Connect with us

us news

Covid 19 deaths in Florida exceed 35,000

Published

on

Florida : In another grim milestone, Florida on Wednesday exceeded 35,000 resident deaths from COVID-19 since the pandemic started last year.

With an additional 72 resident deaths reported Wednesday, the total reached 35,030, according to numbers released by the Florida Department of Health.

The state has also had 692 non-resident deaths.

In all, Florida has had 2,222,546 cases of COVID-19.

The largest numbers of resident deaths have been concentrated in Southeast Florida, with Miami-Dade County totaling 6,140 deaths. It is followed by Broward County, with 2,886 deaths, and Palm Beach County, with 2,760 deaths.

Also hard-hit have been long-term care facilities, where 11,266 residents and staff members have died.

us news

ലാറ്റിനമേരിക്കയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ‘റെഡ് വീക്ക്’

Published

on

നവംബർ 17 മുതൽ 24 വരെ ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ എന്നിവയുൾപ്പെടെ 20 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ‘റെഡ് വീക്ക്’ ആചരിക്കും. എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ 2015 മുതൽ നടത്തിക്കൊണ്ടിരിക്കുന്ന സംരംഭമാണിത്. ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങളിൽ ആഗോളശ്രദ്ധ കേന്ദ്രീകരിക്കാനാണ് ‘റെഡ് വീക്ക്’ ആചരിക്കുന്നത്.

ബ്രസീലിലെ പ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപമാണ് ആദ്യമായി ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചത്. അതിനുശേഷം കൂടുതൽ രാജ്യങ്ങൾ ഈ പരിപാടിയിൽ ചേർന്നു. ഈ വർഷം സ്പെയിൻ, പോർച്ചുഗൽ, സ്ലൊവാക്യ, ഇറ്റലി, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും പങ്കെടുക്കും. റോമിലെ കൊളോസിയം, ഇറ്റലിയിലെ ട്രെവി ഫൗണ്ടൻ, മെക്സിക്കോയിലെ കത്തീഡ്രൽ ഓഫ് ടോലൂക്ക തുടങ്ങിയ പ്രശസ്ത സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിക്കും.

അതോടൊപ്പം റെഡ് വീക്കിൽ ക്രിസ്ത്യാനി ആയതിന്റെ പേരിൽ പീഡനങ്ങൾ അനുഭവിച്ച കത്തോലിക്കരുടെ സാക്ഷ്യവും ഉൾപ്പെടുന്നു. മാലിയിൽ മുസ്ലീം തീവ്രവാദികൾ അഞ്ചുവർഷത്തോളം ബന്ദിയാക്കിയ ഫ്രാൻസിസ്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗമായ സി. ഗ്ലോറിയ സിസിലിയ നർവേസ് പങ്കാളിയാകും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

അമേരിക്കയുടെ 47 മത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു

Published

on

ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും ഉയർത്തെഴുന്നേറ്റ് ഡോണൾഡ് ട്രംപ് 47 മത് അമേരിക്കൻ പ്രസിഡന്റ്. ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയം. “ദൈവം എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത് ഈ ഭാരിച്ച ഉത്തരവാദിത്തം എന്നെ ഭരമേൽപ്പിച്ച് അമേരിക്കയെ രക്ഷിച്ച് അതിന്റെ പഴയ പ്രതാപത്തിലേക്ക് മടക്കി കൊണ്ട് വരുവാൻ വേണ്ടി എന്ന് ഞാൻ പരിപൂർണ്ണമായി മനസ്സിലാക്കുകയും അതിന് വേണ്ടി ഞാൻ പൂർണ്ണ ശക്തിയോടെയും, പൂർണ്ണ മനസ്സോടെയും എന്നാൽ ആവോളം പ്രവർത്തിച്ച് അമേരിക്കൻ ജനത എന്നിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കും”

