽ ഒരുലക്ഷം ജൂവലറികൾകൂടി ലൈസൻസ് എടുക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ഉപഭോക്തൃകാര്യവകുപ്പ്.

സ്വർണവ്യാപാരരംഗത്തെ വ്യാജന്മാരെ ഇല്ലാതാക്കാൻ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചെറുകിട കച്ചവടക്കാരെ ഇത് താത്കാലികമായെങ്കിലും ദോഷകരമായിബാധിക്കും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ വിൽക്കുന്നതിനെല്ലാം ബി.ഐ.എസ്. മുദ്ര വേണ്ടിവരും. രണ്ട് ഗ്രാമിന് മുകളിലുള്ള ആഭരണങ്ങളിലെല്ലാം ബി.ഐ.എസ്. മുദ്ര പതിപ്പിക്കേണ്ടിവരും. കേന്ദ്രസർക്കാർ അംഗീകരിച്ച ഹാൾമാർക്കിങ് സെന്ററുകളിൽനിന്നാണ് ബി.ഐ.എസ്. സർട്ടിഫിക്കേഷൻ നേടേണ്ടത്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കുമെന്ന് കേന്ദ്രം 2019 നവംബറിൽ പ്രഖ്യാപിച്ചതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്നുവരെ സമയപരിധി നീട്ടിനൽകുകയായിരുന്നു.

ധൃതിപിടിച്ച് നടപ്പാക്കരുത്
കേരളത്തിൽ ലൈസൻസില്ലാത്ത വ്യാപാരികൾ എടുത്തുകൊണ്ടിരിക്കുകയാണ്. ബി.ഐ.എസ്. ലൈസൻസ് എടുക്കാതെ വ്യാപാരം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ രാജ്യത്തെ അഞ്ചുലക്ഷത്തോളം സ്വർണക്കടകൾ പൂട്ടേണ്ടതായിവന്നേക്കും. ഈ സാഹചര്യത്തിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് നീട്ടിവയ്ക്കണം.
കടപ്പാട് :കേരളാ ന്യൂസ്

Business

ഇന്ന് മുതൽ സാമ്പത്തിക മേഖലയിൽ ഏഴ് പ്രധാന മാറ്റങ്ങൾ

Published

on

ഈ വർഷം ഒക്ടോബറിൽ സാമ്പത്തിക മേഖലയെ സംബന്ധിച്ച് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അത്തരത്തിലുള്ള ചില മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്,എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്,എല്‍പിജി സിലിണ്ടര്‍ വില,മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, ടെലികോം മേഖല, ബാങ്ക് അവധി ദിനങ്ങൾ എന്നിവയിൽ നിർണായക മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തിൽ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നതാണ്.

1.ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട്
ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടക്കൂട് പ്രാബല്യത്തില്‍ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം.ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റല്‍ ഓപ്ഷനുകള്‍ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നല്‍കിയത്.

2.ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്
പുതിയ നിയപ്രകാരം ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിനുള്ള കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി ചുരുക്കും. യാത്രാ ദിവസം ഒഴികേയാണ് 60 ദിവസം കണക്കാക്കപ്പെട്ടത്. 2024 നവംബർ 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതു വഴി എല്ലാവർക്കും ഒരുപോലെ എളുപ്പത്തിൽ ടിക്കറ്റ് കിട്ടുന്നു.

3.എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്
ഒരു ബില്ലിങ് കാലയളവില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയില്‍ കൂടുതലാണെങ്കില്‍, ഒരു ശതമാനം സര്‍ചാര്‍ജ് ഈടാക്കും. 50,000 രൂപയില്‍ താഴെയാണെങ്കില്‍ നിലവിലെ സ്ഥിതി തുടരും. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രതിമാസ ഫിനാന്‍സ് ചാര്‍ജ് 3.75 ശതമാനമായി വര്‍ധിപ്പിച്ചതാണ് മറ്റൊരു മാറ്റം.

യൂട്ടിലിറ്റി ബിൽ പേയ്‌മെൻ്റുകൾക്കും ഫിനാൻസ് ചാർജുകൾക്കുമാണ് ഈ മാറ്റങ്ങൾ പ്രധാനമായും ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത എല്ലാ എസ്.ബി.ഐ ക്രെഡിറ്റ് കാർഡുകളുടെയും ഫിനാൻസ് ചാർജുകൾ 3.75 ശതമാനമായി പരിഷ്കരിച്ചു. ഈ മാറ്റം 2024 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഒരു ബില്ലിംഗ് കാലയളവിലെ യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, 1% ഫീസ് ബാധകമാകും. ഈ കാര്യം 2024 ഡിസംബർ 1 മുതലാണ് വരുന്നത്.

ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പ്രോഗ്രാമിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ ഇന്‍ഷുറന്‍സ്, പലചരക്ക് വാങ്ങല്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബര്‍ 15 മുതല്‍ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കല്‍, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ഒഴിവാക്കല്‍ അടക്കമാണ് മാറ്റങ്ങള്‍. വിദ്യാഭ്യാസ ആവശ്യത്തിന് തേര്‍ഡ് പാര്‍ട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങള്‍ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങള്

4.എല്‍പിജി സിലിണ്ടര്‍ വില
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഒക്‌ടോബര്‍ മാസം ആഗോള എണ്ണവില അസ്ഥിരമായിരുന്നെങ്കിലും ഏറെക്കുറെ വില താഴ്ന്നിരുന്നു. അതേസമയം എണ്ണക്കമ്പനികളുടെ വരുമാന കണക്കുകള്‍ പ്രതീക്ഷിച്ച നിലയില്‍ ഉയര്‍ന്നിട്ടില്ല. അതിനാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയടക്കം അവര്‍ ക്രമീകരിച്ചേക്കാം. ഒക്‌ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കമ്പനികള്‍ 48.50 രൂപ വര്‍ധിപ്പിച്ചിരുന്നു.

5.മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍
മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കര്‍ശനമായ ഇന്‍സൈഡര്‍ ട്രേഡിംഗ് നിയമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 1 മുതല്‍, നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ കംപ്ലയന്‍സ് ഓഫീസര്‍മാര്‍ക്ക് എഎംസികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

6.ടെലികോം
സ്പാം കോളുകളും മെസേജുകളും തടയാന്‍ മെസേജ് ട്രെയ്സിബിലിറ്റി നടപ്പിലാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിയോ, എയര്‍ടെല്‍, വി അടക്കമുള്ള തുടങ്ങിയ ടെലികോം ദാതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതായത് ടെലികോം കമ്പനികള്‍ നേരിട്ട് സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും. ഇനിമുതൽ അനാവശ്യ സന്ദേശങ്ങള്‍ ഉപയോക്താക്കളില്‍ എത്തില്ല.

അതേ സമയം ഫോണിലേക്ക് വരുന്ന മെസേജുകൾക്കും ഒടിപി നിർദേശങ്ങൾക്കും നിയന്ത്രണമേർപ്പെടുത്താനുള്ള നവംബർ 1 മുതൽ ഏർപ്പെടുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിപ്പ്. അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിനുള്ള ട്രേസബിലിറ്റി ചട്ടം നടപ്പാക്കാനുള്ള തീരുമാനം ഒരു മാസം കൂടി വൈകി ഡിസംബർ ഒന്നു മുതലാണ് നടപ്പിൽ വരുത്തുക.

ഇ-കോമേഴ്‌സ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒടിപി ലഭിക്കുന്നത് തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് നടപ്പാക്കുന്നത് ട്രായ് ഒരു മാസത്തേക്ക് നീട്ടിയത്. ടെലി മാർക്കറ്റിങ് മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ഓഗസ്റ്റിൽ ട്രായ് ഉത്തരവിട്ടത്. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന എയര്‍ടെല്‍, വൊഡഫോണ്‍-ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് കാലാവധി നീട്ടിയത്.

ബാങ്കുകളും ടെലി മാര്‍ക്കറ്റിങ് സ്ഥാപനങ്ങളും സാങ്കേതിക മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ട്രേസബിലിറ്റി ചട്ടം നവംബര്‍ ഒന്നിന് കൊണ്ടുവന്നാൽ വ്യാപകമായി സന്ദേശങ്ങള്‍ തടസപ്പെടുന്ന സ്ഥിതി വരും. ഇത് ഉപഭോക്താക്കള്‍ക്ക് പ്രധാന ഇടപാടുകൾ നടത്തുമ്പോൾ തടസങ്ങൾ സൃഷ്ടിക്കും. ഇത് കണക്കിലെടുത്താണ് ട്രായ് സമയം നീട്ടിയത്

7.ബാങ്ക് അവധി
പൊതു അവധിയും, വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കാരണം രാജ്യത്ത് നവംബറില്‍ മൊത്തം 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് 24/7 ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. മുകളില്‍ പറഞ്ഞ അവധി എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

നവംബർ മുതൽ ‘ഒടിപി’ വരാൻ വൈകിയേക്കും

Published

on

ന്യൂഡൽഹി: ഇ കൊമേഴ്സ്, ബാങ്ക് ഇടപാടുകൾ എന്നിവയ്ക്കായുള്ള ഒടിപി സന്ദേശം ലഭിക്കുന്നതിന് നവംബർ ഒന്നു മുതൽ താത്കാലിക തടസം നേരിടാൻ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഒടിപി സന്ദേശങ്ങൾ ലഭിക്കുന്നതിൽ തടസം നേരിടാൻ സാധ്യതയുണ്ടെന്ന് ടെലികോം സേവന കമ്പനികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

ബാങ്കുകൾ ഉൾപ്പെടെയുള്ള പല ധനകാര്യസ്ഥാപനങ്ങളിലും ട്രായ് നിർദേശ പ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പിലാക്കിയിട്ടില്ല. വാണിജ്യ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനാണ് ട്രായ് നിർദേശം. ഇതു പ്രകാരം സന്ദേശങ്ങൾ അയയ്ക്കുന്ന കമ്പനികൾ അവരുടെ യുആർഎല്ലും തിരിച്ചു വിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റർക്ക് നൽകണം.

