Media
ഇസ്രയേലില്‍ നെതന്യാഹു യുഗം അവസാനിച്ചേക്കും; നാടകീയ നീക്കങ്ങൾ

ജറുസലേം: ഇസ്രയേലിൽഅധികാരത്തിൽ തുടരുന്നതിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാനവട്ട ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നു. ഇതിനായി നാടകീയ രാഷ്ട്രീയ നീക്കങ്ങളാണ് ഇസ്രായേലിൽ അരങ്ങേറികൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് സർക്കാർ രൂപീകരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ രൂപീകരണത്തിന് യെയർ ലാപിഡിന് ബുധനാഴ്ച വരെ സമയമുണ്ട്. രണ്ടു വർഷത്തിനിടെ നാല് പാർലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്. ഇസ്രായേൽ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം തുടർന്ന നെതന്യാഹുവിന് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനായിരുന്നില്ല.
12 വർഷത്തോളമായി ഇസ്രയേൽ പ്രധാനമന്ത്രിയായി തുടരുന്നുണ്ട് നെതന്യാഹു. സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്താൻ നെതന്യാഹുവിന് ആയില്ല.
ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടിയായിരുന്ന രണ്ടാം സ്ഥാനത്ത്. ഇവർക്ക് രൂപീകരിക്കുന്നതിന് നൽകിയ 28 ദിവസം ജൂൺ രണ്ടോടെയാണ് അവസാനിക്കുക. ഇതിനിടെയാണ് ലാപിഡ് സർക്കാർ രൂപീകരിക്കുന്നതിനുള്ള സഖ്യം രൂപപ്പെടുത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സഖ്യം ഏത് വിധേനയും തകർക്കാനുള്ള നീക്കങ്ങളാണ് നെതന്യാഹു നടത്തികൊണ്ടിരിക്കുന്നത്.
മുൻ പ്രതിരോധ മന്ത്രിയായിരുന്ന ബെന്നറ്റിന്റെ നിലപാടിനനുസരിച്ചായിരിക്കും ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി. അധികാരം പങ്കിടാൻ ബെന്നറ്റ് സമ്മതിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
ഗാസയിൽ അടുത്തിടെ നടന്ന 11 ദിവസത്തെ സംഘർഷത്തെ തുടർന്ന് സർക്കാർ രൂപീകരണത്തിനായുള്ള ലാപിഡിന്റെ ചർച്ചകൾ വഴിമുട്ടിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷിയായ അറബ് ഇസ്ലാമിസ്റ്റ് റാം പാർട്ടി ആക്രമണം കാരണം ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. അറബ് വംശജർ താമസിക്കുന്ന ഇസ്രായേൽ നഗരങ്ങളിൽ ആഭ്യന്തര സംഘർഷമുണ്ടായിരുന്നു.
ഇതിനിടെ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി കൂടുതൽ വാഗ്ദ്ധാനങ്ങൾ നൽകി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിവരികയാണ്. എന്നാൽ നെതന്യാഹു നൽകിയ വാഗ്ദ്ധാനങ്ങൾ അദ്ദേഹം നിരസിച്ചുവെന്നാണ് അവസാന റിപ്പോർട്ടുകൾ.
ബുധനാഴ്ചയ്ക്കുള്ളിൽ ലാപിഡിനും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ ഇസ്രയേൽ ഈ വർഷാവസാനത്തോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകും.
ആനുപാതിക പ്രതിനിധ്യമുള്ള ഇസ്രായേലിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ഒരു കക്ഷിക്ക് സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം നേടിയെടുക്കുക എന്നത് പ്രയാസകരമാണ്. സർക്കാർ രൂപീകരണത്തിന് ചെറുപാർട്ടികളെ ഒപ്പം കൂട്ടൽ ആവശ്യമാണ്.
കടപ്പാട് :കേരളാ ന്യൂസ്
Media
തലസ്ഥാന നഗരിയുടെ അപ്പൊസ്തോലൻ പാസ്റ്റർ കെ.സി തോമസിനെ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ (CM A)ആദരിച്ചു