കഴിഞ്ഞ നാലു വർഷങ്ങളിൽ ഡോണൽഡ് ട്രമ്പ് വ്യക്തി പരമായും, അദ്ദേഹത്തിന്റെ കുടുംബവും, അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്തവരും ഒക്കെ അനുഭവിച്ച ബുദ്ധിമുട്ടുകളും, വേട്ടയാടലുകളും യാതനകളും ചെറുതല്ല. കൈക്കൂലിയും ലോബിയിങ്ങും പാടെ നിർത്തി ക്കൊണ്ട് അമേരിക്കയിലെ സാധാരണ ജനങ്ങൾക്ക് വേണ്ടി എടുത്ത അനേകം തീരുമാനങ്ങളുടെ പ്രത്യാഘാതമാണ് അദ്ദേഹം അനുഭവിച്ച ഈ ബുദ്ധിമുട്ടുകൾ എല്ലാം.

കഴിഞ്ഞ വർഷത്തെ ഇലക്ഷനിൽ കാര്യമായ കള്ളത്തരങ്ങൾ നടന്നു എന്ന് അനേകം പേർ ഇന്നും വിശ്വസിക്കുന്നു. ഒരു വലിയ വിജയം അദ്ദേഹത്തിന്റെ കയ്യിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു എന്ന് പല തെളിവുകളുമായി പലരും മുന്നോട്ട് വന്ന് എങ്കിലും നിയമപരമായി അവരെയെല്ലാം നേരിട്ട് ബുദ്ധി മുട്ടിച്ചു എന്ന് തന്നെ പറയാം. ഒരിക്കലും അമേരിക്കയുടെ ചരിത്രത്തിൽ നടന്നിട്ടില്ലാത്ത വിധം വേട്ടയാടലുകളാണ് ട്രംപ് നേരിട്ടത്.

ജഡ്ജിമാരെ സ്വാധീനിച്ചും, കള്ള കേസുകൾ ഇട്ടും, കൊലപ്പെടുത്തുവാനുള്ള പദ്ധതികൾ ഒന്നിലേറെ പ്രാവശ്യം ശ്രമിക്കുകയും ചെയ്തിട്ടും ഒരു ഫിനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും അദ്ദേഹം ഉയർത്ത് എഴുന്നേൽക്കുക ആയിരുന്നു. ഡോണൽഡ് ട്രമ്പ് ഇന്ന് നേടിയ വിജയം ലോക ചരിത്രത്തിൽ തങ്ക ലിപികളിൽ എന്നും എഴുതി ചേർക്കുക തന്നെ ചെയ്യും. കാരണം അത്ര യേറെ വേട്ടയാടലുകളും ഒറ്റപ്പെടലുകളും കുറ്റപ്പെടുത്തലുകളുമാണ് ട്രമ്പ് എന്ന വ്യക്തി നേരിട്ട്ത്. ഈ വിജയം ജീവൻ പണയപ്പെടുത്തി നേടിയതാണ്.

ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയമാണ്. ഈ വിജയം ഉദരത്തിൽ വച്ച് തന്നെ നശിപ്പിക്കപ്പെടുന്ന ജീവനുകളുടെ വിജയമാണ്. ഈ വിജയം സാമൂഹികമായ തിന്മകളുടെ മേലുള്ള വിജയമാണ്. ഈ വിജയം നീതിക്കും ന്യായത്തിനും വേണ്ടിയുള്ള വിജയമാണ്. ഈ വിജയം അമേരിക്കയുടെ അടിസ്ഥാന സിദ്ധാന്തമായ ക്യാപ്പിറ്റലിസത്തിന്റെ വിജയമാണ്. ഈ വിജയം വിലക്കയറ്റത്തിന് എതിരെയും, പണപ്പെരുപ്പത്തിനെതിരെയും ഉള്ള വിജയമാണ്. ഈ വിജയം ജനങ്ങളുടെ പണം എടുത്ത് അബോർഷൻ നടത്തുന്നതിന് എതിരെയുള്ള വിജയമാണ്. ഈ വിജയം ജനങ്ങളുടെ പണം എടുത്തു സെക്സ് ചെയ്ഞ്ച് ചെയ്യുന്നതിനെതിരെയുള്ള വിജയമാണ്. ഈ വിജയം അനധികൃത കുടിയേറ്റത്തിന് എതിരെയുള്ള ജയമാണ്. ഈ വിജയം സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും എതിരെയുള്ള വിജയമാണ്. ഈ വിജയം അമേരിക്കൻ ഓയിലിന്റെയും ഡ്രിലിങ്ങിന്റെയെയും വിജയമാണ്. ഈ വിജയം ലോക സമാധാനത്തിന്റെ വിജയമാണ്. ഈ വിജയം നട്ടെല്ലുള്ള ഒരു ഭരണാധികാരിയുടെ വിജയമാണ്. ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയമാണ്.
എല്ലാറ്റിനും ഉപരി ട്രമ്പിൽ പ്രതീക്ഷ വച്ച അനേകം കോടി ജനങ്ങളുടെ വിജയമാണ്.

