Connect with us

Tech

ചൊവ്വയില്‍ ആദ്യമായി ഓക്‌സിജന്‍ ഉത്പാദിപ്പിച്ച് നാസയുടെ പെര്‍സിവിയറന്‍സ്

Published

on

ചൊവ്വയിൽ ചരിത്രം കുറിച്ച് നാസ. നാസയുടെ ചൊവ്വാദൗത്യവാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഓക്സിജൻ ഉത്പാദനം നടക്കുന്നത്. ഭാവിയിലെ ബഹിരാകാശപര്യവേക്ഷണങ്ങള്‍ക്ക് ഈ നേട്ടം പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. ബഹിരാകാശ യാത്രികര്‍ക്ക് ശ്വസനത്തിനാവശ്യമായ ഓക്‌സിജന്‍ മാത്രമല്ല റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ കൂടി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചൊവ്വയിലെ കാർബൺ ഡൈ ഓക്‌സൈഡ് ഓക്‌സിജനായി പരിവർത്തനം ചെയ്യുന്നതിനുള്ള നിർണായകമായ ആദ്യ ഘട്ടമാണിത്’-നാസയുടെ ബഹിരാകാശ സാങ്കേതിക മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റർ ജിം റൗലേൃട്ടർ പറഞ്ഞു. പെർസിവിയറൻസ് റോവറിന്റെ മുൻഭാഗത്ത് വലതുവശത്തായി സ്ഥാപിച്ചിട്ടുള്ള ഒരു കാർ ബാറ്ററിയുടെ വലിപ്പമുള്ള സ്വർണാവരണമുള്ള പെട്ടിയായ മോക്‌സിയാണ് ഈ പ്രവർത്തനത്തിന് സഹായിക്കുന്നത്.

വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ കാർബൺ ഡൈ ഓക്‌സൈഡ് തന്മാത്രകളെ കാർബൺ ആറ്റവും ഓക്‌സിജൻ ആറ്റങ്ങളുമായി വിഘടിപ്പിക്കുകയാണ് മോക്‌സി ചെയ്യുന്നത്. വിഘടനത്തിന്റെ ഉപോത്പന്നമായി കാർബൺ മോണോക്‌സൈഡ് ഉണ്ടാകും. അഞ്ച് ഗ്രാം ഓക്‌സിജനാണ് മോക്‌സി ആദ്യത്തെ തവണ ഉത്പാദിപ്പിച്ചത്. സാധാരണയായി ഒരു ബഹിരാകാശ യാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസനത്തിനാവശ്യമായി വരുന്ന അളവാണിത്. മണിക്കൂറിൽ പത്ത് ഗ്രാം ഓക്‌സിജൻ ഉത്പാദിപ്പിക്കാവുന്ന തരത്തിലാണ് മോക്‌സിയുടെ രൂപകൽപന.മോക്‌സിയുടെ നിർമാണത്തിനായി ഉയർന്ന താപനില അതിജീവിക്കാൻ ശേഷിയുള്ള നിക്കൽ അയിര് പോലെയുള്ള വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഫെബ്രുവരി 18 നാണ് പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയില്‍ നിന്ന് ശബ്ദങ്ങളും ദൃശ്യങ്ങളും റോവര്‍ ഇതിനോടകം ഭൂമിയിലേക്ക് അയച്ചു. കൂടാതെ ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്താനും നാസയുടെ ചൊവ്വാദൗത്യത്തിന് സാധിച്ചു.
Sources:globalindiannews

Tech

വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം: സിംബാബ്‌വേ

Published

on

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ മാത്രമേ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ. പോസ്റ്റൽ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്ന് സർക്കാർ വാദിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കിനെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഭരണത്തിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിലാണ് ഈ നിയന്ത്രണം. ഓൺലൈൻ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമർശകർ പറയുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു

Published

on

വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍ വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടകള്‍ സത്യമാണോ, വ്യാജമാണോ എന്ന് അറിയാന്‍ എളുപ്പം വഴി സജ്ജമാക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ് അധികൃതര്‍.

വാട്‌സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാന്‍ ആപ്പിനുള്ളില്‍ നിന്നുതന്നെ ഫോട്ടോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ഫോട്ടോകള്‍ സെര്‍ച്ച് ഓണ്‍ വെബ് ഓപ്ഷന്‍ വഴി ഗൂഗിളിന് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിനായി നേരിട്ട് സമര്‍പ്പിക്കാം. വാട്‌സ്ആപ്പില്‍ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ, തെറ്റിദ്ധരിപ്പിക്കുന്നതോ, രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാന്‍ പുത്തന്‍ ഫീച്ചറിലൂടെ സാധിക്കും. ഇതിനായി പുതിയ ഫീച്ചര്‍ കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നത്.

വാട്‌സ്ആപ്പില്‍ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയില്‍ കാണുന്ന മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്താല്‍ സെര്‍ച്ച് ഓണ്‍ വെബ് എന്ന ഓപ്ഷന്‍ വൈകാതെ പ്രത്യക്ഷപ്പെടും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേര്‍ഷനില്‍ ഇതിന്റെ പരീക്ഷണം നടന്നുവരുന്നു. ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്നാണ് ഈ ഫീച്ചര്‍ അറിയപ്പെടുക.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഗൂഗിളിന് വെല്ലുവിളി ! സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ

Published

on

ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി ഓപ്പണ്‍ എ.ഐ.

ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക്‌ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മറുപടി നല്‍കുമെന്നാണ് ഈ ഓപ്പണ്‍ എ.ഐയുടെ അവകാശവാദം.

വരും മാസങ്ങളില്‍ സൗജന്യ ചാറ്റ് ജിപിടി ഉപയോക്താക്കളിലേക്കും ജിപിടി സെര്‍ച്ച് ഓപ്ഷന്‍ എത്തുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്.

ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെര്‍ച്ച് നടത്തും. അല്ലെങ്കില്‍ വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സര്‍ച്ചിലേക്ക് പോകാം.

ചാറ്റ് ജി.പി.ടി പ്ലസ്‌, ടീം ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്റര്‍പ്രൈസ്, എഡ്യു ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഈ അപ്‌ഡേഷന്‍ ലഭിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

Christian girl rescued from forced marriage to elderly Muslim man

Pakistan — Javed Masih heaved a sigh of relief last week when he saw his 18-year-old daughter for the first...

National5 hours ago

കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ

ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ്...

world news6 hours ago

പാക്ക് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തുന്ന യുവതിക്ക് എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്

ലാഹോര്‍/ ലണ്ടന്‍: കൊടിയ മതപീഡനത്തിനും വിവേചനത്തിനും ഇരയായി ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ധീരതയോടെ പോരാടുന്ന യുവതിയ്ക്കു എ‌സിഎന്നിന്റെ ധീരത അവാര്‍ഡ്. കത്തോലിക്ക സന്നദ്ധ സംഘടനയായ...

National6 hours ago

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്

ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി വരുന്ന സ്കൂളുകളുടെയും ടീച്ചേഴ്സിൻ്റെയും നടപടികൾക്ക്...

us news6 hours ago

16 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ നിരോധിക്കാൻ യുകെ

ലണ്ടന്‍: ഓസ്‌ട്രേലിയക്ക് പിന്നാലെ 16 വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരാന്‍ യുകെയും. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ തനിക്കാവുന്നത് ചെയ്യുമെന്ന് യുകെ സാങ്കേതിക വിദ്യ...

world news1 day ago

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍

ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി...

Trending

Copyright © 2019 The End Time News