തിരുവനന്തപുരം :- മലയാള മനസിൽ എന്നും എക്കാലത്തും മായാത്ത മറയാത്ത , അതുല്യ പ്രഭയാണ് പാസ്റ്റർ കെ.സി തോമസ് . സുവിശേഷ പോർക്കളത്തിൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ അവഗണിച്ചു കൊണ്ട് മുന്നേറിയ 50 വർഷങ്ങൾ, ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബ ജീവിതത്തിന്റെ 50-ാം വർഷങ്ങൾ, പുസ്തക രചനയിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് ക്രൈസ്തവ കൈരളിക്ക് 50 പുസ്തകങ്ങൾ സമ്മാനിച്ച് അര നൂറ്റാണ്ടിന്റെ നിറവിൽ എത്തി നില്ക്കുന്ന തലസ്ഥാന നഗരിയുടെ അപ്പോസ്തോലൻ പാസ്റ്റർ കെ.സി തോമസിന് CMA (ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ) ആദരവ് നൽകി. ഇന്ന് (7-5-22) രാവിലെ 9 മണി മുതൽ 12.30 വരെ നടന്ന അനുമോദന സമ്മേളനത്തിൽ വച്ച് ,CMA പ്രസിഡന്റ് പാസ്റ്റർ പോൾ സുരേന്ദ്രൻ ,ജനറൽ സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഐ.പി.സി ആക്ടിംഗ് പ്രസിഡന്റ് പാസ്റ്റർ CC. എബഹാം പാസ്റ്റർ കെ.സി തോമസിന് CMA യുടെ മൊമൊന്റോ നൽകി ആദരിച്ചു. യാതോരു വിവേചനം കാണിക്കാത്ത – സഭാ വെത്യാസം ഇല്ലാത്ത, മാധ്യമ പ്രവർത്തനത്തിന്റെ തനിമ നഷ്ടപ്പെടുത്താത്ത , പത്ര ധർമ്മത്തിന്റെ ശരിയായ ദിശാബോധം ഉൾകൊണ്ട് കൊണ്ട് നവ എഴുത്തുകാരെയും പത്ര പ്രവർത്തകരേയും സൃഷ്ടിക്കുവാൻ വേണ്ടി നിലകൊള്ളുന്ന വിവിധ നിലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ ഒരു സംഗമ വേദിയാണ് സി.എം എ യെന്ന് അനുമോദന പ്രസംഗത്തിൽ C.MA സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് പറഞ്ഞു.പുരസ്ക്കാര ചടങ്ങിൽ ഐ.പി.സി സ്റ്റേറ്റ് എക്സീ കൂട്ടീവ് സ് , തിരുവനന്തപുരം മേഖല സെന്റർ / ഏര്യാ പ്രസിഡന്റ് ന്മാർ, ഐ.പി.സി ജനറൽ ട്രഷറാർ ,രാഷ്ടീയ നേതാക്കൾ, ജി.എം മീഡിയാ പ്രവർത്തകർ , വിവിധ സഭാ അദ്ധ്യക്ഷന്മാർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു . രാഷ്ട്രീയ നേതാക്കൾക്ക് പുറമെ, പാസ്റ്റർ സി.സി. എബ്രഹാം, പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബ്രദർ വാളകംകുഞ്ഞച്ചൻ ബ്രദർ പി.എം ഫിലിപ്പ്, ബ്രദർ സണ്ണി മുളമൂട്ടിൽ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
Sources:gospelmirror
Media
News Hour | Weekly News | 07 May 2022 | End Time News
Social Media
ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും

ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Sources:azchavattomonline
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 18-ാമത് പ്രാര്‍ത്ഥനാ സംഗമം
-
Media6 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
Media7 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media10 months ago
ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം
-
us news10 months ago
Chinese Officials Raid a Christian Funeral, Remove Christian Symbols
-
us news11 months ago
114-year-old Catholic church burns down in Canada: 6 churches on fire in one week
-
us news12 months ago
Pastor TB Joshua in Eternity
-
us news12 months ago
A dozen people killed in mass shootings across the US this weekend