അടുത്ത നാല് വർഷം സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു ഭരണം കാഴ്ച്ച വയ്ക്കുന്ന വിജയമായി തീരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

us news

കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ ഇനി മാതാപിതാക്കള്‍ കാണണ്ട; വിലക്കുമായി ഡച്ച് സ്കൂള്‍

Published

on

കുട്ടികളുടെ പരീക്ഷാ മാര്‍ക്ക് ലിസ്റ്റുകൾ ഇനി മുതല്‍ അച്ഛനമ്മമാര്‍ കാണേണ്ടതില്ലെന്ന തീരുമാനത്തിലാണ് നെതര്‍ലാന്‍ഡിലെ ഒരു സെക്കന്‍ഡറി സ്കൂള്‍. 95 ശതമാനം രക്ഷിതാക്കളും ഈ നിർദ്ദേശം അംഗീകരിക്കുകയും രക്ഷാകർത്താക്കളുടെ കൗൺസിൽ 10 ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തതോടെ പരീക്ഷാ ഫലം പങ്കിടുന്നതിൽ സ്കൂൾ ഒരു മാസത്തെ താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി.

നിലവിൽ, നെതർലാൻഡിൽ ഒരു ക്ലാസില്‍ നിന്നും അടുത്ത ക്ലാസിലേക്ക് പാസാകാന്‍ ഒരു നിശ്ചിത ഗ്രേഡ് ശരാശരി വിദ്യാർത്ഥികൾക്ക് ആവശ്യമാണ്. ഇത് മൂലം കുട്ടികള്‍ക്ക് എപ്പോഴും ഉയര്‍ന്ന അക്കാദമിക് പ്രകടനം നടത്താന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് കുട്ടികളില്‍ അമിത സമ്മർദ്ദം സൃഷ്ടിക്കുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെതർലാന്‍ഡില്‍ കുട്ടികളുടെ പരീക്ഷാ ഫലം പങ്കുവയ്ക്കുന്ന ആപ്ലിക്കേഷന്‍ അച്ഛനമ്മമാർക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയും. ഇത് കുട്ടികളില്‍ അമിത സമ്മർദ്ദം സൃഷ്ടിക്കുന്നെന്ന് ജോർദാനിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ സ്റ്റിജിൻ ഉയിറ്റൻബോഗാർഡ് കണ്ടെത്തി. അദ്ദേഹം യൂറ്റൻബോഗാർഡ് സ്കൂളിലെ പകുതിയോളം കുട്ടികളിൽ ഇതുസംബന്ധിച്ച് പഠനം നടത്തി. മാതാപിതാക്കള്‍ പതിവായി കുട്ടികളുടെ ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ തങ്ങളുടെ സമ്മര്‍ദ്ദം അഞ്ചില്‍ 2.7 ആയിട്ടായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം അച്ഛനമ്മമാര്‍ നിരന്തരം പരിശോധിക്കാത്ത കുട്ടികളാകട്ടെ രണ്ട് ലെവലോ അതിലും താഴെയോ ആയിരുന്നു സമ്മർദ്ദം രേഖപ്പെടുത്തിയത്.