ഇവ ടെലികോ ഓപ്പറേറ്ററുടെ ബ്ലോക് ചെയിൻ അധിഷ്ഠിത ഡിസ്ട്രിബ്യൂഷൻ ലെഡർ പ്ലാറ്റ്ഫോമിൽ ശേഖരിക്കും. ഇവയെല്ലാം യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന് കൈമാറൂ. ഇവ നടപ്പിലാക്കുന്നതിലൂടെയേ ഒടിപിയിലുള്ള തടസം ഇല്ലാതാകൂ.
Sources:Metro Journal

http://theendtimeradio.com

Continue Reading

Business

പാന്‍ കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രതവേണം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

Published

on

മുംബൈ: ഇന്ന് നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് പാന്‍ കാര്‍ഡ്. എന്തിനും ഏതിനും പാനില്ലാതെ നടക്കാത്ത സ്ഥിതിയാണ്. ആദായനികുതി അടയ്ക്കാനും വര്‍ഷാവര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും മാത്രമല്ല. ദൈനംദിന നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന് ചുരുക്കം.

പാന്‍ കാര്‍ഡിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധി തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുന്ന അനേകം സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സൈബര്‍ ആക്രമണങ്ങളും വ്യാജ ലോണ്‍ ആപ്പുകളും തുടങ്ങി തട്ടിപ്പിന്റെ മേഖല അതീവ വിപുലമാണ്. ഇത്തരക്കാരെല്ലാം തന്നെ പാന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് നമുക്ക് പണിതരുന്നത്. ഇങ്ങനെയെല്ലാമാണെങ്കിലും കാര്‍ഡ് സുരക്ഷിതമായി വെയ്ക്കാന്‍ നിരവധി വഴിയുണ്ട്. അവ താഴെ കുറിക്കുന്നു.

*സംശയം തോന്നുന്ന വെബ്സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക.

*പാന്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റുകള്‍ https അല്ല ആരംഭിക്കുന്നത് എങ്കില്‍ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുക. http സൈറ്റുകള്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ.

*ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക.

<span;>* ഇനി തട്ടിപ്പില്‍ വീണു എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഇന്‍ഫോര്‍മേഷന്‍ നെറ്റ് വര്‍ക്ക് പോര്‍ട്ടലില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യുക.

ഇക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാന്‍ നമുക്ക് സാധിച്ചാല്‍ തട്ടിപ്പുകാരെ ഭയക്കാതെ കഴിയാം.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports5 hours ago

Dodgers player says ‘God is absolutely good’ after World Series win

Los Angeles Dodgers pitcher Blake Treinen gave glory to God after his team won the World Series against the New...

world news5 hours ago

Banned Chinese Church Continues Services, Endures Government Raids

China — Several locations and congregations of the Beijing Zion Church were raided on Oct. 20, according to Bitter Winter...

National6 hours ago

ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷൻ പ്രാർത്ഥനാ ദിനം നവംബർ 15 ന്

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് കൺവൻഷന്റെ അനുഗ്രഹത്തിനായി നവം.15 വെള്ളിയാഴ്ച പ്രാർഥനാദിനമായി വേർതിരിച്ചിരിക്കുന്നതായി സ്റ്റേറ്റ് കൗൺസിൽ പത്രകുറിപ്പിലൂടെ അറിയിച്ചു. ഡിസം. 4 മുതൽ 8 വരെ നിലമ്പൂർ...

Travel6 hours ago

ജലഗതാഗത രംഗത്ത് കേരളത്തിൽ അഭൂതപൂർവമായ മാറ്റങ്ങളുമായി ഇന്ദ്ര ബോട്ട് .

ഇന്ത്യയിലെ ഏറ്റവും നീളമേറിയ സോളാർ ക്രൂയിസ് ബോട്ട് ആണ് ഇന്ദ്ര. സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ദ്ര കൊച്ചി യാത്രകൾ ഇനി വ്യത്യസ്തമാക്കുമെന്ന് പറയാതെ വയ്യ....

world news6 hours ago

ബെഹറൈൻ ബേഥേൽ പെന്തക്കോസ്ത് സഭയും (ബിപിസി) യുവജന വിഭാഗമായ (ബിപിവൈഎഫ്) ഉം ചേർന്ന് നടത്തുന്ന സംഗീത സായാനം

ബെഹറൈൻ ബേഥേൽ പെന്തക്കോസ്ത് സഭയും (ബിപിസി) യുവജന വിഭാഗമായ (ബിപിവൈഎഫ്) ഉം ചേർന്ന് നടത്തുന്ന സംഗീത സായാനം “ഹിംസ് ഓഫ് ഗ്ലോറി” ക്രൈസ്തവ കൈരളിക്ക് അനേക ആത്മീക...

us news1 day ago

Nearly 400 People Choose Christ at Mississippi State Fair

Thousands of people flock to the Mississippi State Fair each year to eat fun food, hear live music, and enjoy...

Trending

Copyright © 2019 The End Time News