Tech
ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനിയില്ല ; വിരമിക്കൽ തിയ്യതി പ്രഖ്യാപിച്ചത് നീണ്ട 26 വർഷത്തെ സേവനത്തിനു ശേഷം

26 വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അടുത്ത വര്‍ഷം ‘വിരമിക്കുമെന്ന്’ ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് അറിയിച്ചു. വിന്‍ഡോസ് 95ന് ഒപ്പമാണ് വെബ് ബ്രൌസറായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ പുറത്തിറക്കിയത്. എന്നാല്‍ 2022 ജൂണിനുശേഷം ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ സേവനം ലഭിക്കില്ലെന്നാണ് മൈക്രോസോഫ്റ്റ് പുതിയ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്. പകരക്കാരനായി ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോഗിക്കാം.
ടെക് ഭീമന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പഴയ ബ്രൗസറുകളെ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് വരികയായിരുന്നു. എന്നാല്‍ ഈ സമയത്താണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ഏകദേശം 8% ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി തിരിച്ചറിഞ്ഞത്. പക്ഷെ 2021 ല്‍ എത്തി നില്‍ക്കുമ്പോള്‍ എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ്. വേഗതയും സുരക്ഷിതത്വവും
വളരെ പഴയ ചില വെബ്‌സൈറ്റുകളും പഴയ വെബ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചവും ആധുനിക ബ്രൗസറുകള്‍ക്ക് പ്രോസസ്സിംഗ് തടസ്സങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പുതിയ ബ്രൌസര്‍ ‘വേഗതയേറിയതും കൂടുതല്‍ സുരക്ഷിതവും ആധുനികമായ ബ്രൌസിംഗ് അനുഭവം’ വാഗ്ദാനം ചെയ്യുന്നതുമാണെന്ന് മൈക്രോസോഫ്റ്റ് എഡ്ജ് പ്രോഗ്രാം മാനേജര്‍ സീന്‍ ലിന്‍ഡെര്‍സെ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. പഴയ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യാനും മൈക്രോസോഫ്റ്റ് എഡ്ജ് മികച്ചതാണെന്നും അദ്ദേഹം ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.
2000 നും 2005 നും ഇടയില്‍, ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് 90% വിപണി വിഹിതം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഗൂഗിള്‍ (Google Chrome) ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ബ്രൌസര്‍. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളില്‍ ഇതര ബ്രൌസറുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് 2013ല്‍ മൈക്രോസോഫ്റ്റിന് 561 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു.
2010 ല്‍ കമ്പനി ഒരു “ബ്രൌസര്‍ ചോയ്സ്” പോപ്പ്-അപ്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഒരു അപ്‌ഡേറ്റില്‍ ഈ സവിശേഷത കമ്പനി ഉപേക്ഷിച്ചു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയത്.
ടെക് ഭീമന്‍ ഈ വര്‍ഷം ഏപ്രിലില്‍ മൈക്രോസോഫ്ടിന്റെ ഡിഫോള്‍ട്ട് ഫോണ്ടായ കാലിബ്രിയെ നീക്കം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഫോണ്ട് വികസിപ്പിക്കേണ്ട സമയമായതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് ഇതിന് വിശദീകരണമായി അറിയിച്ചത്. ഏകദേശം 15 വര്‍ഷമായി ഡിഫോള്‍ട്ട് ഫോണ്ടില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലിബ്രിയാണ് മൈക്രോസോഫ്ട് നിര്‍ത്തലാക്കാന്‍ പോകുന്നത്.
മൈക്രോസോഫ്റ്റ് ഓഫീസിലുടനീളം ടൈംസ് ന്യൂ റോമന് പകരമായി 2007 മുതല്‍ കാലിബ്രിയായിരുന്നു ഡിഫോള്‍ട്ട് ഫോണ്ട്. കാലിബ്രിയ്ക്ക് പകരം ഡിഫോള്‍ട്ട് ഫോണ്ടായി തിരഞ്ഞെടുക്കാന്‍ അഞ്ച് ഫോണ്ടുകളാണ് മൈക്രോസോഫ്ട് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവയില്‍ ഏതാണ് മികച്ചത് എന്നറിയാന്‍ കമ്പനി ജനങ്ങളുടെ പ്രതികരണം തേടിയിട്ടുണ്ട്. അഞ്ച് പുതിയ സാന്‍സ്-സെരിഫ് ഫോണ്ടുകള്‍ പലതരം ശൈലികളിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2022ല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഡിഫോള്‍ട്ട് ഫോണ്ടായി സജ്ജമാക്കാനാണ് പദ്ധതി.
കടപ്പാട് :കേരളാ ന്യൂസ്
Tech
അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും

അഡ്മിൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. മെറ്റ കമ്പനിയുടെ സിഇഒ മാർക്ക് സക്കൻബെർഗാണ് ഇൻസ്റ്റാഗ്രാം ബ്രൊഡ്കാസ്റ്റ് ചാനലിലൂടെ വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറിനെപ്പറ്റി പ്രഖ്യാപിച്ചത്.
അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്നതിലൂടെ ഗ്രൂപ്പിലേക്ക് പുതിയ അംഗങ്ങളെ എത്തിക്കുന്ന പ്രക്രിയ കൂടുതൽ ലളിതമാകും. വാട്‌സ്ആപ്പിൽ ഗ്രൂപ്പുകൾ എന്നത് വളരെ പ്രധാനപ്പെട്ടതും ഉപയോഗം കൂടുതലുള്ളതുമായ സംവിധാനമാണ്. നേരത്തെ ഗ്രൂപ്പുകളിൽ ഉൾക്കൊള്ളിക്കാവുന്ന അംഗങ്ങളുടെ എണ്ണത്തിന്റെ പരിധി വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ മെസ്സേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരവും അഡ്മിന് നൽകിയിരുന്നു.
പുതിയ അപ്‌ഡേറ്റിലൂടെ ഗ്രൂപ്പിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യമാണ് വാട്‌സ്ആപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. മുമ്പ് ഗ്രൂപ്പിന്റെ ലിങ്കിലൂടെ ആർക്കും ജോയിൻ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ അപ്‌ഡേറ്റ് നിലവിൽ വരുന്നതോടെ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും. ലിങ്കിലൂടെ കയറി ഗ്രൂപ്പ് ദുരുപയോഗം ചെയ്യുന്നത് പുതിയ സംവിധാനത്തിലൂടെ തടയാനാവും. മറ്റ് പല സംവിധാനങ്ങളും പരീക്ഷണ ഘട്ടത്തിലാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
Sources:globalindiannews
Tech
ചിത്രങ്ങളിലെ ടെക്സ്റ്റുകൾ ഇനി എളുപ്പത്തിൽ കോപ്പി ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റ് പുറത്തിറക്കുമ്പോഴും ഒട്ടനവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾക്കൊള്ളിക്കാറുളളത്. ഇത്തവണ ചിത്രങ്ങളിൽ നിന്ന് ടെസ്റ്റുകൾ എളുപ്പത്തിൽ കോപ്പി ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
പുതിയ ബട്ടണിന്റെ സഹായത്തോടെയാണ് ചിത്രത്തിലെ ടെസ്റ്റുകൾ കോപ്പി ചെയ്യാൻ സാധിക്കുക. നിലവിൽ, ഈ ഫീച്ചർ ഐഒഎസ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഐഒഎസ് പ്ലാറ്റ്ഫോമിൽ നിന്നും വാട്സ്ആപ്പിന്റെ അപ്ഡേറ്റ് വേർഷനിലേക്ക് മാറുന്നവർക്ക് പുതിയ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കും. അതേസമയം, സ്വകാര്യതയുടെ ഭാഗമായി വ്യൂ വൺസ് ഇമേജുകളിലെ ടെക്സ്റ്റുകൾ കോപ്പി ചെയ്യാൻ സാധിക്കില്ല.
Sources:Metro Journal
Tech
പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ് വരുന്നു

ഇനി മുതൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ്ചാറ്റിൽ ആരുടേയും നമ്പർ കാണുവാൻ കഴിയില്ല. പകരം യൂസർ നെയിം ആയിരിക്കും ഇനി കാണുവാൻ കഴിയുക. ഇനിമുതൽ അപരിചിതമായ നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഓരോ തവണയും ഗ്രൂപ്പ് ചാറ്റിൽ നിന്ന് മെസേജ് വരുമ്പോഴും ഇനി തെളിയുക യൂസർ നെയിം മാത്രമായിരിക്കും. നിരവധി ആളുകളുള്ള ഗ്രൂപ്പ് ചാറ്റുകൾക്ക് ഈ അപ്ഡേറ്റ് വലിയ ഉപകാരപ്രദമാണ്.
വാട്ട്സ് ആപ്പിന്റെ ബീറ്റവേർഷൻ ഉപയോഗിക്കുന്ന ios 23.5.0.73 അപ്ഡേറ്റ് വന്നവർക്ക് ഈ ഫീച്ചർ ലഭ്യമാണ്. ആൻഡ്രോയ്ഡിന്റെ 2.23.5.12 ബീറ്റവേർഷൻ ഉപയോഗിക്കുന്നവർക്കും ഈ ഫീച്ചർ ലഭ്യമാകും
Sources:globalindiannews
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news6 days ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്