വിദ്യാർത്ഥികൾ നേരിടുന്ന ഈ സമ്മർദ്ദം എന്‍റെ അഭിപ്രായത്തിൽ ശരിക്കും ഒരു ആധുനിക കാര്യമാണ്. ഞാൻ സ്കൂളിൽ ആയിരുന്നപ്പോൾ, വർഷത്തിൽ നാല് തവണ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു, അല്ലാത്തപക്ഷം, നിങ്ങൾക്ക് എപ്പോൾ, എന്താണ് വേണ്ടതെന്ന് നിങ്ങളുടെ മാതാപിതാക്കളോട് പറയാം. ” ഉയിറ്റൻബോഗാർഡ് പറഞ്ഞു. “ഇപ്പോൾ മാതാപിതാക്കൾക്ക് അവരുടെ ടെലിഫോണുകളിൽ ഒരു പുഷ് അറിയിപ്പ് ലഭിക്കും: ‘ഹേയ്, നിങ്ങളുടെ കുട്ടിക്ക് ഒരു പുതിയ ഫലം ലഭിച്ചു,’ പിന്നാലെ കുട്ടി മാതാപിതാക്കളോടൊപ്പം ഇത് സംബന്ധിച്ച് സംഭാഷണത്തിനായി ഇരിക്കേണ്ടി വരുന്നു. ഇത് ഭയാനകമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റിജിൻ ഉയിറ്റൻബോഗാർഡ് തന്‍റെ പഠനത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ ദേശീയ രക്ഷാകർതൃ അസോസിയേഷൻ ഡയറക്ടർ ലോബ്കെ വ്ലാമിംഗ് ഇത് അംഗീകരിച്ചു. ‘തെറ്റുകൾ വരുത്താൻ നിങ്ങൾക്ക് അവകാശമുണ്ട്. അങ്ങിനെയാണ് അവര്‍ പഠിക്കുന്നത്.’ അദ്ദേഹം പറഞ്ഞു. അതേസമയം അച്ഛനമ്മമാരെ പൂര്‍ണ്ണമായും ഇതില്‍ നിന്ന് ഒഴിവാക്കില്ലെന്നും കുട്ടികളുടെ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അച്ഛനമ്മമാരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 mins ago

പിഎം വിദ്യാലക്ഷ്മി: ഈട്, ഗ്യാരണ്ടി രഹിത വായ്പ, വിദ്യാർഥികൾക്ക് സഹായകമാകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതി-പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ...

us news12 mins ago

ലാറ്റിനമേരിക്കയിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ‘റെഡ് വീക്ക്’

നവംബർ 17 മുതൽ 24 വരെ ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ എന്നിവയുൾപ്പെടെ 20 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി ‘റെഡ് വീക്ക്’ ആചരിക്കും. എയ്ഡ് ടു...

world news24 hours ago

Muslim vigilantes colluding with authorities to entrap Christians in blasphemy charges

Pakistan — Muslim vigilante groups are working with federal authorities to lure young people into sharing blasphemous content on social...

National1 day ago

Assam: Christian organisations seek action against VHP leader Surendra Jain’s drug claim

Three Christian organisations on Tuesday submitted a joint representation to the the Dima Hasao district administration seeking lawful action against...

National1 day ago

ഫിലദെൽഫ്യാ ദൈവ സഭാ അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനം

ഫിലദെൽഫ്യാ ചർച്ച് ഓഫ് ഗോഡ് അഖിലേന്ത്യ ശുശ്രൂഷക സമ്മേളനം 2024 നവംബർ 14 വ്യാഴം മുതൽ 17 ഞായർ വരെ മഞ്ഞാടിയിലുള്ള ഡോ. ജോസഫ് മാർത്തോമാ ക്യാമ്പ്...

us news1 day ago

അമേരിക്കയുടെ 47 മത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു

ഫീനിക്സ് പക്ഷിയെപ്പോലെ വീണ്ടും ഉയർത്തെഴുന്നേറ്റ് ഡോണൾഡ് ട്രംപ് 47 മത് അമേരിക്കൻ പ്രസിഡന്റ്. ഈ വിജയം ക്രൈസ്തവ അടിസ്ഥാന മൂല്യങ്ങളുടെ വിജയം. “ദൈവം എന്നെ മരണത്തിൽ നിന്നും...

Trending

Copyright © 2019 The End Time News